09/09/2025
കിടങ്ങൂർ : മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി സൈക്രാടിക് വിഭാഗത്തിന് കീഴിൽ കിടത്തിചികിത്സാ സൗകര്യമൊരുക്കി കിടങ്ങൂർ ലിറ്റിൽ ലൂർദ്സ് മിഷൻ ആശുപത്രി. നിലവിൽ ഒ.പി വിഭാഗം മാത്രമായി പ്രവർത്തിച്ചിരുന്ന സൈക്രാടിക് വിഭാഗത്തിൽ ഇനി മുതൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം സൗകര്യങ്ങളോടെ കിടത്തിച്ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. പ്രസ്തുത വിഭാഗത്തിന് കീഴിൽ കൗൺസലിംഗ്, മനോരോഗ ചികിത്സ, ലഹരി വിമുക്ത ചികിത്സ, വയോജന മാനസികാരോഗ്യ പരിപാലനം, ഉറക്ക തകരാറുകൾ, കുട്ടികളുടെ മാനസികാരോഗ്യം, ആധുനിക പുനരധിവാസം തുടങ്ങിയ സേവനങ്ങളും ലഭ്യമാകും.
സൈക്രാടിക് വിഭാഗത്തിന്റെ ഐ.പി വിഭാഗം സേവനങ്ങളുടെ ഉദ്‌ഘാടനം എസ്.വി.എം സുപ്പീരിയർ ജനറലും, ആശുപത്രിയുടെ ചെയർപേഴ്സണുമായ സി. ഇമ്മാക്കുലേറ്റ് എസ്.വി.എം നിർവ്വഹിച്ചു. കിടങ്ങൂർ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി റവ. ഫാ. തോമസ് ഇടത്തിപ്പറമ്പിൽ സൈക്രാടിക് ഐ.പി വിഭാഗം ആശീർവദിച്ചു. സെന്റ് ജോര്‍ജ് ക്‌നാനായ പളളി വികാരി റവ. ഫാ. സിറിയക് മറ്റത്തിൽ, ആശുപത്രി ഡയറക്ടർ സി. സുനിത എസ്.വി.എം, ജോയിന്റ് ഡയറക്ടർ സി. അനിജ എസ്.വി.എം, ചീഫ് മെഡിക്കൽ ഓഫീസർ സി. ഡോ. ലത എസ്.വി.എം, മുൻ ഡയറക്ടർ സി. ഡോ.ആൻ ജോസ് എസ്.വി.എം, സൈക്രാടിക് വിഭാഗം കൺസൾട്ടന്റ് ഡോ. രാകേഷ് ചെറിയാൻ ജേക്കബ്, ആശുപത്രി ചാപ്ലെയിൻ ഫാ. ജോസ് കടവിൽച്ചിറയിൽ, എസ്.വി.എം പ്രൊവിൻഷ്യൽ കൗൺസിൽ അംഗങ്ങൾ, ഡോക്ടർമാർ, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
---------------------
LLM ഹോസ്പിറ്റലിലെ സേവനങ്ങളെ കുറിച്ച് അറിയുന്നതിനും അപ്പോയിൻമെന്റ് എടുക്കുന്നതിനും 9656076700 എന്ന നമ്പറിൽ വിളിക്കുക!