Fr. Dr. Binu Kunnath

Fr. Dr. Binu Kunnath Director , Caritas Hospitals and institute of health sciences|| President , CHAI Kerala

ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ആരോഗ്യവിദഗ്ധരുടെ പങ്ക് പ്രധാനമാണ്. എന്നാൽ നിലവിൽ ആരോഗ്യമേഖലയിൽ  നിലനിൽക്കുന്ന വെല്ലുവി...
01/07/2024

ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ആരോഗ്യവിദഗ്ധരുടെ പങ്ക് പ്രധാനമാണ്. എന്നാൽ നിലവിൽ ആരോഗ്യമേഖലയിൽ നിലനിൽക്കുന്ന വെല്ലുവിളികൾ പലതാണ്. ചിലവ് വർദ്ധന, ഡോക്ടർമാരുടേയും നഴ്‌സുമാരുടേയും ലഭ്യത കുറവ് എന്നിവയെല്ലാം ആരോഗ്യമേഖലയിൽ നേരിടുന്ന വലിയ പ്രശ്നങ്ങളാണ്. എന്നാൽ ആരോഗ്യമേഖലയ്ക്ക് ഉണർവ്വ് നൽകുന്ന അനേകം പ്രതീക്ഷകളും ഇതിനൊപ്പം ആരോഗ്യരംഗത്ത് നടക്കുന്നുമുണ്ട്.
ആരോഗ്യരംഗത്തെ സ്വാധീനിക്കുന്ന വെല്ലുവിളികൾ, പുതിയ പ്രതീക്ഷകൾ എന്നിവയെ പറ്റി അറിയാനായി ഡോക്ടർസ് ഡേയോട് അനുബന്ധിച്ച് ദീപിക ഓൺലൈനിൽ പ്രസിദ്ധീകരിച്ച എൻറെ ആർട്ടിക്കിൾ തുടർന്ന് വായിക്കുക..

https://www.deepika.com/feature/leader_page.aspx?topicId=31&ID=25441

*മാലാഖമാരുടെ ദിനം; അമ്മമാരുടെയും.*  ഇന്ന് മെയ് 12 ലോക നഴ്‌സസ് ദിനം . ആതുര സേവന രംഗത്തെ മാലാഖമാരുടെ ദിവസം . രോഗങ്ങളും അപക...
12/05/2024

*മാലാഖമാരുടെ ദിനം; അമ്മമാരുടെയും.*

ഇന്ന് മെയ് 12 ലോക നഴ്‌സസ് ദിനം .
ആതുര സേവന രംഗത്തെ മാലാഖമാരുടെ ദിവസം . രോഗങ്ങളും അപകടങ്ങളും ഉണ്ടാകാൻ ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ ചിലപ്പോഴൊക്കെ അവ നമ്മുടെ ജീവിതത്തെ വെല്ലുവിളിച്ചു കൊണ്ട് നമുക്ക് മുന്നിലെത്തുന്നു. ആ നേരം ജീവൻ്റെ കാവലായി പ്രതീക്ഷയുടെയും ആശ്വാസത്തിൻ്റെയും കൈത്താങ്ങായി നമുക്ക് മുന്നിലെത്തുന്നവരാണ് നമ്മുടെ നഴ്സുമാർ . നമ്മുടെ സുരക്ഷയും ആരോഗ്യവും വീണ്ടെടുക്കാൻ തീവ്രയത്‌നം നടത്തുന്നവർ.

2024 ലോക നഴ്സസ് ദിനത്തിൻ്റെ കേന്ദ്ര ആശയം സാമ്പത്തിക ശാക്തീകരണത്തിലൂടെയുള്ള കരുതൽ (economic power of care) എന്നതാണ്. ഒരു രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ച നിലനിൽക്കുന്നത് ആ രാജ്യത്തിലെ പൗരന്മാരുടെ ആരോഗ്യത്തെ ആശ്രയിച്ചാണ്. അതുകൊണ്ട് തന്നെ ആരോഗ്യരംഗത്തെ സാമ്പത്തിക നിക്ഷേപം വൃഥാവിലാകുന്നില്ല. സുസ്ഥിര സാമ്പത്തികാടിസ്ഥനത്തിൽ മാത്രമേ മികച്ച സുരക്ഷ നമുക്ക് ഉറപ്പാക്കാൻ കഴിയൂ.

ആരോഗ്യമേഖയിലെ ഏറ്റവും ശക്തമായ കർമസാന്നിധ്യമായ നഴ്സുമാർക്ക് എല്ലാ സ്നേഹാശംസകളും. സാന്ത്വനത്തിൻ്റെ അണയാത്ത നാളമേന്തുന്ന എല്ലാവർക്കും നല്ലതുവരട്ടെ .

ഇന്നത്തെ ദിവസത്തിന് മറ്റൊരു സവിശേഷത കൂടി ഉണ്ട് . ഇന്ന് ലോക മാതൃദിനമാണ് . പരിചരണത്തിൻ്റെ മാലാഖമാരുടെ ദിനവും സ്നേഹവാത്സല്യത്തിൻ്റെ പ്രതീകമായ അമ്മമാരുടെ ദിനവും ഒരുമിച്ച് വന്നത് മനോഹരമായൊരു യാദൃശ്ചികത ആവാം. എല്ലാ വർഷവും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്.

ഗർഭകാലം മുതൽ ഒരു മനുഷ്യൻ്റെ ജീവിതകാലം മുഴുവനും അവൻ്റെ ഉടലിനും ഉയിരിനും ഉയർച്ചയ്ക്കും താങ്ങായി തണലായി നിൽകുന്ന സ്നേഹസാന്നിധ്യമാണ് അമ്മ . ആ വാക്കിന് പകരം വയ്ക്കാൻ മറ്റൊന്നില്ല.

സ്നേഹത്തിൻ്റെ ആ യാത്രയിൽ അമ്മമാർക്ക് പലതും നഷ്ടപ്പെടുന്നുണ്ട്. പലതും അവർ വേണ്ടെന്ന് വയ്ക്കുന്നുണ്ട് . ആ നഷ്ടങ്ങളും ത്യാഗങ്ങളും ആണ് നമ്മെ ഓരോരുത്തരെയും രൂപപ്പെടുത്തുന്നത്. ലോകത്തെ എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ സ്നേഹം.

ഫാ. ബിനു കുന്നത്ത്

As a Malayali and the Director of Caritas Hospital, I am filled with immense pride to see Sanju Samson's well-deserved s...
02/05/2024

As a Malayali and the Director of Caritas Hospital, I am filled with immense pride to see Sanju Samson's well-deserved selection for India's T20 World Cup squad. His journey to this pinnacle moment is a testament to the power of hard work, humility, and unwavering perseverance – values we deeply cherish at Caritas.

Sanju's association with Caritas goes beyond the cricket pitch. Over the years, he has graced numerous events at our hospital, always willing to lend a helping hand and spread joy amongst patients and staff alike. His warmth and genuine connection with people have always left a lasting impression.

We have witnessed Sanju's growth firsthand – the countless hours spent honing his skills, the unwavering focus on improvement, and the grace with which he has handled both triumphs and setbacks. These are the very qualities that resonate with the core values instilled in us at Caritas. Sanju's story is an inspiration to aspiring youth across Kerala and beyond. It embodies the message that dedication and a never-give-up attitude can propel you to achieve your dreams. His humility, evident even amidst his rising stardom, serves as a reminder for us that true success is measured not just by accolades, but by the impact you create on others.

On behalf of the entire Caritas family, I extend my heartfelt congratulations to Sanju Samson. We are all behind you, cheering you on as you take the field for India. May your bat continue to blaze with glory, and may your journey continue to inspire generations to come.

പ്രിയമുള്ള ജനാധിപത്യ വിശ്വാസികളെ ലോകത്തിലെ ഏറ്റവും വലിയ ജാധിപത്യ രാജ്യമായ നാം മറ്റൊരു തിരഞ്ഞെടുപ്പിനെക്കൂടി അഭിമുഖീകരിക്...
26/04/2024

പ്രിയമുള്ള ജനാധിപത്യ വിശ്വാസികളെ

ലോകത്തിലെ ഏറ്റവും വലിയ ജാധിപത്യ രാജ്യമായ നാം മറ്റൊരു തിരഞ്ഞെടുപ്പിനെക്കൂടി അഭിമുഖീകരിക്കുകയാണ്. നമ്മുടെ ജനാധിപത്യ അവകാശങ്ങൾ നമ്മുടെ രാജ്യത്തിൻ്റെ ഭാവി രൂപപ്പെടുത്താനുള്ള ശക്തി നമുക്ക് നൽകുന്നു, ഓരോ വോട്ടും പുരോഗതിയുടെയും വികസനത്തിൻ്റെയും കൂട്ടായ കാഴ്ചപ്പാടിലേക്ക് സംഭാവന ചെയ്യുന്ന ശബ്ദമാണ്.

വോട്ട് ഒരു അവകാശം മാത്രമല്ല; അത് പൗരന്മാർ എന്ന നിലയിൽ നമുക്ക് നൽകിയിട്ടുള്ള ഉത്തരവാദിത്ത്വമാണ്. ഭരണത്തിലും നയങ്ങളിലും നമ്മുടെ രാജ്യത്തിൻ്റെ മൊത്തത്തിലുള്ള ദിശയിലും അർത്ഥവത്തായ സ്വാധീനം ചെലുത്താനുള്ള അവസരമാണിത്. ഓരോ വോട്ടിനും മികച്ച മാറ്റങ്ങൾ കൊണ്ടുവരാനും നമ്മുടെ രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കാനുമുള്ള കഴിവുണ്ട്.

ശരിയായ നേതാക്കളെ തിരഞ്ഞെടുക്കുന്നത് പരമപ്രധാനമാണ്. സമഗ്രത, അർപ്പണബോധം, കാഴ്ചപ്പാട്, ജനങ്ങളെ സേവിക്കാനുള്ള യഥാർത്ഥ പ്രതിബദ്ധത തുടങ്ങിയ ഗുണങ്ങൾ നാം തേടണം. നമ്മുടെ നേതാക്കൾ ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായ സുതാര്യത, ഉത്തരവാദിത്തം എന്നി മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്‌ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ പരിഗണിച്ചുകൊണ്ട് വരും തലമുറകൾക്ക് ശോഭനമായ ഭാവി ഉറപ്പാക്കാനും അശ്രാന്തമായി പ്രവർത്തിക്കണം.

നമ്മുടെ വോട്ടിൻ്റെ ശക്തിയെ നമ്മൾ കുറച്ചുകാണരുത്. ഓരോ ബാലറ്റും കൂടുതൽ ശക്തവും ഊർജസ്വലവുമായ ജനാധിപത്യം കെട്ടിപ്പടുക്കുന്നതിനുള്ള ചുവടുവെപ്പാണ്. ചരിത്രത്തെ രൂപപ്പെടുത്താനും നമുക്കെല്ലാവർക്കും അഭിമാനിക്കാവുന്ന ഒരു രാഷ്ട്രം സൃഷ്ടിക്കാനുമുള്ള അവസരമാണിത്. അതിനാൽ, ഈ തിരഞ്ഞെടുപ്പിൽ , നമ്മുടെ വോട്ടുകൾക്ക് യഥാർത്ഥത്തിൽ മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് അറിഞ്ഞുകൊണ്ട്, ബോധ്യത്തോടെയും ഉത്തരവാദിത്തത്തോടെയും നമ്മുടെ ജനാധിപത്യ അവകാശം വിനിയോഗിക്കാം.

മറക്കാനാകാത്ത അനുഭവങ്ങൾ പകർന്ന് കടന്നു പോയ രമേശൻ ചേട്ടൻ .. അത്യന്തം വേദനയുടെ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. കാരിത്...
22/04/2024

മറക്കാനാകാത്ത അനുഭവങ്ങൾ പകർന്ന് കടന്നു പോയ രമേശൻ ചേട്ടൻ ..

അത്യന്തം വേദനയുടെ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. കാരിത്താസിൻ്റെ രമേശൻ നായർ എന്ന രമേശൻ ചേട്ടൻ വിടവാങ്ങി.
2016 മുതലുള്ള ഊഷ്മളമായ ബന്ധമാണ് രമേശൻ ചേട്ടനുമായി എനിക്കുള്ളത് . കാണുമ്പോഴെല്ലാം മുഖത്ത് പുഞ്ചിരിയും ഉള്ളിൽ വിനയവും ജോലിത്തിരക്കിൻ്റെ ഉൽസാഹവുമായിരുന്നു അദ്ദേഹം. കാരിത്താസിൻ്റെ പ്രതിസന്ധികളിൽ രമേശൻ സാറേ എന്ന ഒരു വിളിയിൽ ബിനു അച്ചാ എന്ന് മറുവിളിയോടെ ഓടിവന്ന് കൂടെ നിന്നിട്ടുണ്ട് . എത്ര ആഘോഷങ്ങളിലും ഹോം ഡെയിലും ആഘോഷത്തിൻ്റെ ഭാഗമായും കാരിത്താസിൻ്റെ കാവൽക്കാരനായും പ്രവർത്തിച്ചിട്ടുണ്ട് രമേശൻ നായർ . വളരെക്കാലം ഇന്ത്യയുടെ അതിർത്തി കാത്ത ധൈര്യവും കർമനിരതയും ആണ് അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്. കാരിത്താസിലെ മികച്ച സ്റ്റാഫിനുള്ള അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.

കാരിത്താസ് ആശുപത്രിയുടെ സ്വന്തം രമേശൻ ചേട്ടൻ ഇനിയില്ല.. മഹാരോഗത്തേയും പുഞ്ചിരിച്ചു കൊണ്ട് സധൈര്യം നേരിടാനും ഊർജ്ജസ്വലനായി, കർമ്മനിരതനായി എപ്പോഴും മുന്നിൽ നിൽകുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു . ഒന്നര പതിറ്റാണ്ടുകാലം കാരിത്താസിനൊപ്പം ജീവിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. ' കാരിത്താസിൽ ഹൗസ് കീപ്പിംഗ് മാനേജരായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.
തന്നിൽ അർപ്പിതമാകുന്ന ജോലി തികഞ്ഞ ആത്മാർത്ഥതയോടെ ചെയ്ത് തീർക്കുന്ന
ശ്രീ രമേശൻ നായർ പുതു തലമുറക്ക് എല്ലാ രീതിയിലും വഴികാട്ടിയാണ്. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ നഷ്ടത്തിൽ
കാരിത്താസ് കുടുംബo വേദനയോടെ, പ്രാർത്ഥനയോടെ പങ്കുചേരുന്നു .

ഫാ.ബിനു കുന്നത്ത്

The story of "The Goatlife" takes us on a journey filled with challenges, resilience, and hope. It follows Najeeb's stru...
10/04/2024

The story of "The Goatlife" takes us on a journey filled with challenges, resilience, and hope. It follows Najeeb's struggle and eventual triumph, portrayed by Prithviraj Sukumaran, in a way that resonates with many people. Najeeb's tenacity amidst adversity, much like the many resilient spirits at Caritas Hospital, left a lasting impression on me.

As I was immersed in Najeeb's story, I couldn't help but think of the many individuals fighting health challenges. Their journeys are filled with obstacles and uncertainties, but they remain hopeful and believe in divine intervention and the transformative power of hope.

Blessy's dedication to the story over sixteen years reflects a commitment to authenticity and storytelling, which aligns with Caritas Hospital's mission to heal and guide individuals through their "Goat Days" of illness towards brighter tomorrows.

Prithviraj's words echo the sentiment that the survival of Najeeb is a choice of God, a belief that resonates across the corridors of Caritas. Every recovery and every triumph over adversity feels like a testament to divine grace and the human spirit's resilience.

At Caritas, we become part of our patients' stories, guiding them to recovery and healing. Najeeb's story reached global audiences, and Caritas Hospital's impact transcends borders, bringing solace and healing to those in need.

As I reflect on "The Goatlife," I'm reminded that our trials, struggles, and victories are all part of divine destiny. It's a privilege to walk alongside individuals, offering compassionate care and nurturing the seeds of hope that bloom into transformative change.

In the realm of healing and renewal, every day is a testament to the resilience, faith, and unwavering spirit of those we serve. Together, we navigate through life's storms, emerging stronger and more hopeful, embracing the radiant destinies that await us.

Delve into my article in The Hindu published on the special occasion of  , exploring the essence of holistic well-being....
07/04/2024

Delve into my article in The Hindu published on the special occasion of , exploring the essence of holistic well-being. I extend sincere gratitude to The Hindu for publishing this vital message. Let's join hands in promoting wellness and health on this special day!

Read it Now : 👇

സത്യത്തിൽ അചഞ്ചലമായി നിലകൊണ്ടവന്റെ  ഉയിർപ്പു തിരുനാൾ ആണ് ഈസ്റ്റർ.. കുരിശിൽ ഏറ്റപ്പെട്ട ദുഃഖവെള്ളിയുടെ കടും നോവിന് ശേഷം എ...
31/03/2024

സത്യത്തിൽ അചഞ്ചലമായി നിലകൊണ്ടവന്റെ ഉയിർപ്പു തിരുനാൾ ആണ് ഈസ്റ്റർ.. കുരിശിൽ ഏറ്റപ്പെട്ട ദുഃഖവെള്ളിയുടെ കടും നോവിന് ശേഷം എത്തുന്ന സത്യത്തിന്റെ വിജയദിനം.

ഒരു മനുഷ്യ വംശത്തെ ആകെ തന്റെ ജീവിതത്തിലൂടെ നയിച്ച, സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും ഏറ്റവും ശുദ്ധമായ ഉപമയെ തന്റെ ശരീരത്തിലൂടെ , രക്തത്തിലൂടെ നമ്മിലേയ്ക്ക് പകർന്ന ദൈവപുത്രന്റെ ദിനം ...

തിന്മയുടെയും അസത്യത്തിന്റെ വിജയം താൽകാലികമാണെന്നും എല്ലാ ക്രൂശിത അവസ്ഥകളുടെയും താണ്ടി സത്യം ഉജ്വലകാന്തിയോടെ തിരിച്ച് വരും എന്നും വിശ്വസിക്കാൻ നമുക്ക് ധൈര്യം നൽകുന്നതാണ് അവന്റെ ജീവിതം .

എല്ലാ വിശ്വാസികൾക്കും സത്യത്തിന്റെ മാർഗത്തിൽ ചരിക്കുവാനും വിശ്വാസത്തെ ജീവൻ പോലെ കാക്കുവാനും ഈ ദിനം കരുത്താകട്ടെ ... ഏവർക്കും ഈസ്റ്റർ ആശംസകൾ..

ഫാ . ബിനു കുന്നത്ത്.

'കഴിയുമെങ്കിൽ കയ്പ്പിന്റെ പാനപാത്രം മാറ്റണെ ! എങ്കിലും നിന്റെ ഇഷ്ടം മാത്രം നിറവേറണ'മെന്ന് പറഞ്ഞ് ദൈവപുത്രൻ കുരിശുമരണത്തെ...
29/03/2024

'കഴിയുമെങ്കിൽ കയ്പ്പിന്റെ പാനപാത്രം മാറ്റണെ ! എങ്കിലും നിന്റെ ഇഷ്ടം മാത്രം നിറവേറണ'മെന്ന് പറഞ്ഞ് ദൈവപുത്രൻ കുരിശുമരണത്തെ പുൽകിയ വെള്ളിയാഴ്ച ..

അഗാധമായ ദുഃഖവും അർഥപൂർണമായ മൗനവുമാണ് ഈ ദിവസം നൽകുന്നത്. പക്ഷേ ഈ ദിവസത്തിന്റെ ഏറ്റവും പ്രധാന സന്ദേശം സ്നേഹമാണ് .. തന്റെ മൗനത്തിനുള്ളിൽ ത്യാഗത്തിനുള്ളിൽ ദൈവം ഒളിപ്പിച്ച സ്നേഹം . ഏത് പ്രതികൂല സാഹചര്യത്തെയും ദൈവഹിതം എന്ന ഉറപ്പോടെ നേരിടാൻ ഈ മൗനം നമ്മെ അനുഗ്രഹിക്കട്ടെ..

സ്വന്തം മകന്റെ വേർപാടിൽ നിസ്സഹായയായി നിൽക്കുന്ന മറിയത്തിന്റെ സ്നേഹവും പ്രാർഥനയും ...അത് സ്നേഹത്തിന്റെ ഉറച്ച വിശ്വാസമാണ് .. വിശ്വാസത്തിൽ അടിപതറാതെയിരിക്കാൻ ഈ മൗനം നമ്മുടെ ഉള്ളിൽ ശക്തമാകട്ടെ...
സ്നേഹം..

ഫാ .ബിനു കുന്നത്ത്

വിശുദ്ധിയുടെയും ത്യാഗത്തിന്റെയും ദിവസങ്ങളാണ് കടന്നു പോകുന്നത്. .. ഇന്ന് പെസഹാ വ്യാഴം.. വിശുദ്ധ കുർബാനയുടെ ദിവസമാണിത് . പ...
28/03/2024

വിശുദ്ധിയുടെയും ത്യാഗത്തിന്റെയും ദിവസങ്ങളാണ് കടന്നു പോകുന്നത്. .. ഇന്ന് പെസഹാ വ്യാഴം.. വിശുദ്ധ കുർബാനയുടെ ദിവസമാണിത് . പൗരോഹിത്യത്തിന്റെയും ഏറ്റവും പുണ്യ ദിനവും . പെസഹാ എന്ന വാക്കിൻറെ അർഥം തന്നെ കടന്നു പോകൽ എന്നാണ് ... ദൈവപുത്രൻ അങ്ങനെയാണ് കടന്നു പോയത് .. ഏറ്റവും സൗമ്യമായി ..

തന്റെ അവസാനത്തെ അത്താഴത്തിന് മുൻപ് അദ്ദേഹം സ്വന്തം ശിഷ്യഗണങ്ങളുടെ കാൽ കഴുകി... എന്തൊരു പ്രവൃത്തിയാണത് ...!
എളിമയും സ്നേഹവും ഇതിലും മനോഹരമായി ഒരു ഗുരുവിന് എങ്ങനെയാണ് പകർന്നുകൊടുക്കാൻ കഴിയുക...

പ്രിയരേ .. ദൈവസ്നേഹം എല്ലാവരിലും നിറഞ്ഞു നിൽക്കട്ടെ ... ദൈവം പകർന്നു തന്ന സ്നേഹത്തിന്റെയും വിനയത്തിന്റെയും പാഠങ്ങൾ ജീവിതത്തിൽ പകർത്താൻ എല്ലാവർക്കും കഴിയട്ടെ ...
പ്രാർത്ഥനയോടെ,

ഫാ . ബിനു കുന്നത്ത്

🙏

16/03/2024

Meet Ms. Anne Hawley, a tourist from Australia who arrived at Caritas by pure chance as a result of an unexpected accident she had in Munnar. Initially unaware of our hospital's capabilities, Ms. Hawley's experience with us left her pleasantly surprised and deeply touched.

She shares, "My trip to India took an unexpected turn when I fractured my hip. I didn't know what to expect when I arrived at Caritas Hospital, but I was amazed by the level of care and support I received. The staff went above and beyond to ensure my comfort and recovery."

Ms. Hawley's heartfelt testimonial is a testament to Caritas Hospital's commitment to delivering exceptional healthcare to every patient, no matter where they come from. She expressed that the care she received at Caritas was better than what she could have received at home.

We take pride in our dedicated team and world-class facilities that make stories like Ms. Hawley's possible.

Address

Caritas Hospital, Thellakom
Kottayam
686630

Website

Alerts

Be the first to know and let us send you an email when Fr. Dr. Binu Kunnath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category