31/12/2022
മുകാംബിക ദേവിയെ ശ്രീകോവിലിൽ പൂജിക്കാൻ അർഹതയുള്ളത് വിവാഹം കഴിച്ചവർക്ക് മാത്രമാണ്.🙂
മുകാംബിക ദേവിയെ പൂജിക്കാൻ അർഹതയുള്ളത് വിവാഹം കഴിച്ചവർക്ക് മാത്രമാണ്. അതെന്താണ് അങ്ങനെയൊരു നിബന്ധന?? ആ രഹസ്യം ഇതാ ഇവിടെ ചുരുളഴിയുന്നു.
മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി മൂകാംബിക ദേവിക്ക് മൂന്ന് ഭാവങ്ങളുണ്ട് എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെയാണ് അവ.
അതായത് ത്രിഗുണങ്ങളായ സത്വ രജസ് തമോ ഗുണത്തിനും അധിഷ്ടാനമായ ദേവിക്ക് ആവശ്യനുസരണം ഭക്ത രക്ഷയ്ക്കായി ഏതു രൂപത്തെയും സ്വീകരിക്കുവാൻ ഉള്ള കഴിവുണ്ട് എന്നുള്ളത് തന്നെയാണ് ഇതിലൂടെ നമുക്ക് മനസിലാക്കിനൽകുന്നത്. ദേവിയോടൊപ്പം ബ്രഹ്മാവും സ്വയംഭൂവായ മഹാദേവനും , വിഷ്ണുവും , വസിക്കുന്നു എന്നൊരു സങ്കല്പം ഇവിടെ നിലവിലുണ്ട്. ലളിതാ സഹസ്രനാമത്തിൽ ശ്രദ്ധിച്ചാൽ ഭഗവതിയ്ക്ക് ബ്രഹ്മ വിഷ്ണു ശിവാത്മികായെ നമഃ എന്ന മൂന്നു സ്വരൂപങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ടുള്ള ഒരു നാമം കാണാൻ സാധിക്കും.
എന്നാൽ ബ്രഹ്മാവും വിഷ്ണുവും ഉണ്ടെന്നുള്ളത് ഒരു സങ്കല്പം മാത്രമായിരിക്കെ ശിവനും തന്റെ ശക്തിയുമാണ് എന്നതാണ് യഥാർത്ഥ്യം ശിവ ശക്തി എന്നർത്ഥം. ഇവിടെ ശിവൻ സ്വയംഭൂ ആണ്.
ശിവൻ സതീ ദേവിയെ പരിണയം നടത്തുന്ന വേളയിൽ തന്നെ വിരഹം പ്രാപ്തമായി ദേവി ദുഃഖത്തെ വർധിപ്പിച്ചു മാഞ്ഞുപോയി ഒടുവിൽ ഭഗവാനെ നേടാൻ വേണ്ടി തപസ്സ് അനുഷ്ഠിച്ചാണ് ശിവനെ ദേവി നേടിയെടുക്കുന്നത് .
അതായത് ദേവി ആർജിച്ചതാണ്. തപസ്സിൽ മുഴുകിയവൾ ആയതുകൊണ്ട് തപസനുഷിടിക്കുന്ന ഏതൊരു ഭക്തനെയും ഭഗവതി കരുതി പോകുന്നു .ആകയാൽ ദേവി ഉപാസകർക്ക് ഇവിടെ മുൻഗണന കൂടുതലാണ്. എന്നാൽ ചില ശൈവ ഉപാസകന്മാരെയും ദേവി ഏറ്റെടുക്കുന്നു. കൂടെ കൂട്ടുന്നു. കാരണം ഇനി പറയേണ്ടതില്ലല്ലോ.
ദേവിയെ അപ്പോൾ ശിവൻ തേടിയെത്തിയതാണ്.
മുകാംബിക എന്ന നാമം കൊണ്ട് മുകം എന്നാൽ ഒരു രീതിയിൽ പറഞ്ഞാൽ തപസ്സ് എന്ന് തന്നെ. അപ്പോൾ മൂകാംബിക എന്നാൽ തപസ്സിൽ മുഴുകിയ അംബിക.
മൂകാംബിക എന്ന നാമത്തിനു സമ്പത്ത് എന്നൊരർത്ഥം കൂടി ഉണ്ട് സമ്പത്തു എന്നാൽ അറിവ് (സരസ്വതി) ആരോഗ്യം (ഭദ്രകാളി) ധനം (ലക്ഷ്മി )
അപ്പോൾ മൂകാംബികയെ വേണ്ടവിധത്തിൽ ആചരിച്ച പോയാൽ സമ്പന്നൻ ആയി തീരും.
അറിഞ്ഞോ അറിയാതെയോ അമ്മയോട് അടുക്കുന്നവരുടെ ജീവിതത്തിൽ വളരെ മാറ്റങ്ങൾ കണ്ടുവരുന്നു ഇതാണ് അതിനു കാരണം.
സമ്പന്നതയുടെ മാർഗങ്ങൾ നൽകുന്നത് എങ്ങനെ എന്നത് വിവരിക്കാം.
സമ്പന്നരുടെ പട്ടികയിൽ ഇടാം പിടിക്കാൻ ഒന്നുമാത്രം മതി അക്ഷരങ്ങളെ അഥവാ ശബ്ദങ്ങളെ അറിയുക എന്നതാണ് മൂകാംബികയിൽ കലാകാരന്മാർ എത്തുന്നതിനു കാരണം അതാണ് അവർ അവരുടെ കല ഭഗവതിയുടെ നടയിൽ കാഴ്ചവെക്കുന്നത്. അതുകൊണ്ടാണ് ബ്രഹ്മ വിദ്യാ ധാനം ശ്രേഷ്ഠം ആക്കുന്നു .
ശബ്ദങ്ങൾ എന്നാൽ മന്ത്രങ്ങൾ എന്നുകൂടി ഉണ്ട് ആയതിനാൽ ജപം സമ്പന്നതയിൽ എത്തിക്കും
അറിവിന്റെ ഉറവിടം ഗുരുവാണ് അതിനാൽ ദേവി ഇവിടെ ഗുരു രൂപം അർച്ചിച്ചിരിക്കുന്നു എന്നുള്ളത് എത്ര പേർക്ക് അറിയാം. ആയതിനാൽ ദേവിയുടെ നടയുടെ പിന്നിൽ ഇരിക്കുന്ന ഗുരു ശങ്കരാചാര്യരെ വണങ്ങാതെയ ഒരു ഉയർച്ചയും ഇല്ല.
മൂകാംബികയിൽ ഒരു കൃഷ്ണൻ ഉണ്ട് ഭഗവതിയുടെ ഈശാനമുലയിൽ കുടികൊള്ളുന്നു. ശ്രീകൃഷ്ണപുരിയുടെ മഹത്വവും കീർത്തിയും വിളിച്ചറിയിക്കുന്നു ഭഗവതി കടാക്ഷത്താൽ ഈ രഹസ്യങ്ങൾ പുറലോകം അറിയാൻ കാരണവും ഈ കൃഷ്ണ ശക്തി തന്നെ. കൃഷ്ണൻ എന്നത് പ്രേമസ്വരൂപം ആണെല്ലോ പ്രേമസ്വരൂപത്തിൽ ആരംഭിക്കുന്ന ശിവ ചൈതന്യം ദേവിയെ തേടി എത്തി ഭഗവതിയുടെ ശ്രീകോവിലിൽ ലയിക്കുന്നു അതിലൂടെ ശിവശക്തി സംയോഗം പൂർത്തിയാകും.
ശിവനും ശക്തിയും ഒന്നാകുന്നു അതെ നീയും ഞാനും ഒന്നാണ്🌹
ഇതാണ് പ്രപഞ്ച സത്യം . പ്രപഞ്ചം രഹസ്യം നിറഞ്ഞതാണ് . മുകം എന്നത് രഹസ്യം എന്നല്ലേ അപ്പോൾ പ്രകൃതിയിൽ ഓരോ കാര്യങ്ങളുടെയും പുറകിൽ ഒരു രഹസ്യം ഉണ്ടാകും എന്നുള്ളത് സത്യം ആകുന്നു.
ശ്രീകൃഷ്ണനും ശിവനും അവരുടെ ആദ്യ പ്രേമഭാജനത്തെ കൈവിടെണ്ടി വന്നു. അപ്പോൾ ശിവൻ ശക്തിയെയും ശക്തി ശിവനെയും അതിന്റെ പൂർണ തത്വത്തെ ഉൾക്കൊണ്ട് കൊണ്ട് ഒന്നായാൽ മാത്രം ആണ് പൂർണത.
രണ്ടുപേർക്കും വാമഭാഗത്തെ ലഭിക്കുന്നതിനു അതിലൂടെ ഒന്നാകുന്നതിനു രണ്ടാം അവസരത്തിൽ ആണ് കഴിഞ്ഞത്. എല്ലാം പറയുന്നത് പൂർത്തീകരണം എന്നത് ശിവ ശക്തി സംയോഗത്തിൽ ആണ് എന്നതാണ്.
ശിവന്റെയും കൃഷ്ണന്റെയും അനുഭവങ്ങൾ കൊണ്ട് മനസിലാക്കേണ്ടതെ അങ്ങനെയാണ് ഉൾക്കൊണ്ടത് മൂകാംബിക മാത്രമാണ് ശിവനും ശക്തിയും യോജിച്ചു ഇരിക്കുന്നത് പൂർണത നേടിയത് .
ഇനിയാണ് രഹസ്യം.
ശിവൻ ശക്തി ഒന്നാകുന്നു എങ്ങനെയാണ് ? എവിടെയാണ് ? ശിവൻ ശക്തിയിൽ ലയിക്കുകയാണ് വേണ്ടത്
അതായതു മൂകാംബികയിൽ അമ്മയെ പൂജിക്കാൻ ശക്തിയെ സ്വീകരിച്ചു കഴിഞ്ഞവർക്ക് മാത്രം ആണ് കഴിയുക ( വിവാഹം ) അമ്മയുടെ നടയിൽ ശിവനെ പൂജിക്കാൻ അവസരം ആണ് ഇതിലൂടെ ലഭിക്കുന്നത് .
മൂകാംബികയിൽ ശിവലിംഗത്തിൽ ആണ് അർച്ചന നടത്തുന്നത്.
അതായതു ദേവി ശിവനിലൂടെ മാത്രമേ തൃപ്തി നേടുന്നുള്ളു എന്നതാണ്. അപ്പോൾ ശക്തിയെ അറിഞ്ഞ പുരുഷൻ ശിവനാകുന്നു. ആയതിനാൽ ശക്തിയെ യഥാവിധിയല്ലാതെ ഭോഗവസ്തുവായി ഉപയിഗിച്ചു കളഞ്ഞാൽ അവന്റെ നാശം അവനിൽ ഉള്ള ശിവൻ സ്വയം അന്തകൻ ആയി മാറുന്നതാണ് .
ഇവിടെ അവനവന്റെ സ്വഭാവം കൊണ്ട് ശിവൻ ആകാനും അന്തകൻ ആവാനും സാധിക്കും.
ഇതിൽ വിവാഹത്തിന് എന്താണ് പ്രാധാന്യം.
ശിവൻ താലി ചാർത്തി ശക്തിയെ സ്വീകരിക്കുക ആണല്ലോ. പക്ഷെ സ്ത്രീക്ക് സിന്ദൂര രേഖ / സുമംഗലി മർമ്മം എന്നത് നെറ്റിയിൽ മധ്യരേഖയിൽ ആണ്.
അവിടെ എന്താണ് സൈഡിൽ ആകാമാരുന്നല്ലോ അല്ലെങ്കിൽ നടു നെറ്റിയിൽ ആകാമാരുന്നല്ലോ.
അർദ്ധനാരീശ്വര രൂപത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ ശിവനും ശക്തിയും ഒന്നായി ചേരുന്നതാണ് അതിൻറെ മധ്യരേഖ തന്നെയാണ് സിന്ദൂര രേഖ ആയി വരുന്നത്.
ആയതിനാൽ മുകാംബികയിൽ സിന്ദൂരത്തിനു വളരെ പ്രത്യേകതകൾ ഉണ്ട്.
വിവാഹിതരായ സ്ത്രീകൾ സിന്ദൂരം ധരിച്ചു തന്നെ കയറുക അല്ലാതെ കയറുന്ന പക്ഷം പിൽക്കാലത്തു ഏതെങ്കിലും വിധത്തിൽ ഇതര ബന്ധങ്ങൾ ഉണ്ടാകാൻ സാധ്യത നൽകും. ശിവൻ പാർവതിയെ താലിചാർത്തിയില്ല മറിച്ചു സിന്ദൂര രേഖയിൽ തിലകം ചാർത്തുകയാണ് ഉണ്ടായത്.
അപ്പോൾ അവിടെ വിവാഹം ചെയ്യുന്നവർ ഭഗവതിയുടെ മുന്നിൽ സിന്ദൂരം ചാർത്തി ശക്തിയെ ആദ്യം സ്വീകരിക്കുക പിന്നീട് മാല ചാർത്തുക ഒപ്പം താലിയും ആകാം .
ഈ അറിവുകൾ എനിക്ക് പകർന്നു തന്ന ഗുരുവിനും അമ്മയ്ക്കും നന്ദി
ശ്രീകാന്ത് അടൂർ 🙏🌹🙏