27/11/2023
ഇന്ന് പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മഹത്തായ ഒരു കർമ്മം നടക്കുകയാണ്. ഒരു അമ്മയ്ക്ക് ഒരു ഭവനം നിർമ്മിച്ചു നൽകുകയാണ്. അതിനുള്ള തുകയായ അഞ്ചേകാൽ ലക്ഷം രൂപ പെരുന്ന ക്ഷേത്രത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ കൈമാറും. മറ്റൊരു പ്രത്യേകത ഈ ഭവനത്തിന് സൗജന്യമായി സോളാർ സിസ്റ്റം നൽകുന്നത് രാജേഷ് സൂര്യ സോളാർ ആണ്. അതുകൊണ്ട് ഒരിക്കൽ പോലും വൈദ്യുതി ബിൽ അടയ്ക്കേണ്ടി വരില്ല. ഗ്യാസ് കണക്ഷൻ ഉൾപ്പെടെ ഫർണിച്ചർ ഒക്കെയായി സഹായിക്കാൻ നിരവധി ആളുകൾ മുന്നോട്ട് വന്നിട്ടുണ്ട്. മഴ മാറി നിന്നാൽ ഒരു മാസം കൊണ്ട് ഭവനം നിർമ്മിച്ചു നൽകി താക്കോൽ കൈമാറും.
മറ്റൊരു പ്രത്യേകത ഈ ചടങ്ങിൽ ചങ്ങനാശ്ശേരിയിലെ രണ്ട് പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുകയാണ്. വേദനയ്ക്ക് പകരം സന്തോഷവും ആശങ്കയ്ക്ക് പകരം പ്രതീക്ഷയും നൽകുന്ന ഒരാൾ നമ്മുടെ ചങ്ങനാശ്ശേരിയിൽ ഉണ്ട് അദ്ദേഹമാണ് പ്രൊഫസർ ഡോക്ടർ എൻ രാധാകൃഷ്ണൻ. രക്തക്കുഴലുകൾ തടിച്ചു വീർത്തു പൊട്ടുന്ന വേരിക്കോസ് വെയിൻ എന്ന രോഗത്തിന് കെമിക്കൽ ബോംബിംഗ് എന്ന ചികിത്സകൊണ്ട് ലോക ശ്രദ്ധ നേടിയ ആളാണ് ഈ ചങ്ങനാശ്ശേരിക്കാരൻ, തന്റെ ചികിത്സാരംഗത്ത് ഇതുവരെ ഏകദേശം 50,000 ത്തോളം രോഗികൾക്ക് രോഗശാന്തി നൽകി. അദ്ദേഹത്തിന് ശരവണാമൃത പുരസ്കാരം നൽകുകയാണ്. മറ്റൊരാൾ ഡോക്ടർ ജോർജ് പീടിയേക്കൽ ഇതുവരെ 35 ഓളം ഭവനങ്ങൾ നിരാലംബരായ ആളുകൾക്ക് സൗജന്യമായി നിർമ്മിച്ചു നൽകി. അദ്ദേഹത്തിനും ശരവണാമൃത പുരസ്കാരം നൽകുകയാണ്. ഇതോടൊപ്പം 15 ക്യാൻസർ, വൃക്ക രോഗികൾക്ക് ധനസഹായ വിതരണവും നടക്കും.
ഇന്ന് വൈകുന്നേരം അഞ്ചരയ്ക്ക് ക്ഷേത്രത്തിൽ ആദ്യമായി മെഗാ തിരുവാതിര നടക്കുകയാണ്. അതിനുശേഷം കാർത്തിക ദീപക്കാഴ്ചയും കൊടിയേറ്റും.
ഏഴുമണിക്ക് ഗോപുരത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ.
അതിനുശേഷം എട്ടുമണിക്ക് നജീബ് അർഷാദ്, മൃദുല വാര്യർ, നിത്യ മാമൻ, നിഖിൽ മാത്യു, വിപിൻ സേവിയർ, റിയാന രാജ് എന്നിവരുടെ മെഗാ ഗാനമേള.
ഈ 10 ദിവസവും എന്നും ഉച്ചയ്ക്ക് ക്ഷേത്രത്തിൽ അന്നദാനവും ഉണ്ട്, ഇരുപതിനായിരത്തോളം ആളുകൾക്കാണ് ഭക്ഷണം ഒരുക്കുന്നത്. ഒരു വൃശ്ചിക കാർത്തികയുടെ സന്ധ്യയിൽ മൺചിരാതുകൾ തെളിയുന്നു. പ്രത്യാശയുടെ തിരി തെളിയിക്കുന്ന തൃക്കാർത്തികയിൽ തൃപെരുന്നയുടെ ദേശനാഥന് കൊടിയേറുകയാണ്. ഇനിയും 10 ദിവസത്തെ ഉത്സവത്തിന്റെ നാളുകളാണ്. ഏവരെയും പെരുന്നയിലേക്ക് സ്വാഗതം ചെയ്യുന്നു.
ശുഭദിനം ✌️
Courtesy : Vinod Panicker, Changanacherry Junction