Kottakkal Ayurveda Center for Panchakarma, Marma, Piles & Fistula

Kottakkal Ayurveda Center for Panchakarma, Marma, Piles & Fistula Specialist Ayurveda Consultation with facility for Panchakarma, Marma, piles & fistula treatment at Kottakkal, Kerala

30/05/2025

Sports injury management has never been this perfect..!!
29/05/2025

Sports injury management has never been this perfect..!!

"സ്വാഭാവികമായി ശാന്തിയിലേക്ക് – ക്ഷാരസൂത്രം ഉറപ്പുള്ള ആശ്വാസത്തിനായി!"മൂലക്കുരു, ഭഗന്ദര, മറ്റ് അനോ-റെക്ടൽ രോഗങ്ങൾക്ക് പര...
23/05/2025

"സ്വാഭാവികമായി ശാന്തിയിലേക്ക് – ക്ഷാരസൂത്രം ഉറപ്പുള്ള ആശ്വാസത്തിനായി!"

മൂലക്കുരു, ഭഗന്ദര, മറ്റ് അനോ-റെക്ടൽ രോഗങ്ങൾക്ക് പരിഹാരമായി ആയുർവേദത്തിൽ നിന്നും തെളിയിക്കപ്പെട്ട ഒരു സുരക്ഷിതവും ഫലപ്രദവുമായ ചികിത്സാ മാർഗമാണ് ക്ഷാരസൂത്രം.
പാരമ്പര്യവും ആധുനിക വൈദ്യശാസ്ത്രവും ചേർത്തു, കത്തി ഓപ്പറേഷൻ കൂടാതെ പുനരാവൃതിയില്ലാത്ത ചികിത്സ നമുക്ക് ഉറപ്പാക്കാം. ഇന്നുതന്നെ പ്രകൃതിദത്തമായ ആശ്വാസം തിരഞ്ഞെടുത്ത് ആരോഗ്യമാർന്ന ജീവിതത്തിലേക്ക് തിരികെ ചെല്ലൂ!

#ക്ഷാരസൂത്രചികിത്സ #മൂലക്കുരുചികിത്സ #ഭഗന്ദരപരിഹാരം #ആയുർവേദചികിത്സ #അനോറെക്ടൽക്ലിനിക് #സ്വാഭാവികആരോഗ്യം #ഉറപ്പുള്ളആശ്വാസം #പ്രകൃതിദത്തചികിത്സ #പുനരാവൃത്തി ഇല്ലാതെയുളളചികിത്സ

"Heal Naturally, Live Comfortably – Ksharasutra for Lasting Relief!"Discover the power of Ayurveda with Ksharasutra trea...
23/05/2025

"Heal Naturally, Live Comfortably – Ksharasutra for Lasting Relief!"

Discover the power of Ayurveda with Ksharasutra treatment – a proven, minimally invasive solution for piles, fistula, and other anorectal disorders. At our specialized Ano-Rectal Clinic, we combine ancient wisdom with modern precision to offer safe, effective, and scar-free recovery. Say goodbye to pain and recurrence – choose a natural path to healing today!

Visit us and experience Ayurveda Panchakarma Treatments By experienced therapists under guidance of  doctors at Kottakka...
25/06/2023

Visit us and experience Ayurveda Panchakarma Treatments By experienced therapists under guidance of doctors at Kottakkal !! Contact us to know more..

Panchakarma treatment at the land of ayurveda..
23/06/2023

Panchakarma treatment at the land of ayurveda..

25/02/2022

25/02/2022

24/02/2022

30/01/2022

ഇന്ത്യയിൽ 57 ദശലക്ഷം ജനങ്ങളിൽ വിഷാദരോഗം (Depressive disorder) ഉണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനം തെളിയിക്കുന്നു.

മിക്ക രോഗികൾക്കും തങ്ങൾ രോഗികൾ ആണെന്ന തിരിച്ചറിവ് (Insight) ഉണ്ടാവാറില്ല.
പ്രധാനപ്പെട്ട മൂന്നു ലക്ഷണങ്ങൾ ആണ്:
1. പ്രതീക്ഷ ഇല്ലായ്മ (Hopelessness).
2. നിസ്സഹായത (helplessness).
3. അപ്രധാനത (worthlessness).

ശ്രദ്ധകുറവ്, ഒന്നിനോടും താല്പര്യമില്ലായ്മ, പണ്ടൊക്കെ സജീവമായിരുന്ന ആൾ ഇപ്പോൾ ഏകാന്തത ആഗ്രഹിക്കുന്നത്, അസ്വസ്ഥത (restlessness), ഓർമക്കുറവ്, നെഗറ്റീവ് ചിന്തകൾ, ഉറക്കമില്ലായ്മ, ഭക്ഷണ ശീലങ്ങളിലെ വ്യതിയാനം (over eating or loss of appetite) തുടങ്ങിയ ലക്ഷണങ്ങൾ കണ്ടു വരാറുണ്ട്.
ചിലരിൽ ആത്മഹത്യാ പ്രവണതയും (suicidal tendency) കണ്ടു വരുന്നു.

രോഗിയുടെ ചുറ്റുമുള്ളവരാണ് ഇതിനെതിരെ മുൻകരുതലുകൾ എടുക്കേണ്ടത് :
𝑩𝒆 𝑲𝒊𝒏𝒅 𝑻𝒐 𝑯𝒆𝒍𝒑

1. പരിചിത വ്യക്തി അകാരണമായി കരയുകയോ, ദേഷ്യത്തോടെ പെരുമാറുകയോ ചെയ്യുമ്പോൾ അവരെ കേൾക്കുവാനുള്ള കനിവ് കാണിക്കുക,
2. വൈദ്യ സഹായം അവരിലേക്ക് എത്തിക്കുക.

സഹായം ആവശ്യപ്പെടാൻ രോഗിക്ക് കഴിയുകയില്ല. ശ്രദ്ധാലുവായ ഒരു സുഹൃത്തിനോ, രക്ഷകർത്താവിനോ ഇത് തിരിച്ചറിയാൻ സാധിക്കും.

സൈക്കോതെറാപ്പിയും ആയുർവേദ മരുന്നുകളിലൂടെയും ഉള്ള ചികിത്സ അവരെ തിരിച്ചു കൊണ്ടുവരും.

A patient with Depressive Disorder may NOT ask for help. The people around him/her must identify the situation & provide them with medical support.
For more information & help, contact: Dr. Dhiveena Jose: 8714082800.

23/01/2022

ഔഷധങ്ങളെ തേടുന്നതിനു മുമ്പു തന്നെ സ്വയം പാലിക്കാവുന്ന - അറിഞ്ഞിരിക്കേണ്ട - ഭാരതത്തിലെ ചില പഴയ ചൊല്ലുകൾ


*അജീർണ്ണേ ഭോജനം വിഷം*
(പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.)

*അർദ്ധരോഗഹരീ നിദ്രാ*
(പാതി രോഗം ഉറങ്ങിയാൽ തീരും)

*മുദ്ഗദാളീ ഗദവ്യാളീ*
(ചെറുപയർ രോഗം വരാതെ കാക്കും. മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.)

*ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ*
(വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും)

*അതി സർവ്വത്ര വർജ്ജയേൽ*
(ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപയോഗിയ്ക്കരുത്)

*നാസ്തി മൂലം അനൗഷധം*
(ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല)

*ന വൈദ്യ: പ്രഭുരായുഷ:*
(വൈദ്യൻ ആയുസ്സിന്റെ നാഥനല്ല)

*ചിന്താ വ്യാധിപ്രകാശായ*
(മനസ്സുപുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും)

*വ്യായാമശ്ച ശനൈഃ ശനൈഃ*
(വ്യായാമം പതുക്കെ വർദ്ധിപ്പിയ്ക്കണം. പതുക്കെ ചെയ്യണം -- അമിതവേഗം പാടില്ല.)

*അജവത് ചർവ്വണം കുര്യാത്*
(ആഹാരം നല്ലവണ്ണം -- ആടിനെപ്പോലെ -- ചവയ്ക്കണം. ഉമിനീരാണ്, ആദ്യത്തെ ദഹനപ്രക്രിയ)

*സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം*
(കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും)

*ന സ്നാനം ആചരേത് ഭുക്ത്വാ*
(ഊണുകഴിഞ്ഞയുടനെ കുളി പാടില്ല. ദഹനം സ്തംഭിയ്ക്കും)

*നാസ്തി മേഘസമം തോയം*
(മഴവെള്ളം പോലെ ശുദ്ധമായ വേറെ വെള്ളം ഇല്ല.)

*അജീർണ്ണേ ഭേഷജം വാരി*
(തെറ്റിയ ദഹനത്തെ പച്ചവെള്ളം ശരിയാക്കും.)

*സർവ്വത്ര നൂതനം ശസ്തം സേവകാന്നേ പുരാതനം*
(എല്ലാറ്റിലും പുതിയതാണ് നല്ലത്, പഴയരിയിലും പഴകിയ വേലക്കാരനിലും ഒഴികെ_)

*നിത്യം സർവ്വ രസാഭ്യാസ:*
(ദിവസവും ആറ് രസവും ചേർന്ന ഭക്ഷണം കഴിക്കണം -- ഉപ്പ്, കയ്പ്പ്, ഇനിപ്പ്, ചവർപ്പ്, പുളിപ്പ്, കഷായം)

*ജഠരം പൂരയേദർദ്ധം അന്നൈ:*
(ആഹാരം കൊണ്ട് വയറിന്റെ പാതിമാത്രം നിറയ്ക്കുക -- ബാക്കിയിൽ കാൽഭാഗം വെള്ളം, ബാക്കി ശൂന്യം )

*ഭുക്ത്വോപവിശതസ്തന്ദ്രാ*
(ഉണ്ടിട്ട് ഇരുന്നാൽ ക്ഷീണം വരും -- ഉണ്ടാൽ അരക്കാതം നടക്കുക )

*ക്ഷുത് സ്വാദുതാം ജനയതി*
(വിശപ്പ് രുചി വർദ്ധിപ്പിക്കും - Hunger is the best sauce.)

*ചിന്താ ജരാണാം മനുഷ്യാണാം*
(മനസ്സു പുണ്ണാക്കുന്നത് ജരയെ ത്വരിപ്പിയ്ക്കും -- Worrying ages men and women.)

*ശതം വിഹായ ഭോക്തവ്യം*
(നൂറു കാര്യം നിർത്തണമെങ്കിലും ഊണ് സമയത്തു കഴിയ്ക്കണം. )

*സർവ്വധർമ്മേഷു മധ്യമം *
(എല്ലാറ്റിലും ഇടയ്ക്കുള്ള വഴിയേ)

കുട്ടികളുടെ ഓരോ സ്വഭാവ വിശേഷങ്ങളുടെയും പുറകിൽ ഒരു കാരണമുണ്ട്. അത് തിരിച്ചറിഞ്ഞു പെരുമാറുന്നതിലാണ് മാതാപിതാക്കളുടെ വിജയം....
22/01/2022

കുട്ടികളുടെ ഓരോ സ്വഭാവ വിശേഷങ്ങളുടെയും പുറകിൽ ഒരു കാരണമുണ്ട്. അത് തിരിച്ചറിഞ്ഞു പെരുമാറുന്നതിലാണ് മാതാപിതാക്കളുടെ വിജയം. ശാരീരിക ആരോഗ്യത്തിനോടൊപ്പം തന്നെ മാനസിക ആരോഗ്യവും (emotional well being); പ്രധാനമാണ്. രക്ഷാകർതൃത്വം അഥവാ PARENTING ഒരു കലയാണ്. അധികമായാലും (helicopter parenting, snowplow parenting); കുറഞ്ഞാലും (Too-little parenting); ഇത് കുട്ടികളുടെ വൈകാരിക ബുദ്ധിയെയും ക്ഷമതയെയും മോശമായി ബാധിക്കും.
കുട്ടികൾക്ക് സ്വന്തം സ്വപ്നങ്ങളെ വളർത്താനും, സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനും ഒരു ഇടം (space) മാതാപിതാക്കൾ നൽകേണ്ടതുണ്ട്.
കുട്ടികളുടെ മനഃശാസ്ത്രം അറിഞ്ഞു ഇടപെടാൻ, അവരുടെ മാനസിക ആരോഗ്യത്തിന് വേണ്ട ശ്രദ്ധ കൊടുക്കുവാൻ ആയുർവേദ ശാസ്ത്രത്തിനു കഴിയുന്നു. കൂടുതൽ അറിയുന്നതിനായി ബന്ധപ്പെടുക: +918714082800.
Parenting is a skill. It should be given not more or less, but appropriately. The emotional environment where your child grows defines their emotional well being. If your child is under stress, we may be able to help him or her through Ayurveda psychiatry and counselling. For parenting and child health related consultations contact: +918714082800.
(Dr. Dhiveena Jose, Kottakkal, Kerala).

Address

Near Kottakkal Ayurveda College, Changuvetty
Kottakkal
676501

Alerts

Be the first to know and let us send you an email when Kottakkal Ayurveda Center for Panchakarma, Marma, Piles & Fistula posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kottakkal Ayurveda Center for Panchakarma, Marma, Piles & Fistula:

Share