05/01/2026
വിജയകരമായ 100 റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയകൾ പൂർത്തീകരിച്ചു കിടങ്ങൂർ ലിറ്റിൽ ലൂർദ്സ് മിഷൻ ആശുപത്രി - കോട്ടയം ജില്ലയിലെ ആദ്യത്തെ നാലാം തലമുറ റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയ ആരംഭിച്ചു മൂന്ന് മാസങ്ങൾക്കുള്ളിൽ 100 റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി കിടങ്ങൂർ ലിറ്റിൽ ലൂർദ്സ് മിഷൻ ആശുപത്രി. “സെഞ്ചുറിയൻ റോബോട്ടിക്സ്” എന്ന പേരിൽ ആശുപത്രിയിൽ നടന്ന വിജയാഘോഷം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ ലൂർദ്സ് മിഷൻ ആശുപത്രി മെഡിക്കൽ കൗൺസിലർ സി. സെൽബി എസ്.വി.എം അധ്യക്ഷയായി. ചടങ്ങിൽ കോട്ടയം മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് ഡോ. ജയകുമാർ ടി. കെ., സിനിമാതാരം മീനാക്ഷി അനൂപ്, ആശുപത്രി ഡയറക്ടർ സി. സുനിത എസ്.വി.എം, ഡോ. സിസ്റ്റർ ലത എസ്.വി.എം, ആയിരത്തിയഞ്ഞൂറിലധികം സന്ധിമാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിച്ച ആശുപത്രി ഓർത്തോ പീഡിക് വിഭാഗം മേധാവി ഡോ. ജിജോ ജോസ് തുടങ്ങിയവർ സംസാരിച്ചു.
———————
LLM ഹോസ്പിറ്റലിലെ സേവനങ്ങളെ കുറിച്ച് അറിയുന്നതിനും അപ്പോയിൻമെന്റ് എടുക്കുന്നതിനും 9656076700 എന്ന നമ്പറിൽ വിളിക്കുക!