HSA CMC 2019-20

HSA CMC 2019-20 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from HSA CMC 2019-20, Medical and health, GOVERNMENT MEDICAL COLLEGE, Kozhikode (Calicut).

58th(2014) ബാച്ചിന് ഇനി അഭിമാനത്തോടെ പടിയിറങ്ങാം .ഹൗസ് സർജൻസി പൂർത്തീകരിച്ചു മടങ്ങും മുമ്പ് കോൺവോക്കഷൻ ഫണ്ടിൽ നിന്നും രണ...
04/05/2020

58th(2014) ബാച്ചിന് ഇനി അഭിമാനത്തോടെ പടിയിറങ്ങാം .ഹൗസ് സർജൻസി പൂർത്തീകരിച്ചു മടങ്ങും മുമ്പ് കോൺവോക്കഷൻ ഫണ്ടിൽ നിന്നും രണ്ടു ലക്ഷത്തി പതിനാലായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏല്പിച്ചു.ബഹുമാനപ്പെട്ട കോഴിക്കോട് ജില്ലാ കളക്ടർ ശ്രീറാം സംബശിവ റാവു IAS ചെക്ക് ഏറ്റു വാങ്ങി..
*ഈ നാട് അതിജീവിക്കും*

58th

05/07/2019

🛑🛑HSA Calicut Medical College

സർക്കാർ മെഡിക്കൽ കോളേജുകളിൽ PGs,HS എന്നിവർ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു സ്റ്റൈപ്പന്റ് വർദ്ധനവ്. പല അപേക്ഷകളും നല്കപ്പെട്ടിരുന്നു എങ്കിലും,2019 ജൂൺ മുതൽ ഈ ആവശ്യം മാത്രം ഉന്നയിച്ചു കൊണ്ട് KMPGA-KHSA സംയുക്തമായി സമര പ്രഖ്യാപനവുമായി മുന്നോട്ട് പോകുകയുണ്ടായി. ജൂൺ14- ലെ സൂചന സമരത്തിന് ശേഷം ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി കെ.കെ ഷൈലജ ടീച്ചറുമായി നടത്തിയ യോഗത്തിൽ തന്നെ അനുകൂലമായ പ്രതികരണം ആണ് ലഭിച്ചത് . ആവശ്യം നൂറു ശതമാനം ന്യായമാണെന്നതിനാലും മെഡിക്കൽ മേഖലയിൽ അഹോരാത്രം പണി എടുക്കുന്ന റസിഡന്റ് ഡോക്ടർമാർ വർദ്ധനവിന് അർഹരാണെന്നും ഉള്ള സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഫയലുകൾ അതിവേഗം തീരുമാനം ഉണ്ടാക്കി. മൂന്നു ദിവസത്തിനുള്ളിൽ വർദ്ധനവിന് ഒരു പ്രൊപോസൽ ധനവകുപ്പിന് കൈമാറി. ബഹു:ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക് പ്രാഥമിക വിലയിരുത്തലിൽ തന്നെ ജൂനിയർ ഡോക്ടർമാരുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് ഒപ്പ് വെച്ചു. പിന്നീട് ക്യാബിനറ്റ് യോഗം വരെ കാത്തിരിക്കേണ്ടി വരും എന്ന് അഭിപ്രായം ഉണ്ടായിരുന്നുവെങ്കിലും ടീച്ചർ തന്നെ നേരിട്ട് ബഹു: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ എത്തുകയും അദ്ദേഹം വർദ്ധനവ് ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. ഹൗസ് സർജന്മാരുടെ സ്റ്റൈപ്പന്റ് 25000 രൂപയായും പിജി ഡോക്ടമാരുടെ സ്റ്റൈപ്പന്റ് 53000,54000,55000 രൂപയായും സീനിയർ റസിഡന്റ് ഡോക്ടര്മാരുടേത് 70000 രൂപയായും സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടേതു 63000,65000,67000 രൂപയായും വർധിപ്പിച്ചിരിക്കയാണ്. വർദ്ധനവ് ജൂലൈ ഒന്നു മുതലായിരിക്കും പ്രാബല്യത്തിൽ വരിക. അനിശ്ചിതകാല സമരം മുതലായ പ്രതിസന്ധികളോ ബുദ്ധിമുട്ടുകളോ ഒന്നും കൂടാതെ ആവശ്യം അംഗീകരിച്ച ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രി, ധനകാര്യ മന്ത്രി,അതിലുപരി കേരള ആരോഗ്യവകുപ്പിന്റെ അമരക്കാരി ശ്രീമതി കെ.കെ ഷൈലജ ടീച്ചർക്കും ,DME ,JDME എന്നിവർക്കും HSA യുടെ അഭിവാദ്യങ്ങൾ. കേവലം അപേക്ഷകൾ കൊടുത്തു കാത്തു നിൽക്കാതെ ദിവസേന സെക്രട്ടേറിയറ്റ് മന്ദിരങ്ങളിൽ കയറി ഇറങ്ങി ഇത് സാധിച്ചെടുത്ത KMPGA & KHSA സംസ്ഥാന ഭാരവാഹികൾക്ക് ഈ അവസരത്തിൽ പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു. സ്വന്തം തിരക്കുകൾ മുഴുവൻ മാറ്റി വച്ചു ഡോക്ടർമാരുടെ പ്രതിനിധികളായി രാത്രി വൈകുവോളം വരേ കാത്തിരുന്നു ഫയലുകളിൽ ഫോളോ-അപ്പ്‌ എടുത്ത് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും മറ്റ്‌ രാഷ്ട്രീയ നേതാക്കളെയും നേരിട്ട് കണ്ട് ഇവർ നടത്തിയ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്(KMPGA യുടെ Dr.Rohith,Dr.Jishnu Janardhanan,Muhammad Hunais,Vipin KHSA യുടെ Dr.Abid Ali Khan,Kavitha Paul..തുടങ്ങിയവർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു).കൂടാതെ കേരളത്തിലെ കേരളത്തിലെ മുഴുവൻ സർക്കാർ HS, PG മാരെ ഒരേ ചരടിൽ കെട്ടി നിർത്തുന്നതിന് ചാലക ശക്തികളയി പ്രവർത്തിച്ച കോളേജ് HSA ഭാരവാഹികൾ KHSA സ്റ്റേറ്റ് കമ്മിറ്റി മെമ്പർമാർ KMPGA നേതാക്കൾ ഏവരെയും അഭിനന്ദിക്കുന്നു. സംസ്ഥാന തലത്തിൽ കൂടെ നിന്ന SFI ഉൾപ്പെടെ ഉള്ള വിദ്യാർത്ഥി സംഘടനകളെയും ഈ അവസരത്തിൽ ഓർമ്മിക്കുന്നു. ആവശ്യത്തിന് പരിപൂർണ പിന്തുണ നൽകിയ കോഴിക്കോട് മെഡിക്കൽ കോളേജ് SFI യൂണിറ്റ് ,കോളേജ് യൂണിയൻ,അധ്യാപക വിദ്യാർത്ഥി സംഘടനകൾ... ഏവർക്കും HSA നന്ദി അറിയിക്കുന്നു. ഇനിയും മുന്നോട്ട് ഉള്ള പ്രയാണങ്ങൾക്ക് എല്ലാ HSA മെമ്പർമാരും ഒറ്റക്കെട്ടായി കൂടെ ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്
CMC HSA Secretary/President

05/07/2019

സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയും ദന്തല്‍ കോളേജുകളിലേയും ഹൗസ് സര്‍ജന്‍മാര്‍, പി.ജി. ഡിഗ്രി വിദ്യാര്‍ത്ഥികള്‍, പി.ജി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡിഗ്രി വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സ്റ്റൈപന്റ് വര്‍ധിപ്പിച്ച് ഉത്തരവിട്ടു. 2015ന് ശേഷം ഇതാദ്യമായാണ് ഇവരുടെ സ്റ്റൈപന്റ് വര്‍ധിപ്പിച്ചത്.

മെഡിക്കല്‍, ദന്തല്‍ വിഭാഗം ഹൗസ് സര്‍ജന്‍മാര്‍ക്ക് 5,000 രൂപ വര്‍ധിപ്പിച്ച് 25,000 രൂപയാക്കി. മെഡിക്കല്‍, ദന്തല്‍ വിഭാഗം പി.ജി. ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 10,000 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒന്നാം വര്‍ഷ ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 53,000 രൂപയും രണ്ടാം വര്‍ഷ ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 54,000 രൂപയും മൂന്നാം വര്‍ഷ ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 55,000 രൂപയും സ്റ്റൈപന്റായി ലഭിക്കുന്നതാണ്. മെഡിക്കല്‍ പി.ജി. ഡിപ്ലോമ ജൂനിയര്‍ റസിഡന്റുമാര്‍ക്കും 10,000 രൂപ വര്‍ധിപ്പിച്ചു. ഇതോടെ ഒന്നാം വര്‍ഷ പി.ജി. ഡിപ്ലോമ ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 53,000 രൂപയും രണ്ടാം വര്‍ഷ പി.ജി. ഡിപ്ലോമ ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 54,000 രൂപയും ലഭിക്കും.

മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി പി.ജി. ഒന്നാം വര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 16,000 രൂപ വര്‍ധിപ്പിച്ച് 63,000 രൂപയും രണ്ടാം വര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 17,000 രൂപ വര്‍ധിപ്പിച്ച് 65,000 രൂപയും മൂന്നാം വര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 18,000 രൂപ വര്‍ധിപ്പിച്ച് 67,000 രൂപയുമാക്കി.

മെഡിക്കല്‍, ദന്തല്‍ വിഭാഗങ്ങളിലെ നോണ്‍ അക്കാഡമിക് വിഭാഗത്തില്‍ ബോണ്ട് വ്യവസ്ഥയിലുള്ള സീനിയര്‍ റസിഡന്റുമാരുടെ സ്റ്റൈപന്റ് 20,000 രൂപ വര്‍ധിപ്പിച്ച് 70,000 രൂപയുമാക്കിയിട്ടുണ്ട്. ഇതുകൂടാതെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ജോലിചെയ്യുന്ന ജൂനിയര്‍ റെസിഡന്റുമാര്‍ക്കുള്ള (എം.ബി.ബി.എസ്.) പ്രതിഫലം 35,000 രൂപയില്‍ നിന്നും 42,000 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.

24/06/2019

Happily announcing Dr. Alok Mohan and Dr. Albin Justin of 58th batch has bagged Third place in 'Sanquiz 2019' conducted by The Vascular Society of Kerala and Dept of Gen Surgery,Calicut medical college.
Congrats. !

-20

20/06/2019

19-06-2019

*Stipend hike നുള്ള indefnite strike നെ സംബന്ധിച്ച് HSQ TV റൂമിൽ വെച്ച് 3 : 30pm നു സംഘടിപ്പിച്ച മീറ്റിംഗിൽ ഉണ്ടായ തീരുമാനങ്ങൾ :

'Stipend Hike Proposal' Health ministry യിൽ നിന്നും finance ministry ലേക്ക് പോയ സാഹചര്യത്തിൽ june 20നു പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ജൂലൈ 8 ലേക്ക് നീട്ടി വെക്കാൻ തീരുമാനം ആയി.
അവസാനവർഷം finance ministry യിൽ എത്തിയെന്നു പറഞ്ഞ ഫയൽ token strike പ്രഖ്യാപിച്ച വരെയും DME ഓഫീസിൽ തന്നെയായിരുന്നു എന്നതാണ് യാഥാർഥ്യം. എന്നാൽ token strike നു ശേഷം Health ministry, house surgeons, pgs, SR മാരുടെ stipend വർദ്ധനവിന് പുതിയൊരു പ്രൊപോസൽ തയ്യാറാക്കുകയും അത് 18/06/2019 നു അപ്പ്രൂവലിനു വേണ്ടി finance ministry യിലേക്ക് അയക്കുകയും ചെയ്തു. സമരം ആരംഭിക്കുമ്പോൾ ശമ്പളവർധനവ് ഒഫീഷ്യൽ ഓർഡർ ആയി തന്നാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളു എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ health ministry അവരുടെ എല്ലാ procedures ഉം മൂന്നു ദിവസത്തിനകം തന്നെ പൂർത്തിയാക്കുകയും ഫിനാൻസ് സെക്രെട്ടറിയുടെ ഓഫീസിൽ ഫയൽ എത്തിക്കുകയും ചെയ്തു. അതിന്റെ ഒഫീഷ്യൽ കോപ്പി എല്ലാ മെമ്പേഴ്സിനും അയച്ചു കൊടുത്തിട്ടുമുണ്ട് (PGA, HSA). ഇനി ഫിനാൻസ് മിനിസ്റ്ററുടെ അപ്പ്രൂവൽ ആണ് ഫയലിനു ആവശ്യം. ഫയൽ പഠിക്കുന്നതിനു കുറച്ചു സമയം ആവശ്യമുണ്ട് എന്നതിനാൽ 20 ജൂണിനു സമരം ആരംഭിക്കുന്നത് ഉചിതമല്ല. അപേക്ഷയിന്മേൽ *രണ്ടാഴ്ചക്കകം നമുക്കനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ ജൂലൈ 8 മുതൽ അനിശ്ചിതകാല സമരപരിപാടികൾ ആരംഭിക്കുവാൻ തീരുമാനിച്ചു.* ഈ കാലയളവിൽ ഫിനാൻസ് office ലുള്ള ഫയൽന്റെ കൃത്യമായ followup KMPGA State Secretery, president, KHSA state president, Joint Secretery എന്നിവർ നടത്തുകയും progress എല്ലാവരെയും അതാതു സമയം അറിയിക്കുന്നതുമാണ്. *നമ്മുടെ പ്രഥമ ആവശ്യം വർധനവായിരിക്കെ സമരം പിൻവലിക്കുകയല്ല പകരം ഉചിതമായ തീരുമാനം എടുക്കാൻ നിശ്ചിത കാലാവധി അനുവദിക്കുകയാണ് ചെയ്തിരിക്കുന്നത്.*

, Calicut Medical College

Address

GOVERNMENT MEDICAL COLLEGE
Kozhikode (Calicut)
673008

Website

Alerts

Be the first to know and let us send you an email when HSA CMC 2019-20 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram