22/07/2022
'ചേന്ദമംഗല്ലൂരിലെ
രണ്ടു ചാത്തപ്പറമ്പൻമാർ
ഢൽഹിയിലേക്കുള്ള യാത്രക്കിടയിലാണ് സഹോദരന്മാരായ യാക്കൂബും കുട്ടി ഹസ്സനും പാപ്പാൻമാരായിരുന്ന ബാപ്പമാരുടെ കഥകൾ അയവിറക്കിയത്.
ഇരുവഞ്ഞിപ്പുഴയുടെ കടവുകളിൽ പലതും
ആനപ്പാതകളായിരുന്നു. അസൈനാരും ആനയും കൗമാരകാലത്തെ പേടി സ്വപനങ്ങളായിരുന്നു' .
ഒരു കാലത്ത് നാട്ടിലെ ഒട്ടുമിക്ക ആളുകളൂം
മരപ്പണിയുമായി കൂപ്പിൽ പോയിരുന്നു -
അന്ന് ആനകളായിരുന്നു കൂപ്പിൽ കാര്യമായ ജോലി ചെയ്തിരുന്നത്. കൂപ്പിൽ നിന്നും വരുമ്പോൾ അവർക്ക് പറയാൻ ഏറെ ആനക്കഥകളുണ്ടാവും.
ആനകളെ ജീവന് തുല്യം സ്നേഹിച്ച ചാത്തപ്പറമ്പൻ ബിച്ച ഹമദ് ക്കയുടെ സഹോദരൻ മുഹമ്മദ്ക്കയുടെയും കഥ കേട്ട് ഞാൻ കോരിതരിച്ചിരുന്നിട്ടുണ്ട്.
ജ്യേഷ്ഠൻ മുഹമ്മദ് ചാത്തപ്പറമ്പൻ വീരനും ശൂരനുമായിരുന്നു. നാട്ടിലെ ചരിത്രരേഖകളിലൊന്നും ഈ സാധാരണക്കാരായ മനുഷ്യരുടെ ജീവിതം
കാണുകയില്ല.
യാക്കൂബ് എന്റെ കുട്ടികാലത്തെ സുഹൃത്താണ് ' എന്നാൽ അവന്റെ ഉപ്പയുടെ ആന ജീവിതം ഒരു യാത്രക്കിടയിലാണ് തുറന്ന് കിട്ടിയത് '
അതിവിടെ അവന്റെ വാക്കുകളിലൂടെ തന്നെ ആനക്കമ്പക്കാർക്കായി എഴുതി വെക്കട്ടെ.
എന്റെ വാപ്പയുടെ പേർ :
ഇമ്പിച്ച ഹമ്മദ് (ബിച്ചാ മാക്ക) ചാത്തപ്പറമ്പൻ
കുട്ടി ഹസ്സന്റെ വാപ്പയുടെ പേർ :മുഹമ്മദ് (ചാത്തപ്പറമ്പൻ) എന്റെ ബാപ്പയുടെ ജേഷ്ടൻ'
ബാപ്പയുടെ ആനയുടെ പേർ കൃഷ്ണൻകുട്ടി' വല്ലാത്ത കൊമ്പനായിരുന്നു. ആരും എഴലകത്ത് പോലും അടുക്കില്ല. വാപ്പ തന്നെ വേണം എല്ലാത്തിന്നും അതായത് പാപ്പാൻമ്മാർക്ക് അന്ന് പറയാറ് ഒന്നാമൻ എന്നാണ് ' രണ്ട് ആനയുടെ ഒന്നാമനായിരുന്നു വാപ്പ ഒന്ന് കൊമ്പനും, ഒന്ന് പിടിയാനയും (പെണ്ണാ ന) പേർ മീനാക്ഷിഎന്നാണ് ഓർമ ഇവളെ ആർക്കും കൊണ്ട് നടക്കാം 'കൃഷ്ണൻകുട്ടി ആളെ കൊല്ലിയായിരുന്നു' ഏതാനും ആളുകളെ കൊന്നതാ പറയാൻ പാടില്ല കാരണം ജോലിക്ക് ആളെ കിട്ടില്ല. കൂപ്പിലല്ലെ മരം വലിക്കുന്നതും ലോറിയിലേക്ക് തള്ളിക്കേറ്റ ലാ ണല്ലോ. എത്ര വലിയ മരമായാലും കൃഷ്ണന് ഒരു പ്രശ്നമല്ല ഏത് കൂപ്പായാലും കുട്ടികൃഷ്ണനും, ബിച്ചാ മാക്കയും വേണം. കറു കറുത്ത രണ്ടെണ്ണം വാപ്പക്ക് ഒത്ത കറുപ്പ് ആനക്കു 'ആനക്ക് ഒത്ത കറുപ്പ് വാപ്പക്കും' രണ്ടിനെയും കണ്ടാൽ ഏത് കടുവയല്ല' കാട്ടുപോത്തല്ല എല്ലാം വഴിമാറും.
12" നിളമുള്ള മടക്കുന്ന കടാരയും കൂടെയുള്ളപ്പോൾ പിന്നെ കാടല്ല എന്തും നിസ്സാരമല്ലെ കയ്പിടിയിൽ'
ആനയുടെ മുതലാളിമാർ കൊയപ്പത്തൊടി അയമുട്ടി ഹാജി.അദേഹത്തിന്റെ മകളുടെ (ജമീല,) യുടെ പേരിലായിരുന്നു' കൊമ്പനായ കൃഷ്ണൻ കുട്ടി . വാപ്പയുടെ കയ്പിടിയിലായിരുന്നു കൃഷ്ണൻ ചെറുപ്പം മുതലെ വേറെ ഒരു ആളും അവനെ മേക്കാൻ വന്നിട്ടില്ല''
ചേന്ദമംഗല്ലൂരിൽ ഒരിക്കൽ വന്നിരുന്നു. നമ്മുടെ മംഗലശ്ശേരി പുഴയിൽ പുഴ വക്കത്ത് തളച്ചിട്ടിരുന്ന ചങ്ങല പൊട്ടിച്ച് മൂപ്പൻ വിലസി നടന്നു.
വാപ്പ മേരിക്കുന്ന് മുതലാളിച്ചിയുടെ വീട്ടിൽ കാശ് കൊട്ക്കാൻ പോയതായിരുന്നു. വാപ്പ വന്നപ്പോഴേക്കുംപുഴവക്കിലുള്ള മരമെല്ലാം കൃഷ്ണൻ കുത്തിമറിച്ചിട്ട് കൊലാഹലം നടത്തുകയായിരുന്നു പുഴയുടെ ഇരുവശത്തും കാണികൾ നോക്കി കൂവിടലും ആരവും'. ഒരു പണിക്കാരനുണ്ടായിരുന്നു പട്ട കൊടുക്കുന്ന പന മേൽ കയറി വെട്ടി കൊണ്ടിട്ട് കൊടുക്കും. അവന്റെ പേർ (ചാത്തി) . പണിയൻ വർഗത്തിൽ പെട്ട അവനും 'കറുത്തു തടിച്ച വാപ്പനെയും ആനയേയും പോലെ തന്നെ കോലം' അവൻ പറഞ്ഞാലൊന്നും ആന കേക്കൂല. വാപ്പ വന്നു .വെളുത്തേടത്ത് കടവിലാണ് ആനയുടെ പോക്കിരിത്തരം . അവിടെ എത്തിയപ്പോ വാപ്പ വന്നത്ത്' എല്ലാവരും പേടിച്ചിരിക്കുന്ന സമയം -
എനിക്ക് 8 വയസ്' ഓർമയുണ്ട്. വാപ്പ വന്നു. ഒരൊറ്റ വിളി ടാ ടാ എന്ന് പിന്നെ ഒരു അനക്കവുമില്ല നേരെ പുഴവക്കത്തുള്ള വാപ്പയുടെ അടുത്തേക്ക് നീന്തി വന്നു. തുമ്പി മേലോട്ട് ഉയർത്തി ഒരു ചൂളം വിളി.നേരെ ഒരു പൂച്ചയെപ്പോലെ വാപ്പയുടെ കാല്പാദം തൊട്ട്
എല്ലാവരും അമ്പരന്ന നിമിഷം '
പ്രധാന കൂപ്പുകൾ എതെല്ലാം എന്ന് നോക്കാം 'ചാലക്കുടി 'മൂന്നാർ, ഷോളയാർ 'അണലി ,ചെണ്ടൽ തോട് 'എ ളന്തളച്ചി'പെരിങ്ങൽ കുത്ത്' മലക്കപ്പാറ: തേനി 'വാൽ പാറ 'മുടി സ്' മേട്ടുപ്പാളയം' കുന്നൂർ ' കൊരങ്ങം മുടി. ഇവിടങ്ങളിലെ ഉൾവനങ്ങളിലാണ് ഊട്ട് പുരയും (താമസംസ്ഥലം) മറ്റും ഉണ്ടാവുക. നല്ല പരപ്പും ചോറും കിട്ടും 14 വയസ്സ് ഉള്ളപ്പോൾ ഞാനും പോയി മലക്കപ്പാറ കൂപ്പിലേക്ക് ആനയെ ചകിരി ചെത്തി തേക്കുന്നത് കാണാനും ആനപ്പുറത്ത് കയറാനും' ഞാനും തേക്കുമായിരുന്നു ആനയുടെ മുന്നിലേക്ക് വരാതെ പിറകിൽ നിന്ന് പുറംതേക്കും വല്ലാത്ത രസമുള്ള കാലം (ഓർക്കാൻ കഴിയുന്നില്ല. രാത്രിയായാൽ കാട്ടാന വന്ന് ഊട്ട് പുര ഒരു ഭാഗം പൊളിക്കും . വരുന്നത് ഉപ്പിനാണ്. ഉപ്പ് കിട്ടിയാൽ കാട്ടാനക്ക് ഭയങ്കര രസമാണ് ന്നാ പറയാറ്. ഉപ്പ് ചാക്കിൽ കെട്ടി കാണുന്ന തരത്തിൽ കെട്ടിത്തൂക്കി വെക്കും.' ഉള്ളിൽ തീ കുണ്ടാരം ഉണ്ടാകും വരാതിരിക്കാനും .തണുപ്പകറ്റാനും.
അങ്ങിനെ 1984 ൽ വാപ്പ ആനയെ ഉപേക്ഷിച്ച് വീട്ടിൽ വന്ന് 'മുതലാളിമാരുമായി അല്പം മോഷമായിട്ട് ഉടക്കി.ആനയെ ജമീലയുടെ മണ്ണാർക്കാട് വീട്ടിൽ കൊണ്ട് വന്ന് ചങ്ങലക്കിട്ടു.വാപ്പ പോന്നു. രണ്ട് ദിവസം വാപ്പ കരഞ്ഞു കലങ്ങിയ കണ്ണുമായി വീണ്ടും ആനയെ കാണാൻ പോയി.വാപ്പയും ആനയും തമ്മിലുള്ള സ്നേഹ ബന്ധം അതായിരുന്നു. വേർപിരിയാൻ സാധിക്കുന്നില്ല. എന്താണന്നറിയില്ല വാപ്പ വെഷമിച്ചു' . അങ്ങിനെ ഒരു മാസമായപ്പോഴേക്കും ആനക്ക് മദമിളകി ആരും നോക്കാനില്ല' വാപ്പക്കും സുഖമില്ലാതായി ഞങ്ങൾ ബാപ്പയെ വിടില്ല പിന്നെ കേട്ടതെല്ലാം വളരെ വെഷമിക്കുന്നതായിരുന്നു. ആന മദമിളി കി ചങ്ങല പൊട്ടിച്ചുെ ഒരാളെ ശരിയാക്കി. പിന്നെ ബാപ്പയുടെ സ്വന്തം കൃഷ്ണൻ കുട്ടിയെ (വാപ്പയുടെ സ്വന്തം സ്നേഹനിധിയെ )വെടിവെച്ച് കൊന്നു'. എന്നാണ് അതോടെ വാപ്പയ്ക്കും സുഖമില്ലാതായി
[
അത് പോലെ വേറൊരു കൊമ്പനാനയുടെ ഒന്നാമനായിരുന്നു വാപ്പ (അയ്യപ്പനാന) ഇവൻ ചരിഞ്ഞതിന് ശേഷമാണ് കൃഷ്ണനെ ഏറെ റടുക്കുന്നത് കൃഷ്ണൻ ചെറു കുട്ടിയായപ്പോൾ തന്നെ ഏറെ റടുത്തതാണ് അത് കൊണ്ട ക്വ ഷൺകുട്ടി പേർ വന്നത് (കുട്ടിക്കുറുമ്പൻ) മൂന്ന് ആനയുടെയും ഒന്നാൻ പാപ്പാനായി കൊയപ്പത്തൊടി തറവാട്ടിലെ പാപ്പാൻ വിലസിയ കാലം പതിനേഴ് വയസ്സ് മുതൽ എഴുപത്തെട്ട് വയസ്സുവരെ . ഒരു വർഷത്തിൽ എപ്പോഴെങ്കിലും ഒരു പെരുന്നാളിന്ന് വരും പിറ്റേന്ന് തന്നെ തിരിച്ചു പോവും. എനിക്കും കാക്കക്കും വാപ്പയെ കാണാൻ പൂതിയായിരുന്നു.
ബാപ്പയുടെ കൂടെയുണ്ടായിരുന്ന ജോലിക്കാരെ ഞാൻ ഇന്നും ഓർക്കുന്നു,
ചാത്തി '
കുട്ടി വെള്ളൻ
പാലൻ
മൂത്തോറൻ ' ( എല്ലാം പണിയർ കുടുംബം):
നജീബ് ചേന്ദമംഗല്ലൂർ