08/08/2025
ബഹുമാന്യരെ ,
കോഴിക്കോട് കോർപ്പറേഷൻ്റെ പരിധിയിൽ എലത്തൂർ മുതൽ പാവങ്ങാട് വരെ റെയിലോരത്തുള്ള വഴികൾ നാട്ടുകാർക്ക് യാത്ര ചെയ്യുവാൻ പറ്റാത്ത വിധത്തിൽ റെയിൽ അധികൃതർ അടച്ചിരുന്ന വിവരം താങ്കൾ അറിഞ്ഞിരുന്നതാണല്ലോ അതുമൂലം നമ്മുടെ പ്രദേശത്തുകാർക്ക് വലിയ പ്രയാസം ആയിരുന്നല്ലോ.
നമ്മൾ വർഷങ്ങൾ ആയിട്ട് ഉപയോഗിച്ചു വരുന്ന വഴികൾ ആയിരുന്നു റെയിൽവെ അധികൃതർ അടച്ചത്.
എലത്തൂർ - പാവങ്ങാട് റെയിലോര വഴി സംരക്ഷണ ഏക്ഷൻ കമ്മറ്റി രൂപികരിച്ച് ശക്തമായ പ്രതിഷേധം ആണ് നമ്മൾ സംഘടിപ്പിച്ചത്.....
കൊട്ടിയടച്ചവഴികൾ നമ്മുടെ ഭരണാധികാരികളും ജനപ്രതിനിധികളുമായ മേയർ, എം.പി , സ്ഥലം MLA കൂടിയായ മന്ത്രി , കോഴിക്കോട് കലക്ടർ , റെയിൽവെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശിച്ചു.
നമ്മുടെ MLA യും വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രിയുമായ ശ്രീ Ak ശശീന്ദ്രൻ അവർകളുടെ നേതൃത്വത്തിൽ സമര സമിതി അംഗങ്ങളും, കൗൺസിലർമാരായ op ഷിജിനയും Vk മോഹൻദാസും ഡിവിഷണൽ റെയിൽവെ മാനേജർ ശ്രീ അരുൺ കുമാർ ചതുർവേദി യുമായി പാലക്കാട് വെച്ച് നടത്തിയ ചർച്ചയുടെ ഭാഗമായി അഡിഷണൽ റെയിൽവെ ഡിവിഷണൽ മാനേജർ സ്ഥലം സന്ദർശിക്കുകയും നമ്മുടെ ബുദ്ധിമുട്ട് മനസ്സിലാക്കുകയും പൂർണ്ണമായും തുറക്കാൻ കഴിയില്ലെങ്കിലും പരിമിതമായി എന്നാൽ യാത്ര തടസ്സപ്പെടാത്ത രീതിയിൽ തുറക്കുന്ന കാര്യം പരിഗണിക്കാം എന്നും പറഞ്ഞിരുന്നു.
അതിൻ്റെ അടിസ്ഥാനത്തിൽ റെയിലിൻ്റെ പടിഞ്ഞാറ് ഭാഗം ഭാഗികമായി തുറന്നു തരികയും ചെയ്തു
എന്നാൽ റെയിലോരത്ത് താമസിക്കുന്ന എല്ലാവർക്കും സ്വതന്ത്രമായ യാത്ര ഇപ്പോഴും സാധ്യമായിട്ടില്ല.
ഇത് അഗീകരിക്കാൻ നമ്മൾക്ക് സാധ്യമല്ല ഇതിനെതിരെ ഒറ്റക്കെട്ടായി നിന്നു കൊണ്ട് എതിർക്കേണ്ടത് ആവശ്യമാണ് റെയിലോര വഴി സംരക്ഷണ ഏക്ഷൻ കമ്മറ്റിയുടെ
തുടർപരിപാടികൾ ആലോചിക്കുന്നതിനു വേണ്ടി ഞായറാഴ്ച (10.08.25 ) രാവിലെ 8 മണിക്ക് നവചേതന ലൈബ്രറിയുടെ പരിസരത്തു വിളിച്ചു ചേർക്കുന്ന റെയിലോര വഴി സംരക്ഷണ സമിതിയുടെ ജനറൽ ബോഡി യോഗത്തിൽ താങ്കൾ മറ്റു പരിപാടികൾ മാറ്റി വെച്ചു കൊണ്ട് പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു
എന്ന്
ആദരപൂർവ്വം
op ഷിജിന
(ചെയർപേഴ്സൺ)
Vk മോഹൻ ദാസ്
(കൺവീനർ )
എലത്തൂർ - പാവങ്ങാട് റെയിലോര വഴി സംരക്ഷണ സമിതി.