HSA 2016-17

HSA 2016-17 The page is meant for updating the activities and other programs organised by the House Surgeons Ass

06/02/2018

Convocation 2011mbbs

03/02/2018
02/02/2018
A day which no one will ever forget...
02/02/2018

A day which no one will ever forget...

02/02/2018
The way forward...Dr.Cyril Jacob Kurian (Senior Resident , Department of Nephrology ,GMC Kottayam) (Published in the Con...
03/09/2017

The way forward...

Dr.Cyril Jacob Kurian (Senior Resident , Department of Nephrology ,GMC Kottayam)

(Published in the Convocation Special Supplement)

Congratulations !!!
You have done it ...

Welcome to the most rewarding career in the world and I am not talking about the money or the status , it is the sheer variety of this job. It is variety of the people you come across- the poorest of the poor , the rich , saints and villains, priests, atheists, politicians, film stars, manual labourers, soldiers, craftsmen - people from all walks of life. All of them teach you something new. Something that make you a better person each day.

You must be up to your gills with well meaning advice by now telling you how you always have to keep up the dignity of the profession, epitomise high ideals and simple living and be the new Mother Teresa's and Father Damien's of the 21st centuary. I will not add my voice to the clamour.

Ladies and gentlemen , look out for yourselves. Take of the rose- tinted glasses and look about you all the hard work you put into your MBBS degree. Gone are the days when it could guarantee you a good life. Gone are days when you could win hearts and minds with your idealism and good intentions. It is a cold, hard world out there. "Winter has come"

We are the future. It is past time we fought to reclaim our respect and freedom from the forces that erode it from all directions. Miracles are expected of us. But we are sadly, only human. Unreasonable expectations build up in the minds of a fickle public have been fanned to such an extent that the slightest mishap or lapse is treated as an unpardonable sin. We are not Gods , we are not infallible. We are merely professionals striving to keep up with latest advancements, that are coming up at a bewildering rate.

The challenges facing the medical profession are many. The government is slowly stepping back from the health sector. Poor pay, red tape, outdated facilities, sparse recruitments and the unrealistic demands placed upon them drive talented doctors out of public sector.

70 years have passed since independence.. Where are our premiere medical research institutions? Where are the new drugs, monoclonal antibodies, antibiotics, developed in our country? Where are our mega clinical trials? Where are our disease registers? Is it a lack of talent? The country that build Mangalyaan, Chandrayaan, Arihant and Tejas is certainly not lacking in inventivesness. The country that made 'Buddha smile' is not lacking in will power. What is lacking is 'vision'. Active encouragement and resources are needed to attract gifted youngters and institutions into research that may take decades to achieve frutition. An open mind , a willingness to accept failure and learn from it has to be promoted .

In this, the goverment needs our advice. People who are currently active in research, academia and practice - those in touch with the ground realities of the day should work with the government and responsible bodies to bring about this change.

The medical curriculum needs to be streamlined and revamped . We dont need more and more entrance and exit exams. Thanks, but no thanks. Our heads are grey enough to begin with. Isn’t it time for an amalgamated seven or eight year course that would fully trained post graduated doctor? And shouldn’ we redesign our internship to fit in this time frame?

The doctor was once independent and the master of his destiny. Now, with the evolution of corporate health care, he is soon becoming an employee- subject to the whims and fancies of the administrators. His job security, a fable. He is being assessed in terms of profitability, productivity, ' targets' ,' conversion rates' and ' bed turn over rates' . If targets are not met, he is threatened with pay acts or dismissals. If he succumbs to these demands he is castigated by the keepers of ' social consciousness' a a , blood sucking businessmen withougreedyt an iota of social responsibility. We are the victims here, people if corporatisation is inevitable, it is the time we developed a class of doctor - administrators and a whole new set of yardsticks to measure doctor performance. Afterall, it is not a conveyer belt or an investment bank that we are operating.

Another field doctors are being victimised is by the law . Western standards, western algorithms, western protocols and expectations are being used to judge doctors practising, often in a resource and personal limited setting. They cannot be applied in indiscriminately in our setting. Where we are trained to go systematically from history, clinical examination, differential diagnosis and targeted investigations to reach a diagnosis; the current expectations is to perform a battery of test per protocol with no room for experience, interpretations, judgement or personalisation. You are 'damned' if you do and damned if don't investigate. The courts are bound to follow the letter of the law. The existing laws need to be adapted to realities of working in a resource limited, economically constrained setting like ours, with adequate consideration for the socioeconomic and cultural factors. This should be taken to mean that a dilution of the standards of care is to be advocated. This happy balance of the ideal and the practical can only be achieved of we give intensive, continuous education to the legislators, the intelligentsia and the legal fraternity. We have to push this agenda in the media, to reach this message out to the public. Only by building an atmosphere of trust and clear communication with the different stake holders shall we be able to bring about this change.

The first step towards bringing about a change should start with ourselves. We are an intensly competitive bunch eager to criticise our fellow practitioners. Often seen as superior, condescending and argumentative. This is how we have alienated other. This is why everyone so love to criticise a doctor.
Almost every medicolegal case, assault or complaint against a doctor has another medical professional - knowingly or unknowingly at its nucleus. We need to learn to function as a team. Working together, as a part of a hierarchy has to be - know, not taught - but drilled into our very souls to step those unseenly backbiting. If you think a fellow practitioner needs to be pulled up, go the appropriate bodies to sort it out. Your consulting room or wrd should never be the place fo that. Soft skill training should be made mandatory part of medical education. We have in our institution, teachers who are legends at man - and - materials management. Good news is - these skills can be learned.

How good a student will you be?
That is enough with the gloom and the doom. Take time to smell the roses and fell breeze. Spend time with your family. Invest in your health. Laugh. Dance. Have a hobby. Learn a martial art. Keep a pet.
Break new paths. Study. Research. Teach. Mentor your juniors. Inspire your students. Discover new things. Strive for authenticity. Push the boundaries back as far as you can. Care your names into the stone.

Best of luck on your new journey. It is a hard, cold world out there. Lets fight back together...

"Valar Dohaeris "

02/09/2017

A Review of our Batch's Souvenir LASIX ,by Neelima Oby :

പതിവിലും വ്യത്യസ്തമായിരുന്നു ആ കോട്ടയം യാത്ര. ചിലപ്പോൾ KMC-യിേലക്കുള്ള അവസാന യാത്രയും ഇതാകാം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കോട്ടയം മെഡിക്കൽ കോളേജ് എനിക്ക് സമ്മാനിച്ചത് ഒരു പിടി നല്ല സുഹൃത്തുക്കളെ ആണ്, പിന്നെ അവരോടൊത്തുള്ള എണ്ണിയാൽ ഒടുങ്ങാത്ത നല്ല നിമിഷങ്ങളും. ഏറേകുറെ അവരിൽ ഒരാളായിരുന്നു ഞാനും.

എല്ലാത്തിനും തിരശീല വീഴാൻ പോവുകയാണ്. കോൺവൊക്കേഷൻ!!!
ഒരു ഡോക്ടറായി അവർ ആ വേദി വിടുമ്പോൾ എന്തെന്നില്ലാത്ത അഭിമാനം തോന്നി, പിന്നെ തൊട്ടു നക്കാൻ എന്ന പോലെ അല്പം സങ്കടവും,എല്ലാം തീരാൻ പോകുവല്ലേ.... കൊട്ടിക്കലാശം ആയിരുന്നു പിന്നെ അങ്ങോട്ട്‌, തൊപ്പിയേറ് ആയി , ഫോട്ടോ പിടുത്തം ആയി, സെൽഫി ആയി, തൊപ്പി വെച്ചൊരു സെൽഫി, തൊപ്പി വെക്കാതെ സെൽഫി മണിക്കൂറിൽ 3 എണ്ണം എന്ന തോതിൽ പുരോഗമിക്കുന്നു. ഇതിനിടയിൽ നിന്ന് ഒരു വലിയ ബുക്കുമായി സുഹൃത്ത് ഓടി വന്നു.'ഇത് നിനക്ക് ഉള്ളതാ,നീ വെച്ചോ' എന്ന് പറഞ്ഞ് ആൾക്കൂട്ടത്തിലേക്ക് മറഞ്ഞു.

ഭാരം കാരണം കൈ അറിയാതൊന്നു താണുപോയി. 150 പേരുടെ 6 വർഷങ്ങൾ ആണ് അതിനുള്ളിൽ. അവരുടെ കളിയും ചിരിയും സുഖവും ദുഖവും പ്രണയവും നിരാശയും, സൗഹൃദവും ഓർമ്മകളും എല്ലാം ഇതിലുണ്ട്.6 വർഷത്തെ ഓർമ്മകളെ അക്ഷരങ്ങളിൽ കോർത്ത് ഒരു souvenir - LASIX.
ever LA sting SIX years.
പേരിൽ തന്നെ ഉണ്ട് ഒരു കൗതുകം. ഏതൊരു മെഡിക്കോ യുടെ ജീവിതത്തിലും ഒരിക്കൽ എങ്കിലും അവർ ഇത് ഒരു പ്രിസ്ക്രിപ്ഷനിൽ കുറിച്ച് കാണും. ഇവരുടെ ഭാവി ജീവിതത്തിലും ഒഴിച്ചുകൂടാൻ പറ്റാത്ത മരുന്നായി ഈ LASIX മാറും എന്നതിൽ സംശയം ഇല്ല. മിസ്സിങ്ങിനും ഓര്‍മക്കുറവിനും ടെൻഷനും എല്ലാം ഇവനെ ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ് (ഓവർ ഡോസിൽ കണ്ണിൽ നിന്ന് വെള്ളം വരാൻ സാധ്യത ഉണ്ട് സൂക്ഷിക്കുക)

പേര് പോലെ തന്നെ ചെത്ത് ആണ് cover page. ഇതിലും നല്ല cover page സ്വപ്നങ്ങളിൽ മാത്രം. മെഡിക്കോസിന്റ souvenir ന് പറ്റിയ cover page. ഒരു nephron ന്റെ രൂപത്തിൽ ആണ് LASIX എന്ന് എഴുതിയിരിക്കുന്നത്. LASIX എന്ന നെഫ്രോണിലൂടെ 6 വർഷം സഞ്ചരിച്ച് സ്വയം ഫിൽറ്റർ ചെയ്യപ്പെട്ട ഒരു തലമുറ ആയി ഇവർ മടങ്ങുന്നു. എന്നെന്നും ഓർക്കാൻ വേണ്ടുന്നതെല്ലാം LASIX അബ്സോർബ് ചെയ്ത്‌ വെച്ചട്ടുണ്ട് .

ഇനി LASIX ലൂടെ ഒരു യാത്ര ആകാം. ചെറിയ യാത്ര ഒന്നും അല്ല KMC ൽ തുടങ്ങി അങ്ങ് 4129 km അപ്പുറം നാഗാലാൻഡിലെ ഒരു ചെറു ഗ്രാമത്തിൽ അവസാനിക്കുന്ന യാത്രയാണിത്. ഞാൻ എന്ത് എഴുതിയാലും യാത്ര എന്ന ക്ലിഷ്‌ അതിൽ കാണും എന്ന് നിങ്ങൾ വിചാരിച്ചുകാണും. എങ്കിൽ നിങ്ങൾക്കു തെറ്റി ,LASIX തുറന്നാൽ യാത്ര ചെയ്യാതെ മാറി നിൽക്കാൻ ആർക്കും പറ്റില്ല. KMC യിൽ നിന്ന് എത്ര ദൂരെ ആണ് വീട് എന്നതിനെ അടിസ്ഥാനമാക്കി ആണ് പേജുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്.
ഓരോ പേജുകളും ഒന്നിനൊന്നു വെത്യസ്തമാണ്. ഇതാ പറയുന്നത് 'Each person is unique' എന്ന്.
പൊടിപ്പും തൊങ്ങലും ലവലേശം ഇല്ലാത്ത പച്ചയായ എഴുത്ത്. എല്ലാവരിലും ഒരു എഴുത്തുക്കാരൻ/കാരി ഒളിഞ്ഞിരിക്കുന്നു എന്ന് LASIX തെളിയിക്കുന്നു.

വർഷങ്ങൾക്ക് ശേഷം ഇതിൽ ഒരു പേജിൽ ഒരുപാട് നാളായി കാണാതിരുന്ന ഫ്രണ്ടിനെ കാണുമ്പോൾ,പെട്ടന്ന് കാണാൻ തോന്നിയാൽ ഒന്നും ആലോചിക്കണ്ട ഇറങ്ങിക്കോ അഡ്രസ്‌ എല്ലാം ഇതിൽ ഉണ്ട്. ഒരു സർപ്രൈസ് പിറന്നാൾ വിഷ് ചെയ്താലോ,ഡേറ്റ് ഇവൻ പറഞ്ഞ് തരും. ഇനി തിരക്കിട്ട ജീവിതത്തിൽ ആ C2 ബ്ലോക്ക്‌ മിസ്സ്‌ ചെയ്യുന്നോ? ആ ഇടനാഴികളിൽ കൂടി നടക്കണോ, LH ഉം MH ഉം കാണണോ? ആ താളുകൾ ഒന്ന് മറിച്ചു നോക്കിക്കേ,കോളേജിന്റെ മുക്കിലും മൂലയിലും നിന്നെടുത്ത ജീവനുള്ള ചിത്രങ്ങൾ നിങ്ങൾക്കുമുന്നിൽ തെളിയും. ഇതിനു പുറമെ ഓരോ പേജിലും കോളേജ് ലൈഫിലെ പ്രിയപ്പെട്ട ഒരുപാട് ഫ്രെയിമുകൾ ഉള്‍പെടുത്തിയിട്ടുണ്ട്. അങ്ങനെ ഏകദേശം 900 ഫോട്ടോസ് ആണ് LASIX സിൽ ഉള്ളത് . പടിയിറങ്ങുമ്പോൾ എല്ലാം ഒന്നുകൂടി തുടങ്ങിയിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്തവർ കാണില്ല. കടന്നുപോയ 6 വർഷത്തിന്റെ തനിയാവർത്തനമാണ് LASIX. അഭ്രപാളികളിൽ എന്നപോലെ മനസ്സിൽ തെളിയുന്ന,കാലത്തെ അതിജീവിക്കുന്ന, നിറംമങ്ങാത്ത ഓർമ്മകളുടെ ഒരു പുസ്തകാവിഷ്കാരം.

The Tale of 2k11 Chullz ഇത് എഴുതുമ്പോള്‍ മനസ്സിനൊരു വേദനയാണ് . എരിവും മധുരവും ഒരേ പോലെ ഇഴുകിച്ചേര്‍ന്ന കുറേയേറേ ഓര്‍മ്മക...
01/09/2017

The Tale of 2k11 Chullz

ഇത് എഴുതുമ്പോള്‍ മനസ്സിനൊരു വേദനയാണ് . എരിവും മധുരവും ഒരേ പോലെ ഇഴുകിച്ചേര്‍ന്ന കുറേയേറേ ഓര്‍മ്മകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

ആറു വര്‍ഷം നീണ്ട MBBS ജീവിതം ( ശരിയാണ് , 'നീണ്ട ' ഒരു കാലയളവ് തന്നെയാണത് ) സമ്മാനിച്ചത് എണ്ണിയാല്‍ തീരാത്തത്രയും അനുഭവങ്ങളാണ് .

ഈ ആറു വര്‍ഷം വെറുതെയങ്ങ് കടന്നു പോവുകയായിരുന്നില്ല.
2011 ഓഗസ്റ്റ് 2 -ന് തികച്ചും അപരിചിതമായ എന്നാല്‍ ഏറെ കൊതിച്ച ഈ ചുറ്റുപാടിലേക്ക് വന്നത് മുതല്‍ 2017 ജൂലൈ 31 ന് ഔദ്യോഗികമായി ഹൗസ് സര്‍ജന്‍സി അവസാനിക്കുന്നത് വരെയും ഓരോ ഹൃദയമിടിപ്പിലും കോളേജിനെ അറിഞ്ഞ് ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുക തന്നെയായിരുന്നു

Convocation Special Magazine ഇറക്കുമ്പോള്‍ അതില്‍ ബാച്ചിലെ സ്റ്റോറി വേണമെന്ന ആശയം മുന്നോട്ട് വന്നു .
കുറച്ചു പേര്‍ ഒരുമിച്ചിരുന്ന് എഴുതുവാനും തീരുമാനിച്ചു .മൂവരു ചേര്‍ന്നാല്‍ മുറ്റം തൂക്കില്ല എന്നു പറഞ്ഞതു പോലെ കാര്യം എങ്ങും എത്താത്തൊരു പോക്ക്. പക്ഷേ ഒരു കാര്യം മനസ്സിലായി .പറഞ്ഞാലും പറഞ്ഞാലും തീരാത്തത്രയും ഓര്‍മ്മകള്‍ തന്നാണീ ആറു വര്‍ഷം കടന്നു പോയത് .ഇത്ര നാളിനു ശേഷവും പല കാര്യങ്ങളും ഒരു ചലച്ചിത്രത്തിലേതെന്നതു പോലെ ഓര്‍മ്മയില്‍ തെളിഞ്ഞു വരുന്നു എന്നോര്‍ത്തപ്പോള്‍ അത്ഭുതം തോന്നി . Dementia ബാധിച്ചു എന്ന് കരുതിയ എനിക്ക് ഇത്രയും ഓര്‍മ്മ ഉണ്ടെന്ന് തോന്നിയത് ഒരുപാട് നാളുകള്‍ക്ക് ശേഷം ഇപ്പോളാണ് .
കാര്യം മറ്റൊന്നുമല്ല , ഇവയെല്ലാം കണ്ടതും കേട്ടതും അറിഞ്ഞതും ഒക്കെ ഹൃദയം കൊണ്ടാണ് .ഒരു തരം Eat Together പോലെയായി ഇതെഴുതാനിരുന്ന ഓരോ അവസരവും . ഞാന്‍ കണ്ട പല കാര്യങ്ങളും മറ്റൊരു കണ്ണിലൂടെ ഇതിലും മനോഹരമായി കാണാമായിരുന്നു എന്ന് തോന്നി .ഞാന്‍ കണ്ടതിനപ്പുറം ചില കാഴ്ചകള്‍ ഉണ്ടായിരുന്നു എന്നറിഞ്ഞു...
പറഞ്ഞു വരുമ്പോള്‍ ക്ലാസ്മേറ്റ്സ് സിനിമയുടെ ഒരു effect .
എത്ര ആപേക്ഷികമാണ് കാര്യങ്ങള്‍ ...ഒരാളുടെ തെറ്റ് മറ്റൊരാളിന്റെ ശരിയാകുന്നതും , മുമ്പുള്ള ചില കയ്പേറിയ ഓര്‍മ്മകള്‍ പിന്നീടാലോചിച്ചപ്പോള്‍ മധുരതരമായതും ...

2011 ബാച്ചിന്റെ ഒരുമ തന്നെ ഏറ്റവും വലിയ നിധി.

എഴുതുവാന്‍ ഞങ്ങള്‍ മൂന്നു പേരെ ഉണ്ടായിരുന്നുള്ളൂവെങ്കിലും , 150 പേരുടേയും സാന്നിധ്യം ആ മുറിയില്‍ ഞങ്ങള്‍ അറിഞ്ഞു .
150 പേരുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങളെ ഒറ്റ ഫ്രെയിമില്‍ സൂപ്പര്‍ ഇമ്പോസ് ചെയ്യുക എന്ന വലിയ ഉത്തരവാദിത്തമാണ് ഞങ്ങള്‍ക്കു ലഭിച്ചത് എന്നപ്പോള്‍ തോന്നി. ഇത്രയും കാര്യങ്ങള്‍ ഞങ്ങള്‍ക്ക് തന്ന ആറു പേജില്‍ എങ്ങനെ ഒതുക്കും എന്ന് ഒരു പിടിയും കിട്ടിയില്ല..

2011 ഓഗസ്റ്റ് ഒന്നിന് ഒരേ നിറം പൂശിയ സ്വപ്നങ്ങളുമായി 120 -ഓളം പേരൊന്നിച്ചെത്തിയ ദിവസം . 120 പേരുടെ ഉള്ളില്‍ നിറഞ്ഞു നിന്ന വികാരം പലതായിരുന്നു. ചെറുപ്പം മുതല്‍ കണ്ട സ്വപ്നം കൈയെത്തിപ്പിടിച്ചതിന്റെ സന്തോഷം ചിലരുടെയുള്ളില്‍ .അച്ഛന്റേയും അമ്മയുടേയും ആഗ്രഹം സാക്ഷാത്കരിച്ചതിന്റെ ചാരിതാര്‍ത്ഥ്യം വേറേ ചിലര്‍ക്ക് . കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമലില്‍ ഏറ്റി ചിലര്‍. ഇതൊന്നുമല്ലാതെ അതിബുദ്ധി കാരണം നല്ല റാങ്ക് കിട്ടി എന്ന ഒറ്റ കാരണം കൊണ്ട് MBBS എടുക്കേണ്ടി വന്ന ചിലരും .
120 -ല്‍ നിന്ന് കൂട്ടലും കുറയ്ക്കലും കഴിഞ്ഞ് പിന്നേയും 3 - 4 ആഴ്ച കഴിഞ്ഞാണ് 150 പേരില്‍ എത്തിച്ചേര്‍ന്നത് .പുതിയ സ്ഥലത്ത് എത്തിച്ചേര്‍ന്നതിന്റെ അങ്കലാപ്പ് ഒരു വശത്ത് , 'പഠിച്ച് ' മലമറിച്ച് വലിയ ഡോക്ടര്‍ ആകാനുള്ള അതിമോഹം മറ്റൊരു വശത്ത്..

എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം എന്ന് ഒരു പിടിയും ഇല്ലാതെ നടക്കുന്ന സമയം . ഇതൊന്നും പോരാഞ്ഞ് കോളേജിലും ഹോസ്റ്റലിലും കട്ട റാഗിങ് .അന്നൊരുപാട് ഭയന്നെങ്കിലും ഇന്നോര്‍ക്കുമ്പോള്‍ അതില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ആ ദിനങ്ങള്‍ വിരസമായി പോയേനേ എന്ന് തോന്നുന്നു. ഞങ്ങള്‍ ബാച്ച്മേറ്റ്സ് പരസ്പരം പരിചയപ്പെട്ടതു തന്നെ റാഗിങ് വേളകളിലായിരുന്നു എന്നതാണ് സത്യം .

1st year മറക്കാനാവാത്തതായിരുന്നു - എല്ലാ തരത്തിലും . എല്ലാ ദിവസവും ഏതെങ്കിലുമൊക്കെ പരിപാടികള്‍ .
ഇലക്ഷന്‍ കാലം സിനിമയിലൊക്കെ കാണുന്ന പോലെ തന്നെയായിരുന്നു .
നല്ല കിടിലന്‍ ക്യാമ്പയിനിങ് .ചേട്ടന്മാരോടുള്ള ആരാധന വേറൊരു വശത്ത്. എന്തിനെന്നോ ഏതിനെന്നോ അറിയാതെ ആവേശത്തോടെ പങ്കെടുത്ത രാജ്ഭവന്‍ മാര്‍ച്ച് (അതിന്റെ മറവില്‍ കോവളം ട്രിപ്പ് ) , നിരാഹാരം , കോട്ടയത്തു നടന്ന ക്യാന്‍ഡില്‍ ലൈറ്റ് മാര്‍ച്ച് (അതും Anatomy Second Sessional Exam -ന്റെ തലേന്ന് ) , മുദ്രാവാക്യം വിളികള്‍ - ബോണ്ടിനെതിരെയുള്ള സമര കാലഘട്ടം ...അങ്ങനെ കട്ടസ്പിരിറ്റില്‍ ഫസ്റ്റ് ഇയര്‍ പൊളിച്ചു .അതിനിടയ്ക്ക് വന്ന മൂന്നു സെഷണലുകളും പൊടി പൊടിച്ചു .രാജു സാറിന്റെ ആഴ്ചയാഴ്ച കൂടുമ്പോളുള്ള ഡയഗ്രം ടെസ്റ്റും , MCQ ടെസ്റ്റും , Spotting -ഉം ഇല്ലായിരുന്നേല്‍ അനാട്ടമിക്ക് Internal Mark കിട്ടാന്‍ പലരും പാടുപെട്ടേനേ...

തീച്ചൂളയില്‍ നിന്ന് യൂണിവേഴ്സിറ്റി എക്സാം .എക്സാം ക്ഷീണം മാറ്റാന്‍ ഫസ്റ്റ് ബാച്ച് ടൂര്‍ - വയനാട്ടിലേക്ക്.. അവിടുത്തെ കാടും കുന്നുമൊക്കെ കയറി , പിന്നെ വണ്ടര്‍ലായിലും ഒരു ദിവസം...കോളേജ് ലൈഫിലെ ബെസ്റ്റ് ടൂര്‍ .ബാച്ചിലെ ഏതാണ്ട് എല്ലാവരും തന്നെ പങ്കെടുത്ത ഒരു ടൂര്‍ . പിറകേ GolMedex - സീനിയര്‍സായതിനു ശേഷമുള്ള ആദ്യ ഇവന്റ് .അതിനിടയ്ക്ക് റിസല്‍ട്ട് - കേരളത്തിലെ ഏറ്റവും കൂടുതല്‍ പാസ് പേര്‍സന്റുമായി ഗോള്‍ഡന്‍ ജൂബിലി ബാച്ച് .

Second Year തികച്ചും പുതിയ അനുഭവമായിരുന്നു. കൊച്ചു ഡോക്ടര്‍മാര്‍മാരായി കോട്ടും ഇട്ട് , പണിയായുധങ്ങളും കൈയിലേന്തി ത്വര മൂത്ത് , തല്ലിയും കൊട്ടിയും തലോടിയും നടന്ന ദിവസങ്ങള്‍ . ഞങ്ങളെ കാണുമ്പോളേ പേഷ്യന്റ്സ് ഓടിയൊളിക്കുന്ന അവസ്ഥ .1 - 2 ആഴ്ച കഴിഞ്ഞു...എല്ലാം കെട്ടടങ്ങി .പിന്നെ എട്ട് പേരടങ്ങുന്ന യൂണിറ്റില്‍ ആളുകളുടെ എണ്ണം നാലായി . മൂന്നായി... രണ്ടായി..ബാക്കിയുള്ളവര്‍ക്ക് വേണ്ടി ചീത്ത കേള്‍ക്കാന്‍ മാത്രം പോസ്റ്റിങ്ങിനു കേറുന്ന എന്ന അവസ്ഥ .

2011 ബാച്ചിനെ കോട്ടയം മെഡിക്കല്‍ കോളേജ് തിരിച്ചറിഞ്ഞ രണ്ടുവര്‍ഷങ്ങളായിരുന്നു പിന്നീട് . YUVA യൂണിയന്‍ അധികാരത്തില്‍ വന്നു . അശ്വിനും രെഹനയും അമരക്കാര്‍ . അരവിന്ദ് ആര്‍ട്സ് ക്ലബിനും ആല്‍ബി സ്പോര്‍ട്സ് ക്ലബിനും നേതൃത്വം നല്‍കി . മെല്‍വിന്‍ യൂണിയന്‍ സെക്രട്ടറി , വിജയ് UUC . ഐശ്വര്യ ലേഡി റെപ്രസന്റേറ്റീവ് .

പല കാരണങ്ങള്‍ കൊണ്ടും ഉറങ്ങി പോയ കോളേജിന് പുതിയൊരു ആവേശം കൊടുത്തു YUVA മുന്നറി . ഊണും ഉറക്കവും വിട്ട് പരിപാടികളുമായി ഓടി നടന്ന ദിവസങ്ങള്‍ ...ഓര്‍ക്കുമ്പോള്‍ ഇന്നും ആവേശമാണ് .ഒരു പക്ഷേ എക്സാമിനു പോലും ഇത്രയും ആത്മാര്‍ത്ഥത കാണിച്ചിട്ടുണ്ടാവില്ല..

പരിപാടിയുടെ പ്ലാനിങ് , Guest - കളെ കണ്ടുപിടിക്കല്‍ , ജഡ്ജിനെ ഒപ്പിക്കല്‍ ...അടി പിടി തീര്‍പ്പാക്കല്‍ , പോസ്റ്റര്‍ എഴുത്ത് , കട്ട പ്രോമോ കൊടുക്കല്‍ ..സ്പോണ്‍സര്‍ഷിപ്പ് പിടുത്തം , വല്ല വിധേനയും ടീച്ചേര്‍സിന്റെ കൈയും കാലും പിടിച്ച് അവധി ഒപ്പിക്കല്‍ ..അതിന്റെ പേരില്‍ ചീത്ത കേള്‍ക്കല്‍ തുടങ്ങി സംഗതി കിടിലം..മൊത്തത്തില്‍ ഒരു ചെത്തന്‍ ഫീല്‍ .ഞങ്ങള്‍ ആഗ്രഹിച്ച പോലെ തന്നെ...

Together we made the difference

YUVA യൂണിയന്റെ ടാഗ് ലൈനായിരുന്നു ഇത് .അത് അര്‍ഥവത്താക്കും വിധം ഞങ്ങള്‍ പരിപാടികള്‍ കോളേജില്‍ നടത്തി .
പഴയ KMC -യെ , വീറും വാശിയും ഓജസും ഉള്ള KMC -യെ ഞങ്ങള്‍ തിരികെ പിടിച്ചു .ഓരോ പരിപാടിയുടേയും വിജയത്തിനു പിന്നിലും 150 പേരുടെ വിയര്‍പ്പിന്റെ സുഗന്ധം.വാക്കുകളില്‍ ഒതുക്കാവുന്നതിലപ്പുറമാണ് ഞങ്ങളെ സംബന്ധിച്ച് ആ കാലഘട്ടം.

അവസാന പരിപാടിയായ പ്രയാണിനോടനുബന്ധിച്ച് തൈക്കുടം ബ്രിഡ്ജിന്റെ ഷോയും നടത്തി KMC -യെ ആവേശക്കൊടുമുടിയിലാഴ്ത്തിയാണ് ഞങ്ങളിറങ്ങിയത് .

യൂണിയന്‍ കാലഘട്ടത്തില്‍ തന്നെ സാന്ത്വനം എന്ന ഡ്രഗ് ബാങ്കിന്റെ പുനരുജ്ജീകരണം , കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ച് ഞങ്ങളുടെ ബാച്ചും ജൂണിയര്‍ ബാച്ചും കൂടി ചേര്‍ന്നാരംഭിച്ച സഞ്ജീവനി എന്ന പാലിയേറ്റിവ് കെയര്‍ യൂണിറ്റ് ( ജിറ്റു , ജോ , ഹര്‍ഷ എന്നിവരായിരുന്നു ഞങ്ങളുടെ ബാച്ചില്‍ നിന്നും അതിന്റെ ഭാരവാഹികള്‍ ) , National Service Scheme പ്രവര്‍ത്തനങ്ങള്‍ - ഇവയൊക്കെ ഓര്‍ക്കുമ്പോള്‍ ഏറെ അഭിമാനം നല്‍കുന്നു .

ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലക്ഷ്യ 2 എന്ന മാനുവല്‍ അക്കാഡമിക് ക്ലബ് പുറത്തിറക്കി.

ഏറെ നാളത്തെ ശ്രമത്തിനു ശേഷം ഒരുപാട് പ്രതീക്ഷയോടെ ഞങ്ങള്‍ സൃഷ്ടിച്ച കോളേജ് മാഗസിന്‍ - ചേട്ടാ ഒരു ചായ യുടെ വിജയം ഞങ്ങളെ ഒരുപാട് സന്തോഷിപ്പിച്ചു .
അല്‍ത്താഫിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ ആ മാഗസിന്‍ KUHS -ന്റെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ മാഗസിനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു..

ഈ സമയത്തിനിടയില്‍ രണ്ടു വട്ടം കൂടിയും ഞങ്ങള്‍ ടൂര്‍ പോയി - കൊടൈക്കനാലും ഹോഗനക്കലും , മൈസൂരിലും കൂര്‍ഗിലും ..

Final Year

അങ്ങനെ കളിച്ചും ചിരിച്ചും അനവധി രസകരവും മൂര്‍ച്ചയേറിയതുമായ അനുഭവങ്ങളാല്‍ സമ്പന്നമായ നാലു വര്‍ഷങ്ങള്‍ക്കൊടുവില്‍ ഇനിയങ്ങോട്ടുള്ള ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന , എല്ലാവരുടേയും പേടി സ്വപ്നമായ ഫൈനല്‍ ഇയറിലേക്ക് 2k11 കാലെടുത്തു വെച്ചു .പരീക്ഷ ഒരു വര്‍ഷം കഴിഞ്ഞിട്ടല്ലേ ഉണ്ടാകൂ എന്ന് കരുതി സമാധാനിച്ചപ്പോള്‍ ദാ വരുന്നു KUHS വക ഇടിത്തീ പോലൊരു announcement - യൂണിവേഴ്സിറ്റി പരീക്ഷകള്‍ രണ്ടു മാസം മുമ്പേ തുടങ്ങുമെന്ന്..ഇതറിഞ്ഞപ്പോള്‍ മുതല്‍ ആധി പിടിച്ച നാളുകളായിരുന്നു . Medicine , Surgery , Gynecology , Paeditarics എന്ന നാലു ബാലി കേറാ മലകളെ തരണം ചെയ്യുക അത്ര അനായാസമായിരുന്നില്ല .പലരുടേയും കന്നി പോസ്റ്റിങ്ങുകളായിരുന്നു ഇവയില്‍ പലതും .ആദ്യമായി Gynec block - ന്റേയും ICH -ന്റേയും പടി ചവിട്ടിയതിന്റെ അന്ധാളിപ്പും , ഒരു മല വെള്ളപ്പാച്ചിലെന്നോണം ആഴ്ച തോറുമുള്ള കേസ് പ്രസന്റേഷന്‍സ് , സെമിനാറുകള്‍ , പ്രൊജക്റ്റ്സ് എന്നിങ്ങനെയുള്ള ഓരോ ബദ്ധപ്പാടുകളും .ഫൈനല്‍ ഇയറില്‍ ഞങ്ങളെ കാത്ത് Labour Room എന്ന വിസ്മയ ലോകം ഉണ്ടായിരുന്നു .ജനനപ്രക്രിയയുടെ സങ്കീര്‍ണ്ണമായ ഓരോ അവസ്ഥകളും നേരില്‍ കണ്ടറിയാന്‍ സാധിച്ചത് വഴി ഞങ്ങളില്‍ പലര്‍ക്കും അന്നേ വരെയില്ലാത്ത ഒരിഷ്ടം ഗൈനക്കോളജിയോടുണ്ടായി തുടങ്ങി .
എല്ലാ പോസ്റ്റിങ്ങിനും എല്ലാ വാര്‍ഡുകളിലേയും യൂണിറ്റ് ചീഫുകളുടേയും സ്ഥിരം നോട്ടപ്പുള്ളികളും വേട്ടമൃഗങ്ങളുമായി ഞങ്ങളില്‍ പലരും മാറി .രാത്രിയോ പകലോ എന്നു വേണ്ട ഒരു പുതിയ പേഷ്യന്റ് വാര്‍ഡിലേക്ക് എപ്പോള്‍ പ്രവേശിക്കുമ്പോളും പുറകെ നടന്നു കേസെടുക്കുന്ന ഒരു കൂട്ടം പഠിപ്പിസ്റ്റുകളും , ആരുമില്ലാത്തവന് ദൈവം തുണ എന്ന് വിശ്വസിച്ച് പരീക്ഷകള്‍ക്ക് പുല്ലു വില കല്‍പിച്ചു മുന്നേറിയ ഫ്രീക്കന്മാരാലും സമ്പൂര്‍ണ്ണമായിരുന്നു 2k11 . ഇതിനിടയിലും നമ്മുടെ സ്വന്തം Jim Bro കഠിന പ്രയത്നത്തിലൂടെ ജന്മം കൊടുത്ത KMC -യുടെ പൊന്‍തൂവലുകളിലൊന്നായ Quiz Club Tesseract അതിന്റെ പടയോട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു.

8th sem ഒരു വിധം തള്ളി നീക്കിയ ഞങ്ങള്‍ കലാശക്കൊട്ടായ 9th sem -ലേക്ക് ഭീതിയോടെ കടന്നു .ആകെ ഇനി പ്രതീക്ഷ Rotation Postings മാത്രം .അവസാന സെമസ്റ്റര്‍ ആയതിനാല്‍ പേടിയും അതോടൊപ്പം ഒരു പിടി ഭൂതകാല സ്മരണകളും അതിന്റെ നൊസ്റ്റാള്‍ജിയയും പേറി ഞങ്ങള്‍ നാളുകള്‍ പിന്നിട്ടു.

ബാച്ചിലെ പെണ്‍കുട്ടികള്‍ ഉറ്റു നോക്കിയിരുന്ന LH Farewell ഒരാശ്വാസമായിരുന്നു. ടോസ്റ്റുകളും പുത്തനുടുപ്പുകളും കോട്ടയം നഗരിയിലെ എല്ലാ Beauty Parlour -കളും കയറിയിറങ്ങിയും ആ ഒരാഴ്ച അവര്‍ ആഘോഷിച്ചു തീര്‍ത്തു .കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാതെ 2015 കടന്നു പോയി .

ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രാഥമിക കാര്യങ്ങള്‍ പോലും ത്യജിച്ച് 150 മനസ്സുകളും ഒരേ ലക്ഷ്യത്തോടെ പരീക്ഷാ കാലം കഴിച്ചു കൂട്ടി .കുറ്റികളില്‍ അഭയം പ്രാപിച്ചും കീറാമുട്ടി Questions കാണുമ്പോള്‍ KUHS -നെ സ്മരിച്ചും തിയറി പരീക്ഷകള്‍ 2k11 -നെ ചുംബിച്ചും നടന്നു നീങ്ങി .
Practical Exams മാത്രം മുന്നില്‍ കണ്ട് ചിലര്‍ നെഞ്ചിലേറ്റിയ MOs - ന്റേയും , ദൈവത്തിന്റെ ആള്‍രൂപങ്ങളായി അവതരിച്ച PGs -ന്റേയും 2k11 -ന്റെ പെര്‍ഫോമന്‍സ് കാണാന്‍ നാനാദിക്കുകളില്‍ നിന്നും വന്നെത്തിയ Externals എന്ന പേരില്‍ അറിയപ്പെട്ട ഒരു കൂട്ടം പ്രഗത്ഭന്മാരായ ഒരു കൂട്ടം ഭിഷഗ്വരന്മാരുടേയും കൂട്ടായ പരിശ്രമത്തിന്റേയും മുജ്ജന്മ സുകൃതത്തിന്റേയും ഫലമായി അങ്ങനെ പ്രാക്ടിക്കല്‍ കാലവും കഴിഞ്ഞു..

All India Tour എന്ന മഹാമഹമായിരുന്നു ഞങ്ങളുടെ അജന്‍ഡയില്‍ അടുത്തത്.കാണാന്‍ കൊതിച്ച പല സ്ഥലങ്ങളും കാഴ്ചകളും ആവോളം ആസ്വദിച്ച നാളുകള്‍ .

പരീക്ഷ മേയ് മാസം ആദ്യ വാരം കഴിഞ്ഞെങ്കിലും റിസല്‍ട്ട് വന്നത് July 20-നാണ് .
അതിന്റെ തലേ ആഴ്ച Pre Internship Orientation Program (PINTOP) സംഘടിപ്പിച്ചു .

പരീക്ഷ പാസായി.. ഡോക്ടറായി..നാട്ടിലും വീട്ടിലും കുത്തനെ കയറിയ വിലയില്‍ ഞങ്ങള്‍ വിലസി.
August ഒന്നിന് ഹൗസ് സര്‍ജന്‍സി ആരംഭിച്ചു .
House Surgeons Association രൂപീകരിച്ചു . വിജയ് പ്രസിഡന്റ് , അരവിന്ദ് സെക്രട്ടറി . അതുല്യ വൈസ് പ്രസിഡന്റ് , ആല്‍ബി ജോയിന്റ് സെക്രട്ടറി . ട്രഷറര്‍മാരായി ജിം ബ്രോയും സ്വാതിയും .

ഒരേ സമയം മുന്തിയ ഡോക്ടര്‍മാരായും , വാര്‍ഡുകളില്‍ അറ്റന്‍ഡര്‍ ചേച്ചിമാരെ സഹായിച്ചും പോസ്ററുകള്‍ ഏറ്റു വാങ്ങിയും കൂടെയുള്ളവരെ പോസ്‌റ്റാക്കിയും 12 മാസം പോയതറിഞ്ഞില്ല.പലര്‍ക്കും ഇതിനിടെ മംഗലഭാഗ്യവും സിദ്ധിച്ചു .മനസ്സില്‍ കാണുമ്പോഴേക്കും Unit Trips മാനത്ത് കണ്ടിരുന്ന PGs , co house surgeons , 24 x 7 ഓരോ പരാതികളുമായി വരുന്ധ ബൈസ്റ്റാന്‍ഡര്‍സ് , എന്തിനേറെ പറയുന്നു ACR -ലേക്ക് രാത്രിയുടെ യാമങ്ങളില്‍ കടന്നു വരുന്ന മദ്യപാനികള്‍ വരെ സുഖമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ചിട്ടുണ്ട്.ഇഷ്ടപ്പെട്ട മേഖല ഏതെന്നു തിരിച്ചറിയാനും സമൂഹത്തിനിടയിലേക്കിറങ്ങിച്ചെല്ലാനും ജീവിതത്തിന്റെ പച്ചപരമാര്‍ത്ഥങ്ങളെ പക്വതയോടെ സമീപിക്കാനും ഈ വര്‍ഷം ഞങ്ങളെ പഠിപ്പിച്ചു .

ഇതിനിടയ്ക്ക് ബോണ്ടിനെതിരെ ഒരിക്കല്‍ കൂടി സമരം ചെയ്തു .ഇത്തവണ സമരത്തിന് ശക്തമായ നേതൃത്വം നല്‍കാനും , PG Association -ന്റെ കൂടെ ചേര്‍ന്നു പ്രവര്‍ത്തിക്കുവാനും HSa -യ്ക്ക് സാധിച്ചു .
ഒരു Diphtheria Immunisation campaign സംഘടിപ്പിക്കാനായതാണ് മറ്റൊരു നേട്ടം.

ഒരു പിടി നല്ല ഓര്‍മ്മകള്‍ അയവിറക്കി ഞങ്ങള്‍ അതും കഴിച്ചു കൂട്ടി ഇതാ കോണ്‍വക്കേഷന്റെ പടി വാതില്‍ക്കല്‍ എത്തിനില്‍ക്കുന്നു. -ഇനിയങ്ങോട്ടുള്ള ജീവിതം എങ്ങനെയാകുമെന്ന ആശങ്കയും ഒരു പക്ഷേ സ്വന്തം കൂടെപ്പറപ്പിനേക്കാള്‍ സ്നേഹിച്ചുപോയ 2k11 - നെയും പിരിയേണ്ടി വന്നതിന്റെ മനോവിഷമവും പേറിയാണ് ഞങ്ങള്‍ വൈദ്യവൃത്തിയുടെ പുത്തന്‍ മേച്ചില്‍പുറങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുന്നത് .ഈ ആറു വര്‍ഷക്കാലവും ഞങ്ങളെ കൈപിടിച്ചു നടത്തിയ ഓരോ അധ്യാപകനും സ്വന്തം അസുഖവിവരങ്ങള്‍ ഞങ്ങളുടെ ഉന്നമനത്തിനായി നിസ്വാര്‍ത്ഥം പറഞ്ഞു തന്ന ഓരോ രോഗിയേയും , അങ്ങനെ എണ്ണിയാല്‍ തീരാത്ത കടപ്പാടുകളേറെയാണ് ഞങ്ങളേവര്‍ക്കും . KMC എന്ന വികാരത്തെ നെഞ്ചിലേറ്റി ഒരു നവജീവിത്തിന് നാന്ദി കുറിക്കുന്ന ഈ വേളയില്‍ എല്ലാ സുമനസ്സുകളുടേയും പ്രാര്‍ത്ഥനകളും ആശംസകളും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവുമെന്ന പ്രതീക്ഷയോടെ ....

' 2k11 കോണ്‍വക്കേഷന്‍ സ്പെഷ്യല്‍ അക്കുത്തിക്കുത്താന ' പുറത്തിറങ്ങി... (കോളേജിലെ Literary Club പുറത്തിറക്കുന്ന ത്രൈമാസിക ...
30/08/2017

' 2k11 കോണ്‍വക്കേഷന്‍ സ്പെഷ്യല്‍ അക്കുത്തിക്കുത്താന ' പുറത്തിറങ്ങി...

(കോളേജിലെ Literary Club പുറത്തിറക്കുന്ന ത്രൈമാസിക പ്രസിദ്ധീകരണമാണ് അക്കുത്തിക്കുത്താന )

സ്റ്റുഡന്റ് എഡിറ്റര്‍
ജെഫ്രി ജോയിയുടെ നേതൃത്വത്തില്‍ 2k15 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ , ഏതാണ്ട് നാലഞ്ചു ദിവസം അടുപ്പിച്ച് പരിശ്രമിച്ചതു കൊണ്ടാണ് കോണ്‍വക്കേഷന്‍ ദിനത്തില്‍ തന്നെ ഈ മാസിക പുറത്തിറക്കുവാനായത്..

താഴെ പറയുന്നവരാണ് മാസികയിലേക്ക് ലേഖനങ്ങള്‍ എഴുതി നല്‍കിയത് -

Dr.Tigy Thomas Jacob (Additional Professor ,Dept of Orthopedics)

Dr.Cyril Jacob Kurian (Senior Resident , Dept of Nephrology , )

Dr.Nelson Joseph (DNB Resident in Family Medicine , 2006 Batch , KMC )

Dr.Bejoy V Elias (Junior Resident , General Medicine)

Dr. Maria Francis ( 2k11 batch)

Dr. Jim Jacob Roy (2k11 batch)

Dr. Kucku S (2k11 batch)

Arun S Tonio (2k14 batch)

Thanku Mary John (2k15 batch)

ഇതു കൂടാതെ വൈശാഖി , രമ്യ ,നേഹ , ഷിജിന്‍ , സുഹൈല എന്നിവര്‍ ചേര്‍ന്നെഴുതിയ 2k11 ബാച്ച് സ്റ്റോറിയും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്..

കിട്ടാത്തവര്‍ എത്രയും വേഗം ജെഫ്രിയുമായി ബന്ധപ്പെടുക...

Jeffrey : +91 85471 95132

28/08/2017

The Big Event is today....

Address

Kottayam
686008

Website

Alerts

Be the first to know and let us send you an email when HSA 2016-17 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram