Santhigiri Ayurveda & Siddha Hospital, Kottayam

Santhigiri Ayurveda & Siddha Hospital, Kottayam Unit of Santhigiri Heath Care and Research Organization.

ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവേദത്തിന്റെ നൻമകളിലൂടെ ശാന്തിഗിരി കർക്കടക ചികിത്സ.കർക്കടകം പഞ്ഞമാസമല്ല. മറിച്ച്  ആരോഗ്...
13/07/2025

ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവേദത്തിന്റെ നൻമകളിലൂടെ ശാന്തിഗിരി കർക്കടക ചികിത്സ.

കർക്കടകം പഞ്ഞമാസമല്ല. മറിച്ച് ആരോഗ്യ സമ്പാദനത്തിനുള്ള മുന്നൊരുക്കങ്ങൾ ചെയേണ്ട അതിപ്രധാന മാസമാണ്.

കർക്കടക ചികിത്സയുടെ പ്രാധാന്യം :

കർക്കടകം ഉത്തരായന ദക്ഷിണായന സന്ധിയാണ് . ഉത്തരായന കാലത്ത് ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ നീക്കം ചെയ്തു ശരീരത്തെ ശുദ്ധീകരിച്ച് നിർത്തിയാൽ പിന്നീട് വരുന്ന ദക്ഷിണായന കാലത് പ്രകൃതിയിൽ നിന്നും വിസർഗ്ഗം ചെയ്യപ്പെടുന്ന ബലം സ്വീകരിക്കാൻ ശരീരത്തിന് കഴിയും .

ഈ ശുദ്ധീകരണ ചികിത്സയാണ് കർക്കടകത്തിലെ ചികിത്സയിലൂടെ നടക്കുന്നത്.

ഉത്തരായന ദക്ഷിണായന സന്ധിയായ കർക്കടകത്തിൽ ചികിത്സ ചെയ്യുന്നതിലൂടെ ശരീരം മാലിന്യമുക്ത മാകപ്പെടുകയും പിന്നീട് വരുന്ന അനുകൂല കാലാവസ്ഥയിൽ ബലം ആഗിരണം ചെയ്യാൻ ശരീരത്തിന് കഴിയുകയും ചെയ്യുന്നു . ഇതുമൂലം രോഗങ്ങൾക്ക് അടിമപ്പെടാതെ ശരീരത്തെ ആരോഗ്യപൂർണമായി സൂക്ഷിക്കുവാനും കഴിയുന്നു .

ആയുർവേദ വിധി പ്രകാരമുള്ള ഔഷധങ്ങളും പഞ്ചകർമ്മം പോലുള്ള ചികിത്സാ വിധികളും നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ അകറ്റി ആരോഗ്യം ഉറപ്പാക്കും.

രോഗമുള്ളവർക്കും ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും കർക്കടകം അത്യുത്തമമായ കാലമാണ് .

കർക്കടക ചികിത്സ പുരുഷൻമാർക്ക് .

നാഡീഞരമ്പുകളെ ഉണർത്തി ഊർജ്ജ്വസ്വലത നേടാനും മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും ശരീരപുഷ്ടിക്കും രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും ശരീരത്തെ വഴക്കമുള്ളതാക്കി മാറ്റുന്നതിനും കർക്കടക ചികിത്സ ഉത്തമമാണ് . തണുപ്പ് പുരുഷബീജങ്ങളുടെ എണ്ണം കൂട്ടാൻ സഹായകരമാകുന്നതിനാൽ പുരുഷവന്ധ്യതയുള്ളവർ ബീജത്തിന്റെ അളവ് കൂട്ടുന്നതിനുള്ള ചികിത്സ ആരംഭിക്കാം . ശരീരത്തിന് ദുർഗന്ധമുള്ള വിയർപ്പുള്ളവർക്ക് പ്രതിരോധ ചികിത്സയും ചെയ്യാം .

കർക്കടക ചികിത്സ സ്ത്രീകൾക്ക് :

ശരീരവടിവ് , ശരീരപുഷ്ടി , ചർമ്മകാന്തി ഇവ നേടാനും മൂത്രച്ചൂട് , വെള്ളപോക്ക് പോലുള്ള രോഗമുള്ളവർക്കും , കർക്കടകം ചന്ദ്രന്റെ മാസമായതിനാൽ ആർത്തവസംബന്ധമായ രോഗമുള്ളവർക്കും ചികിത്സ ആരംഭിക്കാം . മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനുള്ള ചികിത്സകൾ . മുടി പുഷ്ടിയോടെ വളരുവാനും മുഖകാന്തിക്കും പ്രസവാനന്തര ശുശ്രൂഷയും
കർക്കടക ചികിത്സയിൽ വളരെ പ്രാധാന്യമുണ്ട് .

കർക്കടക ചികിത്സ പ്രായമായവർക്ക് :

പ്രായാധിക്യം മൂലമുണ്ടാകുന്ന പഴകിയ വാതരോഗങ്ങൾ , ശരീര വേദന , നാഢീഞരമ്പ് സംബന്ധമായ അസുഖങ്ങൾ , അസ്ഥിക്ഷയം , മാനസിക പിരിമുറുക്കം , ഓർമ്മക്കുറവ് , അസ്ത്മ , ശ്വാസതടസ്സം , ചുമ , കഫക്കെട്ട് എന്നിവയ്ക്ക് കർക്കടക ചികിത്സ ഏറെ ഫലപ്രദമാണ് .

കർക്കടക ചികിത്സ കുട്ടികൾക്ക് :

കുട്ടികളിൽ ഓർമ്മശക്തി , ബുദ്ധിശക്തി , വിശപ്പ് എന്നിവ വർദ്ധിപ്പിക്കുന്നതിനും ശരീരപുഷ്ടിക്കും , പനി , കഫക്കെട്ട് , ചുമ , ശ്വാസതടസം , വൈറൽ രോഗങ്ങൾ , ഉദരരോഗങ്ങൾ എന്നിവയ്ക്കും സർവ്വോപരി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കർക്കടക ചികിത്സ വിശേഷപ്പെട്ടതാണ് .

പഴകിയ അസുഖങ്ങളും ജീവിതശൈലി രോഗങ്ങളും ഉള്ളവർക്ക് :

പായലിംഗഭേദമന്യേ മാനസിക പിരിമുറുക്കം , പക്ഷാഘാതം , രക്തസമ്മർദ്ദം , പ്രമേഹം , അലർജി , മൈഗ്രേൻ , സോറിയാസിസ് , നേതരോഗങ്ങൾ അകാലനര , അമിതവണ്ണം , കൊളസ്ട്രോൾ എന്നിവ നിയന്ത്രണ വിധേയമാക്കുവാൻ ആയുർവേദത്തിന്റെയും സിദ്ധവൈദ്യത്തിന്റെയും മേൻമകൾ സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രത്യേക ചികിത്സകൾ ഉണ്ടായിരിക്കുന്നതാണ് .

നല്ല ഭക്ഷണം
നല്ല ഔഷധം
നല്ല ചികിത്സ

Santhigiri Ayurveda & Siddha Hospital
Kottayam
Ph: 073564 34924

പതിവുപോലെ  ഇത്തവണയും കർക്കടക ചികിത്സയ്ക്കായിശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, കോട്ടയം,ഫോൺ : 7356434924
31/07/2024

പതിവുപോലെ ഇത്തവണയും കർക്കടക ചികിത്സയ്ക്കായി
ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, കോട്ടയം,
ഫോൺ : 7356434924

എന്നും നല്ല ആരോഗ്യത്തിന് ശാന്തിഗിരി വിശേഷ കർക്കടക ചികിത്സബുക്കിങ്ങിനായി ബന്ധപ്പെടുകശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റൽ ക...
13/07/2024

എന്നും നല്ല ആരോഗ്യത്തിന് ശാന്തിഗിരി വിശേഷ കർക്കടക ചികിത്സ

ബുക്കിങ്ങിനായി ബന്ധപ്പെടുക

ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റൽ കോട്ടയം

contact :7356434924

ശാന്തിഗിരി കർക്കടക ചികിത്സ........ എന്നും നല്ല ആരോഗ്യത്തിന്ബുക്കിങ്ങിന് ബന്ധപ്പെടുക:  7356434924
28/06/2024

ശാന്തിഗിരി കർക്കടക ചികിത്സ........ എന്നും നല്ല ആരോഗ്യത്തിന്

ബുക്കിങ്ങിന് ബന്ധപ്പെടുക: 7356434924

27/06/2024
ശാന്തിഗിരിയിൽ വർഷകാല ആയുർവേദ ചികിത്സയ്ക്ക് തുടക്കമായി.  ഓരോ മഴക്കാലവും ആരോഗ്യ സമ്പാദനത്തിന് ഉചിതമായ സമയമാണന്ന് അറിയാവുന്...
30/05/2024

ശാന്തിഗിരിയിൽ വർഷകാല ആയുർവേദ ചികിത്സയ്ക്ക് തുടക്കമായി.

ഓരോ മഴക്കാലവും ആരോഗ്യ സമ്പാദനത്തിന് ഉചിതമായ സമയമാണന്ന് അറിയാവുന്നതാണല്ലോ. ശരീരത്തെ ശുദ്ധീകരിച്ചും ബലപ്പെടുത്തിയും ആയുർവേദ വിധി പ്രകാരമുള്ള ചികിത്സകളുടെ കാലം. അനേകരാണ് ഈ വർഷകാല ആയുർവേദ ചികിത്സയുടെ ഭാഗമാവുന്നത്. ശാന്തിഗിയുടെ ആയുർവ്വേദ & സിദ്ധ ഹോസ്പിറ്റലിൽ അതിൻ്റെ എല്ലാവിധ മഹിമയോടും വർഷകാല ചികിത്സ ആരംഭിച്ചിരിക്കുന്നു.
വിശദമായ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക :

ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, കോട്ടയം,
ഫോൺ : 7356434924

Karkidaka booking startedph no : 7356434924
21/05/2024

Karkidaka booking started

ph no : 7356434924

🩺കോട്ടയം:ശാന്തിഗിരി ആയുർവ്വേദ & സിദ്ധ ഹോസ്പിറ്റലിൽ  നടുവേദന ക്ലിനിക്- മെയ് 2 വ്യാഴാഴ്ച 🩺»» ഓർത്തോ & മർമ്മ വിഭാഗം സ്പെഷ്യ...
28/04/2024

🩺കോട്ടയം:ശാന്തിഗിരി ആയുർവ്വേദ & സിദ്ധ ഹോസ്പിറ്റലിൽ നടുവേദന ക്ലിനിക്- മെയ് 2 വ്യാഴാഴ്ച 🩺

»» ഓർത്തോ & മർമ്മ വിഭാഗം സ്പെഷ്യലിസ്റ് ഡോ. ഷാബേൽ പി വി. BSMS (Special Consultant)ന്റെ
നേതൃത്വത്തിൽ ഓർത്തോ & മർമ്മ സ്പെഷ്യാലിറ്റി ക്ലിനിക് നടത്തുന്നു.
നട്ടെല്ല് രോഗങ്ങൾ, നടുവേദന, കഴുത്ത് വേദന, ഡിസ്ക്കിന്റെ സ്ഥാനചലനം, മരവിപ്പ്, ആർത്രൈറ്റിസ്,തേയ്മാനങ്ങൾ, സ്പോണ്ടിലൈറ്റിസ്, സ്പോണ്ടിലോസിസ്, സയാറ്റിക്ക മുതലായവയ്ക്കു
സർജറി ഇല്ലാതെ ശാസ്ത്രീയ സിദ്ധ ചികിത്സയാണ് നൽകുന്നത്. കോട്ടയം ചാലുകുന്നിൽ പ്രവർത്തിക്കുന്ന ശാന്തിഗിരിയുടെ ആയുർവേദ & സിദ്ധ ഹോസ്പിറ്റലിലാണ് വൈദ്യ പരിശോധന നടക്കുന്നത്. അങ്ങയുടെ പരിചയത്തിലുള്ളവരോടും കൂടി ഇക്കാര്യം പങ്കിടുമല്ലോ.

ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് വൈദ്യ പരിശോധന.
ബുക്കിങ്ങിന്‌ : 73564 34924

Address

Santhigiri Ayurveda & Siddha Hospital, Near Benjamin Hall , Chalukunn
Kottayam
686001

Opening Hours

Monday 7am - 8pm
Tuesday 7am - 8pm
Wednesday 7am - 8pm
Thursday 7am - 8pm
Friday 7am - 8pm
Saturday 7am - 8pm
9:35pm - 10pm
Sunday 7am - 8pm

Alerts

Be the first to know and let us send you an email when Santhigiri Ayurveda & Siddha Hospital, Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Santhigiri Ayurveda & Siddha Hospital, Kottayam:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category