25/07/2025
ജൂലൈ 25 ലോക ഐവിഎഫ് ദിനമായി ആചരിക്കുന്നു. ഐവിഎഫ് നെ കുറിച്ച് പറയുമ്പോൾ പലരുടെയും ഒരു സംശയമാണ് ഐവിഎഫിലൂടെ ലൂടെ ഉണ്ടാകുന്ന കുട്ടികൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിക്കുമോ? ഇല്ല എന്നാണ് ഉത്തരം, എങ്കിലും സാധാരണ ഗർഭധാരണത്തിൽ ഉണ്ടാക്കാവുന്ന പ്രശ്നങ്ങളെല്ലാം ഐവിഎഫ് പ്രഗ്നൻസിയിലും ഉണ്ടാകാം. കൂടാതെ വ്യക്തികളുടെ പ്രായം ഐവിഎഫ് ന്റെ സാധ്യതക്ക് ഏറെ പ്രാധാന്യമുള്ള ഒന്നാണ്. ഈ വിഷയത്തെക്കുറിച്ച് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് എംബ്രയോളജിസ്റ്റ് ഷാനി പ്രിയേഷ് സംസാരിക്കുന്നു.