KL -24 Kottarakkara

KL -24 Kottarakkara Official Page of KOTTARAKKARA ©

ഒലിവർ ട്വിസ്റ്റിന്റെ വീട്വീട് നരകമാണെന്ന് തോന്നുന്നവർ പോലും ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിക്കുമായിരുക്കുമല്ലേ ഒരിക്കലെങ്കിലും ന...
20/08/2021

ഒലിവർ ട്വിസ്റ്റിന്റെ വീട്

വീട് നരകമാണെന്ന് തോന്നുന്നവർ പോലും ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിക്കുമായിരുക്കുമല്ലേ ഒരിക്കലെങ്കിലും നമ്മുടെ വീട് ഒരു കുടുംബമായി കാണണമെന്ന്.. സ്വർഗ്ഗമായി കാണണമെന്ന്!
നിങ്ങൾ മഴ കണ്ടിട്ടുണ്ടോ? ജനലുവഴി ഊർന്നിറനങ്ങുന്ന കവിതപോലത്തെ മഴയല്ല, ഒരു കുടക്കീഴിൽ കൈകൾ കോർത്തുപോകുമ്പോൾ ആകാശത്തുനിന്നും പൊടിഞ്ഞുവീണ് കുടയിൽ ചിതറിവീണ് നൂലുപോലെ ഒലിച്ചിറങ്ങുന്ന മഴയല്ല, കട്ടൻചായയും കുടിച്ച് ജോണ്സൺമാഷിന്റെ പാട്ടും കേട്ടുകൊണ്ട്, കണ്ടും കേട്ടും കണ്ണടച്ചും ഒരു പുഞ്ചിരിയോടെയറിയുന്ന ക്ലാരയെപ്പോലത്തെ മഴയല്ല. പുറത്തെ ഇടിമുഴക്കത്തേക്കാളും ഉച്ചത്തിൽ ഉള്ളിൽ ഇടിവെട്ടുമ്പോൾ.. പുറത്തെ മിന്നലിനേക്കാൾ വേഗത്തിൽ, അതിനേക്കാൾ പ്രകാശത്തിൽ ഉള്ളിൽ ഓർമ്മകൾ മിന്നിമറിയുമ്പോൾ അകത്തും പുറത്തും പെയ്യുന്ന മഴയില്ലേ.. കാർമേഘങ്ങൾ ഉരുകി തീർന്നു പെയ്യുന്ന ഉപ്പിന്റെ രുചിയുള്ള മഴയില്ലേ.. അതു നിങ്ങൾ ഒരിക്കലെങ്കിലും നനഞ്ഞിട്ടുണ്ടോ? ആ മഴയുടെ നനവുകൊണ്ട് തലയിണ എന്നെങ്കിലും നനഞ്ഞിട്ടുണ്ടോ..? ഒന്നു കേൾക്കുവാൻ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നോർത്ത് പുറത്തു മഴ പെയ്യുമ്പോൾ അകത്തു മഴ പെയ്യാതിരിക്കുവാൻ പെടാപ്പാടുപെട്ടിട്ടുണ്ടോ? ഉള്ളിൽ തീകത്തുന്നു എന്നു തോന്നുമ്പോൾ എല്ലാവരിൽ നിന്നും ഓടിയൊളിച്ച് "എന്തോ ശബ്ദം കേട്ടല്ലോ" എന്നും പറഞ്ഞുകൊണ്ട് ഇല്ലാത്ത എന്തിനെയോ തേടി പോകുമ്പോൾ പുറകിൽ നിന്നാരെങ്കിലും വിളിച്ചിട്ടുണ്ടോ? അവരുടെ മുഖത്തു നോക്കാതെ അവരോട് മറുപടി പറഞ്ഞിട്ടുണ്ടോ? ചങ്കു തകർന്നിരിക്കുമ്പോൾ പ്രിയപ്പെട്ടവർ ഫോണിൽ വിളിച്ചു "സുഖമാണോ" എന്നു ചോദിക്കുമ്പോൾ "സുഖമാണ്" എന്ന് ഇറക്കുന്ന ശബ്ദത്താൽ കള്ളം പറയേണ്ടിവന്നിട്ടുണ്ടോ? പരിഹാസങ്ങൾ മഴയായി പെയ്യുമ്പോൾ കുടപിടിക്കാതെ ആ മഴ മുഴുവൻ നന്നഞ്ഞു പനി പിടിച്ചിട്ടുണ്ടോ? അങ്ങനെ ആരും നോക്കാനില്ലാതെ പനി പിടിച്ചു ദിവസങ്ങളോളം കിടന്നിട്ടുണ്ടോ? ഓരോ പുതിയ അറിവുകളും മനസ്സിലാക്കുമ്പോൾ ഒരു കുഞ്ഞിനെപ്പോലെ നിങ്ങൾ നിഷ്കളങ്കമായി ചിരിച്ചിട്ടുണ്ടോ? മറ്റുള്ളവർ നമ്മളെ വല്ലാതെ തെറ്റുധരിക്കുന്ന വേളകളിൽ ഉമിനീരിറക്കി തൊണ്ടയുടെ വരൾച്ച മാറ്റിയിട്ടുണ്ടോ? എല്ലാവരും സുഖമായി ഉറങ്ങുമ്പോഴും ഉള്ളിലെ വേദനകൊണ്ട് ഉറങ്ങാതെ കിടന്നിട്ടുണ്ടോ? ഓർമ്മകൾ നിങ്ങളെ മാടിവിളിക്കാറുണ്ടോ? ജീവിതത്തിൽ നന്മകൾ മാത്രം ചെയ്യുമ്പോഴും മറ്റുള്ളവരാൽ ഒന്നിനും കൊള്ളാത്തവൻ/ കൊള്ളാത്തവൾ എന്ന വിളികേട്ടിട്ടുണ്ടോ?
സ്വന്തം അനുഭവങ്ങൾ വെള്ളം ചേർക്കാതെ പറയുമ്പോൾ നുണപറയുന്നുവെന്ന് പഴി കേട്ടിട്ടുണ്ടോ? പ്രിയപ്പെട്ട ഒരാളോട് ആരോടും പറയാത്ത എന്തെങ്കിലും പറയുവാൻ ദിവസങ്ങളോളം ശ്രമിച്ചിട്ടും അതൊന്നു കേൾക്കുവാൻ പോലും കൂട്ടാക്കാതെ അവരൊക്കെ നിങ്ങൾക്കു നേരെ മുഖം തിരിച്ചിട്ടുണ്ടോ? ജീവിതത്തിലെ മറക്കാനാകാത്ത ഓർമ്മകൾ ആരോടും പറയാനാകാതെ ആരും കേൾക്കാനില്ലാതെ മനസ്സിലൊതുക്കി നടന്നിട്ടുണ്ടോ? കിട്ടാത്ത സമ്മാനപൊതികളെ വെറുതേ സ്വപ്നം കണ്ടിട്ടുണ്ടോ? പ്രിയപ്പെട്ട ആ ഒരാൾ ഒരിക്കലും നെറുകയിൽ ചുംബിക്കില്ലെന്നറിഞ്ഞിട്ടും ആ ചുംബനം സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ടോ?
മറുവശത്തുനിന്നും ഏറ്റവും പ്രിയപ്പെട്ട ആ ഒരാളുടെ ശബ്ദമൊന്നു കേൾക്കുവാൻ വേണ്ടി മാത്രം ഫോൺ വിളിക്കുമ്പോൾ
ആ ശബ്ദം കേൾക്കാനാകാതെ നിറകണ്ണുകളോടെ ഫോൺ
താഴെ വെക്കേണ്ടിവന്നിട്ടുണ്ടോ? എല്ലാവരും ഒരുപാടൊരുപാട് സുഹൃത്തുക്കളോടൊപ്പം സമയം ചിലവിടുമ്പോ നിങ്ങൾക്കു മാത്രം ഒരു കൂട്ടുകാരൻ/കൂട്ടുകാരി മാത്രമേ ഉള്ളോ? അയാൾ ഏതു നട്ടപാതിരായ്ക്ക് വിളിച്ചാലും നിങ്ങൾക്ക് മറുപടി തരാറുണ്ടോ? നിങ്ങളുടെ സ്വപ്നങ്ങൾ, ജീവിതത്തിലെ മധുരവും കൈപ്പും ഉപ്പും കലർന്ന എല്ലാ സംഭവങ്ങളും അയാൾക്ക് അറിയാമോ? നിങ്ങളുടെ ശബ്ദമൊന്നിടറിയാൽ അയാൾക്ക് നിങ്ങളുടെ മനസ്സിൽ എന്താണെന്ന് കാണാൻ കഴിയുമോ? അങ്ങനെ ഒരാളെ കാണുവാൻ വേണ്ടി മണിക്കൂറുകളോളം കാത്തുനിന്നിട്ടുണ്ടോ? അങ്ങനെ ഒരു സുഹൃത്ത് നിങ്ങളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?

എഴുതിയാൽ തീരാത്ത നിങ്ങളുടെ ജീവിതകഥ ആരെങ്കിലും ഒറ്റവരിയിൽ എഴുതി തീർത്തിട്ടുണ്ടോ? വായിച്ചാൽ തീരാത്ത നിങ്ങളെന്ന പുസ്തകത്തെ വെറും പുറം ചട്ട മാത്രം കണ്ടുകൊണ്ട് ആരെങ്കിലും ഒറ്റ നിമിഷംകൊണ്ട് വായിച്ചു തീർത്തിട്ടുണ്ടോ? ആരാലും വായിക്കപ്പെടാതെ ആ പുസ്തകം ആരെയോ പ്രതീക്ഷിച്ച് കാത്തിരുന്ന് ഉറങ്ങി പോയിട്ടുണ്ടോ? നമ്മളെ എന്നെന്നും കരയിപ്പിച്ച ആ ഒരാളോട് "നിങ്ങളായിരുന്നു ശരി" എന്ന് പറഞ്ഞുകൊണ്ട് ചിരിച്ചിട്ടുണ്ടോ?
നമ്മൾ ഒന്നുമല്ലെന്ന് ലോകം മുഴുവൻ ഏറ്റു പറയുമ്പോഴും നമ്മളും എന്തൊക്കെയോ ആണെന്ന് ഉള്ളിൽ ആരും കേൾക്കാതെ ഒരായിരം വട്ടം പറഞ്ഞിട്ടുണ്ടോ?
എത്ര തന്നെ ജീവിതം നമ്മെ നോക്കി കൊഞ്ഞനം കുത്തിയാലും ഒരു പുഞ്ചിരികൊണ്ട് ജീവിതത്തെ തോൽപ്പിച്ചു കളഞ്ഞിട്ടുണ്ടോ? തെറ്റുധരിച്ചവരെല്ലാം കുറ്റബോധം കൊണ്ട് നമ്മെയൊന്നു നോക്കുവാൻ പോലും മടിച്ചുനിൽക്കുമ്പോൾ അവരെയും ഒരു ചെറു പുഞ്ചിരികൊണ്ട് ചുംബിച്ചിട്ടുണ്ടോ? ഇതൊന്നും ചെയ്തിട്ടില്ലെങ്കിൽ Home എന്ന മനോഹരമായ സിനിമ നിങ്ങളുടെ ജീവിതത്തെ ഒട്ടുമേ തൊടുവാൻ പോകുന്നില്ല.. നിങ്ങളുടെ ഹൃദയത്തെ കുളിരു കോരിക്കുവാനോ കണ്ണുകളിൽ വിസ്മയം തീർക്കുവാനോ പോകുന്നില്ല.
എന്നു തീർത്തു പറഞ്ഞു കൊള്ളട്ടെ!

നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഒരിക്കലെങ്കിലും സംഭവിക്കുമെന്നു കരുതിയിരിക്കുന്ന ഒരു സ്വപനമാണ് Home.
ഇന്ദ്രൻസ് എന്ന മലയാളസിനിയിലെ പകരക്കാരനില്ലാത്ത മഹാനടന്റെ അഭിനയം കൊണ്ട് വിസ്മയിപ്പിച്ച സിനിമ.
ആ മനുഷ്യന്റെ വിസ്മയങ്ങൾ ഇനിയും അവസാനിക്കുന്നില്ല. "കണ്ടത് സുന്ദരം കാണാത്തത് അതിസുന്ദരം!"
ഇന്ദ്രൻസെന്നല്ല.. അഭിനയിച്ച സകലരും അഭിനയംകൊണ്ട് ഇന്ദ്രജാലം തീർത്ത സിനിമ. അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലാത്തത്ര perfect Casting. മികച്ച ഛായാഗ്രഹണം, ഹൃദയമിടിപ്പിനൊപ്പം ഒഴുകിയെത്തുന്ന പശ്ചാത്തല സംഗീതം! ചെറിയ ചാറ്റൽ മഴ പോലെ പെയ്യുന്ന അതിമനോഹരമായ ഗാനങ്ങൾ. എത്ര കണ്ടിട്ടും ഒരിക്കലും കാണാതെപോയ, എത്ര കണ്ടാലും കൊതിതീരാത്ത കാഴ്ചകളെ കാണിച്ചുതരുന്നു ക്യാമറ, ജീവിതത്തെ ഒപ്പിയെടുത്ത ഫ്രെയ്മുകൾ..
സർവ്വോപരി ഡയറക്ടർ റോജിൻ തോമസിന്റെ ഓണ സമ്മാനം😍

ശരീരത്തിനു രോഗം വരുമ്പോൾ നമ്മൾ ഡോക്ടറുടെ അടുക്കെ പോകുന്നതുപോലെ തന്നെയാണ്‌ മനസ്സിന് അസ്വസ്ഥതകൾ വരുമ്പോൾ നമ്മൾ Psychiatrist/ psychologist ന്റെ അടുക്കെ പോകുന്നതെന്ന് എത്ര simple ആയാണ് Oliver Twist നമ്മളോടു പറയുന്നത്!

ഇത് മക്കൾ മാത്രം കണ്ടു പഠിക്കേണ്ട സിനിമയല്ല ചില മക്കളെ മനസ്സിലാക്കാതെ പോയ അച്ഛനും അമ്മയും കാണേണ്ട സിനിമകൂടിയാണ്. പരസ്പരം ഒരിക്കൽ പോലും മനസ്സുതുറന്നു സംസാരിക്കാതെ ഒരുപാട് തെറ്റുധരിച്ചുപോയ എല്ലാവരും കാണേണ്ട സിനിമയാണ്. ഉള്ളിൽ കരിമേഘങ്ങൾ ഉരുണ്ടു കൂടുന്നത് പെയ്തു തന്നെ തീരണം. മഴ പെയ്യുന്നത് നല്ലതാണ്. എല്ലാവീട്ടിലും അങ്ങനെ ഒരു മഴ പെയ്യണം. എങ്കിലേ ചിലരൊക്കെ ഒരുമിച്ചിരിക്കൂ.. ഒരുമിച്ചിരുന്ന് മനസ്സു തുറക്കൂ.. ചിലപ്പോൾ ഇടിയും മിന്നലുമൊക്കെ ഉണ്ടാകും എന്നാൽ മഴ പെയ്തു തൊരുമ്പോൾ ഒരു പുതിയ ജീവിതമുണ്ടാകും ഒരു കുടുംബവും! മഴ പെയ്തു തോർന്ന പച്ചപ്പു നിറഞ്ഞ ഒലിവർ ട്വിസ്റ്റിന്റെ ആ വീട് ആരാണ് ആഗ്രഹിക്കാത്തത്?
ഹോ.! എത്ര മനോഹരമായ സിനിമ❤️❤️❤️

മനസ്സു നിറഞ്ഞു കാണുക ഇങ്ങനെയൊരു സിനിമ ഇനി കാണാൻ പറ്റുമോയെന്ന് സംശയമാണ്. എല്ലാവരുടെയും വീട്ടിൽ അങ്ങനെയൊരു മഴ പെയ്യട്ടേയെന്ന് ആശംസിക്കുന്നു!

© സൂര്യശങ്കർ എസ്

ഏവർക്കും ഹൃദ്യമായ സ്വാതന്ത്ര്യദിനാശംസകൾ...
15/08/2021

ഏവർക്കും ഹൃദ്യമായ സ്വാതന്ത്ര്യദിനാശംസകൾ...

Neeraj Chopra won the first gold in this Olympics and joined shooter Abhinav Bindra  as India's individual gold winners ...
07/08/2021

Neeraj Chopra won the first gold in this Olympics and joined shooter Abhinav Bindra as India's individual gold winners in Olympics

പിഞ്ചുകുഞ്ഞാണ്... അവൻ്റെ ചിരിയുടെ ഉറവ വറ്റാതിരിക്കാൻ നമ്മൾ കൈ കോർക്കേണ്ടതുണ്ട്... മാട്ടൂലെ മുഹമ്മദിനെ സഹായിച്ചതു പോലെ, മ...
03/08/2021

പിഞ്ചുകുഞ്ഞാണ്... അവൻ്റെ ചിരിയുടെ ഉറവ വറ്റാതിരിക്കാൻ നമ്മൾ കൈ കോർക്കേണ്ടതുണ്ട്... മാട്ടൂലെ മുഹമ്മദിനെ സഹായിച്ചതു പോലെ, മലപ്പുറത്തെ ഇമ്രാനെ സഹായിച്ചതു പോലെ SMA രോഗം ബാധിച്ച ഖാസിമിനേയും അടിയന്തിരമായി നമ്മൾ സഹായിക്കേണ്ടതുണ്ട്... 18 കോടിയാണ് ചികിത്സാച്ചെലവ്.. ഇതുവരെ ഒന്നരലക്ഷം രൂപ മാത്രമേ ആയിട്ടുള്ളൂ.. അന്വേഷിച്ച് ബോധ്യപ്പെട്ടതിനു ശേഷം മാത്രമാണ് ഈ പോസ്റ്റിട്ടിരിക്കുന്നത്... സഹായിക്കണം..

A/C Number : 13280200001942

IFSC : FDRL0001328

Bank : Federal Bank, Eriam branch

Google pay :8921445260

അദ്ദേഹത്തിന് വേണമായിരുന്നെങ്കിൽ ആരും കൊതിക്കുന്ന ഒളിമ്പിക്സ് സ്വർണ്ണം ഒറ്റയ്ക്ക് നേടാമായിരുന്നു, പക്ഷെ അവസാന റൗണ്ടിൽ തന്...
02/08/2021

അദ്ദേഹത്തിന് വേണമായിരുന്നെങ്കിൽ ആരും കൊതിക്കുന്ന ഒളിമ്പിക്സ് സ്വർണ്ണം ഒറ്റയ്ക്ക് നേടാമായിരുന്നു, പക്ഷെ അവസാന റൗണ്ടിൽ തന്നോട് മത്സരിക്കേണ്ട ഇറ്റാലിയൻ താരം ജിയാന്മാർക്കോ തമ്പേരി പരിക്കറ്റ് വിങ്ങുന്ന ഹൃദയത്തോടെ പിൻവാങ്ങുന്ന കണ്ടപ്പപ്പോൾ സ്വർണ്ണം പങ്ക് വെക്കാൻ അധികൃതരുടെ അനുവാദം തേടുകയായിരുന്നു മുതാസ് ഈസ,😍സഹജീവി സ്‌നേഹത്തിന്റെ മഹനീയ രംഗം,

Congratulations Mirabai Chanu 👏Weightlifter Mirabai Chanu gave India its first medal at   as she won the silver medal in...
24/07/2021

Congratulations Mirabai Chanu 👏

Weightlifter Mirabai Chanu gave India its first medal at as she won the silver medal in the women's 49 Kg category.

Congratulations ! 🇮🇳🥈

18 കോടി ക്രോസ് ❤️മലയാളി പൊളിയല്ലേ 😍✌🏻💪🥰🥰
05/07/2021

18 കോടി ക്രോസ് ❤️
മലയാളി പൊളിയല്ലേ 😍✌🏻

💪🥰🥰

 #സമ്പാദ്യങ്ങളെല്ലാം ഈ  #ഭൂമിയിൽ  #ഉപേക്ഷിച്ച്  #പോവേണ്ടവരാണ്  #നമ്മൾ.....എന്നാൽ നമുക്കൊപ്പം വരുന്ന സമ്പാദ്യം നന്മയിലൂ...
05/07/2021

#സമ്പാദ്യങ്ങളെല്ലാം ഈ #ഭൂമിയിൽ #ഉപേക്ഷിച്ച് #പോവേണ്ടവരാണ് #നമ്മൾ.....
എന്നാൽ നമുക്കൊപ്പം വരുന്ന സമ്പാദ്യം നന്മയിലൂടെ നാം നേടിയെടുക്കുന്നതാണ്.
നിങ്ങൾ നൽകുന്ന ചെറിയ ഒരു സംഖ്യ ഈ കുത്തിനെ രക്ഷിക്കുമെങ്കിൽ....
ആ നന്മയാണ് നമ്മുടെ സമ്പാദ്യം......

നമ്മളെല്ലാവരും കൂടെ വിചാരിച്ചാൽ ഒന്നര വയസ്സുകാരൻ മുഹമ്മദിനെ നമുക്ക് രക്ഷിക്കാം

ഷെയറോ കമന്റോ ലൈക്കോ മാത്രമല്ല നമ്മൾ എല്ലാം പറ്റുന്ന തുക കൊടുക്കണം

Account Details
----------------
google pay

8921223421

Mariyumma Pc
A/C No: 40421100007872
Kerala Gramin Bank
Mattool
IFSC CODE:KLGB0040421

എന്തിന് സഹിക്കണം എന്നു തന്നെയാണ് ചോദിക്കുന്നത്.. പരാതി പറയാനായി വിളിക്കുന്ന നിസ്സഹായയായ ഒരു പെൺകുട്ടിയോട് സ്വന്തം പ്രിവി...
25/06/2021

എന്തിന് സഹിക്കണം എന്നു തന്നെയാണ് ചോദിക്കുന്നത്..

പരാതി പറയാനായി വിളിക്കുന്ന നിസ്സഹായയായ ഒരു പെൺകുട്ടിയോട് സ്വന്തം പ്രിവിലേജിൻ്റെ ധാർഷ്ട്യത്തിൽ മറുപടി പറയുന്ന നിങ്ങളെ എന്തിന് കേരളത്തിലെ സ്ത്രീകൾ സഹിക്കണം?

മനുഷ്യപ്പറ്റുള്ള ഏതെങ്കിലും സ്ത്രീയെ തൽസ്ഥാനത്തിരുത്താൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കണമെന്നഭ്യർത്ഥിക്കുന്നു.

രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാർട്ഫോൺ ആപ്പുകൾ.ഇത്തരം ആപ്പുകൾ ഒരു പക്ഷെ പ്രായപൂർത്തിയായവർക്കോ, വിനോദത്തിനോ വിജ്ഞാനത...
13/06/2021

രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാർട്ഫോൺ ആപ്പുകൾ.
ഇത്തരം ആപ്പുകൾ ഒരു പക്ഷെ പ്രായപൂർത്തിയായവർക്കോ, വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷെ കുട്ടികൾ ഇത്തരം ആപുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് നൽകുന്ന ഫോണുകളിൽ ഇത്തരം ആപുകൾ ഇൻസ്റ്റാൾ ചെയ്ത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം .

VT Balram എഴുതുന്നു :- കേരളത്തിന്റെ അയൽപക്കത്ത് ഭാഷാപരമായും സാംസ്ക്കാരികമായും വളരെയടുപ്പം പുലർത്തുന്ന നാടാണ് ലക്ഷദ്വീപ്....
23/05/2021

VT Balram എഴുതുന്നു :- കേരളത്തിന്റെ അയൽപക്കത്ത് ഭാഷാപരമായും സാംസ്ക്കാരികമായും വളരെയടുപ്പം പുലർത്തുന്ന നാടാണ് ലക്ഷദ്വീപ്. അവിടത്തുകാരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഉന്നത പഠനത്തിനെത്തുന്നതും ഇങ്ങോട്ടാണ്. കേന്ദ്ര ഭരണ പ്രദേശമായ അവിടെ ബിജെപി സർക്കാർ നിക്ഷിപ്ത താത്പര്യങ്ങളോട് കൂടിയ ഇടപെടലുകൾ നടത്തുന്നു എന്നത് ഏറെ ആശങ്കാകരമാണ്. ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനാണോ സംഘ് പരിവാർ ശ്രമം എന്ന് സംശയിക്കേണ്ടതുണ്ട്. കശ്മീരിൽ ചെയ്തത് പോലെ തദ്ദേശീയരായ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളേയും സാധാരണ ജീവിതത്തേയും അട്ടിമറിച്ച് തന്നിഷ്ടം നടപ്പാക്കാനുള്ള നീക്കങ്ങളാണ് ഈയടുത്ത കാലത്ത് ലക്ഷദ്വീപിലും കാണാൻ കഴിയുന്നത്. കശ്മീർ മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നുവെങ്കിൽ ലക്ഷദ്വീപ് നൂറ് ശതമാനവും മുസ്ലിം പ്രദേശമാണ് എന്നത് സംഘ് പരിവാറിന് സ്വാഭാവികമായിത്തന്നെ രുചിക്കാത്ത കാര്യമാണല്ലോ.

2020 ഡിസംബറിലാണ് ചില പ്രത്യേക അജണ്ടകളുടെ ഭാഗമെന്നോണം കേന്ദ്രം പുതിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി പ്രഫുൽ ഖോഡ പട്ടേലെന്ന ഗുജറാത്തിലെ ബിജെപി നേതാവിനെ നിയമിക്കുന്നത്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ലക്ഷദ്വീപ് നിവാസികളുടെ തനത് സംസ്ക്കാരത്തേയും ജനകീയ പ്രതീക്ഷകളേയും തകിടം മറിക്കുന്ന നിരവധി തീരുമാനങ്ങളാണ് ഇദ്ദേഹം കൈക്കൊണ്ടു വരുന്നത്.

▪️ജനാധിപത്യ സംവിധാനത്തിലൂടെ നിലവിൽ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചു എല്ലാം അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യത്തിന് കീഴിലാക്കി. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയവയൊക്കെ ഇപ്പോൾ അഡ്മിനിസ്ട്രേറ്ററുടെ കീഴിലായി.
▪️സർക്കാർ സർവ്വീസിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ദ്വീപ് നിവാസികളെയാണ് പിരിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. ടൂറിസം വകുപ്പിൽ നിന്ന് കാരണമില്ലാതെ 190 ജീവനക്കാരെ പിരിച്ചുവിട്ടു.
▪️എഴുപതിനായിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ദ്വീപിൽ സർക്കാർ സർവ്വീസും, മത്സ്യബന്ധനവുമാണ് പ്രധാന ജീവിതോപാധികൾ. തീരദേശ സംരക്ഷണ നിയമത്തിൻറെ മറവിൽ മത്സ്യബന്ധനത്തൊഴിലാളികളുടെ ഷെഡുകൾ എല്ലാം പൊളിച്ചുമാറ്റി.
▪️ഈയടുത്ത കാലം വരെ ഒരാൾക്കുപോലും കോവിഡ് വരാതിരുന്ന ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ കോവിഡ്‌ പ്രോട്ടോക്കോളുകൾ തോന്നിയപോലെ അട്ടിമറിച്ചു. ഇന്ന് ലക്ഷദ്വീപിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 60% ത്തിലധികമാണ്. മതിയായ വിദഗ്ദ ചികിത്സാ സൗകര്യങ്ങളില്ലാത്ത ദ്വീപിൽ ഇത് അങ്ങേയറ്റം ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
▪️ മദ്യ രഹിത പ്രദേശമായിരുന്ന ദ്വീപിൽ ടൂറിസത്തിന്റെ പേരുപറഞ്ഞ് മദ്യശാലകൾക്ക് അനുമതികൊടുത്തു. തദ്ദേശവാസികളുടെ സാംസ്ക്കാരിക സെൻസിറ്റിവിറ്റികളോട് പൂർണ്ണമായ അവഹേളനമായി ഇത് മാറുന്നുണ്ട്.
▪️ ബീഫ് നിരോധനം നടത്തി തീൻമേശയിലും കൈകടത്തി.
▪️സ്കൂളിലെ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവിൽ നിന്ന് മാംസാഹാരം ഒഴിവാക്കി. നിരവധി അംഗൻവാടികൾ അടച്ചുപൂട്ടി.
▪️CAA/NRC ക്ക് എതിരെ സ്ഥാപിച്ചിരുന്ന പോസ്റ്ററുകൾ മുഴുവൻ ലക്ഷദീപിൽ നിന്ന് എടുത്തു മാറ്റി.
▪️ഒരൊറ്റ കുറ്റവാളി പോലുമില്ലാത്ത, ജയിലുകളും പോലീസ് സ്റ്റേഷനും എല്ലാം ഒഴിഞ്ഞുകിടക്കുന്ന മാതൃകാ പ്രദേശമായ ലക്ഷദ്വീപിൽ അടിയന്തരമായി ഗുണ്ടാ ആക്ട് നടപ്പിലാക്കി.
▪️ രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക്.
▪️ലക്ഷദ്വീപിന് ഏറ്റവുമധികം ബന്ധമുണ്ടായിരുന്ന കേരളത്തിലെ ബേപ്പൂർ തുറമുഖവുമായുള്ള ബന്ധം അപ്പാടെ വിച്ഛേദിയ്ക്കാനും ഇനിമുതൽ ചരക്കുനീക്കവും മറ്റും മുഴുവൻ മംഗലാപുരം തുറമുഖവും ആയി വേണമെന്ന് നിർബന്ധിയ്ക്കാനും തുടങ്ങി.
▪️ഭരണനിർവ്വഹണ സംവിധാനങ്ങളിൽ നിന്ന് ദ്വീപ്‌ നിവാസികളെ തുടച്ചുനീക്കി!


പുതിയ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റ് ചുരുങ്ങിയ കാലം കൊണ്ട് മാത്രം ലക്ഷദ്വീപിൽ അടിച്ചേൽപ്പിച്ച നടപടികളിൽ ചിലത് മാത്രമാണിത്. ദീർഘമായ ആസൂത്രണത്തോടെ, വംശീയ അപരവൽക്കരണത്തിനായുള്ള ഒരു സംഘപരിവാർ പദ്ധതിയുടെ തുടക്കം മാത്രമാണ് ഇതെന്ന് സംശയിക്കാവുന്നതാണ്. അംബാനി, അദാനി പോലുള്ള കുത്തകകളുടെ വമ്പൻ ടൂറിസം പദ്ധതികൾക്ക് കളമൊരുക്കുന്നതിനായി തദ്ദേശീയരെ ആട്ടിപ്പായിക്കുന്ന ശ്രമമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്. കശ്മീരിലും അങ്ങനെയൊരു ലക്ഷ്യം ഭരണ വർഗ്ഗത്തിനുണ്ടായിരുന്നുവല്ലോ.

കേന്ദ്രഭരണ പ്രദേശം എന്ന നിലയിൽ പുറത്തു നിന്നെത്തുന്ന ഉദ്യോഗസ്ഥ/രാഷ്ട്രീയ പ്രമാണികൾക്ക് ലക്ഷദ്വീപ് ഭരണകൂടത്തിൽ വലിയ സ്വാധീനം എന്നുമുണ്ടായിരുന്നു. എന്നാൽ അതിനെയൊക്കെ അതിശയിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ ഔന്നത്യമുള്ള പി എം സയീദിനെപ്പോലുള്ള ഒരു ജന പ്രതിനിധിയുടെ സാന്നിധ്യം അക്കാലത്ത് ദ്വീപുകാർക്ക് പകർന്നു നൽകിയ ആത്മവിശ്വാസവും സംരക്ഷിത ബോധവും ചെറുതല്ല. അദ്ദേഹത്തിൻ്റെ അഭാവം ഇന്ന് ദ്വീപുകാർ കൂടുതൽക്കൂടുതലായി തിരിച്ചറിയുന്നുണ്ട്.

ലക്ഷദ്വീപ് ജനതയുടെ സ്വത്വവും, സംസ്കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, എല്ലാ ജീവിത വ്യവഹാരങ്ങളിലും കേരളത്തെ ആശ്രയിച്ച് ജീവിക്കുന്ന ആ ജനതയെ ചേർത്തു പിടിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. കേരളത്തിലെ സർക്കാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും പൊതു സമൂഹവും ഇക്കാര്യത്തിൽ സജീവവും ആത്മാർത്ഥവുമായ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

നാളെ (24.5.2021) വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ. കേന്ദ്രങ്ങളും സമയവും ശ്രദ്ധിക്കുക. https://covid19.kerala.gov.in/vaccine/ ...
23/05/2021

നാളെ (24.5.2021) വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ. കേന്ദ്രങ്ങളും സമയവും ശ്രദ്ധിക്കുക. https://covid19.kerala.gov.in/vaccine/ പോർട്ടൽ വഴി രെജിസ്റ്റർ ചെയ്തു വാക്സിൻ ലഭിക്കുന്നതിന് സന്ദേശം വഴി ഉറപ്പു ലഭിച്ച 18 മുതൽ 44 വയസ്സ് വരെയുള്ളവർക്കു മാത്രമാണ് നാളെ വാക്സിൻ ലഭിക്കുക.
അതിൽ മുൻഗണനാ ലിസ്റ്റിൽ പെട്ട പ്രവാസികളിൽ ചിലർ ഉൾപ്പടെ വിവിധ വിഭാഗക്കാരും ഉണ്ട്.
രണ്ടാം ഡോസ് ഉൾപ്പടെ മറ്റുള്ളവർക്കുള്ള വാക്സിൻ ലഭ്യമാകുന്ന മുറക്ക് രെജിസ്റ്റർ ചെയ്തവർക്ക് അറിയിപ്പ് ലഭിക്കുന്നതാണ്. ഓൺലൈനായി മാത്രം രെജിസ്റ്റർ ചെയ്താലേ വാക്സിൻ ലഭിക്കുകയുള്ളൂ. പോർട്ടൽ നിയന്ത്രിക്കുന്നത് ജില്ലയിൽ ഉള്ള ഉദ്യോഗസ്ഥർ അല്ല. സർക്കാർ നിശ്ചയിച്ച രീതിയിൽ മാത്രമാണ് വാക്സിൻ നൽകാൻ കഴിയുക. നിങ്ങളുടെ അഭിപ്രായങ്ങളിൽ പ്രായോഗികമായതും സർക്കാർ നിർദ്ദേശം പാലിക്കുന്നതുമായവ മാത്രമേ പരിഗണിക്കാൻ കഴിയൂ. എല്ലാവരും സഹകരിക്കുക.

  ലക്ഷ ദ്വീപിൽ നുഴഞ്ഞു കയറി വർഗീയ ചേരിതിരിവ് ഉണ്ടാക്കി Rss മുതലെടുപ്പ്, പ്രതിഷേധം ശക്തമാവുന്നു ശാന്തവും സമാധാനപൂർണ്ണവുമാ...
23/05/2021

ലക്ഷ ദ്വീപിൽ നുഴഞ്ഞു കയറി വർഗീയ ചേരിതിരിവ് ഉണ്ടാക്കി Rss മുതലെടുപ്പ്, പ്രതിഷേധം ശക്തമാവുന്നു

ശാന്തവും സമാധാനപൂർണ്ണവുമായി കഴിഞ്ഞുവരുന്ന ഒരു പ്രദേശത്തെ എങ്ങനെയാണ് അരക്ഷിതത്വത്തിന്റെയും സംഘർഷത്തിന്റെയും മേഖലയാക്കി ഫാസിസം മാറ്റിമറിയ്ക്കുന്നത് എന്നതിൻറെ ഏറ്റവുമൊടുവിലെ ഉദാഹരണമാണ് ലക്ഷദ്വീപ്.

2020 ഡിസംബർ വരെ സാധാരണവും സമാധാന പൂർണമായിരുന്നു ലക്ഷദ്വീപ്‌ നിവാസികളുടെ നിത്യ ജീവിതം. (അനാർക്കലി എന്ന മലയാള സിനിമ കണ്ടവർക്കും എളുപ്പത്തിൽ അറിയാം)

പെട്ടെന്നാണ് ദിനേശ്വർ ശർമ്മയുടെ മരണത്തെത്തുടർന്ന് പുതിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ സ്ഥാനമേൽക്കുന്നത്.

പ്രഫുൽ കെ പട്ടേൽ. നരേന്ദ്രമോഡിയുടെ ഉറ്റസുഹൃത്ത്‌. മുതിർന്ന മുൻ Rss _ബി ജെ പി നേതാവ്‌. കടുത്ത വർഗീയ വാദി,

ഒരുവർഷമായി ഒരാൾക്കുപോലും കോവിഡ് വരാതിരുന്ന ലക്ഷദ്വീപിൽ അയാൾ കോവിഡ്‌ പ്രോട്ടോക്കോളുകൾ ലംഘിച്ച്‌ കടന്നുവന്നു.

പരസ്യമായി പലയിടത്തും ഇടപഴകിയതോടെ കോവിഡ്‌ അവിടെയും ക്രമാതീതമായി പടർന്നു.

തീരദേശ സംരക്ഷണ നിയമത്തിൻറെ മറവിൽ മത്സ്യ ജീവനക്കാരുടെ ഷെഡുകൾ എല്ലാം പൊളിച്ചുമാറ്റി.

ടൂറിസം വകുപ്പിൽ നിന്ന് കാരണമില്ലാതെ 190 ജീവനക്കാരെ പിരിച്ചുവിട്ടു. സർക്കാർ ജീവനക്കാരിലെ തദ്ദേശീയരായ താൽക്കാലിക ജീവനക്കാരെ മുഴുവൻ ഒഴിവാക്കി.

അംഗനവാടികൾ അടച്ചുപൂട്ടി.

90 ശതമാനവും മുസ്ലിങ്ങൾ ഉള്ള, മദ്യഉപഭോഗം തീരെയില്ലാത്ത ലക്ഷദ്വീപിൽ ടൂറിസത്തിന് പേര് പറഞ്ഞ് ആദ്യമായി മദ്യശാലകൾ തുറന്നു.

സ്കൂളിലെ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവിൽ നിന്ന് മാംസാഹാരം ഒഴിവാക്കി.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് രണ്ട് മക്കളിൽ കൂടുതൽ ഉണ്ടാകാൻ പാടില്ലെന്ന നിയമം വച്ചു.

ജില്ലാപഞ്ചായത്തിന്റെ അധികാരങ്ങൾ ആയിരുന്ന വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾ എടുത്തുകളഞ്ഞു.

ഒരൊറ്റ കുറ്റവാളി പോലുമില്ലാത്ത, ജയിലുകളും പോലീസ് സ്റ്റേഷനും എല്ലാം ഒഴിഞ്ഞുകിടക്കുന്ന മാതൃകാ പ്രദേശമായ ലക്ഷദ്വീപിൽ അടിയന്തരമായി ഗുണ്ടാ ആക്ട് നടപ്പിലാക്കി.

ലക്ഷദ്വീപിന് ഏറ്റവുമധികം ബന്ധമുണ്ടായിരുന്ന കേരളത്തിലെ ബേപ്പൂർ തുറമുഖവുമായുള്ള ബന്ധം അപ്പാടെ വിച്ഛേദിയ്ക്കാനും ഇനിമുതൽ ചരക്കുനീക്കവും മറ്റും മുഴുവൻ മംഗലാപുരം തുറമുഖവും ആയി വേണമെന്ന് നിർബന്ധിയ്ക്കാനും തുടങ്ങി.

ഭരണനിർവ്വഹണ സംവിധാനങ്ങളിൽ നിന്ന് ദ്വീപ്‌ നിവാസികളെ തുടച്ചുനീക്കി!

അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതായിരുന്നു പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഓരോ തീരുമാനങ്ങളും.

തങ്ങളെ കാണാൻ വരുന്ന മുഴുവൻ ദേശക്കാരെയും അതിഥികളെപ്പോലെ കണ്ട പച്ചയായ മനുഷ്യരെ വേദനിപ്പിക്കുന്നതായിരുന്നു ഓരോ ഉട്ടോപ്യൻ ഭരണപരിഷ്കാരങ്ങളും.

ദീർഘമായ ആസൂത്രണമുള്ള വംശീയ അപരവൽക്കരണത്തിനായുള്ള ഒരു സംഘപരിവാർ പദ്ധതിയുടെ തുടക്കം മാത്രമാണ് ഇതെന്ന് മുഴുവൻ ലക്ഷദ്വീപ്‌ നിവാസികളും ഉറപ്പിച്ച്‌ പറയുന്നു.

തങ്ങളുടെ സംസ്കാരത്തെയും വിശ്വാസത്തെയും കേരളീയ ബന്ധങ്ങളെയും അപ്പാടെ തകിടം മറിയ്ക്കുകയാണു പുതിയ പദ്ധതികൾ.

"കേന്ദ്രഭരണ പ്രദേശം" എന്ന പേരിലാണു ഉദ്യോഗസ്ഥർ ഇതെല്ലാം ചെയ്തുകൂട്ടുന്നത്‌. ‌

നാളെ തങ്ങളുടെ ദ്വീപിന് സംഭവിയ്ക്കാൻ പോകുന്ന കാരണം പോലും അറിയാതെയുള്ള മാറ്റങ്ങളിൽ ആശങ്കപ്പെട്ട് കഴിയുകയാണു 70,000 വരുന്ന ദ്വീപ്‌ നിവാസികൾ.

മനുഷ്യർ സമാധാനത്തോടെയും സഹവർത്തിത്വത്തോടെയും കഴിയുന്ന ഒരു പ്രദേശത്തെയും ഫാഷിസം വെറുതെവിട്ടില്ല.!


©yns

15/05/2021
പോലീസ് യൂണിഫോമിലുള്ള ഒരാളോട് കയർത്തു സംസാരിച്ചു എന്ന പേരിൽ കൃത്യനിർവ്വഹണം തടസപ്പെടുത്തി എന്ന കുറ്റം ചുമത്താൻ കഴിയില്ല🔰ഔദ...
12/05/2021

പോലീസ് യൂണിഫോമിലുള്ള ഒരാളോട് കയർത്തു സംസാരിച്ചു എന്ന പേരിൽ കൃത്യനിർവ്വഹണം തടസപ്പെടുത്തി എന്ന കുറ്റം ചുമത്താൻ കഴിയില്ല

🔰ഔദ്യോഗിക ഡ്യൂട്ടിയിൽ ആയിരിക്കുന്ന ഓഫീസറുടെ നേരെ അദ്ദേഹത്തിന്റെ ഡ്യൂട്ടി തടസപ്പെടുത്താൻ പര്യാപ്തമായ കുറ്റകരമായ ഉദ്ദേശത്തോടെ ബലപ്രയോഗം (ക്രിമിനൽ ഫോഴ്‌സ്) നടത്തിയാൽ മാത്രമേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 353 വകുപ്പ് പ്രകാരം കേസെടുക്കാൻ കഴിയൂയെന്നും , പോലീസ് യൂണിഫോം ധരിച്ചു എന്നതു കൊണ്ട് ആ ഓഫീസർ ഒരുദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് എന്ന് പരിഗണിക്കാൻ കഴിയില്ലായെന്ന് ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
🔰Bail Appl..No.3192/ 2021- എന്ന കേസിൽ ചേർത്തല പോലീസ് സ്റ്റേഷൻ പരിധിയിൽ യാത്രക്കാരനെ തടഞ്ഞു നിർത്തി സ്റ്റേഷനിൽ കൊണ്ടുപോയി മോശമായി പെരുമാറിയ കേസുമായി ബന്ധപ്പെട്ട് ഓഫീസറോട് കയർത്തു സംസാരിച്ചുവെന്ന കാരണത്താൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന വകുപ്പ് പ്രകാരം കേസെടുത്ത നടപടി ശരിയല്ലന്നും ഇത്തരത്തിൽ തെറ്റായ കേസുടുത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിവേണമെന്ന് കോടതി ഉത്തരവ് നൽകി. PLEASE COMMENT ABOUT THE ISSUE . https://www.livelaw.in/news-updates/simply-because-police-officer-uniform-assaulted-section-353-ipc-will-not-attract-kerala-high-court-173663

വായിക്കുക.... പങ്കുവയ്ക്കുക....❤️കോവിഡ് പാന്‍ഡമിക് പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് മുന്നേറുകയാണ്. മുന്നിലുള്ള അപകടം അംഗീകരിക...
06/05/2021

വായിക്കുക.... പങ്കുവയ്ക്കുക....❤️

കോവിഡ് പാന്‍ഡമിക് പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് മുന്നേറുകയാണ്. മുന്നിലുള്ള അപകടം അംഗീകരിക്കാന്‍ കൂട്ടാക്കാത്തവര്‍ അദൃശ്യമായി ഉരുണ്ടുകൂടുന്ന കോവിഡ് സുനാമിയില്‍ ഒഴുകിപ്പോകും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ വിഷയത്തില്‍ വൈദഗ്ദ്യമുള്ളവരുടെ മികച്ച ലേഖനങ്ങള്‍ ധാരാളമായി ഇപ്പോള്‍ വരുന്നുണ്ട്. അതൊക്കെ വായിക്കാന്‍ ശ്രമിക്കുക. അറിവ് കൊണ്ട് മാത്രമേ ഈ രോഗസംക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയൂ. പ്രാധാനപ്പെട്ട ചില കാര്യങ്ങള്‍ സംക്ഷിപ്തമായി താഴെ എഴുതുന്നു. വായിച്ചു വേണ്ടത് ചെയ്യുക.

🔵 കോവിഡ് 19 രണ്ടാം തരംഗം പലരും വിചാരിക്കുന്നതിനേക്കാള്‍ മാരകമാണ്.

🔵 വൈറസിന്‍റെ രോഗപ്പകര്‍ച്ച ശേഷി വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നു. നേരത്തെ ഒരു വീട്ടില്‍ ഒരാളില്‍ നിന്ന് 1 - 2 പേരിലേക്ക് പകര്‍ന്നിരുന്നത് ഇപ്പോള്‍ വീട്ടിലെ എല്ലാ അംഗങ്ങളിലേക്കും അതിവേഗം പകരുകയാണ്. എല്ലാവരും ഒറ്റയടിക്ക് രോഗികളാവുന്നു.

🔵 വൈറസിന്‍റെ വേഗത മാത്രമല്ല, തീഷ്ണതയും വര്‍ദ്ധിച്ചതായി കരുതേണ്ടിയിരിക്കുന്നു. മരണനിരക്ക് ക്രമേണ കൂടുന്നു.

🔵 നേരത്തെ 60 വയസ്സിന് മുകളിലുള്ളവരെയായിരുന്നു രോഗാണു കൂടുതല്‍ ബാധിച്ചിരുന്നത്. ഇപ്പോള്‍ അങ്ങനെയല്ല. 35 നും 55 നും ഇടയിലുള്ളവര്‍ കൂടുതല്‍ രോഗികളായി തീരുന്നു. അവരില്‍ രോഗം സങ്കീര്‍ണ്ണമാകുന്നവരുടെയും മരണമടയുന്നവരുടെയും എണ്ണവും ക്രമേണ കൂടിവരികയാണ്.

🔵 ഐ.സി.യു കിടക്കകളും വെന്റിലേറ്ററുകളും ഓക്സിജന്‍ സപ്ലൈയും കേരള ഗവണ്‍മെന്‍റ് കഴിഞ്ഞ വര്‍ഷം തന്നെ വലിയൊരു രോഗപ്പകര്‍ച്ചയെ മുന്നില്‍ കണ്ട് തയ്യാറാക്കിയിരുന്നു. എന്നാല്‍ നാം ഇപ്പോള്‍ കാണുന്നത് എന്താണ്? ഐ.സി.യു കിടക്കകള്‍ അതിവേഗം നിറയുന്നു. വെന്റിലേറ്റര്‍ ആവശ്യമായി വരുന്ന രോഗികളുടെ എണ്ണവും ദിനംപ്രതി കൂടുന്നു.

🔵 രോഗപ്പകര്‍ച്ച ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ എത്ര ഒരുക്കങ്ങള്‍ ചെയ്താലും അവയൊക്കെ മതിയാകാതെ വരും. സര്‍ക്കാര്‍ ആശുപത്രിയിലോ, സ്വകാര്യ ആശുപത്രിയിലോ കിടക്കകള്‍ കിട്ടാതെയാവാനും സാധ്യതയുണ്ട്.

🔵 ഭാവിയില്‍ ഗുരുതര രോഗികള്‍ക്ക് ഐ.സി.യു ചികിത്സയോ, വെന്റിലേറ്റര്‍ സഹായമോ ലഭ്യമാകാതിരിക്കാനുള്ള സാഹചര്യവും ഉരുത്തിരിയപ്പെടാം. നമുക്ക് മികച്ച ഒരു ആരോഗ്യ സംവിധാനമുണ്ട്. നാം ഉറപ്പായും നല്ല ഒരുക്കങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ തയ്യാറെടുക്കുകയും ചെയ്യുന്നു. ഇതെല്ലാം സത്യമാണ്.

🔵 പക്ഷെ, പുതിയതായി അണുബാധയുണ്ടാവുന്നവരുടെ എണ്ണം കുറയ്ക്കുന്നതിൽ പരാജയപ്പെട്ടാല്‍ എല്ലാ ഒരുക്കങ്ങളും നിഷ്ഫലമായിത്തീരും. ഇപ്പോള്‍ തന്നെ രോഗികളായി തീര്‍ന്നവരെയും, വരും ദിവസങ്ങളില്‍ രോഗികളായിത്തീരും വണ്ണം വൈറസ് ഉള്ളില്‍ പ്രവേശിച്ചവരെയും പുതിയതായി രോഗികളായി തീരുന്നവരെയും ഒരുമിച്ച് കൈകാര്യം ചെയ്യാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് കഴിയാതെ വരാം.

🔵 ഓക്സിജന്‍ ക്ഷാമമുണ്ടാവാം. കിടക്കകള്‍ ഇല്ലാതെ വരാം. ഡോക്ടര്‍മാര്‍ക്കും നെഴ്സസിനും എല്ലാവര്‍ക്കും പരിചരണം നല്‍കാന്‍ കഴിയാതെ വരാം. അങ്ങനെ വന്നാൽ കൂട്ടമരണങ്ങള്‍ സംഭവിക്കും. രോഗപകര്‍ച്ച തടഞ്ഞില്ലെങ്കില്‍, നാം ആ ഘട്ടത്തിലേക്ക് നടന്നടുക്കും എന്നതാണ് യാഥാര്‍ത്ഥ്യം.

അതുകൊണ്ട്, ചികിത്സപരിചരണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം അണുബാധയുണ്ടാകുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഫീല്‍ഡ് ലെവല്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കാനുള്ള നടപടികള്‍ വേണ്ടപ്പെട്ടവര്‍ സ്വീകരിക്കട്ടെ. എല്ലാത്തിന്റെയും അടിസ്ഥാനം അതാണല്ലോ.

പക്ഷെ നമുക്ക് ചെയ്യാനായി ചില കാര്യങ്ങളുണ്ട്. അവ താഴെ കൊടുക്കുന്നു.

👉 പുറത്തു പോകുന്നത് അത്യാവശ്യമില്ലാത്തവരും, ശാന്തമായി വീട്ടിലിരിക്കാന്‍ കഴിയുന്നവരും വീട്ടിനുള്ളില്‍ തന്നെ കഴിയുക. അത്രയും തിരക്കും ആള്‍കൂട്ടവും കുറയും.

👉 ഒരു കാരണവശാലും മാസ്ക് താഴ്ത്തി സംസാരിക്കരുത്. മാസ്ക്കില്ലാതെ സംസാരിക്കുമ്പോഴാണ് പ്രധാനമായും വൈറസ് പകരുന്നത്.

👉 എല്ലാ മീറ്റിംഗുകളും പാര്‍ട്ടികളും ചടങ്ങുകളും ഒഴിവാക്കുക.

👉 വരുന്ന ഒരു മാസം ഒരു കല്യാണത്തിനും പോകരുത്. ഒരു കല്യാണവും നടത്തരുത്.

👉 മരിച്ചത് നിങ്ങളല്ലെങ്കില്‍ / മരിച്ചയാളെ സംസ്കരിക്കേണ്ടത് നിങ്ങളല്ലെങ്കില്‍, ഒരു മരണാനന്തര ചടങ്ങിനും പങ്കെടുക്കരുത്. ആരിൽ നിന്നും രോഗം പകരാം .

👉 വായുസഞ്ചാരമില്ലാത്ത അടഞ്ഞ മുറികളില്‍ കഴിവതും കയറാതിരിക്കുക. കഴിയാതിരിക്കുക.

👉 നിങ്ങള്‍ ഇരിക്കുന്ന മുറിയുടെ ജനലുകളും വാതിലുകളും തുറന്നിടുക. എങ്കില്‍ വൈറസിന് ഉള്ളില്‍ തങ്ങി നിന്ന് പകരാന്‍ കഴിയില്ല.

👉 ഒരു കാരണവശാലും ഒരു തിരക്കിലും പങ്കാളികളാവരുത്.

👉 സംഘം ചേര്‍ന്നിരുന്ന് മദ്യപാനം രോഗപകര്‍ച്ച കൂട്ടുന്ന ശീലമാണ്. സൂക്ഷിക്കുക.

👉 കാപ്പിക്കടകളിലും ഭക്ഷണശാലകളിലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കലും, കൂടിയിരുന്നുള്ള സംഭാഷണവും നിങ്ങളിലേക്ക് രോഗാണു വരുന്നതിനും, നിങ്ങളില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗാണു സഞ്ചരിക്കുന്നതിനും കാരണമാകും.

👉 വൈറസ് പുല്ലാണ് എന്ന് കരുതി പെരുമാറുന്നവരെ സൂക്ഷിക്കുക. അവരോടൊപ്പം അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്രിമറ്റോറിയങ്ങളിലേക്ക് പോകാന്‍ നിങ്ങള്‍ക്ക് താല്പര്യമില്ലെങ്കില്‍, അവരില്‍ നിന്ന് കര്‍ശനമായി അകലം പാലിക്കുക.

👉 മാനസികാരോഗ്യം നിലനിറുത്തുക. അമിതമായ ഉത്കണ്ഠയും വിഷാദവുമുണ്ടെങ്കില്‍ വൈദ്യസഹായം തേടാന്‍ മടി കാണിക്കരുത്. ഉത്കണ്ഠയും വിഷാദവും നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല, ജീവനെ അപകടപ്പെടുത്തുകയും ചെയ്യും.

ഇത്രയും കാര്യങ്ങള്‍ അതീവ നിഷ്കര്‍ഷയോടെ ഒരു മാസം ചെയ്യുക. ഒരു മാസം കഴിയുമ്പോള്‍ വൈറസ് അപ്രത്യക്ഷമാകും എന്നല്ല പറയുന്നത്. രോഗപ്പകര്‍ച്ചയുടെ ഈ കുതിച്ചുചാട്ടം അടങ്ങും. നമ്മുടെ ആരോഗ്യ സംവിധാനത്തിന് ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഇപ്പോള്‍ തന്നെ രോഗബാധിതരായി ആശുപത്രികളില്‍ നിറയുന്നവരുടെ ഇടയിലേക്ക് പുതിയ രോഗികളായി നിങ്ങള്‍ക്ക് പോകേണ്ടി വരില്ല. ഒരു മാസം കഴിഞ്ഞ് രോഗം പിടിപെട്ടാലോ എന്നാലോചിച്ച് നാം പരിഭാന്തരാകേണ്ടതില്ല. രോഗസംക്രമണത്തിന്‍റെ കുതിപ്പ് കുറയ്ക്കാനായാല്‍, നിങ്ങള്‍ രോഗികളായാല്‍ പോലും ഏത് ആശുപത്രിയിലും ഉറപ്പായും നിങ്ങള്‍ക്ക് കിടക്കയുണ്ടാവും. രോഗം തീഷ്ണമായാലോ എന്നോര്‍ത്ത് ഉത്കണ്ഠ വേണ്ട. തിരക്കില്ലാത്ത ഐ.സി.യുകള്‍ ഒരുങ്ങിയിരിക്കും. ഓക്സിജന് ഒരിക്കലും ക്ഷാമവും ഉണ്ടാകില്ല. എന്തുവേണമെന്ന് തീരുമാനിക്കുക.

എഴുതിയത്: ഡോ. GR Santhosh Kumar
ഗസ്റ്റ് റൈറ്റർ,
ഇൻഫോ ക്ലിനിക്

കോവിഡിനെ പ്രതിരോധിക്കാൻ സുസജ്ജമായി തിരുവനന്തപുരം നഗരസഭ.  കോവിഡ് കൺട്രോൾ റൂം വിപുലീകരിച്ചു. നഗരത്തിൽ കോവിഡ് കേസുകൾ വർദ്ധി...
01/05/2021

കോവിഡിനെ പ്രതിരോധിക്കാൻ സുസജ്ജമായി തിരുവനന്തപുരം നഗരസഭ. കോവിഡ് കൺട്രോൾ റൂം വിപുലീകരിച്ചു.

നഗരത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രത്യേക കോവിഡ് കൺട്രോൾ റൂം വിപുലീകരിക്കുകയാണ്. ഇതിന്റെ ഭാഗമായി ചുവടെ പറയുന്ന ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

നഗരസഭയുടെ കോവിഡ് കൺട്രോൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരെ ഉൾപ്പെടുത്തി കോവിഡ് കൺട്രോൾ സെൽ രൂപീകരിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുടെ ദൈനംദിന മോണിറ്ററിങ്ങ് പ്രവർത്തനങ്ങളും ഏകോപനവുമാണ് ഈ സെല്ലിന്റെ ചുമതല.

നഗരസഭയുടെ കോവിഡ് കൺട്രോൾ സെൽ - ഘടന

ചെയർപേഴ്സൺ : ബഹു. നഗരസഭ മേയർ

കൺവീനർ : നഗരസഭ സെക്രട്ടറി

അംഗങ്ങൾ : ഡെപ്യൂട്ടി മേയർ

എല്ലാ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരും

ഡി.എം.ഒ, തിരുവനന്തപുരം

ഡി.പി.എം, എൻ.എച്ച്.എം

ഡെപ്യൂട്ടി കളക്ടർ (ഡി.എം.)

കമ്മീഷണർ ഓഫ് പോലീസ്, തിരുവനന്തപുരം

ഹെൽത്ത് ഓഫീസർ

ഹെൽത്ത് സൂപ്രവൈസർമാർ

ഹെൽത്ത് ഇൻസ്പെക്ടർ (പ്രോജക്ട് സെക്രട്ടേറിയറ്റ്)

എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് കോവിഡ് കൺട്രോൾ സെൽ യോഗം ചേർന്ന് അന്നത്തെ പ്രവർത്തനം വിലയിരുത്തുന്നതും ഓരോ സമയത്തും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതുമായിരിക്കും.

കോവിഡ് കൺട്രൾ റൂമിന്റെ ഭാഗമായി ജനറൽ ഇൻഫർമേഷൻ, സർവയിലൻസ് & വോളണ്ടിയര്‍ സ‍വ്വീസ്, ട്രാൻസ്പോർട്ടേഷൻ, ഡിസ്ഇൻഫെക്ഷൻ, വാക്സിനേഷൻ ഹെൽപ്പ് ഡെസ്ക്, മെഡിക്കൽ എയ്ഡ്, ഭക്ഷണം/മരുന്ന്, മെറ്റീരിയൽ കളക്ഷനും വാക്സിൻ ചലഞ്ചും എന്നിവയ്ക്കായി പ്രത്യേക കൌണ്ടറുകൾ നഗരസഭ അങ്കണത്തിൽ പ്രവർത്തിക്കും. ഈ ഓരോ കൌണ്ടറുകൾക്കും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർക്കും ഉദ്യോഗസ്ഥർക്കും ചുമതല നൽകിയിട്ടുണ്ട്.

ജനറൽ ഇൻഫർമേഷൻ

ചുമതല : പി.ജമീല ശ്രീധരൻ, ചെയർപേഴ്സൺ, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി

പൊതുജനങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനുള്ള ചുമതല ഈ ടീം നിർവ്വഹിക്കുന്നതാണ്. ഇതിനായി ജീവനക്കാരെയും വോളണ്ടിയർമാരെയും നിയോഗിച്ചിട്ടുണ്ട്. ഈ സെന്ററുമായി ബന്ധപ്പെടുന്നതിന് ചുവടെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

04712377702

04712377706

സർവയിലൻസ് & വോളണ്ടിയർ സർവ്വീസ് ടീം

ചുമതല : ജിഷ ജോൺ, ചെയർ പേഴ്സൺ, ടൌൺ പ്ലാനിങ്ങ് സ്റ്റാന്റിങ്ങ് കമ്മിറ്റി

വാർഡ്തല സർവയിലൻസ് ടീമിന്റെ പ്രവർത്തനം മോണിറ്റർ ചെയ്യേണ്ട ചുമതലയാണ് ഈ ടീമിനുള്ളത്.

വാർഡ്തല ടീമിൽ നിന്ന് ദൈനംദിന വിവരങ്ങൾ എല്ലാ ദിവസവും 5 മണിക്ക് മുമ്പ് ശേഖരിക്കും. വാർഡിലെ കോവിഡ് ബാധിക്കുന്ന ഓരോ വീടും കണ്ടെത്തുന്നതിനും പരിപാലിക്കുന്നതിനും ജിയോ ടാഗ് ചെയ്യുന്നതിനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. രോഗബാധ തീവ്രമാകുന്ന സ്ഥലങ്ങൾ കണ്ടെത്തി ഇടപെടുന്നതിന് ഇത് സഹായിക്കും. ഐ.ടി സേവനം ഇതിനായി പ്രയോജനപ്പെടുത്തും. ഇതിനായി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. വാർഡ്തല റിപ്പോർട്ടിങ്ങിന് ഓൺലൈൻ സംവിധാനം ഉപയോഗിക്കും. ഓരോ ദിവസത്തെയും നിരീക്ഷണങ്ങൾ വാർഡ്തല റാപ്പിഡ് റസ്പോൺസ് ടീമിൽ (ആർ.ആർ.ടി.) നിന്നു ശേഖരിച്ച് കൺട്രോൾ റൂമിൽ ക്രോഡീകരിക്കും.

വാർഡ്തല സർവയിലൻസ് ടീമിന്റെ ചുമതലകൾ

· വാർഡിൽ കോവിഡ് രോഗബാധിതരുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും വീടുകൾ ജിയോടാഗ് ചെയ്യുക.

· ഈ വീടുകൾക്ക് ഭക്ഷണം, മരുന്നുകൾ തുടങ്ങി ആവശ്യമായ സഹായം ലഭ്യമാക്കുക.

· നഗരസഭയുമായി ചേർന്ന് രോഗബാധികരെ ആശുപത്രിയിലോ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലോ എത്തിക്കുന്നതിനുള്ള സഹായം ചെയ്യുക

· രോഗബാധയുള്ള പ്രദേശങ്ങളിലെ വീടുകൾ സാനിറ്റൈസ് ചെയ്യുന്നതിനുള്ള സഹായം ചെയ്യുക.

· എന്തെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടാൽ നഗരസഭയെ അറിയിക്കുക.

· രോഗികളെ പരിശോധനയ്ക്കും ആശുപത്രിയിലേക്കും കൊണ്ടുപോകന്നതിന് ആവശ്യമായ വാഹന സൌകര്യം വാർഡ്തലത്തിൽ ഒരുക്കി നൽകുക.

വോളണ്ടിയർ രജിസ്ട്രേഷൻ നഗരസഭയിൽ നടന്നുവരികയാണ്. ഓരോ വാർഡിൽ നിന്നും 25 വോളണ്ടിയർമാരെ യാണ് ഇതിനായി കണ്ടെത്തുന്നത്.

ഡിസ്ഇൻഫെക്ഷൻ ടീം

ചുമതല : പി.കെ.രാജു, ഡെപ്യൂട്ടി മേയർ

ചുമതലകൾ

നഗരത്തിൽ രോഗബാധയുള്ള പ്രദേശങ്ങളിലെ സാനിറ്റൈസേഷൻ പ്രവർത്തനങ്ങളാണ് ഈ ടീം ഏറ്റെടുക്കുക. വാർഡ്തല ആർ.ആർ.ടിയിൽ നിന്ന് അറിയിക്കുന്നതനുസരിച്ചാണ് ഈ പ്രവർത്തനം സംഘടിപ്പിക്കുക. ഇതിന് ആവശ്യമായ വാഹനങ്ങൾ, ഉപകരണങ്ങൾ, മരുന്ന്, സുരക്ഷാ സംവിധാനം തുടങ്ങി എല്ലാ സജീകരണങ്ങളും നഗരസഭ ഒരുക്കിയിട്ടുണ്ട്.

ഭക്ഷണം/മരുന്ന്

ചുമതല : ഡി.ആർ.അനിൽ, മരാമത്ത്കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ

ഭക്ഷണം ആവശ്യമാകുന്ന രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ആവശ്യപ്പെടുന്നതനുസരിച്ച് ജനകീയ ഹോട്ടലിൽ നിന്നോ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നോ ആണ് ആഹര സാധനങ്ങൾ ലഭ്യമാക്കുന്നത്. ഭക്ഷണം ആവശ്യപ്പെടുന്നതിന് ഫോൺ കോൾ സൌകര്യം ഒരുക്കണം. നഗരസഭ ആരംഭിക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ പരിപാലനം, ആവശ്യമായ ഭക്ഷ്യവസ്തുകളുടെ ശേഖരണം തുടങ്ങിയ എല്ലാ ചുമതലകളും ഈ ടീം നിർവ്വഹിക്കണം. എല്ലാ ദിവസവും ഭക്ഷണ സാധനങ്ങളുടെ വിതരണം സംബന്ധിച്ച റിപ്പോർട്ട് നഗരസഭ കോവിഡ് കൺട്രോൾ സെല്ലിന് ലഭ്യമാക്കേണ്ടതാണ്.

മെഡിക്കൽ എയ്ഡ്

ചുമതല : ഡോ.റീന കെ.എസ്, ചെയർ പേഴ്സൺ, വിദ്യാഭ്യസ കലാ-കായിക സ്റ്റാന്റിങ്ങ് കമ്മിറ്റി

ചുതമലകൾ

വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് വീട്ടിൽ ആത്യാവശ്യമുള്ള ആരോഗ്യ സേവനം ലഭ്യമാക്കുകയാണ് ഈ ടീമിന്റെ ചുമതല. മെഡിക്കൽ ടീമിൽ ഡോക്ടർമാരും നഴ്സ്മാരും മറ്റ് പാരമെഡിക്കൽ ജീവനക്കാരും നഗരസഭ കണ്ടെത്തുന്ന ആരോഗ്യവിഭാഗം വോളണ്ടിയർമാരും ഉൾപ്പെടുന്നതാണ് ഈ ടീം. ആരോഗ്യ സേവനം നടത്താൻ താൽപര്യമുള്ള വോളണ്ടിയർമാരുടെ രജിസ്ട്രേഷൻ നഗരസഭയിൽ ആരംഭിച്ചിട്ടുണ്ട്. ഈ ടീമിന് ആവശ്യമായ വാഹന സൌകര്യം, ഉപകരണങ്ങൾ, പി.പി.ഇ കിറ്റ്, മരുന്നുകൾ എന്നിവ നഗരസഭ സജ്ജമാക്കിയിട്ടുണ്ട്.

ട്രാൻസ്പോർട്ടേഷൻ

ചുമതല : എസ്.സലീം, ചെയർ പേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി

ചുമതല

നഗരസഭയുടെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വാഹനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ട്രാൻസ്പോർട്ടേഷൻ ടീം പ്രവർത്തനങ്ങൾ ഏറ്റെടുക്കും. കോവിഡ് രോഗികൾക്കും, ക്വാറന്റേനിൽ കഴിയുന്നവർക്കും പരിശോധനയ്ക്കും ആശുപത്രിയിലേക്കും പോകുന്നതിനായി ആമ്പുലൻസ്/യാത്രാ സൌകര്യ ഒരുക്കും. ഒരോ വാർഡിലും സന്നദ്ധമായ 5 വീതം ഓട്ടോറിക്ഷകൾക്ക് ഇൻസന്റീവ് നൽകി ആവശ്യമായ വാഹനം ലഭ്യമാക്കും. ഇതിനായി നഗരസഭ തലത്തിൽ ആമ്പുലൻസുകളും മറ്റ് വാഹനങ്ങളും വാടകയ്ക്ക് എടുക്കും. ആമ്പുലൻസ് വാങ്ങുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നതാണ്.

വാക്സിനേഷൻ ഹെൽപ്പ് ഡെസ്ക്

ചുമതല : ആതിര എൽ.എസ്, ചെയർ പേഴ്സൺ വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി

വാക്സിനേഷൻ ഹെൽപ്പ് ഡെസ്ക് ചുവടെ പറയുന്ന പ്രവർത്തനങ്ങൾക്ക് ഏറ്റെടുക്കും.

· വാക്സിനേഷൻ രജിസ്ട്രേഷൻ സഹായം

· വാക്സിനേഷൻ കേന്ദ്രങ്ങളിലെ ഹെൽപ്പ് ഡെസ്കും വോളണ്ടിയർ സപ്പോർട്ടും.

· നഗരസഭയുടെ നേതൃത്വത്തിലുള്ള വാക്സിനേഷൻ ക്യാമ്പുകളുടെ സംഘാടനം

മെറ്റീരിയൽ കളക്ഷൻ/വാക്സിൻ ചലഞ്ച്

ചുമതല : എസ്.എം.ബഷീർ, ചെയർമാൻ, നികുതി, അപ്പീൽ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാസ്കുകൾ, പി.പി.ഇ കിറ്റുകൾ, മരുന്ന്, സാനിറ്റേസർ തുടങ്ങിയവയുടെ സംഭരണം, വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സ്വീകരിക്കൽ എന്നിവയാണ് ഈ ടീം നിർവ്വഹിക്കുക.

നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വളരെ പ്രസക്തമായ ചോദ്യങ്ങൾ, പക്ഷെ അവ ബധിര കർണങ്ങളിൽ ആണ് പതിക്കുന്നത് !
30/04/2021

വളരെ പ്രസക്തമായ ചോദ്യങ്ങൾ, പക്ഷെ അവ ബധിര കർണങ്ങളിൽ ആണ് പതിക്കുന്നത് !

Address

Kottarakkara

Opening Hours

Thursday 3pm - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919809668786

Website

Alerts

Be the first to know and let us send you an email when KL -24 Kottarakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to KL -24 Kottarakkara:

Share