16/10/2023
ജയ്മോന്റെ ഫേസ്ബുക് പേജിൽ നിന്നും
ഞാൻ പത്രം വിതരണം ചെയ്യുന്ന ഒരു വീട്ടിൽ അതിന്റെ മെയിൽബോക്‌സ് അടഞ്ഞിരുന്നു,
അതിനാൽ ഞാൻ വാതിലിൽ മുട്ടി.
ഉറക്കാത്ത ചുവടുകളോടെ വൃദ്ധനായ ഒരാൾ പതുക്കെ വാതിൽ തുറന്നു.
ഞാൻ ചോദിച്ചു,
"സർ, താങ്കളുടെ മെയിൽബോക്‌സ് എന്തിനാണ് അടച്ചുവെച്ചിരിക്കുന്നത്"
ഞാൻ മനപ്പൂർവം അടച്ചതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം തുടർന്നു, "എല്ലാ ദിവസവും പത്രം എനിക്ക് എത്തിച്ചുതരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു... ദയവായി വാതിൽ തട്ടുകയോ ബെൽ അടിച്ച് എന്നെ നേരിട്ട് ഏൽപ്പിക്കുകയോ ചെയ്യുക."
ഞാൻ ആശയക്കുഴപ്പത്തിലായി മറുപടി പറഞ്ഞു, "എനിക്കും അതാണ് ആഗ്രഹം. പക്ഷേ അത് നമുക്ക് രണ്ടുപേർക്കും അസൗകര്യവും സമയനഷ്ടവുമാണെന്ന് തോന്നുന്നു."
അദ്ദേഹം പറഞ്ഞു,
"കുഴപ്പമില്ല... എല്ലാ മാസവും 300/- രൂപ അധികം ഞാൻ നിങ്ങൾക്ക് "നോക്കിംഗ് ഫീ " ആയി തരാം."
ദയനീയ ഭാവത്തോടെ അദ്ദേഹം കൂട്ടിച്ചേർത്തു,
"നിങ്ങൾ വാതിലിൽ മുട്ടിയിട്ടും പ്രതികരണമൊന്നും കാണാത്ത ഒരു ദിവസം എപ്പോഴെങ്കിലും വന്നാൽ, ദയവായി ആദ്യം പോലീസിനെ വിളിക്കുക!"
ഞാൻ ഞെട്ടിപ്പോയി,
"എന്തിനാണ് സാർ?"
അദ്ദേഹം മറുപടി പറഞ്ഞു,
"എന്റെ ഭാര്യ കുറേ നാൾ മുമ്പ് മരിച്ചു, എന്റെ മകനും കുടുംബവും വിദേശത്താണ്, ഞാൻ ഇവിടെ ഒറ്റയ്ക്കാണ് താമസിക്കുന്നത്, എന്റെ സമയം എപ്പോൾ വരുമെന്ന് ആർക്കറിയാം?"
ആ നിമിഷം, മൂപ്പരുടെ , നനഞ്ഞ കണ്ണുകൾ ഞാൻ കണ്ടു.
അദ്ദേഹം തുടർന്നു പറഞ്ഞു,
"ഞാൻ ഒരിക്കലും പത്രം വായിക്കാറില്ല... മുട്ടുന്നതോ ഡോർബെൽ അടിക്കുന്നതോ ആയ ശബ്ദം കേൾക്കാൻ വേണ്ടി മാത്രമാണ് ഞാൻ അത് സബ്‌സ്‌ക്രൈബ് ചെയ്യുന്നത്. പരിചിതമായ ഒരു മുഖം കാണാനും കുറച്ച് സന്തോഷങ്ങൾ കൈമാറാനും!"
ആ വയോവൃദ്ധൻ കൈകൾ കൂപ്പി പറഞ്ഞു,
"യുവാവേ, ദയവായി എനിക്കൊരു ഉപകാരം ചെയ്യണം. ! ഇതാ എന്റെ മകന്റെ വിദേശ ഫോൺ നമ്പർ. ഒരു ദിവസം നിങ്ങൾ വാതിലിൽ മുട്ടിയാലും ഞാൻ ഉത്തരം നൽകിയില്ലെങ്കിൽ, അവനെ അറിയിക്കാൻ എന്റെ മകന്റെ നമ്പറിലും വിളിക്കണേ..."
മക്കൾ വിദേശങ്ങളിൽ കുടിയേറിയതിനാൽ വാർധക്യത്തിന്റെ ദുരിതങ്ങളും പേറി കഴിയുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. അവരുടെ വേദനകളെല്ലാം ഈ വരികളിലുണ്ട്.
പ്രായമായവരെ നമുക്ക് ചേർത്ത് പിടിക്കാം
അവരുടെ സങ്കടങ്ങൾ മനസ്സിലാക്കാം, ഒരു വാക്ക് എങ്കിലും ഒരു ദിവസം അവരോട് സംസാരിക്കാം.