UNA Baby memorial hospital unit calicut

UNA Baby memorial hospital unit calicut Official page of united nurses association ,baby memorial hospital unit, calicut.

09/11/2020

നന്ദി സാജൻ പള്ളുരുത്തി....

താങ്ങളെപ്പോലുള്ളവരാണ് എന്നും ഞങ്ങളോടൊപ്പം ഉണ്ടാകൂവെന്നറിയാം. പിന്തുണക്ക് നന്ദി.



പങ്കെടുക്കുക, വിജയിപ്പിക്കുക ✌️
05/11/2020

പങ്കെടുക്കുക, വിജയിപ്പിക്കുക ✌️

പ്രക്ഷോപങ്ങൾക്ക്‌ തുടക്കം കുറിച്ച് കോഴിക്കോട് pvs ഹോസ്പിറ്റലിലെ നഴ്സുമാർ.     കൊറോണ കാലത്തും നഴ്സുമാരെ ചുഷണം ചെയ്യുന്ന P...
02/11/2020

പ്രക്ഷോപങ്ങൾക്ക്‌ തുടക്കം കുറിച്ച് കോഴിക്കോട് pvs ഹോസ്പിറ്റലിലെ നഴ്സുമാർ.
കൊറോണ കാലത്തും നഴ്സുമാരെ ചുഷണം ചെയ്യുന്ന PVS ഹോസ്പിറ്റലിന്റെ നടപടിയിൽ പ്രതിഷേധിച്ച് pvs നഴ്സിംഗ് ജീവനക്കാർ...
കോവിഡ് പോസിറ്റീവ് ആയ നഴ്സിന് വേണ്ട ചികിത്സ കൊടുത്തില്ല എന്ന് മാത്രമല്ല, ജീവനക്കാരിയോട് ആലപ്പുഴ ഉള്ള വീട്ടിലേക് പോകുകയോ അല്ലെങ്കിൽ ആശുപത്രിയിൽ പകുതി പൈസ കൊടുത്തു അഡ്മിറ്റ്‌ ആയിക്കൊള്ളാൻ...
ഇവിടെ ജീവൻകാർക്ക് വേണ്ട സുരക്ഷാ മുൻകരുതലുകൾ പോലും ഇല്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം.. കോവിഡിന്റെ പേരു പറഞ് ജീവനക്കാരെ കൊള്ളചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷം... ജീവനക്കാരുടെ സാലറി പല ഗഡുകളായി രണ്ട് മൂന്ന് മാസം കൂടുമ്പോൾ ആണ് കൊടുക്കുന്നത്, പല മാസത്തെ ശമ്പളം ഇപ്പോളും കുടിശികയാണ്. സാലറിയിൽ നിന്നും പിടിക്കുന്ന പിഎഫ് തുക പോലും നാൾ ഇതു വരെ മാനേജ്മെന്റ് അടച്ചിട്ടില്ല... ഈ വിഷയങ്ങളിൽ തീരുമാനം ആവാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി മുൻപോട്ട് പോകാനാണ് സംഘടനാ തീരുമാനം.

  സമര പ്രഖ്യാപന കൺവെൻഷൻ  #നവംബർ 16, വൈകുന്നേരം 5 മണിക്ക്..പങ്കെടുക്കുക...വിജയിപ്പിക്കുക...
20/10/2020

സമര പ്രഖ്യാപന കൺവെൻഷൻ #നവംബർ 16, വൈകുന്നേരം 5 മണിക്ക്..

പങ്കെടുക്കുക...
വിജയിപ്പിക്കുക...



അനീതിക്കെതിരെ നേഴ്സുമാർ പ്രക്ഷോഭത്തിലേക്ക്....മാലാഖമാരല്ല... മനുഷ്യരാണ്....കോവിഡ് കാലത്ത് ജീവൻ പണയം വെച്ച് മറ്റുള്ളവരുടെ...
30/09/2020

അനീതിക്കെതിരെ നേഴ്സുമാർ പ്രക്ഷോഭത്തിലേക്ക്....

മാലാഖമാരല്ല... മനുഷ്യരാണ്....
കോവിഡ് കാലത്ത് ജീവൻ പണയം വെച്ച് മറ്റുള്ളവരുടെ ജീവന് കാവൽ നിൽക്കുന്ന നേഴ്സുമാരടക്കമുളള ആരോഗ്യ പ്രവർത്തകരുടെ ശംബളം കട്ട് ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല.

Heartfelt Condolences 😢പ്രാർത്ഥനകൾ വിഫലമായി.. ആതിര യാത്രയായി.. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ സ്റ്റാഫ്‌ നേഴ്സായിരുന്ന ...
18/09/2020

Heartfelt Condolences 😢
പ്രാർത്ഥനകൾ വിഫലമായി..
ആതിര യാത്രയായി..

തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ സ്റ്റാഫ്‌ നേഴ്സായിരുന്ന ആതിര അർബുദത്തിന് ചികിത്സയിലായിരുന്നു.

യുഎൻഎ കുടുംബം അനുശോചിക്കുന്നു...

Heartfelt Condolences 😢കോവിഡ് രകതസാക്ഷിയായി മറ്റൊരു മലയാളി നേഴ്സ് കൂടി നഴ്സിംഗ് സമൂഹത്തിൻ്റെ നൊമ്പരമാകുന്നു.ഒമാനിൽ SINAW...
15/09/2020

Heartfelt Condolences 😢

കോവിഡ് രകതസാക്ഷിയായി മറ്റൊരു മലയാളി നേഴ്സ് കൂടി നഴ്സിംഗ് സമൂഹത്തിൻ്റെ നൊമ്പരമാകുന്നു.ഒമാനിൽ SINAW എം.ഒ.എച്ച് സ്റ്റാഫ് നേഴ്സായി ജോലി ചെയ്തിരുന്ന ബ്ലെസ്സി സാം രാജ്യത്തെ കോവിഡ് അടിയന്തിരാവസ്ഥയെ തുടർന്ന് റോയൽ ആശുപത്രിയിൽ കോവിഡ് മുൻനിര പോരാളികളിൽ ഒരാളായിരുന്നു. കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും പഴയ ആശുപത്രിയിൽ ജോലിയിൽ തിരികെ പ്രവേശിച്ചു. പിന്നീട് എം.ഒ.എച്ച് കോവിഡ് രോഗികളെ പരിചരിക്കുന്നതിന് വേണ്ടി IBRA ആശുപത്രിയിലേക്ക് നിയോഗിച്ചു. അവിടെ വെച്ചാണ് ബ്ലെസ്സിക്ക് കോവിഡ് രോഗം ബാധിക്കുന്നത്. രോഗാവസ്ഥ മോശമായതിനെ തുടർന്ന് റോയൽ ആശുപത്രിയിലെ കോവിഡ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് ബ്ലെസ്സി ലോകത്തോട് വിട പറഞ്ഞത്..ഭർത്താവ് സാം ജോർജ്ജ് .രണ്ട് പിഞ്ചു മക്കൾക്കും, കുടുംബത്തിനും ഈ വിയോഗം താങ്ങാനുള്ള കരുത്ത് സർവ്വേശ്വരൻ നൽകട്ടെ...

ബ്ലെസ്സിയുടെ വിയോഗത്തിൽ യുഎൻഎ കുടുംബം അനുശോചിക്കുന്നു.



Heartfelt Condolences 😢പ്രാർത്ഥനകൾ വിഫലമായി സെൽമാ ജോർജ്ജ് വിടപറഞ്ഞു...കഴിഞ്ഞ 7 തീയ്യതി ഹോസ്റ്റൽ റൂമിൽ ബോധരഹിതയായി കിടന്ന...
11/09/2020

Heartfelt Condolences 😢

പ്രാർത്ഥനകൾ വിഫലമായി സെൽമാ ജോർജ്ജ് വിടപറഞ്ഞു...

കഴിഞ്ഞ 7 തീയ്യതി ഹോസ്റ്റൽ റൂമിൽ ബോധരഹിതയായി കിടന്നിരുന്ന സെൽമാ ജോർജ്ജിനെ (39) സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിക്കുകയും ഹൈപ്പർടെൻസീവ് ബ്ലീഡ് (SAH) ഡയഗ്‌നോസിസ് ചെയ്യുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി 10.45 ഓടെയാണ് മരണം സ്ഥിതീകരിച്ചത്.ഭർത്താവ് സിജുവും, 13 വയസ്സുളള മകളും 9 തീയ്യതി ആശുപത്രിയിൽ എത്തിയിരുന്നു.ലക്നൗ അപ്പോളോ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തുവരുകയായിരുന്നു.10 വർഷത്തോളം സൗദി അറേബ്യയിലും ,2 വർഷത്തോളം Nayathi Medicity Mathura യിലും സ്റ്റാഫ് നഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കോട്ടയം പാലാ രാമപുരം സ്വദേശിനിയാണ്. യുഎൻഎ കുടുംബം അനുശോചിക്കുന്നു.

വാർത്ത അറിയിച്ചത്: ബിറ്റോ പി തോമസ്

Heartfelt Condolences...സൗദി അറേബ്യയിലെ നജ്റാനിൽ ഷെറോറ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തിരുന്ന അമൃത മോഹൻ (3...
10/09/2020

Heartfelt Condolences...

സൗദി അറേബ്യയിലെ നജ്റാനിൽ ഷെറോറ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തിരുന്ന അമൃത മോഹൻ (31) കോവിഡ് ബാധിച്ച് ഇന്ന് പുലർച്ചെ 4:51 ന് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. കിംഗ് ഖാലിദ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.7 മാസം ഗർഭിണിയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം ഇന്നലെ രാത്രി പരാജയപ്പെട്ടിരുന്നു. കോട്ടയം വൈക്കം സ്വദേശിയാണ്. ഭർത്താവ് അവിനാശ് മോഹൻദാസ്.കോവിഡ് ബാധിച്ച് മരണപ്പെട്ടതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കില്ല പകരം അമൃത മോഹനെ അവസാനമായി ഒന്ന് കാണാനുളള ഭർത്താവിൻ്റെ ആഗ്രഹം ആശുപത്രി അധികാരികളെ അറിയിച്ചിട്ടുണ്ട്. അതിനായുളള പരിശ്രമങ്ങൾ യുഎൻഎ നടത്തുന്നുണ്ട്. മറ്റാർക്കെങ്കിലും ഞങ്ങളെ ഇക്കാര്യത്തിൽ സഹായിക്കാൻ കഴിയുമെങ്കിൽ ബന്ധപ്പെടണം. +91-9072444777.

അമൃത മോഹൻ്റെ അകസ്മിക മരണത്തിൽ യുഎൻഎ കുടുംബം അനുശോചിക്കുന്നു.

യുഎൻഎക്ക് കേരളത്തിൽ പുതിയ നേത്യത്വം...യുഎൻഎയെ നയിക്കുക ഇനി വനിതാ നേതൃത്വം.രശ്മി പരമേശ്വരൻ പ്രഥമ വനിതാ സംസ്ഥാന സെക്രട്ടറി...
07/09/2020

യുഎൻഎക്ക് കേരളത്തിൽ പുതിയ നേത്യത്വം...

യുഎൻഎയെ നയിക്കുക ഇനി വനിതാ നേതൃത്വം.
രശ്മി പരമേശ്വരൻ പ്രഥമ വനിതാ സംസ്ഥാന സെക്രട്ടറി(KNMC മെംബർ ), ഷോബി ജോസഫ് സംസ്ഥാന പ്രസിഡണ്ട്, ദിവ്യ ഇ എസ് സംസ്ഥാന ട്രഷറർ....
സേവന-വേതന വ്യവസ്ഥകൾ പുതുക്കി നിശ്ചയിക്കണമെന്നും, ഇന്ത്യ ഒട്ടാകെ ഒറ്റ രജിസ്ട്രേഷൻ സമ്പ്രദായം നടപ്പിലാക്കണമെന്നും, ബോണസും ശമ്പളവും നിഷേധിക്കുന്ന ആശുപത്രികൾക്കെതിരെ ക്രിമിനൽ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യുഎൻഎയുടെ വെർച്വൽ റാലി ഒക്ടോബർ 2 ന്....

Together we are strong... 💪💪💪

07/09/2020

യുഎൻഎക്ക് കേരളത്തിൽ പുതിയ നേത്യത്വം...

യുഎൻഎയെ നയിക്കുക ഇനി വനിതാ നേതൃത്വം.
രശ്മി പരമേശ്വരൻ പ്രഥമ വനിതാ സംസ്ഥാന സെക്രട്ടറി(KNMC മെംബർ ), ഷോബി ജോസഫ് സംസ്ഥാന പ്രസിഡണ്ട്, ദിവ്യ ഇ എസ് സംസ്ഥാന ട്രഷറർ....
സേവന-വേതന വ്യവസ്ഥകൾ പുതുക്കി നിശ്ചയിക്കണമെന്നും, ഇന്ത്യ ഒട്ടാകെ ഒറ്റ രജിസ്ട്രേഷൻ സമ്പ്രദായം നടപ്പിലാക്കണമെന്നും, ബോണസും ശമ്പളവും നിഷേധിക്കുന്ന ആശുപത്രികൾക്കെതിരെ ക്രിമിനൽ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യുഎൻഎയുടെ വെർച്വൽ റാലി ഒക്ടോബർ 2 ന്....

Together we are strong... 💪💪💪



പ്രിയ നേതാവിന്റെ വാക്കുകൾ... പ്രതിസന്ധികളെയാണ് നാം ജീവിതത്തിൽ ഏറ്റവുമധികം സ്നേഹിക്കേണ്ടത്....നമ്മുടെ യഥാർത്ഥ സുഹ്യുത്തുക...
30/08/2020

പ്രിയ നേതാവിന്റെ വാക്കുകൾ... പ്രതിസന്ധികളെയാണ് നാം ജീവിതത്തിൽ ഏറ്റവുമധികം സ്നേഹിക്കേണ്ടത്....

നമ്മുടെ യഥാർത്ഥ സുഹ്യുത്തുക്കളെയും, കപടന്മാരെയും നമുക്ക് മുന്നിൽ ശരിക്ക് കാണിച്ച് തരുന്ന അസുലഭ മുഹൂർത്തമാണ്. മുന്നോട്ടുള്ള പ്രയാണത്തിൽ ചേർത്ത് നിർത്തേണ്ടവരെയും, സൂക്ഷിക്കേണ്ടവരെയും നമുക്ക് ക്രിത്യമായും, വ്യക്തമായും കാണിച്ച് തരും.നമ്മെ കുറിച്ച് മറഞ്ഞു നിന്ന് കുറ്റം പറഞ്ഞവരുണ്ടല്ലോ ഉയരങ്ങളിലേക്ക് പോകുമ്പോൾ അകറ്റി നിർത്താൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് അവരെയാണ്. കാലം നിങ്ങളെപ്പറ്റി പറഞ്ഞതെല്ലാം ചെവിയിൽ എത്തിക്കുക തന്നെ ചെയ്യും. ഒന്നും പുറത്ത് കാണിക്കരുത്. അത്തരക്കാരെ കാണുമ്പോൾ സുന്ദരമായി പുഞ്ചിരിക്കുക. മറുപടി നൽകാൻ ശരിയായ സമയം നിങ്ങളിലേക്കെത്തുക തന്നെ ചെയ്യും.അതാണ് ജീവിതം.

നാം ഈ ഭൂമിയിൽ പിറന്ന് വീണത് ഒറ്റക്കാണ്, അന്ത്യയാത്രയും തനിച്ചാണ്. അതിനാൽ കൂടെ ആരുണ്ടാകും എന്ന് ചിന്തിച്ചാകരുത് പ്രയാണം. എന്ത് പ്രതിസന്ധി വന്നാലും മുന്നോട്ട് പോവുക കൂടെ ചേർത്ത് പിടിക്കാൻ നന്മയുള്ള ആത്മാർത്ഥയുള്ള നിരവധി പേരുണ്ടാകും. ഒറ്റക്കാര്യം മാത്രം ഓർക്കുക നമ്മുടെ പോസ്റ്റീവ്നസും നെഗറ്റീവും നമ്മൾക്കറിയാൻ കഴിയണം. ശുഭാപ്തി വിശ്വാസം ഒരിക്കലും കൈവിടരുത്. മറ്റുള്ളവർ നമ്മളെ കുറിച്ച് എന്ത് പറയുന്നു, എന്ത് ചിന്തിക്കുന്നുവെന്നത് നെവർ മൈൻഡ്.നമ്മടെ ശരികളുമായി നാം മുന്നോട്ട് പോവുക. എല്ലാവരെയും സന്തോഷിപ്പിച്ച് മുന്നോട്ട് ജീവിതം കൊണ്ട് പോകാൻ കഴിയില്ല. ശത്രുവിനെ അങ്ങനെ തന്നെ കാണാനും സുഹ്യുത്തിനെ ചേർത്ത് പിടിക്കാനും കഴിയണം. എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കണം, ശരിയാണ് എന്ന് ഉത്തമ ബോധ്യം വന്ന ശേഷമേ ഒരു തീരുമാനമെടുക്കാൻ പാടുള്ളൂ.

ഞാനെൻ്റെ അനുഭവത്തിൽ നിന്നും പഠിച്ച പാഠo.

Address

Indira Gandhi Road
Kozhikode (Calicut)
673004

Website

Alerts

Be the first to know and let us send you an email when UNA Baby memorial hospital unit calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category