
20/02/2024
18-02-2024 അരുവിക്കുഴി ലൂർദ്ദ് ഭവൻ ട്രസ്റ്റിൻറെ രജിതജൂബിലി ആഘോഷങ്ങൾ റവ. ഫാ. തോമസ് കോഴിമല MCBS ന്റെ കാർമികതത്തിൽ വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിച്ചു. ചങ്ങനാശേരി ആർച്ച്ബിഷപ്പ് അഭിവന്ദ്യ മാർ.ജോസഫ് പെരുന്തോട്ടത്തിൻറെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ചീഫ്.വീപ്പ്.ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്‌തു. സൗജന്യ ഹീമോഡയാലിസിസ് കിറ്റ് വിതരണം അഭിവന്ദ്യ മാർ.ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്‌തു. റവ. ഫാ. ജോർജ് പഴയപുര ജൂബിലി കേക്ക് മുറിച്ചു. റവ. ഫാ. പി എ തോമസ് കോർ എപ്പിസ്കോപ്പ, അരുവിക്കുഴി ലൂർദ്ദ് മാതാ പള്ളി വികാരിയും ലൂർദ്ദ് ഭവൻ ട്രസ്റ്റ് സ്പിരിച്ച്വൽ ഡയറക്ടറുമായ റവ. ഫാ.ജേക്കബ് ചീരംവേലിൽ, ആനിക്കാട് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരി റവ.ഫാ. രെഞ്ചു രാജു, ജില്ലാ പഞ്ചായത്തംഗം ശ്രീ.ഗിരീഷ് കുമാർ, പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി. ജോമോൾ മാത്യു, പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മഞ്ചു ബിജു, പള്ളിക്കത്തോട് ARFSC ബാങ്ക് പ്രസിഡന്റ് ശ്രീ. കെ.ഗോപകുമാർ,പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. വിപിന ചന്ദ്രൻ, വാർഡ് മെമ്പർ ശ്രീമതി. ജെസ്സി ബെന്നി, ജയശ്രീ ക്ലബ് പ്രസിഡന്റ് ശ്രീ.സുരേഷ് ബാബു എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.