17/12/2024
പഞ്ചകർമ്മ യൂണിറ്റ് ഉത്‌ഘാടനം
തലക്കുളത്തൂർ ഗ്രാമപഞ്ചായത് ഗവ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെൻറ്ററിൽ പഞ്ചകർമ്മ യൂണിറ്റ് ആരംഭിക്കുന്നു
ഡിസ്‌പെൻസറി വഴി ആയുർവേദ ഔഷധ ചികിത്സകളോടൊപ്പം പഞ്ചകർമ്മ ചികിത്സയും ഇനി ലഭ്യമാകും .
അഡ്‌മിറ്റാവാതെ ചികിത്സകൾ വാക് ഇൻ പഞ്ചകർമ്മ യൂണിറ്റ് വഴിയാണ് ക്രമീകരിച്ചിട്ടുള്ളത്. ഹോസ്പിറ്റൽ മാനേജ്മെൻറ്റ് കമ്മറ്റിയുടെ കീഴിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. പദ്ധതിക്കു വേണ്ട എല്ലാ ഉപകരണങ്ങളും പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയിട്ടുണ്ട്. കൂടാതെ സ്ത്രീകൾക്ക്കും പുരുഷന്മാർക്കുമായി രണ്ടു തെറാപ്പിസ്റ്റ് /നഴ്സിങ് അസിസ്റ്റന്റ്റ് -അറ്റൻഡർ തസ്തികകളിയിൽ നിയമനം നടത്തിയിട്ടുണ്ട്.
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ചികിത്സാ സമയ ക്രമീകരണം നടത്തി ദിവസം എട്ട് പഞ്ചകർമ്മ ചികിത്സ വരെ നൽകാവുന്ന രീതിയിൽ ക്രമീകരണം നടത്തിയിട്ടുണ്ട്
പഞ്ചകർമ്മ തെറാപ്പി യുണിറ്റ് തുടങ്ങുന്നത് വഴി എല്ലാ വിധ പഞ്ചകർമ ചികിത്സാ സൗകര്യവും ഓ പി ആയി ലഭ്യമാകും. നസ്യം , അഭ്യംഗം, ധാര, ഉഴിച്ചിൽ, കിഴികൾ ,സ്റ്റീം ബാത്ത് മസ്സാജ് തുടങ്ങി എല്ലാ കേരളീയ ചികിത്സാ സൗകര്യങ്ങളും എല്ലാ വിധ പഞ്ചകർമ ചികിത്സകളും യൂണിറ്റ് വഴി ലഭ്യമാകും. രക്തമോക്ഷം , ക്ഷാര ചികിത്സ, അഗ്നികർമ്മം , ഹിജാമ തുടങ്ങിയ ചികിത്സകളും യൂണിറ്റ് വഴി ലഭ്യമാകും
*2024 ഡിസംബർ 18 നു കാലത്തു 11 മണിക്ക് ഡിസ്പെൻസറിയിൽ വെച്ച് നടക്കുന്ന ഉൽഘാടന ചടങ്ങിൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി കെ ടി പ്രമീള യൂണിറ്റ് ഉത്‌ഘാടനം നിർവഹിക്കും.* നാഷണൽ ആയുഷ് മിഷൻ ഡി പി എം *ഡോ അനീന പി ത്യാഗരാജൻ* ചടങ്ങിൽ പങ്കെടുക്കും
മെഡിക്കൽ ഓഫീസർ
ഡോ പ്രവീൺ കളത്തിങ്കൽ