Thomas K Thomas Kannamthanam

Thomas K Thomas Kannamthanam Best Wishes

22/07/2025

അച്ഛനമ്മമാരുടെ ബാഹുല്യം നിമിത്തം കോട്ടയം സ്നേഹക്കൂട് കുടുംബം ദൈനംദിന കാര്യങ്ങൾക്കായി വളരെയേറെ ബുദ്ധിമുട്ടുകയാണ്, പ്രിയപ്പെട്ടവരുടെ കരുതൽ കൂടെയുണ്ടാകണം,
അന്നദാനം നടത്തുന്ന പ്രിയപ്പെട്ടവർ കുടുംബവുമായി സ്നേഹക്കൂട്ടിൽ നേരിട്ടെത്തി അച്ഛനമ്മാർക്കൊപ്പം കഴിക്കുവാൻ കൂടി സമയം കണ്ടെത്തണമെന്ന് കൂടി അഭ്യർത്ഥിക്കുന്നു,

08/05/2025
07/05/2025

പുളിന്താനം പള്ളിയിൽ ഹൈക്കോടതി വിധി നിലനിൽക്കും.

പുളിന്താനം പള്ളിയെ സംബന്ധിച്ച് യാക്കോബായ വിഭാഗം നൽകിയ 2 ഹർജികൾ ഇന്ന് ബഹു സുപ്രിം കോടതി തള്ളി ഉത്തരവായി.

ഈ പള്ളിയെ സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായ സിവിൽ കേസ് ഉത്തരവും പോലീസ് പ്രൊട്ടക്ഷൻ ഉത്തരവും നിലനിൽക്കും.

ഈ പള്ളിയുടെ കണ്ടംപ്റ്റ് കേസ് ബഹു സുപ്രിം കോടതിയുടെ നിർദേശപ്രകാരം ഹൈക്കോടതി മെയ് 26 ന് പരിഗണിക്കുന്നത് കൊണ്ട് ഈ കേസ് സുപ്രിം കോടതി അവധിക്ക് ശേഷം കേൾക്കണം എന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു, എങ്കിലും ആ ഉത്തരവും ഇതിൻ്റെ അപ്പീലുമായി ബന്ധമില്ല എന്ന നിരീക്ഷണത്തോടൊപ്പം വിധി നടപ്പാക്കേണ്ടതാണ് എന്ന് കൂടി കോടതി നിർദേശിച്ചു.

എന്നാൽ തങ്ങൾ കേസ് പിൻവലിക്കുകയാണ് എന്ന് യാക്കോബായ വിഭാഗം കോടതിയെ അറിയിക്കുകയും കേസ് പിൻവലിക്കുകയുമാണ് ഉണ്ടായത്.

ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകരായ C U Sing, കൃഷ്ണൻ വേണുഗോപാൽ, അനാം എന്നിവർ ഹാജരായി.

07/05/2025

പുളിന്താനം പള്ളിയുടെ കേസ് ബഹുമാനപ്പെട്ട സുപ്രീം കോടതി തള്ളിയതിനെ തുടർന്ന് പിൻവലിച്ച് വിഘടിത യാക്കോബായ വിഭാഗം.
#ബഹുസുപ്രീംകോടതിഅപ്ഡേറ്റ്

പുളിന്താനം പള്ളിയുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് ബഹുമാനപ്പെട്ട സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. ഒന്ന് പുളിന്താനം പള്ളിയുടെ ഒറിജിനൽ സിവിൽ കേസിൽ ബഹുമാനപ്പെട്ട മൂവാറ്റുപുഴ സബ് കോടതി ഉത്തരവിനെതിരെ യാക്കോബായ വിഭാഗം ഹൈക്കോടതിയിൽ ഫയൽ ചെയ്ത അപ്പീൽ തള്ളിയതിനെതിരെ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത SLP, രണ്ട് പുളിന്താനം പള്ളി കേസിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കാബാവാക്കും മെത്രാപ്പോലീത്തമാർക്കും വൈദികർക്കും ആരാധന നടത്തുവാനായി പോലീസ് സംരക്ഷണം അനുവദിച്ച ഹൈക്കോടതിയുടെ വിധിക്കെതിരെ ഫയൽ ചെയ്ത അപ്പീലും. ഈ രണ്ട് അപ്പീലുകളും നിലനിൽക്കുകയില്ല എന്ന് ചൂണ്ടിക്കാട്ടി ബഹുമാനപ്പെട്ട സുപ്രീം കോടതി കേസ് തള്ളുവാൻ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ ഈ രണ്ട് അപ്പീലുകളും പിൻവലിക്കുന്നതായി വിഘടിത യാക്കോബായ വിഭാഗത്തിൻറെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിക്കുകയും അങ്ങനെ "dismissed as withdrwan" ആയി കേസുകൾ ബഹുമാനപ്പെട്ട സുപ്രീം കോടതി തീർപ്പാക്കുകയും ചെയ്തു.
മലങ്കര സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകരായ സി യു സിംഗ്, കൃഷ്ണൻ വേണുഗോപാൽ, സദറുൽ അനാം എന്നിവർ ഹാജരായി.
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

07/05/2025

Malankara Church, Malankara Indian Orthodox Church News, True Faith

07/05/2025

പുളിന്താനം പള്ളി

ഹൈക്കോടതി വിധി നില നിൽക്കും

പുളിന്താനം പള്ളിയെ സംബന്ധിച്ച് യാക്കോബായ വിഭാഗം നൽകിയ 2 ഹർജികൾ ഇന്ന് ബഹു സുപ്രിം കോടതി തള്ളി ഉത്തരവായി

ഈ പള്ളിയെ സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായ സിവിൽ കേസ് ഉത്തരവും പോലീസ് പ്രൊട്ടക്ഷൻ ഉത്തരവും നിലനിൽക്കും

ഈ പള്ളിയുടെ കണ്ടംപ്റ്റ് കേസ് ബഹു സുപ്രിം കോടതിയുടെ നിർദേശപ്രകാരം ഹൈക്കോടതി മെയ് 26 ന് പരിഗണിക്കുന്നത് കൊണ്ട് ഈ കേസ് സുപ്രിം കോടതി അവധിക്ക് ശേഷം കേൾക്കണം എന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു എങ്കിലും ആ ഉത്തരവും ഇതിൻ്റെ അപ്പീലുമായി ബന്ധമില്ല എന്ന നിരീക്ഷണത്തോടൊപ്പം വിധി നടപ്പാക്കേണ്ടതാണ് എന്ന് കൂടി കോടതി നിർദേശിച്ചു.

എന്നാൽ തങ്ങൾ കേസ് പിൻവലിക്കുകയാണ് എന്ന് യാക്കോബായ വിഭാഗം കോടതിയെ അറിയിക്കുകയും കേസ് പിൻവലിക്കുകയുമാണ് ഉണ്ടായത്

ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകരായ C U Sing, കൃഷ്ണൻ വേണുഗോപാൽ, അനാം എന്നിവർ ഹാജരായി

07/05/2025

പുളിന്താനം പള്ളിയിൽ ഹൈക്കോടതി വിധി നിലനിൽക്കും.

ഡൽഹി : പുളിന്താനം പള്ളിയെ സംബന്ധിച്ച് യാക്കോബായ വിഭാഗം നൽകിയ 2 ഹർജികൾ ഇന്ന് ബഹു സുപ്രിം കോടതി തള്ളി ഉത്തരവായി. ഈ പള്ളിയെ സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായ സിവിൽ കേസ് ഉത്തരവും പോലീസ് പ്രൊട്ടക്ഷൻ ഉത്തരവും നിലനിൽക്കും. പുളിന്താനം പള്ളിയുടെ കണ്ടംപ്റ്റ് കേസ് ബഹു സുപ്രിം കോടതിയുടെ നിർദേശപ്രകാരം ഹൈക്കോടതി മെയ് 26 ന് പരിഗണിക്കുന്നത് കൊണ്ട് ഈ കേസ് സുപ്രിം കോടതി അവധിക്ക് ശേഷം കേൾക്കണം എന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ ആ ഉത്തരവും ഈ കേസിന്റെ അപ്പീലുമായി ബന്ധമില്ലെന്നും വിധി നടപ്പാക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ തങ്ങൾ കേസ് പിൻവലിക്കുകയാണെന്ന് മറുവിഭാഗം കോടതിയെ അറിയിക്കുകയായിരുന്നു. മലങ്കര സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകരായ C U Sing, കൃഷ്ണൻ വേണുഗോപാൽ, സദറുൾ അനാം എന്നിവർ ഹാജരായി.

20/01/2025

മാമ്മോദീസ സ്വീകരിച്ച് ക്രിസ്ത്യൻ വിശ്വാസത്തിൽ ജീവിക്കുന്ന വ്യക്തിയെ സഭയിൽ നിന്നോ ഇടവകയിൽ നിന്നോ മുടക്കാനോ പുറത്താക്കാനോ സഭാ മേലധികാരികൾക്ക് അവകാശമില്ലെന്ന മുൻസിഫ് കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് സുപ്രധാനമായ വിധി പ്രസ്താവമാണിത്.

എറണാകുളം - പഴന്തോട്ടം സെന്റ് മേരീസ് പള്ളി ഇടവകാംഗവും യാക്കോബായ അൽമായ ഫോറം പ്രസിഡന്റുമായ പോൾ വർഗീസിനെതിരെ ശ്രേഷ്ഠ കാതോലിക്കാ ബാവ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഹർജി തളളി. സഭയുടെ മേലധ്യക്ഷനായിരുന്ന തോമസ് പ്രഥമൻ്റെ നിര്യാണത്തിന് ശേഷം മറ്റാരും കക്ഷി ചേരാത്തതിനെ തുടർന്നാണ് അപ്പീൽ തള്ളിയത്.

നിരണം ഭദ്രാസനാധിപൻ ആയിരുന്ന ഡോ. ഗീവർഗീസ് മോർ കൂറീലോസ് 2012ൽ തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ ക്രിസ്തുവും ചെഗുവേരയും വിപ്ലവകാരികളാണെന്ന് പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ശത്രുവിനെ സ്നേഹിക്കാൻ പഠിപ്പിച്ച ക്രിസ്തുവിനെയും, ആയുധമെടുത്ത്ക്രിസ്തുവിനെയും, ആയുധമെടുത്ത് പോരാടി ശത്രുവിനെ വകവരുത്തുന്ന ചെഗുവേരയേയും തുലനം ചെയ്യുന്നത് വേദവിപരീതമാണെന്ന് പോൾ വർഗീസ് മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. മെത്രാനെതിരെ സംസാരിച്ചത് സഭാവിരുദ്ധത ആണെന്ന് ആരോപിച്ചാണ് പോൾ വർഗീസിനെ ശ്രേഷ്ഠ കാതോലിക്കാ ബാവ സഭയിൽ നിന്ന് മുടക്കിയത്.

ഈ നടപടിക്കെതിരെ കാതോലിക്കാ ബാവയുൾപ്പടെ അഞ്ചു പേർക്കെതിരെ പോൾ വർഗീസ് കോലഞ്ചേരി മുൻസിഫ് കോടതിയിൽ അഡ്വ:സാബു തൊഴുപ്പാടൻ മുഖേന ഹർജി നൽകുകയായിരുന്നു. *“മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തി ക്രിസ്തുവിന്റെ ശരീരത്തിലെ അവയവമായി മാറുന്നു. ഒരവയവത്തെ മറ്റൊരു അവയവത്തിന് നീക്കം ചെയ്യാൻകഴിയില്ല. മാമ്മോദീസ സ്വീകരിച്ച് സഭാംഗമായ വ്യക്തിയെ ആർക്കും മുടക്കാനോ പുറത്താക്കാനോ കഴിയില്ലെന്ന് ബൈബിൾ ഉദ്ധരിച്ചു കൊണ്ട് കോലഞ്ചേരി മുൻസിഫ് കോടതി 2015 ജൂൺ 30 ന് സുപ്രധാനമായ വിധി പുറപ്പെടുവിച്ചു.*

മുൻസിഫ് കോടതി വിധിക്കെതിരെ കാതോലിക്കാ ബാവ പെരുമ്പാവൂർ സബ്ബ് കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അവിടെയും മുൻസിഫ് കോടതി ഉത്തരവ് ശരിവച്ചു. ഇതിനെതിരെ കാതോലിക്കാ ബാവ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ജസ്റ്റിസ് എം എ അബ്ദു‌ൾ ഹക്കിമിന്റെ സിംഗിൾ ബഞ്ച് തള്ളുകയും കോലഞ്ചേരി മുൻസി കോടതി വിധി ശരി വയ്ക്കുകയുമാണ് ഇപ്പോഴുണ്ടായത്.ഹക്കിമിന്റെ സിംഗിൾ ബഞ്ച് തള്ളുകയും കോലഞ്ചേരി മുൻസിഫ് കോടതി വിധി ശരി വയ്ക്കുകയുമാണ് ഇപ്പോഴുണ്ടായത്.

ശ്രേഷ്ഠൻ അന്തരിച്ചതിനെ തുടർന്ന് ശ്രേഷ്ഠൻ്റെ ചുമതല വഹിക്കുന്ന ജോസഫ് മോർ ഗ്രിഗോറിയോസ് യാക്കോബായ സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലനും കേസിൽ കക്ഷിചേരാൻ തയ്യാറായില്ല.
*ഈ വിധി ഇന്ത്യയിലെ എല്ലാ സഭകൾക്കും ക്രിസ്ത്യാനികൾക്കും ഒരുപോലെ ബാധകമാകും. സഭകളുടെയും, ഭരണാധികാരികളുടെയും അധികാര ദുർവിനിയോഗവും ഏകാധിപത്യ പ്രവണതയും നടക്കില്ല എന്നതിനുള്ള വ്യക്തമായ സന്ദേശവും ആകും ഇത്.*

18/01/2025
15/01/2025

മലങ്കരസഭാക്കേസ്, സുപ്രീംകോടതി നിലപാടിനെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ.
മലങ്കരസഭാതർക്കത്തിലെ മുൻകാല വിധികളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ. മലങ്കരസഭയുടെ പള്ളികളിലെ വിശ്വാസികളുടെയും,എതിർ കക്ഷികളുടെയും എണ്ണം എടുക്കുന്നത് മുൻ ഉത്തരവുകളിൽ മാറ്റം വരുത്തുന്നതിനല്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നു. ഇത്തരം കണക്കുകൾ സമാധാനപരമായ അന്തരീക്ഷം തകർക്കുമെന്ന നിലപാടാണ് സഭയ്ക്കുള്ളത്.കക്ഷികൾക്ക് സർക്കാർ ഈ കണക്കുകൾ നൽകരുതെന്ന സഭയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. പ്രശ്നങ്ങൾ സങ്കീർണമാക്കാനല്ല, സമാധാനപരമായ പരിഹാരമാണ് ഉദ്ദേശിക്കുന്നതെന്ന കോടതി നിരീക്ഷണത്തിൽ കാര്യങ്ങൾ വ്യക്തമാണ്. 6 പള്ളികളുടെ കോടതിയലക്ഷ്യ ഹർജി മാത്രമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. കോടതിയലക്ഷ്യക്കേസിന്റെ പരിധിക്ക് പുറത്തേക്ക് വിഷയം കൊണ്ടു പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന സുപ്രീംകോടതി നിരീക്ഷണം മലങ്കരസഭയിൽ ശാശ്വത സമാധാനത്തിന് ഇടവരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സഭയുടെ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത പ്രതികരിച്ചു.

15/01/2025

മലങ്കരസഭാക്കേസ്, സുപ്രീംകോടതി നിലപാടിനെ സ്വാഗതം ചെയ്ത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ.
കോട്ടയം: മലങ്കരസഭാ തർക്കത്തിലെ മുൻകാല വിധികളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്ത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ.

മലങ്കരസഭയുടെ പള്ളികളിലെ വിശ്വാസികളുടെയും, എതിർ കക്ഷികളുടെയും എണ്ണം എടുക്കുന്നത് മുൻ ഉത്തരവുകളിൽ മാറ്റം വരുത്തുന്നതിനല്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നു. ഇത്തരം കണക്കുകൾ സമാധാനപരമായ അന്തരീക്ഷം തകർക്കുമെന്ന നിലപാടാണ് സഭയ്ക്കുള്ളത്. കക്ഷികൾക്ക് സർക്കാർ ഈ കണക്കുകൾ നൽകരുതെന്ന സഭയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. പ്രശ്നങ്ങൾ സങ്കീർണമാക്കാനല്ല, സമാധാനപരമായ പരിഹാരമാണ് ഉദ്ദേശിക്കുന്നതെന്ന കോടതി നിരീക്ഷണത്തിൽ കാര്യങ്ങൾ വ്യക്തമാണ്. 6 പള്ളികളുടെ കോടതിലക്ഷ്യ ഹർജി മാത്രമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
കോടതിയലക്ഷ്യക്കേസിന്റെ പരിധിക്ക് പുറത്തേക്ക് വിഷയം കൊണ്ടു പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന സുപ്രീംകോടതി നിരീക്ഷണം മലങ്കരസഭയിൽ ശാശ്വത സമാധാനത്തിന് ഇടവരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സഭയുടെ മാധ്യമ വിഭാഗം തലവൻ അഭി ഡോ.യൂഹാനോൻ മാർ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത പ്രതികരിച്ചു.

Address

Kannamthanam
Kottayam

Telephone

9447231161

Website

Alerts

Be the first to know and let us send you an email when Thomas K Thomas Kannamthanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram