14/05/2024
പ്രസവാനന്തര വിഷാദം അഥവാ പോസ്റ്റ്‌പാർട്ടം ഡിപ്രെഷൻ ആയിട്ട് ഒരുപാട് ചങ്ങാതിമാർ ഈ ഇടയായി ക്ലിനിക്കിൽ വരുന്നുണ്ട്.... അതിന്റെ കാരണങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ മനസ്സിൽ വരുന്നതും, കുറേ ആളുകൾ പറയുന്നതുമായ ഒരുപാട് ഉണ്ട്....
മിക്കവാറും സ്ത്രീകൾ അവരുടെ പ്രേഗ്നെൻസി സമയത്തും ഡെലിവറി കഴിഞ്ഞുള്ള കുറച്ചു നാളത്തെ അനുഭവങ്ങളും ഓർമയിൽ കൊണ്ടു നടന്നു വിഷമിക്കാറുണ്ട്...അതു കൊണ്ടു കൂടിയാണ് ആ സമയങ്ങൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം എന്ന് പൊതുവെ പറയുന്നത്.....
ഈ ലോകത്തിലെ ഏറ്റവും വലിയ വേദന സഹിച്ചു ഒരു കുഞ്ഞിനെ പ്രസവിക്കുക എന്നത് ചെറിയ കാര്യം ആണോ... സ്ത്രീകൾ പ്രസവിക്കുന്നതല്ലേ... നിനക്കു എന്താ പ്രത്യേകത എന്ന് ചോദിച്ചാൽ... ഓരോരുത്തരും വ്യത്യസ്ഥർ ആണെന്നും... ഓരോരുത്തരുടെ ശരീരവും മനസും പലതാണെന്നും തിരിച്ചറിയുക...ഒരുപാട് വ്യതിയാനങ്ങൾ ഉണ്ടാകുന്ന ആ മനസിനെ, ശരീരത്തെ ബഹുമാനിക്കുക.....
ഭാര്യയും ഭർത്താവും തമ്മിലുള്ള ആത്മബന്ധത്തെ ഊട്ടി ഉറപ്പിക്കാൻ കഴിയുന്ന ഏറ്റവും അനുയോജ്യമായ സമയം ആണിത്....
പിന്നെ സ്ത്രീകളോടും ഉണ്ട് കുറച്ചു കാര്യങ്ങൾ... എല്ലാരും എന്നെ കെയർ ചെയ്യണം എന്ന് വിചാരിച്ചു ഇരുന്നിട്ട് ഒരു കാര്യവും ഇല്ല.... ആശ്രയിക്കാൻ പറ്റുന്ന ബലമുള്ള ആ ഒരു തോളിൽ മാത്രം ആവശ്യമെങ്കിൽ... അത്യാവശ്യമെങ്കിൽ ചാരുക..... സ്വയം നില നിൽക്കാൻ ശ്രമിക്കുക.....
പിന്നെ പ്രസവിച്ചു കിടക്കുമ്പോളും അതിനു മുൻപും ഒരുപാട് കാര്യങ്ങൾ കേൾക്കും... ഉദാഹരണം ആയി... നിനക്കു പാൽ ഇല്ലാത്തതു കൊണ്ടാണ് കൊച്ച് കരയുന്നത്....നിന്റെ ശ്രദ്ധക്കുറവാണ്. നിന്റെ... നിന്റെ.. നിന്റെ.... 😄ഒരു ചെവിയിൽ കൂടെ കേട്ട് മറ്റേ ചെവിയിൽ കൂടെ കളയാൻ,,, ഒരു ചെവിയിൽ കൂടെ കേൾക്കുക പോലും ചെയ്യരുത്...
നിങ്ങളുടെ ഡോക്ടർ ആയി ഒരു ആത്മബന്ധം, വിശ്വാസം എല്ലാം കാത്തു സൂക്ഷിക്കണം...നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനുള്ള സ്വാതന്ത്ര്യം തരാത്ത ഒരു ആളെ കഷ്ടപ്പെട്ട് അഡ്ജസ്റ്റ് ചെയ്തു കൂടെ കൂട്ടരുത്....
രാത്രിയിലെ ഉറക്കം ഇല്ലായ്മയും... കൊച്ചിന്റെ കരച്ചിലും ശരീരത്തിലെ മാറ്റങ്ങളും ഒന്നും ഉൾക്കൊള്ളാൻ ആയില്ലെന്നു വരാം.... ഇതൊക്കെ കുറച്ചു നാളത്തേക്ക് ഒള്ളു എന്ന വസ്തുത മനസിലാക്കുക ❤️ശ്രമിച്ചാൽ എല്ലാം പഴയ പടി ആകും.... ശരീരവും മനസും...എല്ലാം.....
പ്രേഗ്നെൻസി, ഡെലിവറി എല്ലാം വളരെ മനോഹരമായ ഒന്നാണ്....നമ്മുടെ മനോഭാവം.... അതും വളരെ അധികം പ്രാധാന്യം അർഹിക്കുന്നു......
Mariya Jose 🤗
M. Sc (Psy), Mphil (Psy), B. Ed
Consultant Psychologist,
Centre for Child and Adult Mental Care,
Palai.