IQRAA International Hospital & Research Centre

IQRAA International Hospital & Research Centre IQRAA International Hospital and Research Centre is a 350 bed multi-super-specialty hospital.

09/03/2026

രോഗികളുടെ ജീവൻ വെച്ച് വിലപേശുന്ന
ഒരു സമരം..

നഴ്സിംഗ് ജീവനക്കാരുടെ പഠന കാലത്തെ
ചിലവിനെക്കുറിച്ചോ
ജോലിഭാരത്തെ സംബന്ധിച്ചോ
അവരുടെ വേതനവ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനെക്കുറിച്ചോ ഒന്നും
ആർക്കും രണ്ടഭിപ്രായമില്ല.
എന്നാൽ ഇപ്പോൾ അവർ നടത്തിവരുന്ന
സമര രീതി ആശുപത്രിയിലെത്തുന്ന
ആസന്ന നിലയിലുള്ള രോഗികളുടെ
ജീവൻ വെച്ചുള്ള വിലപേശലാണെന്ന് പറയാതെ വയ്യ.

സർക്കാർ ആശുപത്രികളുടെ പരിമിതികളിൽ
നിന്ന് രക്ഷതേടി ഉള്ളവരും ഇല്ലാത്തവരുമായി
വലിയൊരു വിഭാഗം ജനങ്ങൾ ആശ്രയിക്കുന്നത് ഇന്ന് സ്വകാര്യ ആശുപത്രികളെയാണ്.

ജീവൻ രക്ഷിക്കാനായി ആംബുലൻസിൽ
ചീറിപ്പാഞ്ഞെത്തുന്ന രോഗികൾക്ക് മുന്നിൽ
അടഞ്ഞു കിടക്കുന്ന എമർജൻസി ഡിപ്പാർട്മെന്റ് കാണിക്കലാണോ
ആരോഗ്യ സേവന രംഗത്തെ
മാലാഖമാരുടെ സമരം വിജയിപ്പിക്കാനുള്ള
മാർഗം.

വെന്റിലേറ്ററിൽ ജീവനുവേണ്ടി പിടയുന്ന നവജാത ശിശുക്കളെ പരിചരിക്കുന്ന
നഴ്സുമാരെ ഉടൻ പിൻവലിക്കുമെന്നും
അല്ലെങ്കിൽ എത്രയും പെട്ടെന്ന്
ചർച്ചക്ക് തയ്യാറാവണമെന്നും
ഭീഷണി മുഴക്കുന്നത് എങ്ങനെയാണ്
ഒരവകാശ സമരമായി മനസ്സിലാക്കാൻ
സാധിക്കുക.

ഐ സി യൂ കൾ അടച്ചു പൂട്ടി
ഹാർട്ട് അറ്റാക്ക് വന്നവരെ
കാത് ലാബ് മുടക്കി തിരിച്ചയച്ച്
നിങ്ങൾ ആഘോഷിക്കുന്ന
സമാരോന്മാദം നിങ്ങളിൽ പെട്ട
ഒരാൾക്ക് ഒരത്യാഹിതം
സംഭവിച്ചാൽ പോലും തിരിച്ചറിയാനാവാത്ത വിധം ഒരു മിഥ്യ ലഹരിയിൽ
നിങ്ങൾ അകപ്പെട്ടിരിക്കുന്നു.

നിയമപരമായ മുൻ‌കൂർ നോട്ടീസില്ലാതെ
സൂചന സമരമായി ആരംഭിച്ച
ഈ പണിമുടക്ക്
തികച്ചും അന്യായമായ രീതിയിൽ
അനിശ്ചിത കാലത്തേക്ക് നീട്ടിയതായി
പ്രഖ്യാപിക്കുകയായിരുന്നു.

സമരക്കാർ അവരുടെ ഔദാര്യമെന്നോണം
ചില ക്രിട്ടിക്കൽ ഏരിയകളിൽ വിരലിലെണ്ണാവുന്ന ആളുകളെ
ഡ്യൂട്ടി എടുക്കാൻ അനുവദിക്കുന്നു
എന്നതിനൊപ്പം
കാഷ്വാലിറ്റി അടക്കം അത്യാസന്ന
പരിചരണ വിഭാഗങ്ങളിൽ നിന്നെല്ലാം
രോഗികളെ ഒഴിപ്പിക്കണം എന്നാണവർ
ആവശ്യപ്പെടുന്നത്.
ആശുപത്രിയുടെ അവശ്യ സേവനങ്ങളെ
ഇവ്വിധം ബന്ധിയാക്കി വിലപേശുന്നത്
ഒരു പരിഷ്കൃത സമൂഹത്തിൽ കേട്ടു കേൾവിയില്ലാത്ത കാര്യമാണ്.

സ്വകാര്യ ആശുപത്രികളെ വരച്ച വരയിൽ നിർത്താൻ അത്യാസന്ന രോഗികൾക്കുള്ള
ചികിത്സ നിഷേധിക്കാതെ തന്നെ
മറ്റെന്തെല്ലാം മാർഗങ്ങളുണ്ട്.
ഇലക്റ്റീവ് സർജറികൾക്ക്
സഹകരിക്കാതിരുന്നാൽ തന്നെ ആശുപത്രി വരുമാനത്തെ അത് ഗണ്യമായി ബാധിക്കും.
ഓ.പി തടസ്സപെടുത്തലടക്കം കാലങ്ങളായി സ്വീകരിച്ചു വരുന്ന എത്രയോ വഴികളുണ്ട്
പ്രതിഷേധിക്കാൻ.
നിസ്സഹായരായ
രോഗികളുടെ ദൈന്യതയെ അവകാശങ്ങൾ നേടിയെടുക്കാനുള്ള ഉപാധിയാക്കും വിധം
ഇവർക്ക് സമരമുപദേശിക്കുന്ന നേതൃത്വത്തിന്റെ പക്വതക്കുറവിനെ കുറിച്ച്,
ചിന്തയിലെ ആധാർമികതയെക്കുറിച്ച്
അനുയായികൾ തന്നെ ആഴത്തിൽ ചിന്തിക്കട്ടെ.

പൊതു തൊഴിലാളി വിഭാഗങ്ങളും
രാഷ്ട്രീയ സംഘടനകളുമെല്ലാം നടത്തുന്ന ബന്ദുകളിൽ പോലും ആശുപത്രി സേവനങ്ങളെ
ഒഴിവാക്കികൊണ്ടല്ലാത്ത
ഒരു സമരവും ഇന്നേ വരെ
ഒരിടത്തും കണ്ടിട്ടില്ല.
ഇതിപ്പോ
ആശുപത്രി സേവനത്തിന്റെ
അനിവാര്യതയെക്കുറിച്ച്
എല്ലാമറിയുന്നവർ
ഇങ്ങനെ ചെയ്താൽ
ഒരിക്കലും മറക്കാത്ത
ക്രൂരതയുടെ കറുത്ത പാടുകളായി
ഈ സംഘടനയുടെ ചരിത്രത്തിൽ
ഈ നാളുകൾ എഴുതപ്പെടുക തന്നെ ചെയ്യും.

നമ്മുടെ നഴ്സിംഗ് സഹോദരങ്ങൾ
സാമാന്യ ബോധത്തിലേക്ക് തിരിച്ചു വരണം.
സമൂഹത്തോട് ചെയ്യുന്ന ഈ ക്രൂരതയിൽ നിന്ന് പിന്മാറി, സക്രിയമായ സമര മുറകളിലേക്ക് മാറണം.

International Women's Day | March 8
08/03/2026

International Women's Day | March 8

07/03/2026

Together
We Can Heal
More Lives

Support Iqraa’s Charity Mission

For ZAKAT

A/C Name: Iqraa International Hospital
Bank: HDFC BANK
A/C No. 50200079465301
IFSC: HDFC0008939

For Donation
A/C Name: Iqraa International
Hospital and Research Centre
Bank: Union Bank of India
A/C No. 307421010000012
IFSC: UBIN0930741

For more details: 9656 00 23 22

This National Dentist’s Day, Honouring our dedicated dental professionals for their unwavering service and care.
06/03/2026

This National Dentist’s Day,
Honouring our dedicated dental professionals for their unwavering service and care.

Ready to build your career in research?IQRAA International Hospital & Research Centre is inviting applications for Proje...
05/03/2026

Ready to build your career in research?

IQRAA International Hospital & Research Centre is inviting applications for Project Research Scientist-I for an ICMR Sponsored Research Project.

Opportunity to work on advanced research in Microbiology, Biotechnology & Molecular Biology and contribute to real-world healthcare innovation.

Eligibility: Master’s in Life Sciences
Salary: ₹56,000 + 10% HRA
Apply before: 12 March 2026

Send your CV to: icrd@iqraahospital.in

Take the next step in your research career with IQRAA!

04/03/2026

ഹെൽത്തി വെയ്റ്റ് ലോസ് എങ്ങനെ ശീലമാക്കാം | WORLD OBESITY DAY MARCH 4

03/03/2026

നിര്‍ധനരായ രോഗികള്‍ക്ക് അവരുടെ അര്‍ഹതക്ക് അനുസരിച്ച് ചികിത്സാ ആനുകൂല്യങ്ങള്‍ നല്‍കുന്ന സംവിധാനമാണ് Iqraa for All. കഴിഞ്ഞ ഒരു വര്‍ഷം 22 കോടിയിലേറെ രൂപയുടെ ചികിത്സാ സഹായങ്ങള്‍ നാലര ലക്ഷത്തോളം പേര്‍ക്ക് നല്‍കാന്‍ സാധിച്ചിട്ടുണ്ട് Iqraa for All ചികിത്സാ പദ്ധതിയിലൂടെ. താങ്കളെപ്പോലുള്ളവരുടെ പിന്തുണയും സര്‍വ്വശക്തന്റെ സഹായവുമാണ് ഇതിന്റെ പിന്‍ബലം. നമ്മള്‍ ഒരുമിച്ചാല്‍ ഒരുപാട് രോഗികള്‍ക്ക് ഇനിയും ആശ്വാസം നല്‍കാന്‍ സാധിക്കും. ഈ സംവിധാനത്തെ പിന്തുണക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മലബാറിലെ  ആദ്യത്തെ സമ്പൂർണ്ണ ആങ്കിൾ റീപ്ലേസ്മെന്റ്റ് ശസ്ത്രക്രിയ ഇഖ്റ ഹോസ്പ്പിറ്റലിൽ നടന്നുമലബാറിലെ ആദ്യത്തെ സമ്പൂർണ്ണ ആ...
24/02/2026

മലബാറിലെ ആദ്യത്തെ സമ്പൂർണ്ണ ആങ്കിൾ റീപ്ലേസ്മെന്റ്റ് ശസ്ത്രക്രിയ ഇഖ്റ ഹോസ്പ്പിറ്റലിൽ നടന്നു

മലബാറിലെ ആദ്യത്തെ സമ്പൂർണ്ണ ആങ്കിൾ റീപ്ലേസ്മെൻ്റ് ശസ്ത്രക്രിയ കോഴിക്കോ ട് ഇഖ്റ ഹോസ്പിറ്റലിൽ നടന്നു. ആങ്കിൾ ആർത്രൈറ്റിസ് രോഗം സ്ഥിരീകരിച്ച 59 വയസ്സുള്ള രോഗിക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഫെബ്രുവരി 16ന നടത്തിയ ശസ്ത്രക്രിയക്ക് ശേഷം രോ ഗി സുഖം പ്രാപിച്ചുവരുന്നു.

അവസാനഘട്ട ആങ്കിൾ ആർത്രൈറ്റിസിന് സാധാരണയായി നടത്തപ്പെടുന്ന ശസ്ത്രക്രിയ ആങ്കിൾ ആർത്രോഡെസിസ് (Fusion Surgery) ആണ്. എന്നാൽ, ഈ ശസ്ത്രക്രിയയിൽ സന്ധിയുടെ ഉപരിതലങ്ങൾ സ്ഥിരമായി ചേർക്കപ്പെടുന്നതിനാൽ ആങ്കിൾ സന്ധിയുടെ ചലനം നഷ്ടപ്പെടുന്നു. ഇ ത് കാരണം രോഗിയുടെ സാധാരണജീവിതത്തിൽ നിയന്ത്രണമുണ്ടാവുക, നടക്കുന്ന രീതിയിലുള്ള മാറ്റം, കാലക്രമേണ സമീപസന്ധികളിലുണ്ടായേക്കാവുന്ന സമ്മർദ്ദം എന്നിവ സംഭവിച്ചേക്കാം.

അതുകൊണ്ടുതന്നെ തെരഞ്ഞെടുക്കപ്പെട്ട രോഗികളിൽ സന്ധിയുടെ സ്വാഭാവിക ചലനം സംരക്ഷിക്കുന്ന ഒരു ആധുനിക ചികിത്സാ മാർഗമായി ടോട്ടൽ ആങ്കിൾ റിപ്ലേസ്മെന്റ് ലോകമെമ്പാ ടും പ്രചാരം നേടിക്കൊണ്ടിരിക്കുന്നുണ്ട്.

A proud milestone that reflects our commitment to excellence, innovation, and patient-centered digital healthcare. This ...
23/02/2026

A proud milestone that reflects our commitment to excellence, innovation, and patient-centered digital healthcare. This recognition strengthens our promise to deliver safe, secure, and technology-driven medical services to our community.

Quality Care. Digital Excellence

20/02/2026

നോമ്പ് എടുത്തവർ ഏതൊക്കെ സമയങ്ങളിൽ എക്‌സസൈസ്‌ ചെയ്യാം
സ്പോർട്സ് ആൻഡ് എക്സസൈസ് മെഡിസിൻ Dr. റാഷിദ് അത്തിമണ്ണിൽ വിശദീകരിക്കുന്നു.

ഓപ്പറേഷൻ ചിലവുകളോർത്ത് പേടി വേണ്ട...സർജറി ക്യാമ്പ്‌ഇളവുകളോടെFebruary 20 മുതൽ March 20 വരെ- ⁠സൗജന്യ ഡോക്ടറുടെ പരിശോധന- ⁠ല...
19/02/2026

ഓപ്പറേഷൻ ചിലവുകളോർത്ത് പേടി വേണ്ട...

സർജറി ക്യാമ്പ്‌
ഇളവുകളോടെ
February 20 മുതൽ March 20 വരെ

- ⁠സൗജന്യ ഡോക്ടറുടെ പരിശോധന
- ⁠ലാബ് ടെസ്റ്റ്‌
- ⁠സ്കാനിംഗ് എന്നിവ 50% ഇളവ്

ക്യാമ്പിൽ നിർദ്ദേശിക്കുന്ന സർജറികൾക്ക് 50% ഇളവ്

അന്വേഷണങ്ങൾക്കു രജിസ്ട്രേഷനും : 9188400897

Address

Malaparamba
Kozhikode
673009

Alerts

Be the first to know and let us send you an email when IQRAA International Hospital & Research Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to IQRAA International Hospital & Research Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category