Dr. Afzal's homoeopathic medical centre

Dr. Afzal's homoeopathic medical centre health tips

07/03/2024

ഇന്നുമുതൽ ഇന്ത്യനൂർ ബിസ്മി സൂപ്പർമാർക്കറ്റിന് എതിർവശം പ്രവർത്തിക്കുന്ന ഹോമിയോകെയർ ഹോമിയോ ക്ലിനിക്കിൽ എന്റെ സേവനം ലഭ്യമാണ്.
Dr AFZAL. K
Reg. No:13736
📞6238969655
പരിശോധന സമയം
9:30 AM-12:30 PM
4 PM-7:30 PM

01/01/2024
കണ്ണിനു ചുറ്റുമായി കാണപ്പെടുന്ന നേർത്ത സുതാര്യമായ അവരണമാണ് കൻജന്റൈവ. പല കാരണത്താൽ ഈ ആവരണത്തിന് നീർക്കെട്ടുണ്ടാവുകയും അവി...
14/12/2023

കണ്ണിനു ചുറ്റുമായി കാണപ്പെടുന്ന നേർത്ത സുതാര്യമായ അവരണമാണ് കൻജന്റൈവ. പല കാരണത്താൽ ഈ ആവരണത്തിന് നീർക്കെട്ടുണ്ടാവുകയും അവിടേക്കുള്ള രക്തപ്രവാഹം അധികരിക്കുമ്പോൾ കണ്ണ് ചുവന്നതായി കാണപ്പെടുന്നതാണ് ചെങ്കണ്ണ്.

രോഗകാരണങ്ങൾ

പല കാരണങ്ങൾ കൊണ്ട് ചെങ്കണ്ണ് വരാം. ബാക്റ്റീരിയൽ വൈറൽ അണുബാധ, അലർജി, ചില രാസവസ്തുക്കൾ, കണ്ണുനീർ നാളികകൾക്കുള്ള തടസ്സം എന്നിവ കൊണ്ട് ചെങ്കണ്ണുണ്ടാവാം. പ്രധാനമായും വൈറൽ അണുബാധക്കാണ് ചെങ്കണ്ണ് ഉണ്ടാവുന്നത്.

രോഗലക്ഷണങ്ങൾ

കൺപോളകളിലെ വീക്കം, കണ്ണിനു ചുവപ്പ്, ചൊറിച്ചിൽ, കണ്ണുനീരൊലിപ്പ്, കണ്ണിൽകരട് കുടുങ്ങിയപോലെ തോന്നുക, വെളിച്ചത്തേക്ക് നോക്കാൻ ബുദ്ധിമുട്ട് എന്നിവ കാണാം. ബാക്ടീരിയൽ അണുബാധയിൽ കണ്ണിന് പീള കെട്ടുന്നതായും കാണാം. ചിലപ്പോൾ പനിയുടെ ലക്ഷണങ്ങളോടെയും ചെങ്കണ്ണുണ്ടാവും.

എങ്ങനെ തടയാം

രോഗിയുടെ കണ്ണുനീർ വഴിയാണ് പ്രധാനമായും രോഗം പടരുന്നത് എന്നതിനാൽ രോഗിയുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. രോഗി ഉപയോഗിച്ച തോർത്ത്, ടൗവൽ,തലയണ ബെഡ്ഷീറ്റ് തുടങ്ങിയ വ്യക്തികതവസ്തുക്കൾ മറ്റുള്ളവർ ഉപയോഗിക്കരുത്. രോഗിയുടെ കണ്ണിലേക്ക് നോക്കുമ്പോൾ ചെങ്കണ്ണ് വരുമെന്നത് തെറ്റായ ധാരണയാണ്.

രോഗികൾ ശ്രദ്ധിക്കാൻ

കണ്ണിന് അസ്വസ്ഥത ഉണ്ടാകുമ്പോൾ കൈകൊണ്ട് തിരുമ്മുന്നതിന് പകരം വൃത്തിയുള്ള തൂവാല ഉപയോഗിക്കുക, കോൺടാക്ട് ലെൻസ് ഉപയോഗിക്കാതിരിക്കുക, ഇടയ്ക്കിടക്ക് കണ്ണ് വൃത്തിയുള്ള വെള്ളം കൊണ്ട് കഴുകുക

ചികിത്സ

കണ്ണിനുള്ള അസ്വസ്ഥത ഒരു ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക.ഹോമിയോപ്പതിയിൽ കണ്ണിലെ അണുബാധക്ക് യൂഫ്റേഷ്യ തുള്ളി മരുന്ന് കണ്ണിൽ ഒഴിക്കുന്നത് വളരെ ഫലപ്രദമാണ്. കൂടാതെ രോഗലക്ഷണത്തിനനുസരിച്ചുള്ള ഔഷധങ്ങൾ ഉപയോഗിക്കാം. അലർജി കാരണമാണ് ചെങ്കണ്ണ് എങ്കിൽ അതിനുള്ള ചികിത്സ തേടണം.

കുഞ്ഞുങ്ങളിൽ ഇടയ്ക്കിടയ്ക്ക് വരുന്ന വയറുവേദന എന്താണ്? എങ്ങനെ ചികിൽസിക്കാം? കുഞ്ഞുങ്ങളിൽ വയറുവേദനക്ക് പല കാരണങ്ങളുണ്ടെങ്ക...
13/12/2023

കുഞ്ഞുങ്ങളിൽ ഇടയ്ക്കിടയ്ക്ക് വരുന്ന വയറുവേദന എന്താണ്? എങ്ങനെ ചികിൽസിക്കാം?

കുഞ്ഞുങ്ങളിൽ വയറുവേദനക്ക് പല കാരണങ്ങളുണ്ടെങ്കിലും അതിൽ പ്രധാനപ്പെട്ട ഒന്നാണ് കുടലിനു ചുറ്റുമുള്ള ആവരണത്തിൽ കാണപ്പെടുന്ന കഴല വീക്കം (mesenteric lymphadenitis ).സാധാരണയായി കാണപ്പെടുന്നത് 2 മുതൽ 13 വയസ്സ് വരെയാണ്.

ലക്ഷണങ്ങൾ

വയറിനു ഇടക്കിടെയായി വരുന്ന കൊളുത്തിപ്പിടിക്കുന്ന വേദന,ഛർദി, പനി, വയറിളക്കം എന്നിവയാണ്. അപ്പന്റിസൈറ്റിസ് പോലെ തോന്നിക്കുമെങ്കിലും ഇതത്ര മാരകമല്ല.

കാരണങ്ങൾ

ഇടക്കിടെ കുടലിനുണ്ടാവുന്ന അണുബാധ, വയറിളക്കം, മലബന്ധം എന്നിവ പ്രധാനകാരണങ്ങളാണ് . പ്രതിരോധശേഷി കുറവുള്ള കുട്ടികളിൽ ഇത് കൂടുതലായി കാണപ്പെടുന്നു

എങ്ങനെ കണ്ടെത്താം?

സി ടി സ്കാൻ, അൾട്രാ സൗണ്ട് സ്കാൻ എന്നിവ വഴി കണ്ടെത്താം.

ഭക്ഷണക്രമം

മൈദ അടങ്ങിയ ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്സ്, സോഫ്റ്റ്‌ ഡ്രിങ്ക്സ്,പൂർണമായും വേവാത്ത ഭക്ഷ്യവസ്തുക്കൾ എന്നിവ ഒഴിവാക്കുക. പഴങ്ങൾ പച്ചക്കറികൾ ഇലവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക.

ചികിത്സ

മെസന്ററിക് കഴലവീക്കം അപ്പന്റിസൈറ്റിസിന് സമാന ലക്ഷണങ്ങളായതിനാൽ രോഗനിർണയം പ്രധാനമാണ്. ഇടയ്ക്കിടക്ക് വരുന്ന കഴലവീക്കം ഇന്ന് കുട്ടികളിൽ സാധാരണമാണ്. അതിന് ആന്റിബയോട്ടിക് കഴിക്കുന്നതിന് പകരം ഒരു അംഗീകൃതഹോമിയോ ഡോക്ടറുടെ സാന്നിധ്യത്തിൽ പൂർണമായും ചികിൽസിച്ചു ഭേദമാക്കാനാവും.

06/12/2023

ഒരു ഡോക്ടർ എന്ന നിലയിൽ നിങ്ങൾ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് ആരോടാണ്? രക്ഷിതാക്കൾ? അധ്യാപകർ? സുഹൃത്തുക്കൾ? ബന്ധുക്കൾ? പലർക്കും പല ഉത്തരങ്ങളാണ് ഈ ചോദ്യം ചോദിക്കുമ്പോൾ ആദ്യം മനസ്സിൽ വരിക. ഒരു ഡോക്ടർ എന്ന നിലയിൽ നമ്മെ വിശ്വാസമർപ്പിച്ച് ചികിത്സക്ക് വരുന്ന രോഗികളോടാണ് ആദ്യം നന്ദി പറയേണ്ടത് എന്നാണ് എന്റെ അഭിപ്രായം. കാരണം ഒരു ഡോക്ടർ എന്ന നിലയിൽ സമൂഹം നമ്മെ അംഗീകരിക്കുന്നത് രോഗികൾ കാരണമാണ്. ഗവൺമെന്റ് പ്രൈവറ്റ് തലത്തിൽ മെഡിക്കൽ പഠനത്തിനായി ധാരാളം സ്ഥാപനങ്ങൾ ഉണ്ടെങ്കിലും രോഗികളെ കണ്ടറിഞ്ഞും തൊട്ടറിഞ്ഞും ചികിത്സിക്കുമ്പോഴേ മെഡിക്കൽ പഠനം പൂർത്തിയാവുകയുള്ളൂ.ഒരു രോഗി ഡോക്ടറുടെ മുന്നിൽ ചികിത്സക്കായി വരുമ്പോൾ അവർ ഡോക്ടറിൽ നിന്നു പ്രതീക്ഷിക്കുന്നത് ശാരീരികവും മാനസികവുമായ ആശ്വാസമാണ്. ആ രോഗിക്ക് രോഗം വരാനിടയായ സാഹചര്യം മനസ്സിലാക്കണം. കാലപ്പഴക്കമുള്ള രോഗമാണെങ്കിൽ രോഗകാരണം കണ്ടെത്താൻ രണ്ടോ അതിലധികമോ തവണ സന്ദർശനം ആവശ്യമായി വന്നേക്കാം. ദീർഘനാളായുള്ള മാനസിക പിരിമുറുക്കമോ ദുഃഖമോ ജീവിത ശൈലിക്കുണ്ടാകുന്ന മാറ്റമോ അനാവശ്യ മരുന്നുപയോഗമോ എന്തുമാകാം രോഗകാരണം.
രോഗകാരണം കണ്ടെത്താനായാൽ ചികിത്സക്കായുള്ള ഔഷധം വേഗത്തിൽ കണ്ടെത്താനാവും.ഒരു holistic treatment എന്ന രീതിയിൽ ഹോമിയോപ്പതിയുടെ സാധ്യത വളരെയധികമാണ്. രോഗിയുടെ മാനസികവും ശാരീരികവുമായ മാറ്റങ്ങൾ പഠിക്കുകയും അതനുസരിച്ച് ഔഷധം സെലക്ട് ചെയ്യുകയും ചെയ്യുന്നു. ജീവിതശൈലി രോഗങ്ങൾ ദിനചര്യ ചിട്ടപ്പെടുത്തുന്നതിലൂടെ തന്നെ ഭേദമാക്കാനാവും. സ്വന്തമായി പ്രാക്ടീസ് തുടങ്ങിയിട്ട് ഇന്നേക്ക് രണ്ടുവർഷമായെങ്കിലും എന്നെ സന്ദർശിച്ച രോഗികളിൽ നിന്നും പല കാര്യങ്ങളും പഠിക്കാൻ സാധിച്ചു. ഇനിയും മുന്നോട്ടുള്ള പ്രയാണത്തിൽ അവരുടെ പങ്ക് വളരെ വലുതാണ്.എല്ലാ വിധ പിന്തുണയും നൽകിയ എല്ലാവർക്കും എന്റെ കൃതജ്ഞത അറിയിച്ചുകൊള്ളുന്നു.

Dr:afzal k
Mob:6238969655

മൂക്കിനു ചുറ്റുമുള്ള വായു അറകളാണ് സൈനസുകൾ.ഈ സൈനസുകളിൽ ഉല്പാദിപ്പിക്കുന്ന കഫം മൂക്കിലേക്ക് തുറക്കുന്നു. പലകാരണങ്ങളാൽ കഫം ...
01/12/2023

മൂക്കിനു ചുറ്റുമുള്ള വായു അറകളാണ് സൈനസുകൾ.ഈ സൈനസുകളിൽ ഉല്പാദിപ്പിക്കുന്ന കഫം മൂക്കിലേക്ക് തുറക്കുന്നു. പലകാരണങ്ങളാൽ കഫം മൂക്കിലേക്ക് തുറക്കുന്നത് തടസ്സപ്പെട്ടാൽ സൈനസുകളിൽ കഫം കെട്ടിക്കിടന്ന് അണുബാധ ഉണ്ടാകുന്നതാണ് സൈനസൈറ്റിസ്. പലകാരണങ്ങളാൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന സൈനസൈറ്റിസ് ആണ് അക്യൂട്ട് സൈനസൈറ്റിസ്( acute sinusitis).രണ്ടര മാസത്തിലേറെയായി നീണ്ടുനിൽക്കുന്ന സൈനസൈറ്റിസിനെ ക്രോണിക് സൈനസൈറ്റിസ്(chronic sinusitis) എന്നും പറയുന്നു..

ലക്ഷണങ്ങൾ

മുഖത്തിന് ചുറ്റുമായി വേദന,തരിപ്പ് നീർക്കെട്ട്,മൂക്കിലും തൊണ്ടയിലും മഞ്ഞനിറത്തിലോ രക്തത്തോടെയോ കഫം കിനിയുക, കഫത്തിൽ ദുർഗന്ധം,പല്ലുവേദന, തലവേദന, മൂക്കടപ്പ് എന്നിവ അനുഭവപ്പെടാം.ആക്യൂട്ട് സൈനസൈറ്റിസിന്റെ കൂടെ പനിയും കാണാം

കാരണങ്ങൾ

സ്ഥിരമായ അലർജി, മൂക്കിലെ ദശകൾ, മൂക്കിലെ പാലത്തിനുള്ള വളവ്, അണുബാധ, അന്തരീക്ഷ മലിനീകരണം, പുകവലി, പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനം എന്നിവ സൈനുസൈറ്റിസിന് കാരണമാകാം.

രോഗനിർണയം

റൈനോസ്കോപി, എക്സ് റേ,സി ടി സ്കാൻ എന്നിവ വഴി രോഗം കണ്ടെത്താം.

ചികിത്സ

സൈനസൈറ്റിസിന് ഹോമിയോപ്പതിയിൽ ഫലപ്രദമായി പല ഔഷധങ്ങളും ഉപയോഗിച്ച് വരുന്നു.രോഗിയുടെ ശാരീരിക മാനസിക ലക്ഷണങ്ങൾ അനുസരിച്ചു ഔഷധങ്ങൾ വ്യത്യാസപ്പെടാം. ബ്രയോണിയ, ജല്‍സീമിയം, ബെല്ലഡോണ, ഹെപ്പാർ സൾഫ്, ഹൈഡ്രാസ്റ്റിസ്, കാലി ബൈക്, കാലി അയോട്,സൈലീഷ്യ, പൾസാറ്റില്ല, സാൻഗ്വിനേരിയ, സ്പൈജീലിയ, സ്റ്റിക്ട,വായോല തുടങ്ങിയ ഔഷധങ്ങൾ ലക്ഷണമനുസരിച്ച് ഉപയോഗിക്കാം. തുളസി ഇട്ട് ആവി പിടിപ്പിക്കുന്നത് ഫലപ്രദമാണ്..

23/11/2023

പ്രമേഹവും രക്താതിസമ്മർദവുമൊക്കെ ഇന്ന് പ്രായഭേദമന്യേ സർവസാധാരണമാണ്. രക്തത്തിൽ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് അനിയന്ത്രിതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം അഥവാ ഡയബറ്റിസ്. പാൻക്രിയാസിൽ ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണാണ് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നത്. ഇൻസുലിൻ്റെ അളവ് കുറയുന്നതാണ് പ്രമേഹത്തിന് കാരണമാകുന്നത്.

അവഗണിച്ചാൽ അപകടം വരുത്തിവെക്കുന്ന രോഗമാണിത്. ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങ ളുടെയും പ്രവർത്തനം താറുമാറാക്കാൻ പ്രമേഹത്തിനാകും. ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കരോഗങ്ങൾ, കാഴ്ച പ്രശ്ന‌ങ്ങൾ തുടങ്ങി പല രോഗങ്ങൾക്ക് പിന്നിലും ഒളിഞ്ഞിരിക്കുന്നു ഈ വില്ലൻ.

ലക്ഷണങ്ങൾ

നിരന്തരമായി മൂത്രം ഒഴിക്കാൻ തോന്നുക, ദാഹം, വിശപ്പ്, ക്ഷീണം, ശരീരഭാരം ക്രമാതീതമായി കുറയു ക, ശരീരത്തിൽ ചൊറിച്ചിൽ, കാഴ്ചയിൽ മങ്ങൽ, കൈകളിലോ കാലുകളിലോ അനുഭവപ്പെടുന്ന തരിപ്പ് അല്ലെങ്കിൽ മരവിപ്പ്, മുറിവുകൾ പതുക്കെ ഉണങ്ങുക, ശരീരത്തിലെ ചുളിവുകളുടെ ഭാഗങ്ങളിൽ ചർമം കറുപ്പാകുന്നു (അകാന്തോസിസ് നൈഗ്രിക്കൻസ്) എന്നിവയെല്ലാം പ്രമേഹത്തിൻ്റെ പ്രധാന ലക്ഷണങ്ങളാണ്. പ്രമേഹം സ്ഥിരീകരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം രക്തപരിശോധനയാണ്. രോഗം സ്ഥിരീകരിച്ചാൽ ഡോക്ടറെ സന്ദർശിച്ച് കൃത്യമായി ചികിത്സ തേടുകയും വേണം.

യുവാക്കളിലെ പ്രമേഹ സാധ്യത

അനാരോഗ്യകരമായ ജീവിതരീതിയും ഭക്ഷണക്രമവും തന്നെയാണ് പ്രധാന പ്രശ്‌നം. ഫാസ്റ്റ് ഫുഡ്, മധുര പലഹാരങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവയുടെ അനിയന്ത്രിത ഉപയോഗം, വ്യായാമം ഇല്ലാത്തത്, ഇരുന്ന് ജോലി ചെയ്യുന്ന പ്രവണത എന്നിവയും യുവാക്കളിലെ പ്രമേഹസാധ്യത വർധിപ്പിക്കുന്ന കാര്യങ്ങളാണ്. പുകവലിയും മദ്യപാനവുമാണ് മറ്റൊരു ഘടകം. 30-40 ശതമാനം പുകവലിക്കാർക്കും ടൈപ്പ് രണ്ട് ഡയബറ്റിസ് സാധ്യത കൂടുതലാണ്. അമിതമായ മദ്യപാനം രക്തത്തിലെ ഗ്ലൂക്കോസിൻ്റെ നില ഉയർത്തുമെന്നും കണ്ടെത്തിയിട്ടുണ്ട്.

പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ

രക്തത്തിലെ പ്രമേഹനില ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് ഹൈപ്പർ ഗ്ലൈസീമിയ. ഇത് നിയന്ത്രണമില്ലാതെ തുടർന്നാൽ 10-15 വർഷംകൊണ്ട് വിവിധ അവയവങ്ങളെ തകരാറിലാക്കിയേക്കാം. അനിയന്ത്രിത പ്രമേഹം കാഴ്ചയെ പലതരത്തിൽ തകരാറിലാക്കും. റെറ്റി നോപ്പതി, ഗ്ലൂക്കോമ, തിമിരം, റെറ്റിനൽ ഡിറ്റാച്ച്മെന്റ്, ഡയബറ്റിക് മാക്യുലോപ്പതി തുടങ്ങിയ കാഴ്ച പ്രശ്‌നങ്ങൾക്ക് പ്രമേഹം കാരണമാകും.
അനിയന്ത്രിതമായ പ്രമേഹമുള്ളവരിൽ ഹൃദ്രോഗ സാധ്യത മൂന്നുമുതൽ നാലുമടങ്ങ് കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. പ്രമേഹം ഹൃദയരക്തക്കുഴലുകളെയും ഹൃദയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡികളെയും ബാധിക്കുമ്പോഴാണ് ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്നത്.

അനിയന്ത്രിതമായ പ്രമേഹം മൂലമുണ്ടാകുന്ന സങ്കീർണതകളിൽ പ്രധാനമാണ് ഡയബറ്റിക് ഫൂട്ട് അഥവാ പാദ സംബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങൾ. കാലിൽ വരുന്ന ചെറിയ വ്രണങ്ങൾ മുതൽ കാലിലേക്കുള്ള ര ക്തയോട്ടം നിലക്കുന്നതിനെ തുടർന്ന് കാൽ മുറിച്ചുമാറ്റേണ്ട സാഹചര്യം വരെയുള്ള പ്രശ്‌നങ്ങളെല്ലാം ഡയബറ്റിക് ഫൂട്ടിൽ പെടുന്നു. വൃക്കരോഗങ്ങളുടെ പ്രധാനകാരണങ്ങളിലൊന്നായി അനിയന്ത്രിതമായ പ്രമേഹത്തെ കണക്കാക്കുന്നുണ്ട്. പ്രമേഹം കൂടുന്നതുമൂ ലം വൃക്കയിലെ അതിസൂക്ഷ്മമായ രക്തക്കുഴലുകൾ തകരാറിലാവുകയും വൃക്കയുടെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാം. ഡയബറ്റിക് നെഫ്രോപ്പതി എന്നാണ് ഇത് അറിയപ്പെടുന്നത്.

അനിയന്ത്രിതമായ പ്രമേഹംമൂലം രക്തക്കുഴലുകൾ ക്ക് ക്ഷതം സംഭവിക്കുമ്പോൾ ശ്വാസകോശത്തിലേക്ക് ആവശ്യത്തിന് ഓക്‌സിജൻ എത്താതെ വരും. ഇത് അണുബാധയുടെ സാധ്യത കൂട്ടും. ക്ഷയം, ന്യൂമോണിയ തുടങ്ങിയവ ബാധിക്കാൻ ഇത് ഇടയാക്കാം.

ദീർഘകാലം പ്രമേഹനില ഉയർന്നുനിൽക്കുന്നതു കാരണം മസ്തിഷ്കത്തിലേക്കുള്ള രക്തക്കുഴലുകളിൽ ഉണ്ടാകുന്ന തകരാറുകളാണ് സ്ട്രോക്കിലേക്ക് നയി ക്കുന്നത്. രക്തക്കുഴലിലെ തടസ്സം കാരണമുണ്ടാകുന്ന ഇസ്കീമിക് സ്ട്രോക്കിനും രക്തക്കുഴൽ പൊട്ടിയു ണ്ടാകുന്ന ഹെമറാജിക് സ്ട്രോക്കിനും പ്രമേഹം ഇടയാക്കുന്നുണ്ട്.

ഇവക്കുപുറമെ ലൈംഗിക പ്രശ്‌നങ്ങൾ, നാഡീ തകരാറുകൾ, മോണരോഗങ്ങൾ, ഗർഭകാല സങ്കീർണതകൾ തുടങ്ങിയവക്കും അനിയന്ത്രിതമായ പ്രമേഹം കാരണമാകുന്നു.

പ്രമേഹത്തെ അകറ്റിനിർത്താം

ജീവിത ശൈലിയിൽ കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെ പ്രമേഹ സാധ്യത ഒഴിവാക്കാനും, രോഗം ബാധി ച്ചവർക്ക് നിയന്ത്രിച്ച് കൊണ്ടുപോകാനും കഴിയും. പ തിവായുള്ള വ്യായാമം, ശരീരഭാരം നിയന്ത്രിക്കുക, ആരോഗ്യകരമായ ആഹാരക്രമം പാലിക്കുക എന്നിവയെല്ലാം സുപ്രധാനമാണ്. ആഴ്ചയിൽ അഞ്ചു ദിവസമെങ്കി ലും കുറഞ്ഞത് 30 മിനിറ്റ് വീതം വ്യായാമം ചെയ്യണം. നന്നായി വ്യായാമം ചെയ്യുന്നവർക്ക് പ്രമേഹസാധ്യത കുറവായിരിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഭക്ഷണത്തിൽ പച്ചക്കറികളും ഇലവർഗങ്ങളും ധാരാളമായി ഉപയോഗിക്കുക. മധുരവും കാർബോഹൈഡ്രേറ്റും അടങ്ങിയ ആഹാരം കുറക്കുന്നത് പ്രമേഹത്തെ തടയും. പ്രോട്ടീൻ, ഫൈബർ എന്നിവ അടങ്ങിയ ബാലൻസ് ഡയറ്റ് ശീലിക്കുന്നതും നല്ലതാണ്.

Dr വിമൽ എം വി
(സീനിയർ കൺസൽട്ടൻ്റ് എൻഡോക്രൈനോളജിസ്റ്റ്, ആസ്റ്റർ മിംസ് കോഴിക്കോട്)

Address

Maravattam, Kadampuzha
Kottakkal
676553

Opening Hours

Monday 9am - 12pm
4pm - 7:30pm
Tuesday 9am - 12pm
4pm - 7:30pm
Wednesday 9am - 12pm
4pm - 7:30pm
Thursday 9am - 12pm
4pm - 7:30pm
Friday 9am - 12pm
4pm - 7:30pm
Saturday 9am - 12pm
4pm - 7:30pm

Telephone

+6238969655

Website

Alerts

Be the first to know and let us send you an email when Dr. Afzal's homoeopathic medical centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Afzal's homoeopathic medical centre:

Share