Aswas Ayurvedic Health Care Centre.

Aswas Ayurvedic Health Care Centre. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aswas Ayurvedic Health Care Centre., Hospital, Aswas ayurvedic health care center, Kottayam.

Dr B Ravikumar Vakkayil
19/02/2025

Dr B Ravikumar Vakkayil

ഹായ് സുഹൃത്തുക്കളെ,,               ഞാൻ കോട്ടയം ജില്ലയിൽ മുട്ടുചിറ എന്ന  സ്ഥലത്ത്  ഒരു ആയുർവേദ ഹോസ്പിറ്റൽ നടത്തുകയാണ്  എന...
30/06/2023

ഹായ് സുഹൃത്തുക്കളെ,,
ഞാൻ കോട്ടയം ജില്ലയിൽ മുട്ടുചിറ എന്ന സ്ഥലത്ത് ഒരു ആയുർവേദ ഹോസ്പിറ്റൽ നടത്തുകയാണ് എന്ന് എന്നെ അടുത്ത് പരിചയമുള്ള എല്ലാവർക്കും അറിയാമല്ലോ 😍
ആയുർവേദത്തിലെ എല്ലാവിധ ചികിത്സകളും ഉണ്ട്.. തലയോലപ്പറമ്പിലുള്ള 100 വർഷത്തോളം ആയുർവേദ പരമ്പര്യമുള്ള വാക്കയിൽ കുടുംബത്തിലെ ഡോക്ടർ ബി രവികുമാർ DAM ന്റെ നേത്ര്വതത്തിൽ ആണ് ചികിത്സകൾ. പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകൾ ആണ് ഇവിടെ ഉള്ളത്, അതുകൊണ്ടുതന്നെ ഒരു പരസ്യവും ഇല്ലാതെ തന്നെ വര്ഷങ്ങളായി സെന്റർ നന്നായി മുന്നോട്ടുപോകുന്നു .

മുട്ടുചിറ ഒരു റൂറൽ ഏരിയ ആണ് എങ്കിലും ട്രീറ്റ്മെന്റ് കഴിഞ്ഞുപോകുന്നവർ അവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ പറഞ്ഞുവിടാറുള്ളതുകൊണ്ടു പരസ്യമോ പ്രചാരണമോ നൽകേണ്ട ആവശ്യം വന്നിരുന്നില്ല. ഇവിടെ വരുന്നുകസ്റ്റമേ ഴ്സ് അധികവും ഇന്ത്യക്കു വെളിയിൽ ജോലി ചെയ്യുന്നവർ ആണ് ❤.

ആവശ്യക്കാർക്ക് താമസിച്
ചികിത്സ നേടുന്നതിന് താമസ,
ഭക്ഷണ
സൗകര്യവും ലഭ്യമാണ്

അപ്പോൾ ദൂരെയുള്ള എന്റെ സുഹൃത്തുക്കൾഏതെങ്കിലും ആയുർവേദ ചികിത്സകൾ ആവശ്യമുള്ളവർ കോൺടാക്ട് ചെയ്യുക.നിങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും റെഫർ ചെയ്യുക..

100%ഉത്തരവാദിത്തത്തോടെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ട്രീറ്റ്മെന്റ് റൂമുകളും തെറാപ്പിസ്റ്റുകളും ഉണ്ട്. നടുവ് വേദന ഡിസ്ക് പ്രൊലാപ്സ്.. സെർവിക്കൽ സ്പോണ്ടിലൈറ്റിസ്.. മുട്ടുവേദന.. ആസ്ത്മ.. അലര്ജി തുടങ്ങി എല്ലാവിധ രോഗങ്ങൾ ക്കും ഫലപ്രദമായ ചികിത്സകൾ
ഇവിടെ ലഭിക്കുന്നതാണ്.

യാതൊരു വിധി ആയുർവേദ പാരമ്പര്യവും ഇല്ലാതിരുന്നിട്ടും
ഈ സ്ഥാപനം ഇത്രയും വർഷം
നന്നായി തന്നെ മുന്നോട്ടു പോയത്
ഇവിടുത്തെ ഡോക്ടറുടെയും തെറാപ്പിസ്റ്റുകളുടെയും പരിചയ
സമ്പത്തുകൊണ്ടാണ് എന്ന്
പറയുന്നതിൽ സന്തോഷം ഉണ്ട്‌.

കൂടുതൽ വിവരങ്ങൾ അറിയേണ്ടവർ 9946593273 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക ,രാത്രി 7 മണിക്ക് ശേഷമാകും ഞാൻ ഫ്രീ ആകുക,
എന്നെ എല്ലാകാര്യങ്ങൾക്കും സപ്പോർട്ട് ചെയ്യുന്ന എന്റെ നല്ല സുഹൃത്തുക്കളുടെ സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു.❤❤

എല്ലാവിധ ആയുർവേദ ചികിത്സകളുംവിദഗ്ധ  ആയുർവേദ ഡോക്ടറുടെനിയന്ത്രണത്തിൽ..പ്രഗത്ഭരായ തെറാപ്പിസ്റ്റുകൾ..❤❤13 വർഷത്തെ  പ്രവർത്ത...
29/06/2023

എല്ലാവിധ ആയുർവേദ ചികിത്സകളും
വിദഗ്ധ ആയുർവേദ ഡോക്ടറുടെ
നിയന്ത്രണത്തിൽ..
പ്രഗത്ഭരായ തെറാപ്പിസ്റ്റുകൾ..❤❤
13 വർഷത്തെ പ്രവർത്തന മേന്മ ❤❤
Aswas Ayurvedic Hcc Muttuchira
9946593273,8943259597

Aswas Ayurvedics, Muttuchira
09/06/2021

Aswas Ayurvedics, Muttuchira

 #കസ്തൂരിമഞ്ഞൾമഞ്ഞള് തേച്ച് കുളിയ്ക്കുന്നതും സൗന്ദര്യസംരക്ഷണത്തിനും മറ്റും മഞ്ഞള് ഉപയോഗിക്കുന്നതും ഇന്നോ ഇന്നലേയോ തുടങ്ങ...
21/10/2020

#കസ്തൂരിമഞ്ഞൾ

മഞ്ഞള് തേച്ച് കുളിയ്ക്കുന്നതും സൗന്ദര്യസംരക്ഷണത്തിനും മറ്റും മഞ്ഞള് ഉപയോഗിക്കുന്നതും ഇന്നോ ഇന്നലേയോ തുടങ്ങിയ കാര്യമല്ല. എന്നാല് ചര്മ്മ കാന്തിയ്ക്ക് മഞ്ഞളിനേക്കാള് പ്രിയപ്പെട്ടത് എന്നും കസ്തൂരി മഞ്ഞള് തന്നെയായിരുന്നു. കസ്തൂരി മഞ്ഞള് ഉപയോഗിക്കുമ്പോള് ഫലം ലഭിയ്ക്കുന്നതാകട്ടെ കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ടായിരുന്നു. ഒരു മുടി പോലും കൊഴിയില്ല, ഉറപ്പുള്ള പരിഹാരംകാരണം അത്രയേറെ പ്രാധാന്യമായിരുന്നു കസ്തൂരി മഞ്ഞളിന് ഉണ്ടായിരുന്നത്.

കസ്തൂരി മഞ്ഞള് വലിയ തോതില് സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നു. ഇപ്പോഴും ഉപയോഗിച്ച് കൊണ്ടിരിയ്ക്കുകയും ചെയ്യുന്നു മണ്ണുത്തി കാർഷിക ഗവേഷണയൂണിവേഴ് സിറ്റിയിൽ നിന്ന് വാങ്ങിയ യഥാർത്ഥ കർപ്പൂര ഗന്ധമുള്ള കസ്തൂരി മഞ്ഞൾ വിത്ത് വിളവെടുത്തത്ക സ്തൂരിമഞ്ഞള് (കുര്കുമ ആരോമറ്റിക്ക (curcuma aromatica ) ഒരു ഔഷധ - സുഗന്ധ - സൗന്ദര്യസംവര്ദ്ധക വിളയാണ്.

മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഔഷധങ്ങളിലും ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് കസ്തൂരിമഞ്ഞൾ. കേരളത്തിലെ മലഞ്ചെരുവുകളിൽ വൻ തോതിലും കേരളത്തിൽ പരക്കെയും കൃഷിചെയ്യുന്ന ഔഷധസസ്യം കൂടിയാണ് കസ്തൂരിമഞ്ഞൾ. ഇതിൻ്റെ കിഴങ്ങ് (ഭൂകാണ്ഡം) ആണ് ഔഷധയോഗ്യമായ ഭാഗം.

കസ്തൂരിമഞ്ഞളിന്റെ വ്യാജനാണ് മഞ്ഞക്കൂവ. കസ്തൂരിമഞ്ഞളിന്റെ ഇലയുടെ അടിവശം രോമിലവും വളരെ മൃദുവുമായിരിക്കും. മഞ്ഞക്കൂവയുടെ ഇലയുടെ മദ്ധ്യഭാഗത്ത് കാണുന്ന ചുവപ്പു കലര്ന്ന വൈലറ്റ് രേഖകള് കസ്തൂരി മഞ്ഞളില് ഉണ്ടാവുകയില്ല .

കസ്തൂരിമഞ്ഞളിന് മഞ്ഞ നിറമല്ല അതിനൊരു ക്രീം നിറമാണ്. കസ്തൂരിമഞ്ഞളിന്റെ പൊടിക്ക് ഇളം ചോക്ലേറ്റ് നിറമാണ്. ഇന്ന് കമ്പോളത്തില് ലഭിക്കുന്ന പകര ഉല്പന്നമായ മഞ്ഞകൂവയുടെ പൊടിക്ക് മഞ്ഞനിറമാണ പൊടിയും അതുപോലെ തന്നെ. മഞ്ഞളിന്റെ മണമേയല്ല. നല്ല കസ്തൂരി ഗന്ധം. മുഖത്ത് പുരട്ടിയാലോ. നിറം പിടിക്കുകയുമില്ല.

സാധാരണ മഞ്ഞളിന് കുർക്കുമ ലോംഗ എന്നാണ് ശാസ്ത്രനാമം. കസ്തൂരിമഞ്ഞളാകട്ടെ, കുർക്കുമ അരോമാറ്റിക്ക. കാട്ടുമഞ്ഞളോ..... കുർക്കുമ സിയോഡാരിയ. ഒരേ കുടുംബക്കാരാണെങ്കിലും സ്വഭാവം വ്യത്യസ്തമാണ്. മഞ്ഞളും കാട്ടുമഞ്ഞളും കടുംമഞ്ഞനിറം. മുഖത്തുപുരട്ടിയാൽ മഞ്ഞനിറം കുറച്ചുനേരം നിലനിൽ ക്കും

കസ്തൂരിമഞ്ഞള്പൊടിയും പാല്പൊടിയും പനിനീരും കൂടി കലര്ത്തി തയ്യാറാക്കിയ കുഴമ്പ് മുഖകാന്തി വര്ദ്ധനവിന് ഏറ്റവും അനുയോജ്യമായതാണ്.
മുഖത്തെ പാടുകള് മാറ്റുവാന് കസ്തൂരിമഞ്ഞള്, രക്ത ചന്ദനം, മഞ്ചട്ടി കൂട്ടി നീലയമരി നീരില് അരച്ചിട്ടാല് മുഖത്തെ പാടുകള്, കറുപ്പു കലര്ന്ന നിറം എന്നിവക്കു ഫലപ്രദമാണ്. ഈ രീതിമൂലം മുഖകാന്തി കൂട്ടുന്നതോടൊപ്പം ഒന്നാംതരം അണുനാശശക്തിയും മുഖത്തിനു നല്കുന്നു.

ദിവസവും കുളിക്കുന്നതിനു അര മണിക്കൂര് മുമ്പ് കസ്തൂരി മഞ്ഞളും ചന്ദനവും കൂട്ടി ലേപനമാക്കി ശരീരത്തില് പുരട്ടി കുളിച്ചാല് ദേഹകാന്തി വര്ധിക്കുകയും ദുര്ഗന്ധം മാറ്റി സുഗന്ധം ഉണ്ടാകും.
അഞ്ചാംപനി, ചിക്കന്പോക്സ് അടക്കം ശരീരത്തിലുണ്ടാവുന്ന പാടുകള് മാറ്റാന് കസ്തൂരി മഞ്ഞളിനൊപ്പം കടുക്കാത്തോട് തുല്യമായി കാടിവെള്ളത്തിലരച്ചിടുന്നത് ഗുണപ്രദമാണ്.

കസ്തൂരിമഞ്ഞള് നന്നായി പൊടിച്ചു വെള്ളത്തില് കുഴച്ചു ശരീരത്തില് പുരട്ടിയാല് കൊതുകുശല്യം നന്നായി കുറയും.
പ്രസവാനന്തരം അമ്മയേയും നവജാതശിശുവിനെയും കസ്തൂരി മഞ്ഞള് തേച്ച് കുളിപ്പിച്ചാല് ചര്മ്മരോഗങ്ങള് മാറുകയും, രോഗണുവിമുക്തമാവുകയും ശരീരകാന്തി വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കസ്തൂരിമഞ്ഞള് അഴകിനൊപ്പം ആരോഗ്യവും കാക്കുന്നു. പാൽ, തൈര്, തേൻ, പനിനീർ എന്നിവയിൽ ഏതിലെങ്കിലും ചാലിച്ചു മുഖത്തുപുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. ഇങ്ങനെ ആഴ്ചയിലൊരിക്കൽ ചെയ്താൽ തൊലിക്ക് ചൈതന്യവും തിളക്കവും ലഭിക്കും.
കറുത്ത പാടുകളും മുഖക്കുരുവും കുറഞ്ഞു വരും.

. പ്രസവിച്ച സ്ത്രീകൾ അടിവയറ്റിൽ പുരട്ടിയാൽ സ്ട്രെച്ച്മാർക്കുകൾ മങ്ങി വരുന്നത് കാണാം.
കസ്തൂരി മഞ്ഞളും കുപ്പമേനിയിലയും മുത്തങ്ങയുടെ കിഴങ്ങും നന്നായി അരച്ച് പുരട്ടി അരമണിക്കൂർ കഴിഞ്ഞു തുടച്ചുകളഞ്ഞാൽ ക്രമേണ അനാവശ്യരോമങ്ങളുടെ വളർച്ച തടയാം. സൗന്ദര്യ വർദ്ധക ഗുണങ്ങൾക്ക് പുറമേ വിരയിളക്കുന്നതിനും കൊതുകിനെ അകറ്റിനിർത്തുന്നതിനുമൊക്കെ കസ്തൂരി മഞ്ഞൾ പ്രയോജനപ്രദമാണ്. .

NB:ഒർജിനൽ കസ്തൂരിമഞ്ഞൾ പൊടി ലഭ്യമാണ്
9946593273
8943259597

 #എരിവ്കൂടിയഭക്ഷണംകഴിച്ചാൽ      മനുഷ്യന് അവന്റെ സഹജസ്വഭാവംകൊണ്ട് താൽപ്പര്യം തോന്നേണ്ടത് മധുരത്തോടാണ്. പ്രകൃതിജന്യമായ മധു...
11/10/2020

#എരിവ്കൂടിയഭക്ഷണംകഴിച്ചാൽ

മനുഷ്യന് അവന്റെ സഹജസ്വഭാവംകൊണ്ട് താൽപ്പര്യം തോന്നേണ്ടത് മധുരത്തോടാണ്. പ്രകൃതിജന്യമായ മധുരം ഭക്ഷണത്തിലെ ക്ഷാരമയത്തെയും സാത്വികഭാവത്തെയും കാണിക്കുന്നു. എന്നാൽ അമ്ലമയമായ. താമസിക ഭാവത്തെ കാണിക്കുന്ന, എരിവ് താൽപ്പര്യപ്പെടുന്നവർ ഇന്ന് വളരെയാണ്.

ഭക്ഷണവിഭവങ്ങളിൽ എരിവിനായി ചേർക്കുന്നത് വറ്റൽമുളക്, പച്ചമുളക്, കാന്താരി, കുരുമുളക്, ഇഞ്ചി എന്നിവയാണ്. എരിവ് ധാരാളമായി ചേർന്നിട്ടുള്ള ഭക്ഷണം നിങ്ങൾ കഴിച്ചു എന്നിരിക്കട്ടെ. എരിവിന്റെ തീക്ഷ്ണത നിങ്ങൾക്ക് അനുഭവപ്പെടുന്നത് മൂന്ന് സ്ഥലങ്ങളിൽ മാത്രമാണ്. ആ ഭക്ഷണം കഴിക്കുന്ന വേളയിൽ നാവിലും, അതിലെ ജലാംശം മൂത്രമായി വിസർജിക്കുമ്പോൾ ലിംഗാഗ്രത്തിലും, മലാംശം വിസർജിക്കുമ്പോൾ മലദ്വാരത്തിലും.

ഇതിനിടയിലുള്ള സമയത്ത് ഈ ഭക്ഷണം അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയിലൂടെ കടന്നു പോകുമ്പോൾ തീഷ്ണത മൂലം ആന്തരികാവയവങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നാം അറിയാതെ പോകുന്നു. അതിന് കാരണം ഈ അവയവങ്ങൾക്കൊന്നും സംവേദനക്ഷമത ഇല്ല എന്നതാണ്. അല്ലാതെ ഈ വിഷഭക്ഷണം നമ്മുടെ ആന്തരിക അവയവങ്ങളുടെ ആവരണങ്ങളെ ബാധിക്കുന്നില്ല എന്നല്ല. ഈ ആവരണങ്ങളുടെ സുരക്ഷയ്ക്കായി സമൃദ്ധമായി ശ്ലേഷ്മം (Muscus) സ്രവിപ്പിക്കേണ്ടതായും, ആവരണകോശങ്ങളെ തൃജിക്കേണ്ടതായും വരുന്നു.

നിരന്തരമായി ഇങ്ങനെ അധിക എരിവുള്ള ഭക്ഷണം കഴിക്കുന്നത് വേദനയ്ക്കും ആമാശയവൃണങ്ങൾക്കും കാരണമായിത്തീരും. മാത്രമല്ല, എരിവ് ഭക്ഷണത്തിന്റെ ദഹനത്തെ തടസപ്പെടുത്തുന്നതിനാൽ, ഇങ്ങനെയുള്ള ഭക്ഷണം ദഹിക്കാൻ കൂടുതൽ സമയം വേണ്ടി വരികയും ചെയ്യും.

വറ്റൽമുളക് അധികമായി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണ് അച്ചാർ. മാങ്ങ, നാരങ്ങ, നെല്ലിക്ക, ഇഞ്ചി എന്നിവ ഇവ ഉപയോഗിച്ച് പലവിധ അച്ചാറുകൾ ലഭ്യമാണ്. ഇന്ന് സാർവത്രികമായി ഉപയോഗിക്കുന്ന അച്ചാറുകൾ, അധിക അളവിൽ ഭക്ഷണം കഴിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അച്ചാറുകൾ ദഹനത്തെ തടസ്സപ്പെടുത്തുന്നതു കൂടാതെ, ഭക്ഷണത്തിന്റെ അളവ് അധികമാക്കുക കൂടി ചെയ്യുമ്പോൾ, ദഹനേന്ദ്രിയങ്ങള്ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുന്നു. അച്ചാറുകൾ ഒഴിവാക്കുക, അല്ലെങ്കിൽ പച്ചമുളകു കൊണ്ടുള്ള അച്ചാറുകൾ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക.

ഇഞ്ചി ചേർത്തുള്ള അച്ചാറുകള് മിതമായ അളവിൽ ഉപയോഗിക്കുന്നത് ദഹനത്തിനും നല്ലതാണ്.
എരിവിന്റെ മറ്റൊരുപയോഗം എണ്ണയിൽ വറുത്ത് ഉപയോഗിക്കുന്ന പലഹാരങ്ങളിലാണ്. മസാലക്കടലകൾ, ബജ്ജികൾ എന്നിവ ഉണ്ടാക്കാനായി കൂടിയ അളവിൽ വറ്റൽമുളക് ചേർക്കാറുണ്ട്. എണ്ണയിൽ വറുക്കുന്ന പലഹാരങ്ങൾ ഒന്നും ശരീരത്തിന് ആരോഗ്യദായകമല്ല. അതോടൊപ്പം വറ്റൽമുളകു കൂടി ചേർക്കുന്നതോടെ ദോഷം ഇരട്ടിക്കുന്നു.

നമ്മുടെ ദഹനേന്ദ്രിയത്തിന് യോജിച്ചതല്ല എങ്കിലും എരിവ് പൂർണമായും ഒഴിവാക്കുന്നത് പ്രായോഗികമല്ല. പക്ഷേ വിവേകപൂർവം എരിവ് പരിമിതമായ അളവിൽ മാത്രം ഉപയോഗിക്കാൻ സാധിക്കും. ഭക്ഷണ വിഭവങ്ങളിലെ എരിവിന്റെ തോത് കുറയ്ക്കുക.

അതേപോലെ തന്നെ ദോഷം കുറവുള്ള എരിവുകുറഞ്ഞ പച്ചമുളക്, ഇഞ്ചി, കുരുമുളക് എന്നിവ മാത്രം ഉപയോഗിച്ച് തീഷ്ണത കൂടുതലുള്ള വറ്റൽമുളക് പൂർണമായും ഒഴിവാക്കുക. കുരുമുളക് മിതമായ അളവിൽ മാത്രം ഉപയോഗിക്കുക. വറ്റൽമുളക് ഉപയോഗിച്ച് പാകം ചെയ്തു ശീലിച്ച എല്ലാ വിഭവങ്ങളിലും പകരം, കുരുമുളക് എരിവുകുറഞ്ഞ പച്ചമുളക്, ഇഞ്ചി ഇവ ഉപയോഗിക്കാൻ സാധിക്കും

നിറം കൂടുതൽ വേണ്ടവർക്ക് കാശ്മീരി ചില്ലിയും എരിവിന് കുരുമുളകും ഉപയോഗിക്കുന്നതാണ് ഉത്തമം.
എല്ലാ രോഗങ്ങളുടെയും അടിസ്‌ഥാനം
നമ്മൾ കഴിക്കുന്ന ഭക്ഷണമാണ്, നാവിനുവേണ്ടി കഴിക്കാതെ ശരീരത്തിന് വേണ്ടി ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.

 #ലോകത്തിലെഏറ്റവുംആരോഗ്യകരമായ #ഭക്ഷണമാണ്കുക്കുംബർ   ആരോഗ്യത്തിനായും സൗന്ദര്യത്തിനായും കുക്കുമ്പര്‍ ഉപയോഗിക്കുന്നവരാണ് നമ...
09/10/2020

#ലോകത്തിലെഏറ്റവുംആരോഗ്യകരമായ
#ഭക്ഷണമാണ്കുക്കുംബർ

ആരോഗ്യത്തിനായും സൗന്ദര്യത്തിനായും കുക്കുമ്പര്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ ആരോഗ്യ ഗുണങ്ങള്‍ എന്താണെന്ന് പലര്‍ക്കും അറിയില്ല. ആരോഗ്യത്തിനും സൗന്ദര്യത്തിനും യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും കൂടാതെ ഉപയോഗിക്കാവുന്ന ഒന്നാണ് കുക്കുമ്പര്‍. വിറ്റാമിന്‍ എ, സി എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ് കുക്കുമ്പര്‍. തടിയും വയറും കുറക്കാന്‍ ശ്രമിക്കുന്നവരും ആരോഗ്യത്തിന്റെ കാര്യത്തില്‍ അേേങ്ങയറ്റം ശ്രദ്ധിക്കുന്നവര്‍ക്കും യാതൊരു വിധത്തിലുള്ള പ്രശ്‌നവും കൂടാതെ കുക്കുമ്പര്‍ ഉപയോഗിക്കാവുന്നതാണ്.

കുറഞ്ഞ ഫാറ്റ്, ഷുഗര്‍ എന്നിവയും പ്രോട്ടീന്‍ കലവറയും ആണ് കുക്കുമ്പര്‍. വെള്ളത്തിന്റെ അംശം കൂടുതലായതു കൊണ്ട് തന്നെ ജലാംശം കുറയുന്നത് കൊണ്ട് ശരീരത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സാധിക്കുന്നു. ഇത് ശരീരത്തെ എപ്പോഴും ഹൈഡ്രേറ്റ് ആക്കി നിര്‍ത്തുന്നു. തടി കുറക്കുകയല്ലാതെ തന്നെ ധാരാളം ആരോഗ്യ ഗുണങ്ങള്‍ ശരീരത്തിനുണ്ട്. കുക്കുമ്പര്‍ പച്ചക്കും കറിയായും ഉപയോഗിക്കാവുന്നതാണ്. യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇത് ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഉണ്ടാവുകയില്ല. എന്തൊക്കെയാണ് കുക്കുമ്പറിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

#കൊഴുപ്പ്കുറക്കുന്നു

ശരീരത്തില്‍ അമിതമായുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു കുക്കുമ്പര്‍ ജ്യൂസ്. മാത്രമല്ല ഇത് എല്ലാ വിധത്തിലും ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. വയറ്റിലും പുറംഭാഗത്തും ഉള്ള കൊഴുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്നു കുക്കുമ്പര്‍

#നിർജ്ജലീകരണംതടയുന്നു

നിര്‍ജ്ജലീകരണം എന്ന പ്രശ്‌നം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പ്രതിവിധിയാണ് കുക്കുമ്പര്‍ ഇതില്‍ 90 ശതമാനത്തിലധികം വെള്ളമാണ് എന്നത് തന്നെയാണ് കാരണം. ഇതിലുള്ള മിനറല്‍ സാള്‍ട്ടും ശരീരത്തിലെ നിര്‍ജ്ജലീകരണം തടയുന്നതിന് സഹായിക്കുന്നു.

#രക്തസമ്മർദ്ദംകുറക്കുന്നു

രക്തസമ്മര്‍ദ്ദം കുറക്കുന്ന കാര്യത്തിലും കുക്കുമ്പര്‍ സഹായിക്കുന്നു. ഇതിലുള്ള ഫൈബര്‍,മിനറല്‍ കണ്ടന്റ് എന്നിവയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. രക്തസമ്മര്‍ദ്ദം കുക്കുമ്പറിന്റെ സ്ഥിരമായ ഉപയോഗത്തിലൂടെ പെട്ടെന്ന് തന്നെ കുറക്കാന്‍ സാധിക്കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു

#മോണക്കുംപല്ലിനുംആരോഗ്യം

ദന്തപ്രശ്‌നങ്ങള്‍ മാത്രമല്ല മോണസംബന്ധമായ പ്രശ്‌നങ്ങളും പലരിലും സാധാരണമാണ്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു കുക്കുമ്പര്‍. മോണകള്‍ക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്ന കാര്യത്തില്‍ വളരെയധികം മുന്നിലാണ് കുക്കുമ്പര്‍.വിറ്റാമിൻ k പല്ലിലെ കാൽസ്യത്തിന്റെ ആഗിരണം കൂട്ടാൻ സഹായിക്കുന്നു, ഒരു കപ്പ്‌ കക്കിരിയിൽ 8.5മൈക്രോഗ്രാം വിറ്റാമിൻ k യും കാൽസ്യവും അടങ്ങിയിരിക്കുന്നു, ഇവ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

#തടികുറക്കാന്‍

തടി കുറക്കാന്‍ പെടാപാടു പെടുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് കുക്കുമ്പര്‍. ഇത് നിങ്ങളിലെ കലോറി കുറച്ച് ടോക്‌സിനെ പുറന്തള്ളി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. തടി കുറക്കാന്‍ സഹായിക്കുന്നതിന് വളരെയധികം നല്ലതാണ് കുക്കുമ്പര്‍.

#ക്യാൻസർസാധ്യതകുറക്കുന്നു

ക്യാന്‍സര്‍ ആര്‍ക്ക് എങ്ങനെ വരുമെന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ ഒരാളില്‍ ഇതിനുള്ള എല്ലാ സാധ്യതയും തള്ളിക്കളയാന്‍ കുക്കുമ്പറിന്റെ സ്ഥിരമായ ഉപയോഗം സഹായിക്കുന്നു. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തുടക്കത്തില്‍ തന്നെ ഇല്ലാതാക്കാന്‍ കഴിയുന്നു.
ഇതിലെ കുക്കുർ ബിറ്റേഷ്യംസ് (A B C D&E)കാൻസർ കോശങ്ങളുടെ വിഭജനവും നിലനില്പും തടയുന്നു,

#നെഞ്ചെരിച്ചിൽഇല്ലാതാക്കുന്നു

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു കുക്കുമ്പര്‍. ഇത് രക്തത്തിലെ പി എച്ച് നില കൃത്യമാക്കുന്നു. നെഞ്ചെരിച്ചിലിന് കാരണമാകുന്ന അമിത അസിഡിറ്റിയെ ഇല്ലാതാക്കി ആരോഗ്യം നല്‍കുന്നു.

#കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

കിഡ്‌നി സംബന്ധമായി നിങ്ങള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സാധിക്കുന്നു കുക്കുമ്പര്‍. ഇത് കിഡ്‌നി രോഗങ്ങളില്‍ നിന്നും കിഡ്‌നി സ്‌റ്റോണില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.

#ദഹനത്തിന് സഹായിക്കുന്നു

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് കുക്കുമ്പര്‍ ജ്യൂസ്. എത്ര വലിയ ദഹന പ്രശ്‌നമാണെങ്കിലും അതിനെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്നു കുക്കുമ്പര്‍ ജ്യൂസ്.നാരുകളുടെ അംശം പ്രത്യേകിച്ച് പെക്ടിൻ പോലുള്ള ലയിക്കുന്ന നാരുകൾ ഒരു ജെൽ പോലെ ആമാശയത്തിലേക്കു അലിഞ്ഞു ദഹനപ്രക്രിയയെ സാവധാനത്തിൽ ആക്കുന്നതിനാൽ ശരീരഭാരം കുറയാൻ സഹായിക്കുന്നു.

#ചര്‍മ്മത്തിന്റെ ആരോഗ്യം

ശാരീരികമായി മാത്രമല്ല സൗന്ദര്യപരമായും നിരവധി ആരോഗ്യ ഗുണങ്ങള്‍ നിലനില്‍ക്കുന്ന ഒന്നാണ് കുക്കുമ്പര്‍. ഇത് ചര്‍മ്മത്തിലുള്ള ടോക്‌സിനെ പുറന്തള്ളി ആരോഗ്യമുള്ള ചര്‍മ്മത്തിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇത് മികച്ചതാണ്.

 #ടെന്നിസ്എൽബോ   ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന് ബാധിച്ചതോടെയാണ് ടെന്നീസ് എൽബോ എന്ന പ്രശ്നം കൊച്ചു കുട്ടികളുടെ ...
07/10/2020

#ടെന്നിസ്എൽബോ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന് ബാധിച്ചതോടെയാണ് ടെന്നീസ് എൽബോ എന്ന പ്രശ്നം കൊച്ചു കുട്ടികളുടെ ഇടയിൽ പോലും സംസാരവിഷയമായത്. ചികിത്സയ്ക്കു ശേഷം പല അഭിമുഖങ്ങളിലും താരം തന്നെ രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചും തുറന്നുപറയുകയും ചെയ്തു.

നമ്മുടെ ഇടയിൽ സാധാരണമാണ് ടെന്നിസ് എൽബോ അഥവാ കൈമുട്ട് വേദന എന്ന രോഗം. ഈ പ്രശ്നം കൂടുതലായും ടെന്നീസ് കളിക്കാരിലാണ് കണ്ടുവരുന്നത് എന്നതിനാലാണ് ഈ രോഗത്തിന് ടെന്നീസ് എൽബോ എന്ന പേര് വന്നത്.

സ്പോർട്സ് ഇൻജുറി വിഭാഗത്തിലാണ് ടെന്നിസ് എൽബോ ഉൾപ്പെടുന്നതെങ്കിലും കായിക താരങ്ങൾക്കു മാത്രം വരുന്ന ആരോഗ്യപ്രശ്നമല്ല ഇത്. കൈകൾകൊണ്ട് നിരന്തരം ആയാസപ്പെട്ട ജോലി ചെയ്യുന്ന ആർക്കും ടെന്നിസ് എൽബോ ഉണ്ടാകാം. കൈകൾ ഉപയോഗിച്ച് സ്ഥിരമായി ഒരേതരം ജോലി ചെയ്യുന്നതുവഴിയും രോഗം വരാം.

എന്താണ് ടെന്നീസ് എൽബോ രോഗം?

കൈമുട്ടുകളെ കൈത്തണ്ടകളുമായി ബന്ധിപ്പിക്കുന്നത് 'ടെൻഡണുകൾ' എന്നറിയപ്പെടുന്ന നേർത്ത ചരടു കൊണ്ടാണ്. ഇവയ്ക്ക് ക്ഷതമേൽക്കുമ്പോഴുണ്ടാകുന്ന ശക്തമായ വേദനയാണ് ഇത്. കൈമുട്ടുകളിലെ പേശികളിൽ വരുന്ന നീർക്കെട്ടും 'ടെന്നീസ്
എൽബോക്ക് കാരണമാകാം

#ലക്ഷണങ്ങൾ

കൈ ഉപയോഗിച്ച് ജോലികൾ ചെയ്യുമ്പോൾ കൈമുട്ടിൽ അനുഭവപ്പെടുന്ന വേദനയാണ് ടെന്നീസ് എൽബോ രോഗത്തിന്റെ പ്രാഥമിക ലക്ഷണം. പ്രധാനമായും കായികതാരങ്ങൾ, പ്ലംബിംഗ്, പെയിന്റിംഗ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ, കാർപെന്റർമാർ, ഇലക്ട്രീഷന്മാർ, വീട്ടമ്മമാർ എന്നിവരിലാണ് ഈ പ്രശ്നം പ്രധാനമായും കണ്ടുവരുന്നത്. ഭാരം എടുക്കുമ്പോഴും ചലിപ്പിക്കുമ്പോഴും ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ പോലും വേദന അനുഭവപ്പെട്ടേക്കാം.

കൈമുട്ടിനു വേദന തുടങ്ങി ക്രമേണ കൈകളുടെ പുറംഭാഗത്തേക്കുള്ള പേശികളിലേക്ക് വേദന പടർന്ന് കൈക്കുഴവരെ എത്തുന്നു. അസുഖം മൂർച്ഛിക്കുന്നതിനനുസരിച്ച് ചെറിയ സാധനങ്ങൾ വിരൽകൊണ്ടു എടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ എത്തിച്ചേരുന്നു. കൈമുട്ടുഭാഗം മൃദുവാകുകയും കൈമുട്ടിൽ നിന്ന് കൈപ്പത്തിയിലേക്ക് തരിപ്പ് അല്ലെങ്കിൽ മരവിപ്പ് വ്യാപിക്കുന്നതും രോഗത്തിന്റെ ലക്ഷണമാണ്.

#ആയുർവേദചികിത്സ

ആയുർവേദത്തിൽ ടെന്നിസ് എൽബോ വാതരോഗങ്ങളുടെ ഗണത്തിൽ പെടുത്തിയാണ് ചികില്സിക്കുക. കിഴി പോലുള്ള ചികിത്സാരീതികളിലൂടെയും ഔഷധ സേവയിലൂടെയും പേശികളിലെ നീർക്കെട്ടും ക്ഷതങ്ങളും
പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും,

29/09/2020
 #രോഗപ്രതിരോധത്തിനു ഇഞ്ചികഷായം ഔഷധ ഗുണങ്ങള്‍ ഏറെ അടങ്ങിയിട്ടുള്ള ഒന്നാണ് ഇഞ്ചി. ദഹനവുമായി ബന്ധപ്പെട്ട മിക്ക പ്രശ്‌നങ്ങള്...
16/09/2020

#രോഗപ്രതിരോധത്തിനു ഇഞ്ചികഷായം

ഔഷധ ഗുണങ്ങള്‍ ഏറെ അടങ്ങിയിട്ടുള്ള ഒന്നാണ് ഇഞ്ചി. ദഹനവുമായി ബന്ധപ്പെട്ട മിക്ക പ്രശ്‌നങ്ങള്‍ക്കും ഇഞ്ചി ഏറ്റവും വലിയ പരിഹാര മാര്‍ഗം തന്നെ. ജലദോഷം, പനി, വയറു വേദന, കൊളസ്‌ട്രോള്‍. രക്തത്തില്‍ കലര്‍ന്ന് പഞ്ചസാരയുടെ അളവ് കുറയ്ക്കല്‍, അസിഡിറ്റി എന്നിങ്ങനെ അങ്ങനെ മിക്ക രോഗങ്ങള്‍ക്കുമുളള ഒരു ഒറ്റമൂലിയാണ് ഇഞ്ചി. ഇത് കഷായം ഉണ്ടാക്കിയാല്‍ അധികം മടുപ്പ് കാണിക്കാതെ തന്നെ എല്ലാവരും കുടിക്കും

ഇഞ്ചി കഷായം തയ്യാറാക്കുന്നതിനായി ഒരു വലിയ കഷണം ഇഞ്ചി എടുത്ത് തൊലി കളഞ്ഞ് നന്നായി ചതച്ചെടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂണ്‍ മല്ലി, പനംശർക്കര, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിച്ചെടുക്കുക. അതിലേക്ക് ഒരു നുളള് ഉപ്പു കൂടി ഇട്ടു കൊടുക്കുക. ഇളം ചൂടോടെ കഴക്കുക. ഇഞ്ചി കഷായം ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ഏറെ സഹായിക്കുന്നു. അതിനു പുറമേ ദിവസും രാവിലെയും വൈകിട്ടും ഇഞ്ചി കഷായം കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

ഇഞ്ചി ഉപയോഗിച്ചുളള ചായയും നിത്യം കുടിക്കുന്നത് ആരോഗ്യത്തിനു ഗുണകരമാണ്. ഇതിനായി ഒരു കഷ്ണം ഇഞ്ചി ചതച്ച് നന്നായി തിളപ്പിക്കുക ഇതിലേക്ക് ഒരു കഷ്ണം ചെറുനാരങ്ങ നീര് പിഴിഞ്ഞ ശേഷം ഇത്തിരി തേന്‍ കൂടി ചേര്‍ത്തു കൊടുക്കുക. വീടുകളില്‍ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് ഇഞ്ചി. വിഭവങ്ങള്‍ക്ക് സ്വാദ് കൂട്ടുന്ന ഒന്നു കൂടിയായ ഇഞ്ചി നിത്യേനയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

 #ഓണസദ്യ ജാതി മതഭേദമന്യേ ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികൾ ആഘോഷിക്കുന്ന ഒന്നാണ് ഓണം. അത്തം ഒന്നിനു തുടങ്ങുന്ന ഓണാഘോ...
28/08/2020

#ഓണസദ്യ

ജാതി മതഭേദമന്യേ ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികൾ ആഘോഷിക്കുന്ന ഒന്നാണ് ഓണം. അത്തം ഒന്നിനു തുടങ്ങുന്ന ഓണാഘോഷം പത്താം നാളിലാണ് അവസാനിക്കുക. ഇതിൽ തന്നെ തിരുവോണമാണ് പ്രധാനം. തിരുവോണ നാളെന്നു കേൾക്കുമ്പോൾ തന്നെ നാവിൽ രുചിയൂറും. കാരണം തിരുവോണമെന്നാൽ തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യ കൂടി ചേർന്നാലേ പൂർണമാവൂ.

ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി 12 ലധികം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. അതേസമയം, പരമ്പരാഗത ചില ചിട്ടവട്ടങ്ങളുണ്ട്, 26 ലധികം വിഭവങ്ങളുണ്ടാവും. ആറ് രസങ്ങള്‍ ചേര്‍ന്നതാണ് ആയുര്‍വേദമനുസരിച്ചുള്ള പരമ്പരാഗത സദ്യ. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ രസങ്ങളാണ് ആയുര്‍വേദ വിധി പ്രകാരമുള്ള സദ്യയില്‍ വേണ്ടത്. സദ്യയിലുള്ള പോഷകക്കൂടുതല്‍ കൊണ്ടാവാം, സദ്യ ഒരു നേരമാവാം എന്ന് സിദ്ധവൈദ്യം നിര്‍ദേശിക്കുന്നത്.

ഓണസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
ചോറ്: കുത്തരി ചോറാണ് സാധാരണയായി ഓണസദ്യയിൽ വിളമ്പുന്നത്

#ഓലൻ: കുമ്പളങ്ങയാണ്‌ ഓലൻ തയ്യാറാക്കാൻ ഉപയോഗിക്കുന്ന പ്രധാന പച്ചക്കറി. ഓലൻ സാധാരണയായി നാളികേരം വറുത്തരച്ചും പച്ചക്ക് അരച്ചും വയ്ക്കാറുണ്ട്.

#രസം: വളരെ എളുപ്പത്തിൽ തയാറാക്കാവുന്നൊരു ഒഴിച്ചു കറിയാണ് രസം. ഓണസദ്യയ്ക്ക് രസം ഒഴിച്ചുകൂടാനാവാത്തതാണ്

#ഇഞ്ചിക്കറി: ഓണസദ്യയിലെ പ്രധാന താരമാണ് ഇഞ്ചിക്കറി. ഇഞ്ചിക്കറി വിളമ്പാതെ ഓണസദ്യ പൂർണമാകില്ല. സ്വാദിലും ഗുണത്തിലും മുന്നിലാണ് ഇഞ്ചിക്കറി.

#പച്ചടി: സദ്യയിലെ പ്രധാനപ്പെട്ട കറിയും ആദ്യം വിളമ്പുന്നതുമായ വിഭവമാണ് പച്ചടി. വെള്ളരിക്ക, ബീറ്റ്റൂട്ട്, കുമ്പളങ്ങ, പൈനാപ്പിൾ തുടങ്ങിയ ഉപയോഗിച്ച് പച്ചടി തയ്യാറാക്കാം.

#സാമ്പാർ: ഓണസദ്യയിലെ ഒഴിച്ചു കറികളിൽ പ്രധാനിയാണ് സാമ്പാർ. പലയിനം പച്ചക്കറികളാണ് സാമ്പാർ തയ്യാറാക്കാൻ ഉപയോഗിക്കുന്നത്.

#അവിയൽ: വിവിധ ഇനം പച്ചക്കറികളുടെ കൂടിച്ചേരലാണ് അവിയൽ. അവിയലിൽ ചേരാത്തതായി ഒന്നുമില്ലെന്ന് പഴമക്കാർ പറയാറുണ്ട്.

#പരിപ്പുകറി: ഓണസദ്യയിൽ ആദ്യം വിളമ്പുന്ന ഒഴിച്ചുകറിയാണ് പരിപ്പുകറി. നെയ്യും പരിപ്പുകറിയും കൂട്ടിയാണ് ഓണസദ്യ കഴിക്കാൻ തുടങ്ങേണ്ടത്.

#എരിശേരി: ഓണസദ്യയിൽ വിളമ്പുന്ന ഒരു നല്ല കൂട്ടുകറി ആണ് എരിശേരി. ഏത്തയ്ക്ക (നേന്ത്രക്കായ), ചേന, മത്തങ്ങ ഇവയിലേതെങ്കിലും ആണ് ഈ കറിയിലെ മുഖ്യ ഇനം.

#കാളൻ: നല്ല പുളിയുളള കറിയാണിത്. പുളിശേരിയുമായി നല്ല സാമ്യമുള്ള ഒരു കറിയാണിത്. കുട്ടുകറിയായും ഒഴിച്ചുകറിയായും കാളൻ സദ്യയിൽ ഉപയോഗിക്കാറുണ്ട്.

#കിച്ചടി: ഓണസദ്യയിലെ ഒരു പ്രധാന വിഭവമാണ് കിച്ചടി. മത്തങ്ങയാണ് ഇതിലെ പ്രധാനപ്പെട്ട പച്ചക്കറി. നാളികേരം വറുത്തരച്ച് ചേർക്കുന്ന ഈ വിഭവത്തിന് അൽപം മധുരവും കലർന്ന രുചിയാണ്. ബീറ്റ്റൂട്ട്, പാവയ്ക്ക തുടങ്ങിയ പച്ചക്കറികൾ ഉപയോഗിച്ചും കിച്ചടി തയ്യാറാക്കാം.

#തോരൻ: ഓണസദ്യയിൽ തോരൻ ഉറപ്പായും വേണം. കാബേജോ, ചേനതണ്ടോ തുടങ്ങിയ ഏതിനം പച്ചക്കറി ഉപയോഗിച്ചും തോരൻ തയ്യാറാക്കാം.

#പായസം: പായസം ഇല്ലെങ്കിൽ ഓണസദ്യ ഒരിക്കലും പൂർണമാവില്ല. ഓണസദ്യയിൽ പായസത്തിന് അത്രയേറെ പ്രാധാന്യമുണ്ട്. അടപ്രഥമൻ, കടലപ്രഥമൻ, പാൽപ്പായസം, പാലട പായസം, സേമ്യ പായസം തുടങ്ങി പലതരം പായസങ്ങൾ ഓണസദ്യയിൽ വിളമ്പാറുണ്ട്.

വിളമ്പുന്നതിനും ഉണ്ണുന്നതിനുമെല്ലാം അതിന്‍റേതായ ചിട്ടവട്ടങ്ങളുണ്ട്. തൊട്ടുകൂട്ടാനുളളതും, ചാറ് കറിയും, കൂട്ടുകറിയും സദ്യയില്‍ വേണം. തുമ്പ് മുറിക്കാത്ത വാഴയിലയിലാണ് ഓണസദ്യ വിളമ്പേണ്ടത്. സദ്യ കഴിക്കാനിരിക്കുന്ന ആളുടെ ഇടത് വശത്ത് വാഴയിലയുടെ തുമ്പ് വരുന്ന തരത്തിലാണ് ഇല വയ്ക്കേണ്ടത്.

ആദ്യം വിളമ്പുന്നത് ഉപ്പേരിയാണ്. ഇലയുടെ ഇടത്തേ അറ്റത്താണ് ഉപ്പേരി വിളമ്പുന്നത്. സാധാരാണ മൂന്നിനം ഉപ്പേരിയാണ് വിളമ്പാറുളളത്. കായ വറുത്തത്, ചേമ്പ് വറുത്തത്, നേന്ത്രക്കായ വറുത്തെടുത്ത് ശർക്കര പാവു കാച്ചിയ ശർക്കര ഉപ്പേരി. വിഭവങ്ങളിൽ ഉപ്പ് കൂടുതൽ ആവശ്യമുളളവർക്കായി ഉപ്പും വയ്ക്കാറുണ്ട്. അതിനുശേഷം ചെറുപഴവും ചെറുതും വലുതുമായ രണ്ടു പപ്പടവും വിളമ്പും. തുടർന്ന് ഇഞ്ചിക്കറി, നാരങ്ങ കറി, മാങ്ങ കറി എന്നിവയും വിളമ്പും.

ഇലയുടെ വലത്തെ അറ്റത്തായി അവിയൽ വിളമ്പും. അതിന് അടുത്തായി തോരനും കിച്ചടിയും പച്ചക്കടിയും കുറച്ച് കുറച്ച് വിളമ്പും. തുടർന്ന് കൂട്ടുകറിയും കാളനും ഓലനും വിളമ്പും. കാളന്‍, ഓലന്‍, അവിയല്‍, തോരന്‍, എരിശ്ശേരി, മെഴുക്കുപുരട്ടി ഇതൊക്കെയാണ് മറ്റുകറികള്‍. ഇതു കഴിഞ്ഞാൽ ചോറു വിളമ്പും. ചോറിനൊപ്പം പരിപ്പും നെയ്യും ഒഴിച്ച് പപ്പടം പൊട്ടിച്ച് ഊണ് തുടങ്ങാം. അതു കഴിഞ്ഞാൽ സാമ്പാർ കൂട്ടി ചോറു കഴിക്കാം. അതു കഴിഞ്ഞാൽ ചിലയിടങ്ങളിൽ പായസം വിളമ്പാറുണ്ട്. എന്നാൽ പലയിടത്തും സാമ്പാറിനുശേഷം പുളിശേരിയോ കാളനോ വിളമ്പാറുണ്ട്

പായസങ്ങളിൽ ആദ്യം അടപ്രഥമനാണ് വിളമ്പാറുളളത്. പായസങ്ങളിൽ രാജാവാണ് അടപ്രഥമൻ. അതിനുശേഷം പഴപ്രഥമൻ, കടലപ്രഥമൻ, ഗോതമ്പ് പായസം എന്നിവയും വിളമ്പാറുണ്ട്. ഏറ്റവും അവസാനമാണ് പാൽപ്പായസം വിളമ്പാറുളളത്. ചിലയിടങ്ങളിൽ പാൽപ്പായസത്തിനൊപ്പം ബോളി എന്ന പലഹാരം കൂടി നൽകാറുണ്ട്. പായസങ്ങൾ കഴിഞ്ഞാൽ പിന്നെ മോരും രസവും വിളമ്പും. കൈക്കുമ്പിളിൽ ഇവ വാങ്ങി കുടിക്കാറാണ് പതിവ്. മോര് വിളമ്പുന്നതോടെയാണ് ഓണസദ്യ പൂർത്തിയാവുക

Address

Aswas Ayurvedic Health Care Center
Kottayam

Telephone

+919946593273

Website

Alerts

Be the first to know and let us send you an email when Aswas Ayurvedic Health Care Centre. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aswas Ayurvedic Health Care Centre.:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category