
11/01/2025
Trained നഴ്സസ് അസോസിയേഷൻ (Tnai) യുടെ സ്റ്റുഡന്റ് ബോഡിയായ, സ്റ്റുഡൻ്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (SNAI) യുടെ പേരിൽ അമിത പണ പിരിവും നിർബന്ധിത മെമ്പർഷിപ്പും.una യുടെ പരാതിയിൽ സംസ്ഥാന ഫീ റഗുലേറ്ററി കമ്മിഷൻ വിശദീകരണം തേടി...
നഴ്സിംഗ് കോഴ്സ് കഴിഞ്ഞ ശേഷം registered nurse ആയവർ, താൽപ്പര്യം ഉണ്ടെങ്കിൽ മാത്രം എടുക്കേണ്ട മെമ്പർഷിപ് നിർബന്ധപൂർവം ഒന്നാം വർഷംതന്നെ എടുപ്പിച്ചു നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ മാർ,അതിനു ഒത്താശ ചെയ്ത് TNAI എക്സിക്യൂട്ടീവ് കമ്മിറ്റിയും....
ഒരു student ൽ നിന്നും 2000/- രൂപ.
Fee regulatory commission നിശ്ചയിച്ചിരിക്കുന്ന സ്റ്റുഡന്റ് നഴ്സസ് ആക്ടിവിറ്റിക്ക് വേണ്ടിയുള്ള 1500/- രൂപക്ക് (അത് student nurses ന്റെ professional activities നുള്ളതാണ് എന്നാൽ അതും SNAI യുടെ പ്രവർത്തനങ്ങൾക്കായി വക മാറ്റുന്നു) പുറമെ നാഷണൽ subscription എന്ന പേരിൽ 2000/-,രൂപ സ്ഥാപന മേധാവിയായ പ്രിൻസിപ്പൽമാർ അധ്യാപകരെ force ചെയ്യിപ്പിച്ചു കൊണ്ട് കുട്ടികളിൽ നിന്നും ഈടാക്കുന്നു.
ഇതിനു പുറമെ SNAI കലാപരിപാടികൾക്ക് വേണ്ടി zonal, state subscription തുക വേറെയും ഈടാക്കുന്നു....
എന്തിനാണ് പ്രധാന അധ്യാപകർ TNAI -SNAI മെമ്പർഷിപ് നിർബന്ധിച്ച് എടുപ്പിക്കുന്നത് എന്നതിന് ഉത്തരം 30-35% വരെ ലഭിക്കുന്ന കമ്മീഷൻ തന്നെ...
കേരള ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള കോളേജ് യൂണിയൻ പരിപാടികൾക്ക് കുട്ടികളുടെ ഫണ്ട് ഉപയോഗിക്കാനോ, kuhs യൂണിയൻ activities ഇൽ പങ്കെടുക്കാനോ കുട്ടികൾക്ക് സാധിക്കുന്നില്ല. കാരണം പ്രിൻസിപ്പൽ മാർ നിർബന്ധിത TNAI മെമ്പർഷിപ് നു വേണ്ടി SNAI യെ വളർത്തുന്നു.
മെമ്പർഷിപ് കൂട്ടാൻ കുട്ടികളുടെ നേഴ്സ് രെജിസ്ട്രേഷൻനു മുൻപ് തന്നെ പൈസ വാങ്ങി മെമ്പർഷിപ് ഉറപ്പിക്കുന്നു....
യൂണിവേഴ്സിറ്റിക്ക് മാത്രമാണ് മാർക്ക് നൽകുന്നതിനുള്ള അവകാശം. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് SNAI ഉള്ള നഴ്സിംഗ് കോളേജുകളിൽ മാത്രം SNAI പരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് TNAI പ്രിൻസിപ്പൽമാർ തോന്നുന്ന പോലെ internal മാർക്കുകൾ നൽകുന്നത്. യൂണിവേഴ്സിറ്റിയുടെ അറിവോടെയല്ല ഇത് നടക്കുന്നത്.1 - 5 മാർക്കു വരെ കുട്ടികൾക്ക് നൽകുന്നു.ചിലർ പങ്കെടുത്ത എല്ലാ കുട്ടികൾക്കും നൽകുന്നു, ചിലർ വിജയികൾക്ക് മാത്രം നൽകുന്നു. മാർക്കുകളിൽ malpractice നടത്താൻ tnai principal മാർക്ക് ആരാണ് അധികാരം നൽകിയിരിക്കുന്നത്, ഇത് ക്രിമിനൽ കുറ്റമാണ്.
പ്രിയ നഴ്സിംഗ് വിദ്യാർത്ഥികളെ, ഒരു registered നേഴ്സ് ആവുന്നതിനു മുൻപ് TNAI മെമ്പർഷിപ് എടുക്കേണ്ടതില്ല. നിങ്ങളുടെ കയ്യിൽനിന്നും നിർബന്ധിത tnai മെമ്പർഷിപ് വാങ്ങിയിട്ടുണ്ടങ്കിൽ fund തിരിച്ചു ചോദിക്കുക. അതിനു നിങ്ങൾ ആരെയും ഭയക്കേണ്ടതില്ല. ഇത്തരം കംപ്ലയിന്റ് fee റെഗുലേറ്ററി commission നു email, office number, written പരാതി വഴിയോ നൽകാവുന്നതാണ്.
Contact Detais:
Fee Regulatory Commission Kerala:
Head office - T. C. 15/ 1553 - 4, Prasanthi Buildings,
MP. Appans Road, Vazhuthacaud, Trivandrum
PIN- 695014
PHONE NUMBER - 0471 -2335133
Email: justicedenesancommittee@gmail.com