Active Minds

Active Minds Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Active Minds, Psychologist, Kottayam.

ശരീര ഭാരം കുറച്ച്, രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിച്ച്,  സ്ത്രീകളുടെ സ്വഭാവിക  സൗന്ദര്യവും, ആല്മവിശ്വാസവും വീണ്ടെടുക്കുന്ന...
13/01/2024

ശരീര ഭാരം കുറച്ച്, രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിച്ച്, സ്ത്രീകളുടെ സ്വഭാവിക സൗന്ദര്യവും, ആല്മവിശ്വാസവും വീണ്ടെടുക്കുന്നതിനായി, സ്‌ത്രീകൾക്കു മാത്രമായുള്ള വെൽനസ്സ് യോഗ ക്‌ളാസ്..പ്രശസ്ത വെൽനസ് യോഗ ഗുരു, റസീന കടെങ്ങലിന്റെ 5 ദിവസത്തെ ഓണ്ലൈൻ ഡെമോ ക്ളാസിൽ വെറും 199 രൂപക്ക്, ഇപ്പോൾ പങ്കെടുക്കാം...
ഇപ്പോൾ തന്നെ റെജിസ്ട്രർ ചെയ്യക

📥 കൂടുതൽ വിവരങ്ങൾക്കായി ഉടൻ മെസ്സേജ് അയക്കു

For More Details9447 3677 578089585859  Watsaphttps://chat.whatsapp.com/JZWGYZ1288r6KCzooupI5Rമദ്യം മയക്കു മരുന്ന്, സോഷ്...
06/09/2022

For More Details
9447 3677 57
8089585859 Watsap

https://chat.whatsapp.com/JZWGYZ1288r6KCzooupI5R

മദ്യം മയക്കു മരുന്ന്, സോഷ്യല് മീഡിയ എന്നിവയിൽ കുട്ടികൾ മയങ്ങി വീഴാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് കുട്ടികൾക്കു ചെറുപ്പം മുതലെ, കലാപരവും സാഹിത്യപരവുമായ വ്യത്യസ്ഥ അഭിരുചികൾക്ക്, പരിശീലനം കൊടുക്കുകയും ,അതു വളർത്തിയെടുക്കുകയും ചെയ്യുന്നത്.

കേരളത്തിലെ മുൻനിര വ്യക്തിത്വ വികസന പരിശീലന സ്ഥാപനമായ ACTIVE MINDS, കുട്ടികൾക്കായി കോട്ടയത്ത്,One Day 'Art and Craft' പരിശീലനം സംഘടിപ്പിക്കുന്നു..
ഇൻഡ്യയിലെ പ്രമുഖ Art and Craft trainer ആയ Reseena Kadengel ന്റെ ഈ പരിശീലന പരിപാടിയിൽ ആദ്യം വരുന്ന 70 കുട്ടികൾക്കു മാത്രമാണ് പ്രവേശനം...

ഈ പരിശീലനത്തിന് കലാപരമായ യാതൊരു ജന്മവാസനകളും ആവശ്യമില്ല

👉 Finger Painting
👉 Vegetable Painting
👉 Bottle Painting
👉 Glass Painting
👉 Fabric Painting and More.....

Date 10/09/22 Saturday
Time 9 am - 5 pm
Fees Rs 750 only

For More Details
9447 3677 57

08/02/2021

വ്യക്തിത്വ വൈകല്യങ്ങള്‍ ഒരു പ്രശ്‌നമാണോ?

ഇന്ന് കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ മാനസിക സംഘര്‍ഷങ്ങളും വൈകല്യങ്ങളും വര്‍ദ്ധിച്ച് വരികയാണ്. തുടക്കത്തിലെ രോഗം മനസ്സിലാക്കി ചികിത്സിക്കാത്തതും ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴെ ജീവിതത്തില്‍ നിന്ന്് മാറ്റി നിര്‍ത്തുന്നതെല്ലമാണ് ഇത്തരം മാനസ്സിക പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതിനുള്ള പ്രധാനകാരണം.
വ്യക്തളില്‍ മാനസ്സിക ബുദ്ധിമുട്ടുകളുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ കൃത്യമായ വൈദ്യസഹായവും പരിചരണവും ഉറപ്പുവരുത്തുകയാണ് വേണ്ടത്. വേണ്ട വിധത്തിലുള്ള ചികിത്സയും പരിചരണവും ഉണ്ടെങ്കില്‍ മാനസ്സിമായ എല്ല പ്രശ്‌നങ്ങളും വൈകല്യങ്ങളും പൂര്‍ണ്ണമായി സുഖം പ്രാപിക്കാന്‍ സാധിക്കും.

എന്താണ് കാരണം ?

വ്യക്തിത്വ തകരാറുകള്‍ ജനിതകമായ ഘടകങ്ങള്‍ മൂലവും കുട്ടിക്കാലത്ത് അനുഭവിച്ചട്ടുള്ള പീഡനം, അക്രമം, ആഘാതം എന്നിവയെല്ലാം മൂലവും ഉണ്ടാകാം. ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവുമായ ആധുനിക നിരീക്ഷണങ്ങള്‍ പറയുന്നത്, വ്യക്തിത്വ തകരാര്‍ നിര്‍ണിയിക്കുന്നതില്‍ ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങള്‍ ഒരുമിച്ച് പരിഗണിക്കണം എന്നാണ്.

ജീവശാസ്ത്രപരമായ ഘടകങ്ങള്‍

ഇത് തലച്ചോറിന്റെ ഘടന, തലച്ചോറില്‍ നിന്നും തലച്ചോറിലേക്കും നിര്‍ണായകമായ സന്ദേശങ്ങള്‍ കൊണ്ടുപോകുന്ന ന്യൂറോട്രാന്‍സ്മിറ്ററുകളുടെ സാന്നിദ്ധ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഗവേഷണങ്ങള്‍ ചൂണ്ടികാണിക്കുന്നത് വ്യക്തിത്വ തകരാറുള്ള ഒരു വ്യക്തിയില്‍ അയാളെ അപകടത്തിലാക്കുന്ന തരത്തില്‍ തെറ്റായി പ്രവത്തിക്കുന്ന ഒരു ജീന്‍ ഉണ്ടായേക്കാമെന്നാണ്. വ്യക്തിത്വ തകരാര്‍ ഉള്ള ഒരു വ്യക്തിയുമായി ജനിതക ബന്ധംമുള്ള ഒരാള്‍ക്ക് വ്യക്തിത്വ തകരാര്‍ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയേറെയാണ്.

മനഃശാസ്ത്രപരമായ ഘടകങ്ങള്‍

കുട്ടിക്കാലത്ത് ആഘാതകരമായ അനുഭവങ്ങളോ പീഡനമോ സഹിക്കേണ്ടി വന്നിട്ടുള്ളവര്‍ക്ക് വ്യക്തിത്വ തകരാര്‍ ഉണ്ടായേക്കാം.

സാമൂഹ്യമായ ഘടകങ്ങള്‍

വാത്സല്യവും പിന്തുണ നല്‍കുന്ന ബന്ധങ്ങളും അനുഭവിക്കാതെ വളരുന്ന കുട്ടികള്‍ക്ക് വ്യക്തിത്വ തകരാര്‍ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം ശക്തവും സ്‌നേഹ സമ്പന്നവുമായ ബന്ധങ്ങള്‍ വ്യക്തിത്വ തകരാര്‍ ഉണ്ടാകാനുള്ള സാധ്യതയെ തടഞ്ഞേക്കാം എന്ന് ഗവേഷണങ്ങള്‍ പറയുന്നു.

ആശ്രിത വ്യക്തിത്വ ഡിസോര്‍ഡര്‍.

ഒരാളുടെ വൈകാരികവും ശാരീരികവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മറ്റുള്ള ആളുകളുടെ മേല്‍നോട്ടത്തില്‍ പെരുമാറുന്ന മാനസികാവസ്ഥയാണ് ആശ്രിത വ്യക്തിത്വ ഡിസോര്‍ഡര്‍.

ലക്ഷണങ്ങള്‍

സ്വന്തമായി തീരിമാനങ്ങള്‍ എടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് വ്യക്തിത്വ വൈകല്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്ന് . ഇത്തരമാളുകള്‍ക്ക് ഒന്നിനും വ്യക്തമായ തീരുമാനങ്ങളോ കാഴ്ച്ചപ്പാടുകളോ ഉണ്ടാകില്ല. അവരുടെ പ്രവൃത്തികളും ചിന്തകളുമെല്ലാം എപ്പോഴും മറ്റുള്ളവരെ ആശ്രയിച്ചിരിക്കും.

ഒരു കാര്യത്തിലും ശ്രദ്ധ ഇല്ലായ്മയാണ് മറ്റൊരു ലക്ഷണം. മാനസികവൈകല്യങ്ങള്‍ ഉള്ളവര്‍ക്ക്് ഒരു കാര്യത്തിനും ശ്രദ്ധപുലര്‍ത്തുവാനോ ഉത്തരവാധിത്വങ്ങള്‍ ഒന്നും വേണ്ട രീതിയില്‍ ചെയ്യുവാനോ സാധിക്കുകയില്ല.

വ്യക്തിപരമായി യാതൊരു വിധ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാന്‍ താല്‍പര്യം കാണിക്കാത്ത ഇത്തരക്കാര്‍ മറ്റുള്ളവര്‍ അവരെ അവഗണിക്കുന്നത് ഒരിക്കലും സഹിക്കാന്‍ പറ്റുന്ന ഒരു കാര്യമായിരിക്കുമില്ല. മറ്റുള്ളവരുടെ അവഗണനയോടും പരിഹാസത്തോടുമാണ് ഇത്തരം രോഗികള്‍ ഏറ്റവും പരുഷമായി പെരുമാറുന്നത്.

പെരുമാറ്റ വൈകല്യം മൂന്നുതരം.

1. ശ്രദ്ധയില്ലായ്മ, മറവി, അടങ്ങിയിരിക്കാന്‍ സാധിക്കാത്ത അവസ്ഥ, ആഗ്രഹ പൂര്‍ത്തീകരണങ്ങള്‍ മാറ്റിവയ്ക്കാനുള്ള കഴിവില്ലായ്മ, നിര്‍ബന്ധ ബുദ്ധി, കാത്തിരിപ്പില്‍ അക്ഷമരാകുന്ന അവസ്ഥ. സാധാരണയായി ഏഴു വയസിനു മുന്‍പ് ഈ വൈകല്യം ആരംഭിച്ചിരിക്കും.

2. കളവ്, നുണ, അക്രമാസക്തി, സ്‌കൂളില്‍നിന്ന് ഒളിച്ചോടിപ്പോകല്‍, മറ്റുള്ളവരുടെ സാധനങ്ങള്‍ നശിപ്പിക്കല്‍ മുതലായവ പ്രധാന ലക്ഷണങ്ങള്‍. മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിക്കുക, സാമൂഹിക നിയമങ്ങള്‍ ലംഘിക്കുക ഇവയും ഇതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. പൊട്ടിത്തെറിക്കലുകളും ഈര്‍ഷ്യയും ഇവരില്‍ സാധാരണമായിരിക്കും. ഇതിലൊന്നും ഇവര്‍ക്കു കുറ്റബോധമില്ല എന്നുള്ളത് ഇതിന്റെ പ്രത്യേകതയാണ്....

3. എതിര്‍പ്പ്, വിദ്വേഷം, നിഷേധാത്മക കാഴ്ചപ്പാട്, വാദപ്രതിവാദം, മറ്റുള്ളവരെ അരോചകപ്പെടുത്തുന്ന പെരുമാറ്റരീതികള്‍, മറ്റുള്ളവരെ കുറ്റപ്പെടുത്തല്‍, തൊട്ടാവാടി സ്വഭാവം മുതലായവ ലക്ഷണങ്ങളാണ്. സ്വയം മതിപ്പുകുറവ്, പൊട്ടിത്തെറിക്കല്‍ സ്വഭാവം ഇവയും ഇതിനോടു ചേര്‍ന്നു കാണപ്പെടാറുണ്ട്.

പലര്‍ക്കും പലവിധ കാരണങ്ങളാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ സ്വഭിവികമായി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ തുടക്കത്തിലെ മനസ്സിലാക്കി ഫലപ്രധമായ ചികിത്സ ലഭ്യമാക്കുന്നിടത്താണ് വൈകല്യങ്ങളുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവരുടെ കൂടെയുള്ളവര്‍ ചെയ്യേണ്ടത്്

27/12/2019

*നോമോഫോബിയ*

മൊബൈൽ ഫോണിന് അടിമപ്പെട്ട വ്യക്തികളിൽ കണ്ടുവരുന്ന മാനസിക വിഭ്രാന്തിയാണ് നോമോഫോബിയ. നോ മൊബൈൽ ഫോൺ ഫോബിയ എന്നാണ് ഇതിന്റെ മുഴുവൻ പേര്. യു.കെ യിലെ റിസർച് ഓർഗനൈസേഷനായ യുഗയിലെ ഗവേഷകരാണ് ഈ അവസ്ഥയെ നോമോഫോബിയ എന്ന് ആദ്യമായി വിളിച്ചത്.ഈ അവസ്ഥയിൽ ഉള്ളവർക്ക് ഏറെ നേരം തന്റെ മൊബൈൽ ഫോണിനെ വിട്ടിരിക്കുവാൻ കഴിയില്ല. ഫോൺ ചാർജ് തീരുമ്പോഴും, നെറ്റ് വർക്ക് കിട്ടാതിരിക്കുമ്പോഴും എല്ലാം ഈ വ്യക്തി സമചിത്തത വിട്ട് പെരുമാറുവാൻ സാദ്ധ്യതയുണ്ട്.

2008ലാണ് നോമോഫോബിയ ആദ്യമായി തിരിച്ചറിയുന്നത്. 1000 ഉപയോക്താക്കളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ, മൂന്നിൽ രണ്ട് ഭാഗം ഉപയോക്താക്കളും തങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെടുന്നതിനെ കുറിച്ചോർത്ത് അകാരണമായി ഭയപ്പെടുന്നവരായിരുന്നു.
നോമോഫോബിയ ഉള്ളവരിൽ 41% പേരും രണ്ട് മൊബൈൽ ഫോൺ ഉള്ളവരാണെന്ന് ഈ സർവേയിൽ തെളിഞ്ഞു. മാത്രമല്ല, പുരുഷൻമാരെക്കാൾ കൂടുതലായി സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നത്.നോമോഫോബിയ കൂടുതലായി കാണപ്പെടുന്നത് 18 നും 24 നും ഇടയിൽ പ്രായം ഉള്ളവർക്കാണ്. 25 നും 34 നും ഇടയിൽ പ്രായമുള്ളവർ രണ്ടാമതും,55 ഉം അതിന് മുകളിലും ഉള്ളവർ മൂന്നാമതും ആണ് ഈ പട്ടികയിൽ ഉള്ളത്.

*ലക്ഷണങ്ങൾ*

ഫോണിനെ പിരിഞ്ഞിരിക്കുവാൻ വയ്യാത്തത് തന്നെയാണ് പ്രധാന ലക്ഷണം.ഫോൺ സ്വിച്ച് ഓഫ് ചെയ്യുവാൻ ഇവർക്ക് കഴിയില്ല. ഇടക്കിടെ കാൾലിസ്റ്റും, മെസേജുകളും എല്ലാം പരിശോധിച്ചുകൊണ്ടേയിരിക്കും. ഫോൺ നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ മാനസീക പിരിമുറുക്കം അനുഭവിക്കും. ഇങ്ങനെയൊരു അവസ്ഥയിൽ രണ്ടാമത് ഒരു ഫോൺ വാങ്ങി ഉപയോഗിക്കുവാൻ ശ്രമിക്കും. എന്തൊരു ജോലി ചെയ്താലും, വെറുതേയിരുന്നാലും, ഉറങ്ങുവാൻ പോകുമ്പോഴുമെല്ലാം ഫോൺ കൈയ്യിൽ കരുതും.തന്റെ ഫോൺ മറ്റാരെങ്കിലും അനുവാദമില്ലാതെ ഉപയോഗിക്കുന്നത് കണ്ടാൽ അതിനെതിരെ രൂക്ഷമായി പ്രതികരിക്കും.

*പ്രശ്‌നങ്ങൾ*

രണ്ട് ഫോണുകൾ തീർക്കുന്ന മാനസീക പിരിമുറുക്കം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. രൂക്ഷമായ പ്രതികരണങ്ങൾ സംഘർഷഭരിതമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കും.ഏത് സമയവും ഫോണിനെ പറ്റി മാത്രം ചിന്തിക്കുന്നതിനാൽ മറ്റ് കാര്യങ്ങളിലൊന്നും ശ്രദ്ധയുണ്ടാവില്ല. ഇത് സ്വകാര്യ ജീവിതത്തിലും, സാമൂഹിക ഇടപെടലുകളിലും നിരവധി പ്രശ്നങ്ങൾ സ്രഷ്ടിക്കും.

*പരിഹാരങ്ങൾ*

ഈ അവസ്ഥയെ സ്വയം തിരിച്ചറിയുക എന്നത് തന്നെയാണ് പ്രധാനം. ഫോണിൽ നിന്നും അകന്ന് നിൽക്കുവാൻ സ്വയം ശ്രമിക്കണം. പ്രയോജനപ്രദമായ മറ്റു കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം, ഫോൺ ഇല്ലാതെയും ജീവിക്കുവാൻ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുക. ഫോണിന്റെ ഉപയോഗത്തിന് കൃത്യമായ സമയപരിധി നിശ്ചയിക്കുകയും, ക്രമേണ അതിൽ കുറവ് വരുത്തുകയും ചെയ്യുക, നല്ല സൗഹൃദങ്ങളിലേക്ക് മനസ് വ്യാപരിപ്പിക്കുക, ഇഷ്ടപ്പെട്ട വിനോദ ഉപാധികൾക്കായി സമയം നീക്കി വയ്ക്കുക എന്നിവയെല്ലാം ഏറെ ഫലപ്രദമായിരിക്കും. ഇവയൊന്നും ഫലപ്രദമാകാതെ വരികയാണെങ്കിൽ ഒരു മനോരോഗ വിദഗ്ദ്ധനെ സമീപിക്കുവാനും മടിക്കേണ്ടതില്ല.

22/08/2019

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുഞ്ഞുങ്ങളില്‍ സംസാര വൈകല്യം ഉണ്ടാക്കിയേക്കുമെന്ന് പഠനം

കുഞ്ഞുങ്ങളുടെ കരച്ചില്‍ നിര്‍ത്താനും ബഹളം വയ്ക്കുമ്പോള്‍ ശാന്തരാകാനും കയ്യില്‍ സ്മാര്‍ട്ട്‌ഫോണ്‍ വച്ചുകൊടുക്കുന്ന മാതാപിതാക്കള്‍ നമ്മുടെ ചുറ്റനുമുണ്ട്. കുഞ്ഞുങ്ങള്‍ കളിച്ചും ചിരിച്ചും വളരേണ്ട പ്രായത്തിലാണ് ഈ സ്മാര്‍ട്ടഫോണ്‍ മരുന്ന് നല്‍കുന്നത്. ..എന്നാല്‍ ഇത് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് പഠനം....
ടൊറന്റോയില്‍നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നില്‍. ഇങ്ങനെ സ്മാര്‍ട്ട് ഫോണുമായി കൂടുതല്‍ ഇടപഴകി വളരുന്ന കുഞ്ഞുങ്ങള്‍ വളരെ പതുക്കെ മാത്രമേ സംസാരിച്ചുതുങ്ങൂ എന്നാണ് പഠനം പറയുന്നത്. ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെ പ്രായമുള്ള ആയിരത്തോളം കുഞ്ഞുങ്ങളെ
വിശദമായി പഠിച്ചശേഷമാണ് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയത്. സംസാരിച്ചുതുടങ്ങിയാല്‍ത്തന്നെ വളരെ കുറവുമാത്രമാണ് ഇവര്‍ സംസാരിക്കുന്നതെന്നും പഠനത്തില്‍ തെളിഞ്ഞു. മറ്റുള്ള മനുഷ്യരോട് ഇടപഴകുന്നത് വളരെയധികം കുറയുമെന്നതാണ് ഇതിന് കാരണം. സ്മാര്‍ട്ട് ഫോണ്‍ ഗെയിമുകളും ഇവിടെ വില്ലന്‍ സ്ഥാനത്താണ്. മാതാപിതാക്കള്‍ ഇക്കാര്യം ഗൗരവത്തോടെ കണ്ടാലേ ഈ അവസ്ഥ തടയാനാവുകയുള്ളൂ....

13/08/2019

OCD... എന്ന മനോവൈകല്യം

സിനിമകളില്‍ കാണാം, ആവര്‍ത്തിച്ച് കൈകഴുകുന്ന, വാതില്‍ കുറ്റിയിട്ടിട്ടുണ്ടെന്ന് വീണ്ടും ഉറപ്പിക്കുന്ന ഒരു മാനസിക പ്രശ്‍നമായി ഒ.സി.ഡി (ഓബ്‍സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍) ചിത്രീകരിക്കുന്നത്.
സിനിമയെ കുറ്റപ്പെടുത്താനാകില്ല. കൗതുകമുള്ള ദൃശ്യങ്ങള്‍ മാത്രമേ അവര്‍ക്ക് പകര്‍ത്താനാകൂ. പക്ഷേ, ഒ.സി.ഡി അതല്ല. ആവര്‍ത്തിച്ച് കൈകഴുകി അഴുക്കില്ലെന്ന് ഉറപ്പുവരുത്തുന്ന പ്രശ്‍നമല്ല അത്. ആവര്‍ത്തിക്കുന്ന ചിന്തകള്‍ പ്രേരിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളില്‍ ഒന്നുമാത്രമാകാം കൈകഴുകല്‍.

തുടര്‍ച്ചയായി ഉണ്ടാകുന്ന ചിന്തകള്‍ ആണ് ഒ.സി.ഡിയെ നിര്‍വചിക്കുന്നത്. അതിക്രമിച്ച് കടക്കുന്ന ചിന്തകള്‍ എന്തിനോട് ബന്ധപ്പെടുത്തണമെന്ന് തലച്ചോറിന് നിര്‍ണയിക്കാനാകാതെ വരുന്നു. സാമൂഹികവും വ്യക്തിപരവുമായ രീതിയില്‍ ചിന്തകള്‍ അനുയോജ്യമാണോ എന്ന് വിവേചിക്കാന്‍ മനസ് പ്രയാസപ്പെടുന്നു. ഇത് തുടര്‍ച്ചയായി ചിന്തകള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നു. അത് ഉല്‍ക്കണ്ഠയിലേക്കും നിര്‍ബന്ധിതമായ എന്തെങ്കിലും പ്രവര്‍ത്തിയിലേക്കും നയിക്കുന്നു. അത്തരമൊരു പ്രവൃത്തി മാത്രമാണ് കൈകഴുകല്‍.

വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നവരും പുസ്‍തകങ്ങള്‍ എപ്പോഴും അടുക്കുവയ്ക്കുന്നവരും എല്ലാത്തിനും ഒരു ക്രമംവേണമെന്ന് വാദിക്കുന്ന പെര്‍ഫെക്ഷനിസ്റ്റുകളെല്ലാം ഒ.സി.ഡി ഉള്ളവരല്ല.

ചിന്തകളോട് താദാത്മ്യപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ് ഒ.സി.ഡി. ഒരു ഉദാഹരണം, അടുക്കളയില്‍ നിങ്ങള്‍ ഒരാള്‍ക്കൊപ്പം സമയം ചെലവിടുന്നു. പെട്ടന്ന് നിങ്ങള്‍ക്കുള്ളില്‍ ഒരു ചിന്ത വരുന്നു - കറിക്കത്തി എടുത്ത് ഒപ്പമുള്ളയാളെ നിങ്ങള്‍ മുറിവേല്‍പ്പിച്ചേക്കാം എന്ന്.

എല്ലാവരെയുംപോലെ ഒരു ദുഷ്‍ചിന്ത എന്ന് ഇത് തിരിച്ചറിയാന്‍ ഒ.സി.ഡി ഉള്ളയാള്‍ക്കും മനസിലാകും. പക്ഷേ, അത് അയാളുടെ മനസില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.അത് സമ്മര്‍ദ്ദം ഉണ്ടാക്കും, ഉല്‍ക്കണ്ഠ സൃഷ്‍ടിക്കും. അയാള്‍ക്ക് അറിയാം ഒരിക്കലും കത്തികൊണ്ട് മറ്റൊരാളെ താന്‍ ആക്രമിക്കില്ലെന്ന്, എങ്കിലും അതിലേക്ക് എത്തുമോയെന്ന അകാരണമായ ഭീതിയാണ് പിന്നീട് ഒ.സി.ഡി വ്യക്തിയെ ഭരിക്കുക.

ഓബ്‍സെഷനുകള്‍(ഒഴിയാചിന്തകള്‍) ആകും ചിലര്‍ക്കു പ്രശ്‍നം. മറ്റു ചിലര്‍ക്ക് അതുമൂലം ആവര്‍ത്തിക്കേണ്ടി വരുന്ന പ്രവൃത്തികളാകും പ്രശ്‍നം. ആവര്‍ത്തിച്ചു കൈകഴുകിയും പാത്രം തുടച്ചുമെല്ലാം ആ ഭയം ഒഴിവാക്കാനാണ് അവര്‍ ശ്രമിക്കുക.

എന്തെങ്കിലും രോഗമുണ്ടെന്ന തോന്നല്‍, വസ്തുക്കള്‍ സ്ഥാനത്തല്ലേ ഇരിക്കുന്നത് എന്ന ഉറപ്പുവരുത്തല്‍, രീതികളില്‍ മാറ്റം വരുത്താന്‍ ഭയം, കാര്യങ്ങള്‍ ചെയ്‍തു തീര്‍ക്കാത്തതിലുള്ള വിഷമം എന്നിങ്ങനെ നിരവധി വ്യാധികള്‍ ഒ.സി.ഡിയുള്ളവര്‍ക്കുണ്ടാകും.

ചെയ്യുന്നതെല്ലാം വിവേകമുള്ള കാര്യങ്ങളല്ലെന്ന് ഒ.സി.ഡി വ്യക്തികള്‍ക്കും അറിയാം. ഇതെല്ലാം ചെയ്‍തില്ലെങ്കിലും മുന്നോട്ടുപോകാമെന്നും അറിയാം. പക്ഷേ, ഒന്നും ചെയ്യാതെ ഇരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.

തലച്ചോറിനെ പൂര്‍ണമായും വിവേകമുള്ള കാര്യങ്ങള്‍ മനസിലാക്കിക്കുകയാണ് ഒ.സി.ഡിയില്‍ നിന്ന് രക്ഷപെടാനുള്ള മാര്‍ഗം. ഭയമുള്ളതിനെ നേരിടുക, ചിന്തകളെ നേരിടുക, സ്വയം പഠിപ്പിക്കുക. ഒപ്പം കോഗ്‍നിറ്റിവ് ബിഹേവിയര്‍ തെറാപ്പിയും മരുന്നുകളും സഹായിക്കും.

08/08/2019

ഭക്ഷണത്തോട് ആർത്തിയോ... വിരക്തിയോ????????

ഭക്ഷണത്തോട് അമിതപ്രിയമോ വിരക്തിയോ തോന്നുന്നത് സ്വാഭാവികമായി കാണരുത്. ഒരുപക്ഷേ, നിങ്ങള്‍ ഈറ്റിങ് ഡിസോര്‍ഡര്‍ എന്ന രോഗാവസ്ഥയിലായിരിക്കാം: ഇന്ന് സമൂഹത്തിലുള്ള മിക്ക രോഗങ്ങളുടെയും പ്രധാന കാരണം ഭക്ഷണശീലമാണെന്ന് നമുക്കറിയം. എന്നാല്‍, തെറ്റിയ ഭക്ഷണക്രമംതന്നെ ഒരു രോഗാവസ്ഥയാണെന്ന് അധികം പേര്‍ക്കും അറിയില്ല. ഭക്ഷണത്തോട് അമിതപ്രിയമോ വിരക്തിയോ തോന്നുന്നത് ഒരു സ്വാഭാവികമായി കാണരുത്. ഒരുപക്ഷേ, നിങ്ങള്‍ ഈറ്റിങ് ഡിസോര്‍ഡര്‍ (ഭക്ഷണ ക്രമഭംഗം) എന്ന രോഗാവസ്ഥയിലായിരിക്കാം. ഒരാള്‍ക്ക് ആവശ്യമായ ഭക്ഷണത്തിന്‍െറ അളവില്‍ കൂടുതലോ കുറവോ ഭക്ഷണം കഴിക്കുകയോ ഭക്ഷണം പാടേ ഒഴിവാക്കുകയോ ചെയ്യുന്നതിനെയാണ് ഈറ്റിങ് ഡിസോര്‍ഡര്‍ എന്നു വിളിക്കുന്നത്. ഇത് ആ വ്യക്തിയില്‍ പലതരത്തിലുള്ള ശാരീരിക മാനസിക അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഒറ്റനോട്ടത്തില്‍ ഇത് ഒരു ശാരീരിക പ്രശ്‌നമായി തോന്നാമെങ്കിലും ഈറ്റിങ് ഡിസോര്‍ഡര്‍ മനഃശാസ്ത്രപരമായ രോഗമാണ്. ഡിപ്രഷന്‍െറ ഭാഗമായോ മറ്റെന്തെങ്കിലും മാനസിക അവസ്ഥയുടെ ഭാഗമായോ ആണ് ഈറ്റിങ് ഡിസോര്‍ഡര്‍ കണ്ടുവരുന്നത്. വിശപ്പില്ലായ്മ ,അത്യാര്‍ത്തി എന്നിവയാണ് കൂടുതലായി കണ്ടുവരുന്ന രണ്ടുതരം ഈറ്റിങ് ഡിസോര്‍ഡര്‍. പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീകളില്‍ കണ്ടിരുന്ന രോഗം അടുത്ത കാലത്തായി ഇന്ത്യയില്‍ വനിതകള്‍ക്കിടയിലും കൂടിവരുന്നു. വിശപ്പില്ലായ്മ (അനോറെക്‌സിയ നെര്‍വോസ) തന്‍െറ ശരീരഭാരത്തെപ്പറ്റിയുള്ള അമിതമായ ഉത്കണ്ഠയാണ് അനോറെക്‌സിയ നെര്‍വോസക്ക് കാരണമാകുന്നത്. മാധ്യമങ്ങളിലും മറ്റും കാണുന്ന മോഡലുകളെ അനുകരിച്ച് മെലിഞ്ഞ ശരീരത്തിനോടും ആകാരഭംഗിയോടുമുള്ള ആസക്തിയോ ഒക്കെ ഇതിന്‍െറ കാരണമായി പൊതുവെ പറയുന്നു. പിന്നീട് ഇത് സ്വന്തം ശരീരത്തോടുള്ള ഇഷ്ടക്കുറവിലേക്കും ആത്മവിശ്വാസക്കുറവിലേക്കും നയിക്കുന്നു. വളരെ മെലിഞ്ഞ ആള്‍ക്കുപോലും ഈ മാനസികാവസ്ഥയുണ്ടാകാം. തടിക്കാതിരിക്കാന്‍ ഭക്ഷണമൊഴിവാക്കുന്നവര്‍ക്ക് ഇതേതുടര്‍ന്ന് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നു. താഴ്ന്ന ഷുഗര്‍, പ്രഷര്‍ ലെവല്‍, കടുത്ത ഭാരക്കുറവ്, കൂടക്കൂടെ ആര്‍ത്തവം ഇല്ലാതിരിക്കുക, ആത്മവിശ്വാസക്കുറവ് തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങള്‍. കിഡ്‌നി ഫെയിലര്‍ മുതല്‍ മരണത്തില്‍ വരെ ചെന്നവസാനിക്കാവുന്ന രോഗാവസ്ഥ പക്ഷേ, തുടക്കത്തില്‍ മനസ്സിലാക്കിയാല്‍ വളരെ പെട്ടെന്ന് ചികിത്സിച്ച് ഭേദമാക്കാം. സൈക്കോളജിക്കല്‍ കൗണ്‍സലിങ് തന്നെയാണ് ഇതിനുള്ള പ്രധാന ചികിത്സ. കോഗ്‌നിറ്റിവ് ബിഹേവിയറല്‍ തെറപ്പി, ഫോക്കല്‍ സൈക്കോഡൈനാമിക് തെറപ്പി, സ്‌പെഷലിസ്റ്റ് സപ്പോര്‍ട്ടിവ് ക്ലിനിക്കല്‍ മാനേജ്‌മെന്‍റ് തുടങ്ങിയ സൈക്കോളജിക്കല്‍ ചികിത്സകളോടൊപ്പം നല്ല ഡയറ്റ് ഉപദേശങ്ങള്‍കൂടി സ്വീകരിച്ചാല്‍ ഈ രോഗം പൂര്‍ണമായി ഭേദമാക്കാം. അത്യാര്‍ത്തി (ബുളീമിയ നെര്‍വോസ) ബുളീമിയ എന്ന പേരിലും അറിയപ്പെടുന്ന ഈ രോഗം ബിഞ്ച് ഈറ്റിങ് ഗണത്തില്‍പെടുന്നതാണ്. പട്ടിയെപ്പോലെ ഭക്ഷണം കഴിച്ച് മദോന്മത്തരാകുന്ന അവസ്ഥക്കാണ് ബിഞ്ച് ഈറ്റിങ് എന്ന് പറയുന്നത്. ആവശ്യത്തിലധികം ഭക്ഷണം കഴിച്ച് ഒടുവില്‍ അത് ഛര്‍ദിച്ച് കളയേണ്ടിവരുന്നവരാണ് ബുളീമിയ രോഗികള്‍. ശാരീരികമായി അസ്വസ്ഥരാവുന്നതുവരെ ഭക്ഷണം കഴിക്കുന്നതാണ് പ്രധാന രോഗലക്ഷണം. സാധാരണ ഭക്ഷണം കഴിക്കാനെടുക്കുന്ന സമയത്തിലും വളരെക്കുറച്ച് സമയം കൊണ്ടാണ് ഇത്തരക്കാര്‍ ഭക്ഷണം കഴിക്കുന്നത്. കഴിക്കാനിരിക്കുന്ന ഭക്ഷണത്തെപ്പറ്റി മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്ന ശീലമുള്ള ഇവര്‍ക്ക് കഴിച്ച ഭക്ഷണത്തിന്‍െറ അളവോ എണ്ണമോ ഒന്നും ഓര്‍മയുണ്ടാവില്ല. ഇതൊന്നും കൂടാതെ ആത്മവിശ്വാസക്കുറവും അരക്ഷിതാവസ്ഥയും ഇവര്‍ക്കൊപ്പം കൂടും. പൊതുസ്ഥലത്തിരുന്നു ഭക്ഷണം കഴിക്കാന്‍ മടിക്കുന്ന ഇവര്‍ പതുക്കെ ഉള്‍വലിയുന്ന സ്വഭാവവും കാണിച്ചുതുടങ്ങും. ബൈപോളാര്‍ ഡിപ്രഷന്‍െറയോ മറ്റു മാനസിക പ്രശ്‌നങ്ങളുടെയോ ലക്ഷണമായി ബിഞ്ച് ഈറ്റിങ് കാണാറുണ്ട്. അമിതവണ്ണവും ഡിപ്രഷനും ഒക്കെ ഈ രോഗത്തിന്‍െറ അനന്തര ഫലങ്ങളാണ്. ബിഞ്ച് ഈറ്റിങ്ങിന് പരിഹാരമായി മള്‍ട്ടി ഡിസിപ്ലിനറി ചികിത്സയാണ് നിര്‍ദേശിക്കുന്നത്. കൃത്യമായ കൗണ്‍സലിങ്ങിനൊപ്പം ലിസ്‌ഡെക്‌സാഫെറ്റമീന്‍, സെലക്ടിവ് സെറോടോണിന്‍ റ്യൂപ്‌ടേക് ഇന്‍ഹിബിറ്റര്‍ (എസ്.എസ്.ആര്‍.ഐ) പോലുള്ള മരുന്നുകളും തുടര്‍ന്നാല്‍ ഈ രോഗം ഭേദമാകും. ബാരിയാട്രിക് സര്‍ജറി ആമാശയത്തിന്‍െറ വലുപ്പം കുറച്ച് ഭാരം കുറക്കുന്ന സര്‍ജറിയാണ് ബാരിയാട്രിക് സര്‍ജറി. ആമാശയത്തിന്‍െറ ഒരു ഭാഗം മുറിച്ചുമാറ്റുകയോ ഒരു ബാന്‍ഡ് ഉപയോഗിച്ച് ചെറുതാക്കുകയോ ആണ് ഇതിലൂടെ ചെയ്യുന്നത്. ലാപ്രോസ്‌കോപ്പിക് (താക്കോല്‍ ദ്വാര) ആയും ഈ സര്‍ജറി ചെയ്യാം. സര്‍ജറിക്ക് ശേഷം കൗണ്‍സലിങ് തുടര്‍ന്നാല്‍ രോഗിയെ ഈ അവസ്ഥയില്‍നിന്ന് രക്ഷിച്ചെടുക്കാം. പ്രധാന കാരണങ്ങള്‍ അനോറെക്‌സിയയുടെ കാര്യത്തില്‍ ജനിതകമായി രോഗം വരാനുള്ള സാധ്യതയുണ്ട്. ശരീരത്തിലെ സെറോടോണിന്‍ എന്ന ഹോര്‍മോണിലെ വ്യതിയാനങ്ങള്‍ ഈറ്റിങ് ഡിസോര്‍ഡറിന് കാരണമാവാറുണ്ട്. സാമൂഹികമായ കാരണങ്ങള്‍ സൃഷ്ടിക്കുന്ന രോഗികളും കുറവല്ല. മെലിഞ്ഞ ശരീരത്തോടുള്ള മാധ്യമങ്ങളുടെ താല്‍പര്യമാണതില്‍ പ്രധാനം. മെലിഞ്ഞ, ഫിറ്റായ ശരീരമുള്ള മോഡലുകളും അഭിനേതാക്കളും രോഗിയുടെ മനസ്സില്‍ അപകര്‍ഷബോധം സൃഷ്ടിക്കുന്നു. സ്ത്രീകളില്‍ പൊതുവെ കണ്ടുവരുന്ന പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ചിലപ്പോള്‍ അമിതവിശപ്പിന്‍െറയും ആഹാരത്തിനോടുള്ള ആസക്തിയുടെയും ഒരു കാരണമാവാം. ഇത് ബുളീമിയയിലേക്ക് നയിച്ചേക്കാം.

തയാറാക്കിയത്: ഡോ. പി.എ. ലളിത

02/08/2019

കുട്ടികളിലെ പഠന വൈകല്യം,.അമിത ദേഷ്യം, ,, തുടങ്ങി കുട്ടികളിലും മുതിർന്നവരിലുമുള്ള എല്ലാവിധ മാനസിക പ്രശ്‌നങ്ങളും പരിശോധിക്കുന്നതിനും. പരിഹരിക്കുന്നതിനും സൈക്കോളജിസ്റ്റ്‌, സൈക്കാട്രിസ്റ്റ്‌, ഫാമിലി.കൗൺസിലേഴ്സ് (Male and Female) .ചൈൽഡ് സൈക്കോളജിസ്റ്റ് LD ട്രൈനേഴ്‌സ് etc..... എന്നീ മാനസിക ആരോഗ്യ വിദഗ്ധരുടെ സേവനം എപ്പോഴും... കൂടാതെ എല്ലാവിധ പരിശീലന പരിപാടികൾ,, സെമിനാറുകൾ എന്നിവ നയിക്കാൻ മികച്ച പരിശീലകാരുടെ സേവനവും ആക്റ്റിവ് മൈൻഡ്‌സിൽ ലഭ്യമാണ്

01/08/2019

കുട്ടികളിലെ വിഷാദം

ഡിപ്രഷന്‍; ദിവസവും നമ്മുടെ മനസ്സില്‍ കടന്നുവരുന്ന സങ്കടവും വിഷാദവുമാണ്. എന്നാല്‍ സൈക്കോളജിക്കല്‍ പരിശോധനയില്‍ ഡിപ്രഷന്‍ എന്ന് ഉദ്ദേശിക്കുന്നത് മനസ്സിന്‍റെ രോഗാതുരമായ അവസ്ഥയാണ്. നിത്യജീവിതത്തില്‍ അനുഭവപ്പെടുന്ന സങ്കടത്തെ നോര്‍മല്‍ സാഡ്നെസ്സ് എന്ന് പറയുന്നു. എല്ലാ പ്രായക്കാരെയും പിടികൂടുന്നതാണ് വിഷാദം. ഒരു കുഞ്ഞിന് പോലും വിഷാദം വരാം. മാതൃലാളനയിലും പരിചരണത്തിലും ഈ വിഷാദം കുട്ടിയെ കാര്യമായി ബാധിക്കില്ല. എന്നാല്‍ ഇന്നത്തെ അണുകുടുംബങ്ങളും, മാതാവോ പിതാവോ മാത്രമുള്ള കുഞ്ഞുങ്ങള്‍, പുതിയ വിദ്യാഭ്യാസലക്ഷ്യം, മാറിവരുന്ന സാമൂഹ്യ വ്യവസ്ഥികള്‍, സാമ്പത്തിക നില, ജീവിതത്തോടുള്ള പുത്തന്‍ കാഴ്ചപ്പാട് തുടങ്ങിയവ കൂടുതല്‍ വിഷാദരോഗികളെ സൃഷ്ടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

ഭീമമായ മുതല്‍ മുടക്ക് തന്നെ ഒരു കുട്ടിയുടെ പഠനത്തിന് ആവശ്യമായി വരുന്നു. പ്രതീക്ഷയ്ക്കനുസരിച്ച് റിസള്‍ട്ട് ലഭിക്കാതെ വരുമ്പോള്‍ മാതാപിതാക്കള്‍ കുട്ടിയെ കുറ്റപ്പെടുത്തുന്നു. ഇത് അവരുടെ മനസ്സില്‍ നിരാശ നിറയ്ക്കുകയും വിഷാദത്തിന് കാരണമാകുകയും ചെയ്യുന്നു.

അണുകുടുംബവ്യവസ്ഥിതിയും കുട്ടികളുടെ വിഷാദരോഗത്തിന് കാരണമാകാറുണ്ട്. അണുകുടുംബത്തില്‍ കുട്ടിക്ക് മാതാപിതാക്കളില്‍ നിന്നും അമിത വാത്സല്യവും ശ്രദ്ധയും ലഭിക്കുന്നു. മക്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നു. സൈക്കിളില്‍ നിന്ന് ഇരുചക്രവാഹനത്തിലേക്കും അവിടെ നിന്നും കാറിലേക്കും ആഗ്രഹം വ്യാപിക്കുന്നു. ഏതെങ്കിലും ഒരാഗ്രഹത്തിന് നേരെ മാതാപിതാക്കള്‍ മുഖം തിരിക്കുമ്പോള്‍ ഉണ്ടാകുന്ന നിരാശയെ തരണം ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇത് വിഷാദരോഗത്തിലേക്ക് നയിക്കും.കുട്ടികള്‍ക്കും വിഷാദരോഗം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങള്‍ കിട്ടാതെ വളരുന്നവര്‍ക്കും ബാല്യകാലത്ത് മാതാപിതാക്കളുടെ കര്‍ശനനിയന്ത്രണം, കടുത്ത ശിക്ഷ എന്നിവയേല്‍ക്കുന്ന കുട്ടികള്‍ക്കും വിഷാദരോഗമുണ്ടാകാം. ബാല്യകാലരോഗങ്ങള്‍, പീഡാനുഭവങ്ങള്‍, മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍, പിതാവിന്‍റെ മദ്യപാനം, സ്കൂള്‍മാറ്റം, പരീക്ഷയിലെ പരാജയം എന്നിവയൊക്കെ കുട്ടികള്‍ക്ക് വിഷാദമുണ്ടാക്കുന്ന സാഹചര്യമാണ്.

കുടുംബത്തിലെ അരക്ഷിതത്വമാണ് വഴിതെറ്റിയ ബന്ധത്തിന് കാരണമാകുന്നത്.ജോലിത്തിരിക്കിനിടയില്‍ കുട്ടിയെ ശ്രദ്ധിക്കാന്‍ ഇവര്‍ക്ക് സമയം ലഭിക്കുന്നില്ല. ക്രമേണ മാതാപിതാക്കള്‍ കുട്ടിക്ക് അന്യരാകുന്നു. അവരോട് തങ്ങളുടെ ആവശ്യങ്ങളും മാനസിക സംഘര്‍ഷങ്ങളും തുറന്നു പറയാന്‍ കുട്ടിക്ക് കഴിയുന്നില്ല.പരസ്പരം കലഹിക്കുന്ന മാതാപിതാക്കളാണെങ്കില്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ഇതു കാരണം പ്രണയബന്ധങ്ങള്‍, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികള്‍, ലഹരിവസ്തുക്കളുടെ ഉപയോഗം, ലൈംഗിക കുറ്റകൃത്യങ്ങള്‍, ലൈംഗിക ചൂഷണം എന്നിവയിലേക്ക് കുട്ടികള്‍ ചെന്നെത്തുന്നു. വിഷാദരോഗമാണ് ഇതിന്‍റെ പര്യവസാനം.

പത്തുവയസ്സുവരെയുള്ള കുട്ടികളുടെ പെരുമാറ്റ രീതികളില്‍ നിന്നും ഭാവിയില്‍ ഉണ്ടായേക്കാവുന്ന വിഷാദ പ്രശ്നങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുമെന്ന് അമേരിക്കയിലെ പുതിയ പഠനങ്ങള്‍. കുട്ടികളില്‍ ഉത്കണ്ഠ, മ്ലാനത ഇവ വളരെ ഉയര്‍ന്ന നിരയില്‍ കാണുകയാണെങ്കില്‍ അത് ഭാവിയില്‍ വിഷാദമായി മാറും. അമിതമായ അക്രമ വാസന, മോഷണ താല്‍പര്യം എന്നിവ ഉള്ളവരില്‍ ഇവ ഇല്ലാത്തവരെക്കാള്‍ വിഷാദം ഉണ്ടാകാനുള്ള സാധ്യത നാലു മടങ്ങ് കൂടുതലാണ്.

കുട്ടികളില്‍ കാണാവുന്ന അത്യധികമായ ലജ്ജയും ഭാവിയില്‍ സാമൂഹ്യ ജീവിതത്തില്‍ നിന്ന് ഉള്‍വലിയാനും അതുവഴി വിഷാദരോഗത്തിലേയ്ക്കും നയിച്ചേക്കാം. കുട്ടിക്കാലത്തെ വൈകാരികപ്രശ്നങ്ങള്‍ എന്തുകൊണ്ടാണ് വിഷാദം പോലെയുള്ള ഗുരുതരമായ മാനസിക പ്രശ്നങ്ങളിലേക്ക് നീങ്ങുന്നത് എന്നതിനെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ നടന്നു വരുന്നു. കുട്ടിക്കാലത്ത് സാമൂഹ്യമായ ബന്ധത്തിനേറ്റ പരാജയങ്ങളാവാം ഭാവിയില്‍ വിഷാദമായി മാറുന്നതിന് കാരണം.ദേഷ്യവും, വിശദീകരിക്കാനാവാത്ത രോഗലക്ഷണങ്ങളും അതായത് തലവേദന, വയറുവേദന എന്നിവയുണ്ടെന്ന് പറയുക, പഠനത്തിലുള്ള താത്പര്യം കുറയുക, സ്കൂളില്‍ പോകാന്‍ വിസമ്മതിക്കുക തുടങ്ങിയവ വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളാണ്.

മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തിയാല്‍ കുട്ടികളിലെ വിഷാദരോഗത്തെ തടയാന്‍ സാധിക്കും.കുട്ടിയെ ഒരു വ്യക്തിയായി അംഗീകരിക്കുകയും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യുക. ഒരു മണിക്കൂറെങ്കിലും കുട്ടിയുമായി അടുത്തിടപഴകാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.കുട്ടിയുടെ കൂട്ടുകാര്‍, ശീലങ്ങള്‍ എന്നിവയെക്കുറിച്ച് ശ്രദ്ധിക്കണം. ക്രിയാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കണം.താത്പര്യമനുസരിച്ചുള്ള പഠനമേഖല തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം.മാതാപിതാക്കളുടെ വിശ്വാസം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കരുത്. അനാവശ്യമായ നിയന്ത്രണമരുത്.

കുട്ടികള്‍ക്ക് മാതൃകയാകുന്ന ജീവിതശൈലി മാതാപിതാക്കള്‍ സ്വീകരിക്കണം. ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാണ്. കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷവും മാതാപിതാക്കള്‍ നല്‍കുന്ന സുരക്ഷിതത്വബോധവും കുട്ടികളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തി അവരെ നാളെയുടെ നിലവിളക്കുകളാക്കുക.

ഡോ. സലാം സഖാഫി ഓമശ്ശേരി

29/07/2019

പഠന വൈകല്യങ്ങൾ....(Specific Learning Disabilities)

ഏകദേശം 10-12% സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിത്തത്തില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പഠനത്തില്‍ മോശമായ പ്രകടനം കാഴ്ചവെയ്ക്കുന്ന ഇവരെല്ലാം 'മണ്ടന്‍മാര'ല്ല. ചിലരെങ്കിലും അതിബുദ്ധിമാന്മാരാകും. പക്ഷേ എത്ര ശ്രമിച്ചാലും ഇവര്‍ക്ക് നല്ല മാര്‍ക്ക് കിട്ടില്ല. ഇവര്‍ മടിയന്മാരെന്നും, ശ്രദ്ധയില്ലാത്തവരെന്നും, ബുദ്ധിയില്ലാത്തവരെന്നും മുദ്രകുത്തപ്പെടും. മിക്ക കുട്ടികളും അച്ഛനമ്മമാരുടെ അംഗീകാരം ആഗ്രഹിക്കുന്നവരാണ്. ഇവരുടെ കുറഞ്ഞ മാര്‍ക്കും പഠനത്തിലെ പിന്നോക്കാവസ്ഥയും മറ്റു ചില പ്രശ്നങ്ങളുടെ ബഹിര്‍സ്ഫുരണമാകാം. ഇവ യഥാസമയം കണ്ടുപിടിക്കുകയും ശാസ്ത്രീയമായി വിശകലനം ചെയ്ത് ചികിത്സിക്കുകയും ചെയ്താല്‍ കുട്ടികളുടെ പഠനപ്രശ്നങ്ങള്‍ പലതും പരിഹരിക്കുവാന്‍ കഴിയും. പഠനത്തിലെ ഇത്തരം പ്രശ്നങ്ങള്‍ മൂന്നോ നാലോ ക്ളാസ്സുകളില്‍ എത്തുമ്പോഴാണ് പലപ്പോഴും വ്യക്തമാകാറുള്ളത്. ചിലപ്പോള്‍ വിദ്യാഭ്യാസം തുടങ്ങുമ്പോള്‍ത്തന്നെയും കണ്ടെന്നുവരാം. ഇതിന് പലകാരണങ്ങളുണ്ട്.

ശാരീരിക പ്രശ്നങ്ങള്‍
കാഴ്ചശക്തിയും കേള്‍വിയും ഭാഗികമായി കുറവുള്ള കുട്ടികള്‍ക്കാണ് ഇങ്ങനെ പഠനത്തില്‍ പിന്നോക്കാവസ്ഥയുണ്ടാകുന്നത്. കുട്ടികള്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയാതെ ഈ വൈകല്യങ്ങളോടെ അവര്‍ വളരും. ഇവര്‍ മന്ദബുദ്ധികളായി, അല്ലെങ്കില്‍ മടിയന്മാരായി കരുതപ്പെടുന്നു. പക്ഷേ ഇത്തരം വൈകല്യങ്ങള്‍ ആരംഭത്തില്‍ത്തന്നെ കണ്ടെത്തിയാല്‍ ചികിത്സകൊണ്ട് ഈ അവസ്ഥ കുറേയൊക്കെ പരിഹരിക്കാന്‍ കഴിയും.

ബുദ്ധിമാന്ദ്യം
ഇത് പല കുട്ടികളിലും നേരത്തേ കണ്ടെത്താറുണ്ട്. ഇവര്‍ ഇരിക്കാനും നില്‍ക്കാനും നടന്നു തുടങ്ങാനുമെല്ലാം വൈകുന്നു. ശരാശരിയില്‍ താഴെ മസ്തിഷ്കവളര്‍ച്ചയുള്ള ഈ കുട്ടികള്‍ക്ക് പഠിക്കാനുള്ള ബുദ്ധിമുട്ട് ദൈനംദിന ജീവിതത്തിലെ എല്ലാ പ്രവൃത്തികളിലും പ്രകടമാകും. അടങ്ങിയിരിക്കാന്‍ കഴിയായ്ക പ്രധാന ലക്ഷണമായ എ.ഡി.എച്ച്.ഡി. (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍)) എന്ന രോഗമുള്ളവരിലും വിദ്യാഭ്യാസം ഒരു പ്രശ്നമായിരിക്കും. ഈ കുട്ടികള്‍ക്ക് ഒരു കാര്യത്തിലും ഏതാനും സെക്കന്റുകള്‍ക്കപ്പുറം ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയില്ല. ഒരു മിനിറ്റുപോലും അടങ്ങിയിരിക്കാനുമാവില്ല. പഠനത്തില്‍ പിറകിലാകുമെന്നു മാത്രമല്ല, ക്ളാസ്സില്‍ ഇയാള്‍ ഒരു ശല്യക്കാരനുമാകും. ഇവര്‍ക്ക് സാധാരണയോ അതില്‍കൂടുതലോ ബുദ്ധിശക്തിയുണ്ടാകാം.

വൈകാരികപ്രശ്നങ്ങളും മനോരോഗങ്ങളും
ഉത്കണ്ഠ, ഭയം, വിരക്തി, അച്ചടക്കമില്ലാത്ത വിദ്യാലയാന്തരീക്ഷം, അമിതമായി ശിക്ഷിക്കുന്ന അധ്യാപകര്‍, അച്ഛനമ്മമാരെ പിരിയാനുള്ള ഭയം (separation anxiety), സ്കൂളില്‍ പോകാന്‍ മടി, വീട്ടിലെ പ്രതികൂല സാഹചര്യങ്ങള്‍, വിഷാദരോഗം, ഉന്മാദരോഗം, പലതരം ഉത്കണ്ഠരോഗങ്ങള്‍ ഇവയൊക്കെ പഠനം മോശമാകാന്‍ കാരണമായേക്കാം.

പഠനവൈകല്യം (Learning Disability)
പഠനവൈകല്യം ഒരു പ്രത്യേക ആതുരാവസ്ഥയാണ്. ഇത് ഒന്നിലേറെ വൈകല്യങ്ങള്‍ക്ക് പൊതുവേ പറയുന്ന പേരാണ്. വിവിധ കഴിവുകള്‍ സ്വന്തമാക്കാനും യഥാസമയം ഉപയോഗിക്കാനും ഈ വൈകല്യമുള്ളവര്‍ക്കു കഴിയില്ല. വായനയിലെ വൈകല്യത്തെ ഡിസ് ലെക്സിയ (dyslexia) എന്നും എഴുത്തിനോടനുബന്ധിച്ച വൈകല്യത്തെ ഡിസ്ഗ്രാഫിയ (dysgraphia) എന്നും കണക്കുസംബന്ധമായ വൈകല്യത്തെ ഡിസ്കാല്‍ക്കുലിയ (dyscalculia) എന്നും പറയും.

ഡിസ് ലെക്സിയ എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ഥം 'വാക്കുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്' എന്നാണ്. വൈദ്യുതബള്‍ബ്, ഗ്രാമഫോണ്‍ തുടങ്ങി പതിമൂവായിരത്തിലേറെ കണ്ടുപിടിത്തങ്ങള്‍ നടത്തിയ തോമസ് ആല്‍വാ എഡിസണ്‍, ആപേക്ഷിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ചിത്രകാരന്‍ ലിയനാഡോ ദാവിഞ്ചി, നോബല്‍സമ്മാന ജേതാവും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്നിവര്‍ക്കെല്ലാം പഠനവൈകല്യം ഉണ്ടായിരുന്നു. ഇത്തരം വൈകല്യം ബാധിച്ച കുട്ടികള്‍ക്ക് സാവധാനമേ പഠിക്കാനാകൂ. പക്ഷെ അവര്‍ക്ക് ശരാശരിയോ അതിലധികമോ ബുദ്ധിശക്തി ഉണ്ടായിരിക്കും. പലപ്പോഴും മാതാപിതാക്കളുടെ പരാതി കുട്ടിക്ക് സ്പെല്ലിംഗ് വഴങ്ങുന്നില്ല, സ്പെല്ലിംഗ് മനഃപാഠം പഠിക്കുകയും ആവര്‍ത്തിച്ച് എഴുതി പഠിക്കുകയും ചെയ്തിട്ടും തെറ്റുകള്‍ വരുത്തുന്നു, എന്നൊക്കെയാണ്. ഇത്തരം കുട്ടികള്‍ എപ്പോഴും ആശയക്കുഴപ്പത്തിലാകും. കഠിനാധ്വാനത്തിന് പ്രയോജനം കിട്ടുന്നില്ലെന്ന നിരാശയിലായിരിക്കും ഇവര്‍ .

പലപ്പോഴും ഇത്തരം വൈകല്യങ്ങള്‍ ആദ്യം കണ്ടുപിടിക്കുക അധ്യാപകരാണ്. ഒരു ക്ളാസ്സിലെ പല കുട്ടികളുടെ പഠനത്തിലെ കഴിവുകള്‍ താരതമ്യം ചെയ്യാന്‍ അവര്‍ക്ക് അവസരം ലഭിക്കുന്നതുകൊണ്ടാണ് ഇത് സാധിക്കുന്നത്. ഒന്നും രണ്ടും ക്ളാസ്സുകളില്‍ വായിക്കുക, എഴുതുക, സ്പെല്ലിംഗ് പഠിക്കുക, കണക്കുകൂട്ടുക തുടങ്ങിയ കഴിവുകള്‍ ശീലിക്കാന്‍ പൊതുവെ സാധാരണ കുട്ടികള്‍ക്കും പ്രയാസമുണ്ടാകും. പക്ഷേ ഒരു ഘട്ടം കഴിഞ്ഞാല്‍ കുട്ടികള്‍ ഇതില്‍ വൈദഗ്ധ്യം നേടും. ഇതിലേതെങ്കിലും ഒരു കഴിവില്‍ വൈദഗ്ധ്യം പോരെങ്കില്‍ അവന് പഠനവൈകല്യം ഉണ്ടെന്നു കരുതാം. സാധാരണ ബുദ്ധിശക്തിയുള്ള ഒരു കുട്ടിയുടെ ക്ളാസ്സിലെ പ്രകടനം വളരെ മോശമാണെങ്കില്‍ പ്രശ്നം വൈകല്യമാണെന്നു കരുതാം. മൂര്‍ത്തമായ ചിന്തകളും ആശയങ്ങളും ഇവര്‍ക്ക് പാകപ്പെടുത്തിയെടുക്കാന്‍ സാധിക്കില്ല. തന്മൂലം ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാനും അവര്‍ക്ക് കഴിയില്ല. ഏഴു വയസ്സു മുതല്‍ക്കാണ് ഇത്തരം വൈകല്യങ്ങള്‍ കുട്ടികളില്‍ പ്രകടമായി കാണാറുള്ളത്.

കൃത്യസമയത്ത് സഹായം ലഭിച്ചില്ലെങ്കില്‍ വളരുന്തോറും ഈ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും.

അതുകൊണ്ടാണ് ഇവര്‍ പലപ്പോഴും അഞ്ച്, ആറ് ക്ളാസ്സുകള്‍ക്കുശേഷം പഠനത്തില്‍ മോശമാവാന്‍ തുടങ്ങുന്നത്. അധ്യാപകരും രക്ഷാകര്‍ത്താക്കളും ഇവരെ 'ഉഴപ്പന്മാ' രെന്നാവും വിളിക്കുക. ചെറിയ ക്ളാസ്സുകളില്‍ നല്ല മാര്‍ക്ക് വാങ്ങിയിരുന്ന കുട്ടി ഇപ്പോള്‍ പിന്നിലാവുന്നെങ്കില്‍ കാരണം മറ്റെന്താണ് എന്നാണ് അവരുടെ ചോദ്യം. കൃത്യസമയത്ത് സഹായം ലഭിച്ചില്ലെങ്കില്‍ വളരുന്തോറും ഈ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. ദിവസേനയുള്ള എഴുത്തുജോലികളില്‍ ആവര്‍ത്തിക്കുന്ന തെറ്റുകള്‍ കാരണം ഇത്തരം കുട്ടികളുടെ ആത്മവിശ്വാസവും തന്നോടുതന്നെയുള്ള ബഹുമാനവും നഷ്ടപ്പെടും. തന്‍റെ കഠിനാധ്വാനത്തിന് പ്രയോജനം കിട്ടുന്നില്ലെന്ന നിരാശ മൂലം പലവിധ മാനസികരോഗങ്ങളും ഇവര്‍ക്കുണ്ടാകും.
വൈകല്യം വായനയില്‍ (Dyslexia)
വായിക്കുന്നത് ഡിസ് ലെക്സിക് കുട്ടിയെ മടുപ്പിക്കും. ചൂണ്ടുവിരല്‍ കൊണ്ട് അക്ഷരങ്ങള്‍ കണ്ടെത്തി മെല്ലെ അറച്ചറച്ചാവും അവന്‍റെ വായന. അക്ഷരങ്ങള്‍ വിട്ടുപോവുക, സ്വന്തമായി കൂട്ടിച്ചേര്‍ക്കുക, വിരാമചിഹ്നങ്ങള്‍ ശ്രദ്ധിക്കായ്ക, ആദ്യത്തെ അക്ഷരം മാത്രം കാണുക, ബാക്കി ഊഹിച്ച് വായിക്കുക എന്നിവയാണ് ഇവരുടെ പ്രത്യേകതകള്‍. ഉദാഹരണത്തിന് സമത്വം എന്ന പദം അവന്‍ സമാധാനം എന്നു വായിച്ചെന്നിരിക്കും. Proportion എന്ന പദം അവന് Portion ആവും. വരിയും വാക്കുകളും ഇവര്‍ക്ക് നഷ്ടപ്പെട്ടുപോകാം. ചിലപ്പോള്‍ നേരത്തെ വായിച്ച വരികള്‍ വീണ്ടും വായിച്ചെന്നുവരും. ഇവര്‍ ഒരേ താളത്തില്‍ വായിക്കുകയാണ് പതിവ്.

വൈകല്യം എഴുത്തില്‍ (Dysgraphia)
ഇത്തരം കുട്ടികളുടെ പേടിസ്വപ്നമാണ് എഴുത്ത് . വളരെ സാവധാനം എഴുതുക, മോശം കൈയക്ഷരം, വിചിത്രമായ രീതിയില്‍ പെന്‍സില്‍ പിടിക്കുക, വരികള്‍ക്കിടയിലെ അകലം തെറ്റുക, വിരാമചിഹ്നങ്ങള്‍ ഇടാതിരിക്കുക, വലിയക്ഷരങ്ങള്‍, ദീര്‍ഘം, വള്ളി എന്നിവ വിട്ടുപോവുക എന്നിവയാണ് ലക്ഷണങ്ങള്‍ . ഡിസ്ഗ്രാഫിക് കുട്ടിക്ക് ക്ളാസ്നോട്ട്സ് പൂര്‍ണമായി എഴുതാന്‍ കഴിയുകയില്ല. ബോര്‍ഡില്‍നിന്ന് പകര്‍ത്തുക ഇവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. സ്പെല്ലിംഗും വാക്യഘടനയും വ്യാകരണവും മോശമായിരിക്കും.

ചിലര്‍ക്ക് അക്ഷരങ്ങള്‍ തിരിച്ചറിയുക എളുപ്പമല്ല. b-യും d-യും M-ഉം തമ്മിലും W-വും തമ്മിലുമൊക്കെ അവര്‍ക്ക് മാറിപ്പോകും. വാക്കുകളും ഇവര്‍ക്ക് മാറിപ്പോകും, Was നു പകരം saw, bad-നു പകരം dab എന്നിവ ഉദാരണം. ചിലര്‍ സ്വന്തമായി സ്പെല്ലിംഗ് ഉണ്ടാക്കാറുണ്ട്. Would-ന് wud എന്നും guess-ന് guss എന്നും എഴുതും. അക്ഷരങ്ങളുടെ ക്രമം തെറ്റി എഴുതുന്നവരാണ് ചിലര്‍ . Animal- ന് അവര്‍ aminal എന്നെഴുതിയെന്നുവരും.

വൈകല്യം കണക്കില്‍ (Dyscalculia)
ഇവര്‍ക്ക് എട്ടു വയസ്സിനു ശേഷവും കൈവിരലുകള്‍ ഉപയോഗിച്ചേ കണക്കുകൂട്ടാന്‍ കഴിയൂ. സങ്കലന, ഗുണന പട്ടികകള്‍ ഓര്‍ത്തുവെയ്ക്കാന്‍ ഇവര്‍ക്ക് കഴിയില്ല. സംഖ്യകള്‍ ഇവര്‍ മറിച്ചാവും വായിക്കുക. 16 അവര്‍ക്ക് 61 ആയി മാറിപ്പോകും. 43-8 =43 എന്ന് അവര്‍ എഴുതിയെന്നുവരും. മുന്നില്‍ നിന്ന് എട്ടു കുറയ്ക്കാന്‍ പറ്റില്ല എന്നവര്‍ ചിന്തിക്കുകയില്ല. ഉത്തരക്കടലാസിന്‍റെ ഒരുഭാഗത്ത് ക്രിയചെയ്ത് ഉത്തരം 82496 എന്ന് കിട്ടിയാല്‍ എടുത്തെഴുതുമ്പോള്‍ 84269 എന്നായേക്കാം.

മറ്റു വൈകല്യങ്ങള്‍
അമൂര്‍ത്തമായ ആശയങ്ങള്‍ മനസ്സിലാക്കാനും പ്രകടിപ്പിക്കാനുമുള്ള കഴിവില്ലായ്മയാണ് മറ്റൊരു പ്രശ്നം. സമയം നോക്കിപ്പറയലാണ് ഇവര്‍ക്ക് ബുദ്ധിമുട്ടുള്ള വേറൊരു കാര്യം. ടീച്ചറുടെ പേരോര്‍ക്കാനും ഭൂപടം ഉപയോഗിക്കാനും ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ഒന്നിലേറെ നിര്‍ദ്ദേശങ്ങള്‍ ഒന്നിച്ചു നല്‍കിയാല്‍ അതവര്‍ക്ക് മനസ്സിലാകില്ല. സ്വന്തം വിലാസവും ഫോണ്‍നമ്പറും പോലും ഇവര്‍ മറന്നെന്നുവരും. പക്ഷെ മറ്റുള്ളവര്‍ക്ക് ആവശ്യമെന്നു തോന്നാത്ത പല കാര്യങ്ങളും ഓര്‍ത്തിരിക്കുകയും ചെയ്യും. ഇവര്‍ക്ക് അടുക്കും ചിട്ടയും ഉണ്ടാകാറില്ല. പുസ്തകവും പേനയും എപ്പോഴും നഷ്ടപ്പെടും. ഗൃഹപാഠം ചെയ്യാന്‍ മറന്നുപോകും. ഇവരുടെ മുറിയില്‍ സാധനങ്ങള്‍ വാരിവലിച്ചിട്ടിരിക്കും. പലപ്പോഴും ഷര്‍ട്ടിന്‍റെ ബട്ടന്‍ പോലും ഇവര്‍ നേരെ ഇടാറില്ല.

പഠനവൈകല്യങ്ങള്‍ക്കുള്ള കാരണങ്ങള്‍
ഇത്തരം രോഗികളുടെ മസ്തിഷ്കം ആരോഗ്യവാനായ ഒരാളുടേതില്‍നിന്ന് വ്യത്യസ്തമായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്.

ഇത്തരം രോഗികളുടെ മസ്തിഷ്കം ആരോഗ്യവാനായ ഒരാളുടേതില്‍നിന്ന് വ്യത്യസ്തമായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. തന്മൂലം അതിന്‍റെ പ്രവര്‍ത്തനം പ്രത്യേക രീതിയിലാവുന്നു. ജനിതകപരവും പരിസ്ഥിതിപരവുമായ കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം. 85 ശതമാനം ലേണിംഗ് ഡിസെബിലിറ്റി രോഗികളുടെയും അടുത്ത ബന്ധുക്കള്‍ക്ക് ഇതേ തകരാറുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആണ്‍കുട്ടികളിലാണ് ഈ വൈകല്യം കൂടുതല്‍ (സ്ത്രീപുരുഷ അനുപാതം 3:1). തലച്ചോറില്‍ അപകടവും രോഗവും കൊണ്ട് ഉണ്ടാകുന്ന ക്ഷതങ്ങള്‍ മൂലവും പഠനവൈകല്യങ്ങള്‍ ഉണ്ടാകാം. ഗര്‍ഭകാലത്തും പ്രസവകാലത്തും പ്രസവിച്ചതിനു തൊട്ടുപിമ്പേയുമുള്ള വൈറസ് അണുബാധ, ചില മരുന്നുകളുടെ ഉപയോഗം, പോഷകാഹാരക്കുറവ് എന്നിവയും ഇതിനു കാരണമാകാം.
മസ്തിഷ്കത്തിന്‍റെ വിവിധ ഭാഗങ്ങളുടെ പരസ്പരപൂരക പ്രവര്‍ത്തനങ്ങള്‍ വഴിയാണ് മനസ്സിന്‍റെ എല്ലാ പ്രവര്‍ത്തനവും സാധ്യമാകുന്നത്. മസ്തിഷ്കത്തിന് രണ്ട് അര്‍ധഗോളങ്ങളുണ്ട്. ചിത്രരചനയും സംഗീതവും പോലെ അമൂര്‍ത്തമായ ആശയങ്ങള്‍ കൈകാര്യം ചെയ്യുന്നത് വലത്തേ അര്‍ധഗോളത്തിലാണ്. യുക്തിയും ഗണിതവും ഭാഷാസിദ്ധിയും ഇടത്തേ അര്‍ധഗോളത്തിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. വായിക്കുകയും കേള്‍ക്കുകയും വഴിയുള്ള അപഗ്രഥനവും എഴുത്തിലൂടെയും സംസാരത്തിലൂടെയുമുള്ള ആശയവിനിമയവും ഇതേ അര്‍ധഗോളത്തിലാണ് നടക്കുന്നത്. കോര്‍പസ് കലോസം എന്ന ഭിത്തി വഴിയാണ് രണ്ട് അര്‍ധഗോളത്തില്‍നിന്നും ദൃശ്യവും ഗ്രാഹ്യവുമായ സന്ദേശങ്ങള്‍ വിവിധ ഭാഷാ കേന്ദ്രങ്ങളില്‍ നിന്ന് പരസ്പരം കൈമാറുന്നത്. ഇതില്‍ പിഴവുകള്‍ വരുമ്പോഴാണ് പഠനവൈകല്യങ്ങള്‍ ഉണ്ടാകുന്നത്.

പഠനവൈകല്യങ്ങള്‍ എങ്ങനെ ചികിത്സിക്കാം?
സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, പീഡിയാട്രീഷ്യന്‍, അധ്യാപകര്‍, സ്പീച്ച് തെറാപ്പിസ്റ് എന്നിവരുള്‍പ്പെടുന്ന ഒരു സംഘമാണ് പഠനവൈകല്യമുള്ള കുട്ടികളെ പരിശോധിക്കേണ്ടത്. കുട്ടിയുടെ പ്രശ്നങ്ങളുടെ ചരിത്രം, അധ്യാപകരുടെ വിശദമായ റിപ്പോര്‍ട്ട്, വിദഗ്ധമായ ശാരീരിക മാനസിക പരിശോധന, കുട്ടിയുടെ വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍, മറ്റു കഴിവുകള്‍ എന്നിവയാണ് ആദ്യമായി നോക്കേണ്ട കാര്യങ്ങള്‍ . വായിക്കാനും സ്പെല്ലിംഗ് മനസ്സിലാക്കാനും കണക്കു കൂട്ടാനുമുള്ള കുട്ടിയുടെ കഴിവുകള്‍ ഇതോടൊപ്പം അളക്കും. ദീര്‍ഘസംഭാഷണവും തെറ്റുകളുടെ അപഗ്രഥനവും വഴിയാണ് ഇത് സാധിക്കുക. ഇതിന്‍റെ റിപ്പോര്‍ട്ടനുസരിച്ചാണ് ചികിത്സ നിശ്ചയിക്കാറുള്ളത്. റെമഡിയല്‍ എഡ്യൂക്കേഷനാണ് (തെറ്റുതിരുത്തല്‍ വിദ്യാഭ്യാസ ചികിത്സ) ഇതില്‍ പ്രധാനം. ഇതില്‍ വൈദഗ്ധ്യം ലഭിച്ച അധ്യാപകര്‍ ഇപ്പോള്‍ കേരളത്തില്‍ ഉണ്ട്. ഇതിനു പുറമേ പഠനവൈകല്യം മൂലം മറ്റു മാനസികവിഷമങ്ങള്‍ ബാധിച്ചവരെ അതിനും ചികിത്സിക്കേണ്ടതായി വരും. കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും അസുഖത്തെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചുമുള്ള കൌണ്‍സലിങ്ങും ചികിത്സയില്‍ ഉള്‍പ്പെട്ടതാണ്.

ഇത്തരം കുട്ടികള്‍ക്ക് ഭാഷാവിഷയങ്ങളില്‍ പ്രത്യേക പരിഗണന നല്‍കാന്‍ സ്കൂളുകള്‍ തയ്യാറാകണം. ഒന്നിലധികം ഭാഷ പഠിക്കുന്നതില്‍ നിന്ന് അവരെ ഒഴിവാക്കുക, എഴുത്തുപരീക്ഷയില്‍ കേട്ടെഴുത്തുകാരെ ഉപയോഗിക്കാന്‍ ഇവരെ അനുവദിക്കുക എന്നിവയാണ് സര്‍ക്കാറില്‍ നിന്നും ചെയ്യേണ്ട പരിഹാര മാര്‍ഗ്ഗങ്ങള്‍ . ഇവരുടെ ആത്മവിശ്വാസവും സ്വയമുള്ള മതിപ്പും വര്‍ദ്ധിപ്പിക്കാന്‍ അധ്യാപകരും മാതാപിതാക്കളും ശ്രമിക്കണം. കുട്ടിയുടെ പ്രകടനത്തെ കുറ്റപ്പെടുത്തരുത്. കുട്ടിക്ക് കൂടുതല്‍ സ്നേഹവും പരിഗണനയും നല്‍കണം. അത് എഴുത്തുപരീക്ഷയില്‍ കിട്ടുന്ന മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് എന്ന് കുട്ടിക്ക് തോന്നുകയുമരുത്. ഈ കുട്ടികളുമായി ആത്മബന്ധം പുലര്‍ത്താന്‍ അധ്യാപകനു കഴിയണം. കുട്ടിയുടെ പ്രകടനം മോശമായാലും അവന്‍റെ പ്രയത്നത്തെ പ്രശംസിക്കുക, ക്ളാസ്സില്‍ ഉറക്കെ വായിപ്പിക്കാതിരിക്കുക, അവന്‍റെ കഴിവുകള്‍ കണ്ടെത്തി അവ വികസിപ്പിക്കുക എന്നിവയാണ് മറ്റു പരിഹാരമാര്‍ഗ്ഗങ്ങള്‍ .

Dr.suresh Kumar .. Maanasika arogyam

പഠന വൈകല്യ ക്ലിനിക്ക്, ആക്റ്റിവ്. മൈൻഡ്‌സിൽ എല്ലാ ശനിയാഴ്ചയും ഉണ്ടായിരിക്കുന്നതാണ്

Address

Kottayam
686561

Alerts

Be the first to know and let us send you an email when Active Minds posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category