22/08/2023
"ആയുർവേദ ശാസ്ത്രത്തിലെ
🧑🏻⚕️ഒർജിനലും
🥷ഡ്യൂപ്ലിക്കേറ്റും"
"ആയുർവേദം"...🌿
താളിയോലകളിൽ ചിട്ടപ്പെടുത്തിയ✍🏻ഒരു ചികിത്സ സമ്പ്രദായമായതിനാൽതന്നെ അതിന്റെ ചുറ്റുവട്ടത്ത് പാരമ്പര്യമായി വ്യാജ ചികിത്സകരും🥷 അരങ്ങ് വാഴുന്ന ഒരു നാടാണ് നമ്മുടെ ഈ കൊച്ചു കേരളം🌴. "Ayurveda the way of life🧘" എന്ന് പറയുമ്പോൾ തന്നെ, നീന്തിയാൽ കരയടുക്കാത്ത🏊🏼♂️ഒരു ചികിത്സാ പദ്ധതി കൂടി അതിലുണ്ടെന്ന് നമ്മൾ കൂട്ടിവായ്ക്കണം.അതിന്റെ ഒരരികിൽ പോയി ചൂണ്ടയിട്ടാൽ ചെറിയ ഒരു നത്തോലി മാത്രമാകും കുരുങ്ങുന്നത്🎣. സാഹിത്യത്തിലൂടെ കവി ഉദ്ദേശിച്ചത് ആയുർവേദമെന്ന മെഡിക്കൽ സയൻസിന്റെ വ്യാപ്തിയെ പറ്റിയും സാധാരണക്കാർക്ക് അതിലുള്ള ഗ്രാഹ്യത്തെപറ്റിയുമാണ് 🤔. രോഗിയുടെ ശരീരഘടനയോ, ശരീരശാസ്ത്രമോ, രോഗകാരണമോ, രോഗനിർണ്ണയമോ മനസ്സിലാക്കണമെങ്കിൽ അത് "ആയുർവേദ ശാസ്ത്രം അഭ്യസിച്ച 🧑🔧" ഒരു ഡോക്ടറുടെ സഹായത്തോടെ മാത്രമെ സാധ്യമാകു.
വേദനയെന്ന് കേൾക്കുമ്പോഴേ വ്യാജന്റെ തിരുമൽ ഏറ്റുവാങ്ങി എല്ലുകളുടെ 🦴എണ്ണം കൂട്ടാതെ, തട്ടികൂട്ട് പൊടികൈകൾ പരീക്ഷിച്ച് Liver അടിച്ചുപോകാതെ രോഗകാരണം കണ്ടെത്താൻ കൂടി നമ്മൾ ശ്രദ്ധിക്കുക. ആയുർവേദ ശാസ്ത്രത്തെ പറ്റി ആധികാരികമായി പറയുവാൻ അറിയാത്തവരുടെ അഭിപ്രായങ്ങളിലും നിർദേശങ്ങളിലും തെറ്റിദ്ധരിക്കപ്പെടാതെ ഒരു അംഗീകൃത ആയുർവേദ ഡോക്ടറുടെ സഹായം ഉറപ്പുവരുത്തുക . 👍🙏
(Publisher: Amai Kottayam ; Awareness campaign for ayurveda.
കടപ്പാട് : Dr. ആദിത്യ കുമാർ, പാലാ)