Dr. Jojo V Joseph ONCO Surgeon

Dr. Jojo V Joseph ONCO Surgeon SURGICAL ONCOLOGIST

CARITAS CANCER INSTITUTE KOTTAYAM
&
INDIRAGANDHI CO OP HOSPITAL KOCHI
(1)

31/12/2025

നമ്മുടെ ശരീരത്തിന്റെ സ്വാഭാവികമായ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്ന ഒന്നാണ് ക്രമം തെറ്റിയ ഉറക്കം. ജോലി സംബന്ധമായ കാരണങ്ങളാൽ രാത്രി ഉറക്കമിളച്ച് ജോലി ചെയ്യുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

രാത്രികാലങ്ങളിലെ സ്ഥിരമായ ജോലി ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് കാരിത്താസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ജോജോ വി. ജോസഫ്.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിൻ്റ്മെൻ്റ് എടുക്കുന്നതിനും 0481 6811110 എന്ന നമ്പറിൽ ബന്ധപ്പെടുകയോ, www.caritashospital.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.


30/12/2025

ഫാറ്റി ലിവർ മരുന്നില്ലാതെ എങ്ങനെ എങ്ങനെ മാറ്റാം?

28/12/2025

പുകവലി എങ്ങനെ ഈസി ആയി നിർത്താം?

27/12/2025

🎙️ ഒറ്റക്കും ഉറച്ചും | സ്തനാർബുദ മിഥ്യകൾ – ഭയപെടുത്തൽ അല്ല, ശാസ്ത്രം മാത്രം.
സ്തനാർബുദം ഇന്നും ഏറ്റവും കൂടുതൽ തെറ്റിദ്ധാരണകൾ നിലനിൽക്കുന്ന കാൻസറുകളിലൊന്നാണ്.
വാട്സാപ്പ് ഫോർവേഡുകൾ, സോഷ്യൽ മീഡിയ “ഡോക്ടർമാർ”, അർത്ഥ സത്യങ്ങൾ ഇതെല്ലാം ചേർന്ന് സമൂഹത്തിൽ കാൻസർ ഭയം ശാസ്ത്രത്തെക്കാൾ വേഗത്തിൽ പടരുന്നു.
🎧 ഒറ്റക്കും ഉറച്ചും —
ഒറ്റയ്ക്കായാലും ശരി, തെളിവിനൊപ്പം ഉറച്ചു നിൽക്കുന്ന ഒരു ശാസ്ത്രാധിഷ്ഠിത പോഡ്കാസ്റ്റ്.

ഈ എപ്പിസോഡ്:
രോഗികൾക്കും കുടുംബങ്ങൾക്കും
സ്ത്രീകൾക്കും പുരുഷന്മാർക്കും
ആരോഗ്യപ്രവർത്തകർക്കും
മെഡിക്കൽ തെറ്റിദ്ധാരണകളിൽ മടുത്ത എല്ലാവർക്കും തീർച്ചയായും പ്രയോജനം ചെയ്യും.
അവസാനം വരെ കാണാ ൻ ശ്രെദ്ധിക്കുക.
ഒരാളെങ്കിലും തട്ടിപ്പിൽ പെടാതിരിക്കാൻ നിങ്ങളുടെ ഷെയറിംഗ് തീർച്ചയായും ഉപകാരപ്പെടും.
ശാസ്ത്രീയ കാൻസർ ബോധവത്കരണത്തിനായി ചാനെൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ സഹായിക്കുക🙏 നിങ്ങളുടെ സംശയങ്ങൾ കമന്റ്‌ ചെയ്താൽ ശാസ്ത്രീയമായി മറുപടി നൽകാം,തെറ്റിദ്ധാരണകൾ ഇല്ലാതാക്കി സമൂഹ രക്ഷക്കായി ഷെയർ ചെയ്യൂക!!
#ഒറ്റക്കും ഉറച്ചും

24/12/2025

ശരീരത്തിന്റെ പല പ്രധാന പ്രവർത്തനങ്ങൾക്കും അത്യന്താപേക്ഷിതമായ ഒന്നാണ് കൊളസ്ട്രോൾ. എന്നാൽ, ഇതിന്റെ അളവ് കൂടുന്നത് ഹൃദയാഘാതം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

എന്തുകൊണ്ടാണ് കൊളസ്ട്രോൾ മരുന്നുകൾ കഴിക്കുന്നത് ആവശ്യമായി വരുന്നത്? ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളും, ഹാനികരമായ LDL കൊളസ്ട്രോളും തമ്മിലുള്ള വ്യത്യാസം എന്താണ്? എന്നിവയെക്കുറിച്ച് കാരിത്താസ് ഹോസ്പിറ്റലിലെ സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടൻ്റ് ഡോ. ജോജോ വി. ജോസഫ് സംസാരിക്കുന്നു.

​കൂടുതൽ വിവരങ്ങൾക്കും അപ്പോയിൻ്റ്മെൻ്റ് എടുക്കുന്നതിനും 0481 6811110 എന്ന നമ്പറിൽ ബന്ധപ്പെടുകയോ, www.caritashospital.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.


22/12/2025

ഹെൽത്ത്‌ ചെക്ക് അപ്പ്‌ ആർക് എപ്പോൾ??

20/12/2025

“മുട്ട കൊളസ്ട്രോൾ ബോംബാണ്…
മുട്ടയുടെ മഞ്ഞ കരു കാൻസർ ഉണ്ടാക്കും…
ബ്രൗൺ മുട്ട വെളുത്ത മുട്ടയെക്കാൾ ആരോഗ്യകരമാണ്…
എഗ്ഗ് യോക്ക് കൂടുതൽ മഞ്ഞയായാൽ പ്രോട്ടീൻ കൂടുതലാണ്…”

ഇങ്ങനെ നമ്മൾ എല്ലാവരും കേട്ടിട്ടുള്ള പല തരം വിശ്വാസങ്ങൾ.
ചിലത് അർധസത്യങ്ങൾ, കൂടുതലും വെറും തട്ടിപ്പ് പ്രചാരണങ്ങൾ മാത്രം

ഇന്നത്തെ വീഡിയോയിലൂടെ മുട്ടയെ കുറിച്ചുള്ള സയൻസ് പറയുന്നത് കൂടാതെ മുട്ടയെ കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടിയും വളരെ വിശദമായി നിങ്ങൾക് പറഞ്ഞു തരികയാണ്

നിങ്ങൾ മുട്ട റെഗുലറായി കഴിക്കുന്നവരാണോ,
അല്ലെങ്കിൽ പേടിച്ച് ഒഴിവാക്കുന്നവരാണോ —
ഈ വീഡിയോ നിങ്ങൾക്കാണ്.

മിഥുകൾ പൊളിക്കാം …
ഫാക്ടുകൾ മനസിലാക്കാം. 🥚🧠



















18/12/2025

അമേരിക്കയിലേക്കുള്ള മെഡിക്കൽ യാത്ര അനിവാര്യമാണോ? കേരളത്തിലെ ചികിത്സാ സംവിധാനം എവിടെ നിൽക്കുന്നു?

18/12/2025

നൈറ്റ് ലൈഫ് ആസ്വദിക്കുന്ന പുതിയ തലമുറയ്ക്ക് മുന്നിലുള്ള പ്രധാന ചോദ്യമാണ് ഉറക്ക ശീലങ്ങൾ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നത്. വൈകി ഉറങ്ങുകയും താമസിച്ചുണരുകയും ചെയ്യുന്നത് ശരീരത്തിൻ്റെ സ്വാഭാവിക താളത്തിന് ഹാനികരമാണോ എന്ന കാര്യത്തിൽ പലർക്കും സംശയങ്ങളുണ്ട്.

ഈ വിഷയത്തെക്കുറിച്ചും, സർക്കാഡിയൻ റിഥം താളം തെറ്റുമ്പോൾ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളെക്കുറിച്ചും, കാരിത്താസ് ഹോസ്പിറ്റലിലെ സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടൻ്റ് ഡോ. ജോജോ വി. ജോസഫ് സംസാരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിൻ്റ്മെൻ്റ് എടുക്കുന്നതിനും 0481 6811110 എന്ന നമ്പറിൽ ബന്ധപ്പെടുകയോ, www.caritashospital.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.


17/12/2025

New Neuronz Release
17-12-2025

ഒറ്റക്കും ഉറച്ചും | Dr. Jojo V Joseph | Chandrasekhar R | conversation | evidentia'25

https://youtu.be/YH4DZTEAsKw

16/12/2025

കാൻസർ ചികിൽസിച്ചില്ലെങ്കിൽ???

13/12/2025

എല്ലാ ദിവസവും അടുക്കളയിൽ എണ്ണ ഉപയോഗിച്ച് പാചകം തുടങ്ങുമ്പോൾ…
അത് നമുക്ക് ഒരു സാധാരണ കാര്യമാണ്.
പക്ഷേ തെറ്റായ എണ്ണ, തെറ്റായ ചൂട്, ഒരേ എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കൽ,
സോഷ്യൽ മീഡിയയിലെ തട്ടിപ്പുകാരുടെ ‘healthy oil’ പ്രചരണങ്ങൾ വഴി തിരഞ്ഞെടുക്കുന്ന എണ്ണകൾ
തുടങ്ങിയവ യാണ് നിങ്ങളെ അടുക്കളയിൽ നിന്ന് നേരെ ICU വിലേക്ക് കൊണ്ടുപോകുന്ന
നിശബ്‌ദ കൊലയാളികൾ.

ഈ വീഡിയോയുടെ ചില high lights:
🔥 ഭക്ഷ്യ എണ്ണ സ്‌മോക്ക് പോയിന്റ് എത്തുമ്പോൾ എന്താണ് സംഭവിക്കുന്നത്?
🔥 ഏത് എണ്ണയാണ് ഏത് cooking-നു ശരി?
🔥 വീണ്ടും ഉപയോഗിക്കുന്ന എണ്ണ എന്തുകൊണ്ട് trans-fat factory ആകുന്നു?
🔥 “Seed oil vs Coconut oil vs Ghee” — സോഷ്യൽ മീഡിയ തട്ടിപ്പുകളുടെ ശാസ്ത്രീയ പൊളിച്ചടുക്കൽ.
🔥 നിങ്ങൾ വീട്ടിൽ ചെയ്യുന്ന നിസ്സാര പിഴവുകൾ എങ്ങനെ നിങ്ങളുടെ രക്ത കുഴലുകൾ നേരിട്ട് അടച്ച് കളയുന്നു??

അടുക്കളയെ രോഗനിർമ്മാണ കേന്ദ്രമാക്കാതെ,
ആരോഗ്യത്തിന്റെ ശ്രീകോവിൽ ആക്കാൻ ഒരു ചെറിയ മാറ്റം മതി എന്നതാണ് ഈ വിഡിയോയുടെ കാതൽ

വീഡിയോ അവസാനം വരെ കാണുക
നിങ്ങളുടെ തവയും ചട്ടിയും, നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യവും
ഇന്നുമുതൽ ഒരു പുതിയ ശാസ്ത്രീയ അടിത്തറയുള്ള ആരോഗ്യ ലോകത്തിലേക്ക്.












Address

Caritas Cancer Institute
Kottayam
686630

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 2pm

Telephone

+919447288062

Alerts

Be the first to know and let us send you an email when Dr. Jojo V Joseph ONCO Surgeon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Jojo V Joseph ONCO Surgeon:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category