15/03/2022
ഒരാഴ്ചയിൽ കൂടുതൽ നീണ്ട് നിൽക്കുന്ന മുട്ട് വേദനയെ അവഗണിക്കരുത്. വൈകാതെ തന്നെ വിദഗ്ദ്ധരെ കണ്ട് ഏത് തരം മുട്ട് വേദനയാണ് നിങ്ങൾക്കുള്ളതെന്ന് തിരിച്ചറിയണം. അതിന് അനുസരിച്ച ചികിത്സാ രീതികളും സ്വീകരിക്കേണ്ടതുണ്ട്. ചില മുട്ട് വേദന മരുന്നുകൾ കൊണ്ടും ഫിസിയോ തെറാപ്പി സഹായത്തോടെ മാറ്റിയെടുക്കാൻ സാധിക്കും എന്നാൽ ചിലത് പൂർണ്ണമായ് മാറ്റാൻ ശസ്ത്രക്രിയ ആവശ്യമായി വരും. അത് കൊണ്ട് തന്നെ മുട്ട് വേദനയെ വാർദ്ധക്യ സഹജമായ് കണ്ട് വേദന സഹിക്കേണ്ടതില്ല.