Medinfo malayalam

Medinfo malayalam ആരോഗ്യമേഖലയില്‍ അറിയേണ്ടതായ വിവരങ്ങള്‍

02/06/2025

സാമൂഹിക പ്രാധാന്യമുള്ള വിഷയം. നന്ദി ഡോക്ടര്‍.

29/05/2025

എം ഡി എം എ എന്ന രാസലഹരിയുടെ ഉപയോഗവും അത് എങ്ങിനെയാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനെ കുറിച്ചും വിശദീകരിക്കുന്ന എന്റ വീഡിയോ. സാമൂഹിക പ്രതിബദ്ധതയുള്ള സന്ദേശമാണ് എന്ന് തോന്നുകയാണെങ്കില്‍ ഷെയര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം ഫോളോ കൂടി ചെയ്താല്‍ നന്നായി. ഇതുപോലുള്ള വിഷയങ്ങളില്‍ പൊതുസമൂഹത്തിന് ഉപകാരപ്രദമാകുന്ന സന്ദേശം നല്‍കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത്തരം വിഷയങ്ങള്‍ വീഡിയോക്ക് താഴെ കമന്റായി പങ്കുവെക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തിലെ ഏറ്റവും വലിയ ഫിസിയോതെറാപ്പി സെന്ററുകളില്‍ ഒന്ന് പ്രവര്‍ത്തിക്കുന്നത് നമ്മുടെ കൊയിലാണ്ടിയിലാണ്, അറിയാമോ?
28/05/2025

കേരളത്തിലെ ഏറ്റവും വലിയ ഫിസിയോതെറാപ്പി സെന്ററുകളില്‍ ഒന്ന് പ്രവര്‍ത്തിക്കുന്നത് നമ്മുടെ കൊയിലാണ്ടിയിലാണ്, അറിയാമോ?

വിട്ടുമാറാത്ത ശരീരവേദ ഉള്‍പ്പെടെയുള്ള അവസ്ഥകള്‍ക്ക് ഏറ്റവും ഫലപ്രദം ഫിസിയോതെറാപ്പിയാണ്. ഓരോ അവസ്ഥയെയും കൃത്യമായി തിരിച്ചറിഞ്ഞ് മരുന്നുകളില്ലാതെ ശാസ്ത്രീയമായ വ്യായാമങ്ങളിലൂടെയും അതിനൂതനമായ ഉപകരണങ്ങളുടെ സഹായത്തോടെയും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുന്നതില്‍ പരിചയ സമ്പന്നരായ ഫിസിയോതെറാപ്പിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ മലബാറിലെ ഏറ്റവും മികച്ച ഫിസിയോതെറാപ്പി സെന്ററുകളിലൊന്ന് കൊയിലാണ്ടിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും വിളിക്കൂ: 9778469992, 9778469993.

**ഐ പി (താമസ സൗകര്യം ലഭ്യമാണ്).

അസുഖമുണ്ടെങ്കില്‍ ഡോക്ടറെ തന്നെ കാണണം. പനിയാണെങ്കില്‍ ജനറല്‍ മെഡിസിനും, മാനസികരോഗമാണെങ്കില്‍ സൈക്യാട്രിയും....മടിക്കുന്ന...
07/05/2025

അസുഖമുണ്ടെങ്കില്‍ ഡോക്ടറെ തന്നെ കാണണം. പനിയാണെങ്കില്‍ ജനറല്‍ മെഡിസിനും, മാനസികരോഗമാണെങ്കില്‍ സൈക്യാട്രിയും....മടിക്കുന്നതെന്തിന്?

നമ്മുടെ ചിന്തയും, അനുഭവവും, ജീവിതവുമെല്ലാം നിയന്ത്രിക്കുന്നതില്‍ മാനസികാരോഗ്യത്തിന് വലിയ പങ്കുണ്ട്. ശരീരത്തിന്റെ ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും കൂടി ഉറപ്പ് വരുത്തുമ്പോഴാണ് ഒരു വ്യക്തി പൂര്‍ണ്ണ ആരോഗ്യവാനായി മാറുന്നത്. ഓര്‍ക്കുക, മറ്റേത് അസുഖത്തിനും ഡോക്ടറെ കാണുന്നത് പോലെ തന്നെയാണ് മാനസിക ആരോഗ്യത്തിന് ഡോക്ടറെ സന്ദര്‍ശിക്കുന്നതും. അതിന് മടിക്കുന്നത് ഒരു പക്ഷെ ജീവിതം തന്നെ നശിപ്പിക്കുന്നതിന് തുല്യമാകും.
മാനസിക ആരോഗ്യത്തിന് ഡോക്ടറെ സന്ദര്‍ശിക്കണമെന്ന് തോന്നിയാല്‍ ഒട്ടും മടികാണിക്കരുത്. ഉടന്‍ വിളിക്കൂ: 9288014004

02/05/2025

ഭ്രാന്തനെന്ന് വിളിച്ച് ഒറ്റപ്പെടുത്തുന്ന അനേകം പേരുണ്ട് നമുക്കിടയില്‍. ഇവരില്‍ ഭൂരിപക്ഷം പേരും ബൈപ്പോളാര്‍ ഡിസീസ് എന്ന മാനസികരോഗാവസ്ഥയിലൂടെ കടന്ന് പോകുന്നവരായിരിക്കും. നമ്മള്‍ ഒന്ന് ശ്രദ്ധിച്ചാല്‍, ചികിത്സിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്താല്‍ ആരോഗ്യമുള്ള ജീവിതത്തിലേക്ക് ഇവരെയും കൊണ്ടുവരാന്‍ സാധിക്കും. ഓര്‍ക്കുക, ഒറ്റപ്പെടുത്താനും മാറിപ്പോകുവാനും എളുപ്പമാണ്, എന്നാല്‍ ഒന്ന് ചേര്‍ത്ത് പിടിച്ചാല്‍ ഒരു മനുഷ്യായുസ്സില്‍ ചെയ്യാവുന്ന ഏറ്റവും നന്മയുള്ള കാര്യമായിരിക്കും അത്.

ബൈപ്പോളാര്‍ രോഗാവസ്ഥയെ കുറിച്ചറിയാന്‍ ഈ വീഡിയോ കാണുക. ചികിത്സ ആവശ്യമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ ബുക്കിങ്ങിന് 9288014004 എന്ന നമ്പറില്‍ വിളിക്കുക.

കഴിഞ്ഞ ദിവസം അവള്‍ മരണത്തില്‍ അഭയം പ്രാപിച്ചു. മൂന്ന് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ ക്രൂര.... പക്ഷെ, ബോധപ...
16/04/2025

കഴിഞ്ഞ ദിവസം അവള്‍ മരണത്തില്‍ അഭയം പ്രാപിച്ചു. മൂന്ന് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ ക്രൂര.... പക്ഷെ, ബോധപൂര്‍വ്വമായിരുന്നില്ല. അതൊരു അസുഖമാണ്, പ്രസവം കഴിഞ്ഞ മഹാഭൂരിഭാഗം സ്ത്രീകളും അനുഭവിക്കുന്ന അസുഖം. നമ്മള്‍ അവരെ കുറ്റപ്പെടുത്തും. പക്ഷെ യാഥാര്‍ത്ഥ്യംതിരിച്ചറിഞ്ഞ് ചികിത്സ നല്‍കാന്‍ എത്രപേര്‍ ശ്രമിക്കുന്നു.

എത്രഭീകരമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എ്ന്ന് നാം ഇനിയെങ്കിലും തിരിച്ചറിയണം.

ഡോ. സാബു റഹ്‌മാന്റെ ഈ ലേഖനം നിര്‍ബന്ധമായും വായിക്കണം. പുതിയതായി വിവാഹം കഴിഞ്ഞവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഷെയര്‍ ചെയ്ത് നല്‍കണം. ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

അവളെയും നമ്മള്‍ മരണത്തിന് വിട്ടുകൊടുത്തു. മൂന്നരമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കളഞ്ഞ ക്രൂരയായ അമ്മ എന്നായിരുന്നു അന്ന് കേരളം അവരെ വിധിയെഴുതിയത്. പിന്നീടവര്‍ എല്ലാം തുറന്ന് പറഞ്ഞപ്പോഴാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് കേരളം തിരിച്ചറിഞ്ഞത്. കുറ്റബോധവും, നഷ്ടബോധവും മനസ്സില്‍ പേറി, ഒടുക്കം കഴിഞ്ഞ ദിവസം അവര്‍ മരണത്തില്‍ അഭയം തേടി....

എത്രഭീകരമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എ്ന്ന് നാം ഇനിയെങ്കിലും തിരിച്ചറിയണം.

നമുക്കിടയില്‍ ഇനിയും ദിവ്യമാര്‍ ഉണ്ടാകരുത്. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് എല്ലാവരും തിരിച്ചറിയണം. സാധിക്കുമെങ്കില്‍ എന്റെ ഈ ലേഖനം പരമാവധി പങ്കുവെക്കണം. ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു. https://grihalakshmi.mathrubhumi.com/wellness/support-and-solutions-for-postpartum-depression-1.9954581?fbclid=IwY2xjawJsIA1leHRuA2FlbQIxMQABHjg2xj0lvvgeJi4cwKb-7uJEgFIxl2GaJNiwoBQGV_5LYzuCnLX2gdChF2SH_aem_L9OWvKlcOWixl9-pRbnLTg
.saburahman

10/04/2025

വിഷാദം, ഉന്മാദം തുടങ്ങിയ അവസ്ഥകള്‍ ചികിത്സ ആവശ്യമായ രോഗലക്ഷണങ്ങളാണ്. ബൈപ്പോളാര്‍ മൂഡ് ഡിസോര്‍ഡര്‍ എന്ന അവസ്ഥ ആയേക്കാമിത്. ആത്മഹത്യക്ക് പോലും കാരണമാകുന്ന ഈ രോഗാവസ്ഥ ശരിയായി ചികിത്സിച്ചാല്‍ അതിജീവിക്കാന്‍ സാധിക്കുന്നതാണ്. പ്രശസ്ത മനോരോഗ ചികിത്സകന്‍ ഡോ. സാബു റഹ്‌മാന്‍ മാതൃഭൂമിഓണ്‍ലൈനില്‍ എഴുതിയ ലേഖനം വായിക്കാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
.saburahman
https://www.mathrubhumi.com/health/features/bipolar-mood-disorder-symptoms-treatment-and-recovery-1.10479397

ലഹരിയുടെ കാര്യമാണ് പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. സാബുറഹ്മാൻ പറയുന്നത്. ഷെയർ ചെയ്തോളൂ ആർക്കെങ്കിലും ഉപകാരമാകും.
08/04/2025

ലഹരിയുടെ കാര്യമാണ് പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. സാബുറഹ്മാൻ പറയുന്നത്. ഷെയർ ചെയ്തോളൂ ആർക്കെങ്കിലും ഉപകാരമാകും.

ലഹരിക്കടിമപ്പെട്ട ആരെയെങ്കിലും പരിചയമുണ്ടോ?

എങ്കില്‍ ഈ വാക്കുകള്‍ നിര്‍ബന്ധമായും വായിക്കുക. പ്രശസ്ത സൈക്യാട്രിസ്റ്റും കോഴിക്കോട് വിവേക ഹോസ്പിറ്റലിന്റെ എം ഡിയുമായ ഡോ. സാബു റഹ്‌മാന്റെ വാക്കുകള്‍...പൂര്‍ണ്ണമായും വായിക്കുക, പരമാവധി ഷെയര്‍ ചെയ്യുക.

മിതമായ രീതിയില്‍ ലഹരി ഉപയോഗിക്കുന്നവരാണ് സമൂഹത്തിലെ ഒരു വലിയ വിഭാഗം ആളുകള്‍. ഇവരെക്കൊണ്ട് മറ്റുള്ളവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഉപദ്രവമോ ദോഷമോ ഉണ്ടാകാറില്ല. എന്നാല്‍ അമിതമായ ആസക്തി പ്രകടിപ്പിക്കുകയും ദൈനംദിന ജീവിതം പോലും ദുഷ്‌കരമായി മാറുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ഇവരില്‍ ഒരു വിഭാഗം കാലാന്തരത്തില്‍ എത്തിച്ചേരാറുണ്ട്. ഇത്തരത്തിലുള്ളവരെയാണ് ലഹരിക്ക് അടിമകളായവര്‍ എന്ന ഗണത്തില്‍ പെടുത്തുന്നത്.

ലഹരിയോടുള്ള ആസക്തിമൂലം ഇവര്‍ക്ക് ജോലിയെടുക്കാന്‍ സാധിക്കാതെ വരുന്നു. സ്വാഭാവികമായും ലഹരി വാങ്ങുവാനുള്ള സാമ്പത്തികം ഇല്ലാതെ വരികയും ചെയ്യും. എന്നാല്‍ ലഹരി ഇല്ലാതെ ജീവിക്കാന്‍ ഇവര്‍ക്ക് സാധിക്കുകയുമില്ല. ഇത്തരം അവസരം വരുമ്പോഴാണ് ഇവര്‍ അക്രമകാരികളാകുന്നതും, മോഷണം നടത്തുന്നതും സമൂഹത്തിന് ഭീഷണിയായി മാറുന്നതും. കുറേ നാളുകളായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന ലഹരി അതിക്രമങ്ങളുടേയും കൊലപാതകങ്ങളുടേയുമെല്ലാം അടിസ്ഥാനകാരണം ഇതാണ്.

ഇവരില്‍ പലരും പല വിമുക്തി കേന്ദ്രങ്ങളിലും ചികിത്സ തേടിയവരാണ്. ചികിത്സയുടെ കാലയളവില്‍ മാറ്റമുണ്ടാകും. എന്നാല്‍ തിരിച്ച് വന്ന് അധികനാളുകള്‍ കഴിയും മുന്‍പ് തന്നെ പഴയ അവസ്ഥയിലേക്ക് പോകുന്നവരാണ് മഹാഭൂരിപക്ഷവും. ഇത് എങ്ങിനെ തടയാം?

ചില കാര്യങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കണം

1) ലഹരിക്ക് അടിമയാകുക എന്നത് ഒരുതരത്തിലുള്ള മാനസികരോഗമാണ്. പൂര്‍ണ്ണമായും രക്ഷനേടണമെങ്കില്‍ ശാസ്ത്രീയമായ ചികിത്സ തന്നെ നല്‍കണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സൈക്യാട്രിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന ചികിത്സതന്നെയാണ് ഏറ്റവും ഉത്തമം.

2) ചികിത്സ പൂര്‍ത്തീകരിച്ച് കഴിഞ്ഞാലും വ്യക്തിയുടെ മേല്‍ പ്രിയപ്പെട്ടവരുടെ കണ്ണുണ്ടാകണം. ലഹരിയോടുള്ള ടെന്റന്‍സ് കാണിച്ച് തുടങ്ങുന്ന് എന്ന് തോന്നിയല്‍ പിന്‍തിരിപ്പിക്കണം. ആവശ്യമായി വരികയാണെങ്കില്‍ ഉടന്‍ തന്നെ ചികിത്സകന്റെ അടുത്ത് എത്തിക്കുകയും വേണം.

ഓര്‍ക്കുക. ലഹരിയോടുള്ള ആസക്തി മാനസിക രോഗമാണ്. ചികിത്സതന്നെയാണ് പ്രതിവിധി. പരിചയങ്ങളിലോ, സൗഹൃദ വലയങ്ങളിലോ ആരെങ്കിലും ലഹരിക്കടിമപ്പെടുന്നു എന്ന് തോന്നിയാല്‍ എത്രയും പെട്ടെന്ന് ചികിത്സ തുടങ്ങാന്‍ പ്രേരിപ്പിക്കുക. ഞങ്ങളെ ബന്ധപ്പെടേണ്ട നമ്പര്‍ : 9288014004 (ത തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മണിമുതല്‍ വൈകീട്ട് 5.30 വരെ)

വളരെ ഗൗരവതരമായ വിഷയമാണ് ഡോ. സാബു റഹ്‌മാന്‍ എഴുതിയത്. പ്രസവശേഷം സ്ത്രീകളില്‍ കാണപ്പെടുന്ന വിഷാദത്തിന്റെ ഈ അവസ്ഥ തിരിച്ചറി...
04/10/2024

വളരെ ഗൗരവതരമായ വിഷയമാണ് ഡോ. സാബു റഹ്‌മാന്‍ എഴുതിയത്. പ്രസവശേഷം സ്ത്രീകളില്‍ കാണപ്പെടുന്ന വിഷാദത്തിന്റെ ഈ അവസ്ഥ തിരിച്ചറിയാതെ പോകുന്നതാണ് പല കുടുംബ പ്രശ്‌നങ്ങളുടേയും പിന്നിലെ കാരണം. ഗര്‍ഭിണികളായ സ്ത്രീകളോ, അവരുടെ കുടുംബാംഗങ്ങളോ പരിചയത്തിലുള്ളവര്‍ ഈ ലേഖനം അവരുമായി പങ്കുവെക്കുന്നത് നല്ലതാണ്. നവജാത ശിശുവിനെ ആ അമ്മ കൊന്നുകളയാനുള്ള കാരണം ഇതായിരുന്നു. പ്രസവാനന്തര വിഷാദത്തെക്കുറിച്ച് ഡോ. സാബു റഹ്‌മാന്റെ ശ്രദ്ധേയമായ ലേഖനം വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സ്ത്രീയാണ് മുൻപിലിരിക്കുന്നത്! മുഖത്ത് ഒരുതരം നിസ്സംഗതാഭാവം. കൂടെ വന്...

വന്ധ്യതാ ചികിത്സയിലെ നൂതന രീതിയെ കുറിച്ച് കൂടുതലറിയുവാന്‍ കോഴിക്കാട് മാട്രിയ എക്‌സ്‌ക്ലൂസിവ് ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്ക...
12/08/2024

വന്ധ്യതാ ചികിത്സയിലെ നൂതന രീതിയെ കുറിച്ച് കൂടുതലറിയുവാന്‍ കോഴിക്കാട് മാട്രിയ എക്‌സ്‌ക്ലൂസിവ് ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി ഹോസ്പിറ്റലുമായി ബന്ധപ്പെടുക. ഫോണ്‍ : 984743600

ലോകവ്യാപകമായി ദമ്പതികൾ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ് വന്ധ്യത. പുതിയ പഠനങ്.....

01/10/2022

Address

Calicut
Koyilandy
673305

Alerts

Be the first to know and let us send you an email when Medinfo malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Medinfo malayalam:

Share