06/03/2025
വായിക്കാതെ പോകല്ലേ 😭
ഖബറിൽ_നിന്നൊരു_കത്ത്...* 🥹🤲
ഹലോ ചെങ്ങായിമാരെ..
നിങ്ങൾക്കെല്ലാവർക്കും ന്നെ അറിയുമായിരിക്കും അല്ലേ...
ന്റെ പേര് മുഹമ്മദ് ഷഹബാസ്. കെ..
താമരശ്ശേരിയിലെ ചുങ്കം ആണ് എന്റെ സ്വദേശം...
എം. ജെ. ഹയർ സെക്കന്ററി സ്കൂളിലെ 10ആം ക്ലാസ്സ് വിദ്യാർത്ഥി ആയിരുന്നു ഞാൻ..
എനിക്ക് 15 വയസ്സായിരുന്നു...
വീട്ടിൽ പ്പയും മ്മയും ചെറിയ 3 അനിയന്മാരും ആണ്..
ന്റെ പ്പ പ്രവാസി ആയിരുന്നു..
എല്ലാവരുടെയും പോലെ തന്നെ വീടെന്ന സ്വപ്നം കൊണ്ട് ന്റെ പ്പയും ഒരു ചെറിയ വീടിന്റെ ചിത്രം മനസ്സിൽ വരച്ചിട്ടു..
വീടിന്റെ പണി തുടങ്ങി ഏകദേശം പകുതി പണി ആയപ്പോഴാണ് കൊറോണ വന്നത്...
പാവം ന്റെ പ്പ, അത്യാവശ്യം കുറച്ചു കടങ്ങൾ ഒക്കെ ആയിട്ടാണ് നാട്ടിൽ വന്നത്..
പിന്നെ പറയണ്ടല്ലോ...
ആകെ സാമ്പത്തിക പ്രതിസന്ധി..
വീടാണെങ്കിൽ ജപ്തിക്കും...
അങ്ങനെ ന്റെ പ്പ, പ്പാടെ ഒരു ചെങ്ങായിന്റെ കയ്യിൽ നിന്ന് ക്യാഷ് വാങ്ങി ലോൺ അടച്ചു...
ഞങ്ങളുടെ വീട് വിൽക്കാൻ തീരുമാനിച്ചു..
ഇപ്പോൾ ഞങ്ങൾ ഒരു വാടക വീട്ടിലാണ് കഴിയുന്നത് ...
വീട്ടിൽ സാമ്പത്തിക പ്രതിസന്ധികൾ അങ്ങനെ വന്നും പോയും ഇരുന്നിരുന്നെങ്കിലും, ന്റെ പ്പാക്കും മ്മാക്കും എന്നിലായിരുന്നു മുഴുവൻ പ്രതീക്ഷയും..
മൂത്ത മകൻ എന്ന സ്ഥാനത്ത് നിന്ന് ഞാനും അവർക്ക് നല്ല സമാധാനം നൽകിയിരുന്നു...
ഓര്ക്ക് ന്നെയും, നിക്ക് ഓരെയും വളരെ ഇഷ്ടമായിരുന്നു..
ഞങ്ങൾ മക്കൾക്ക് ഒരു കുറവും ന്റെ പ്പേം മ്മേം വരുത്തിയിട്ടില്ല...
ന്റെ മാമന്മാരെ വിളിച്ച്,നിക്ക് പഠിക്കണം എന്നും നല്ല ജോലി വാങ്ങണം എന്നുമൊക്കെ ഞാൻ പറഞ്ഞിരുന്നു...
അവരും നല്ല സപ്പോർട്ട് ആയിരുന്നു...
സത്യം പറയാല്ലോ,
ന്റെ പാവം പ്പാടെ കഷ്ടപ്പാട് കണ്ടിട്ട് മാത്രം ആണുട്ടോ, അങ്ങനെ ഒരു ലക്ഷ്യം എന്നിൽ ഉടലെടുത്തത്...
പിന്നെ എനിക്ക് ഏറ്റോം ഇഷ്ടം ന്റെ മ്മാനേം പ്പാനേം അനിയന്മാരേം ആണ്..
ഓരാണ് ന്റെ എല്ലാം..
ഓർക്ക് വേണ്ടി ആണ് ഞാൻ ജീവിച്ചത്..
ഞാനൊരു
ഫുട്ബോൾ
പ്രാന്തൻ ആയിരുന്നു...
പക്ഷേ, 10 ആം ക്ലാസ്സ് തുടങ്ങിയപ്പോൾ
ഞാൻ എല്ലാത്തിൽ നിന്നും പതിയെ പതിയെ പിന്മാറി..
പഠിത്തത്തിൽ മാത്രം ആയി ന്റെ മുഴുവൻ ശ്രദ്ധയും...
പഠിക്കണം..
നല്ല ജോലിവാങ്ങണം..
പ്പാക്കും മ്മാക്കും അനിയന്മാർക്കും താങ്ങും തണലും ആവണം...
അത്രേ ഉണ്ടായിരുന്നുള്ളു ന്റെ മനസ്സിൽ...
അങ്ങനെ ഞാൻ നന്നായി പഠിച്ചു..
നല്ലോണം പരിശ്രമിച്ചു..
അറിയാത്ത കാര്യങ്ങൾ ന്റെ ടീച്ചേഴ്സിനോട് ചോദിച്ചു മനസ്സിലാക്കി...
പ്രീമോഡൽ എക്സാമും മോഡൽ എക്സാമും ഒക്കെ എഴുതി..
ന്റെ SSLC പരീക്ഷ എഴുതാൻ തയ്യാറായി ഇരിക്കുകയായിരുന്നു...
ആ ഒരു സമയത്താണ്
ന്റെ അടുത്ത കൂട്ടുകാരൻ ന്നോട് ഓനെ
ചെങ്ങായിമാര് തല്ലി എന്ന് പറഞ്ഞത്...
നമ്മടെ ഉറ്റ സുഹൃത്തിനെ ആരേലും തല്ലി
എന്ന് പറഞ്ഞാൽ നമുക്ക് സഹിക്കുമോ..
അതെ ഫീലിംഗ് ആണ് നിക്കും ണ്ടായത്...
ഞാൻ ഓന്റെ കൂടെ ചോയിക്കാൻ പോയി..
പക്ഷേ, നിക്കറിയില്ലായിരുന്നു ഓര് സംഘം ചേർന്ന് ന്നെ കൊല്ലാൻനിക്കാണെന്ന്...
ഒരുപക്ഷേ, അത് മുന്നേ അറിഞ്ഞിരുന്നെങ്കിൽ ഞാൻ പോകില്ലായിരുന്നു..
ഓര് ന്നെ കൊന്നാൽ ന്റെ കുടുംബത്തിന് പിന്നെ ആരാ ള്ളത്...
ഞാൻ ചെന്നപ്പോൾ ഓര് ന്നെ തല്ലി..
എന്ത് കൊണ്ടാണ് തച്ചത് അറിയോ..
നമ്മുടെ കാരാട്ടേക്കാർ ഒക്കെ ഉപയോഗിക്കുന്ന നെഞ്ചെക്ക് ഇല്ലേ...
അത് കൊണ്ട്...
സിനിമയിൽ ഒക്കെ ഞാൻ അത് കണ്ടിട്ട് ഒള്ളൂ
കരുതുന്ന പോലെ ഒന്നുമല്ലട്ടാ..
നല്ല വേദനയാ അതിന്..
അതും, ഓര് ന്റെ തലയ്ക്കാണ്
തല്ലിയത്...
ന്റെ ജീവൻ അങ്ങ് ശിരസ്സിൽ കയറി...
എല്ലാരും പറയാറില്ലേ,കണ്ണീന്ന് പൊന്നീച്ച പാറി എന്നൊക്കെ...
അത് ഞാൻ അന്ന് ശെരിക്കും അനുഭവിച്ചു...
ഞാൻ വേദനയോടെ പുളയുന്നത് കണ്ട് ഓര്
ആനന്ദത്തോടെ നോക്കി നിന്ന്..
ഓരോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും
എന്ന മട്ടായിരുന്നു ഓർക്ക്...
സഹതാപത്തോടെ നിറഞ്ഞ വേദനയോടെ
ഞാൻ അവരെ നോക്കി...
ആരുടേയും കണ്ണിൽ ദയയുടെ ഒരു അംശം
പോലും ഇല്ല..
ഓർക്ക് ന്നോട് ദേഷ്യം ണ്ടങ്കിൽ
ന്നോട് പറയാമായിരുന്നില്ലേ അല്ലേ...
ഞാൻ മാറി പോയേനെ...
ഞാൻ കരുതിയില്ല അവരുടെ കയ്യിൽ നെഞ്ചക്കും ഇരുമ്പ് കട്ടയും കത്തിയും
ഒക്കെ ണ്ടാകും ന്ന്..
എന്തൊക്കെ പറഞ്ഞാലും ഓരും ന്റെ സഹപാഠികളല്ലേ...
ഓൽക്കൊക്കെ ജീവിക്കാൻ പൂതി
ള്ളത് പോലെനിക്കും ഉണ്ടെന്ന്
ഓൽക്ക് അറീല്ലേ...
ന്റെ കുടുംബത്തിന്റെഏക ആശ്രയം
ഞാനാണെന്നും ഓൽക്ക് അറിയാം...
എന്നിട്ടും ഓല് ന്നോട് അങ്ങനെ ഒക്കെ ചെയ്തു...
സഹിക്കുന്നില്ലാട്ടാ...
അടി ഒക്കെ കഴിഞ്ഞ് ഉള്ള ബോധത്തിൽ ഞാൻ ന്റെ വീട്ടിൽ എത്തി..
പാവം ന്റെ മ്മാക്കും പ്പാക്കും ആ കാഴ്ച സഹിക്കാൻപറ്റുന്നില്ലായിരുന്നു...
അത്രക്ക് ഇഷ്ടാണേ ഓൽക്ക് ന്നെ..
നിക്കപ്പോഴും അറിയില്ലാരുന്നുന്റെ ദുനിയാവിലെ അവസാന നിമിഷങ്ങൾആണ് അതെന്ന്...
അറിഞ്ഞിരിന്നെങ്കിൽഞാൻന്റെ പ്പാനേം മ്മാനേം അനിയന്മാരേം
കെട്ടിപ്പിടിച് ഓര്ക്ക് ഓരോ മുത്തം കൊടുത്തേനെ..
എന്റെ തലഒക്കെ നന്നായി
പെരുക്കുന്നുണ്ടായിരുന്നു...
തല വലുതാവുന്നപോലെയാ നിക്ക്
തോന്നിയത്...
പാവം ന്റെ മ്മ..
കുറെ കരയുന്നുണ്ട്..
എന്റെ കുട്ടിക്ക് ഒന്നും പറ്റരുതേ എന്ന് നെഞ്ചത്തടിച്ചു പടച്ചോനോട് കേണപേക്ഷിക്കുന്നുണ്ട്..
ഓൽടെ മനസ്സ് വല്ലാതെ നീറുന്നുണ്ടാകും ല്ലേ..
ന്റെ മ്മാടെ സമനില തെറ്റിയുള്ള
പ്രാർത്ഥന കേട്ട്, ഒരു നിമിഷം പടച്ചോൻക്കും പൂതി ഉണ്ടായിട്ടുണ്ടാകും ഓർക്ക് ന്നെ തിരിച്ചു
കൊടുക്കാൻ..
പക്ഷേ, ന്റെ ചെങ്ങായിമാര്
ന്റെ തലക്ക് അല്ലേ തല്ലീക്കണത്..
തലയോട്ടിയിലൊക്കെ പൊട്ട് ഉണ്ടായിട്ട്
ഞാൻ എങ്ങനെ ജീവിക്കാനാണ്...
ജീവിതത്തിലേക്ക് തിരികെ വന്നാൽ തന്നെ
ന്റെ പ്പാക്ക് ന്നെ ചികിത്സിക്കാൻ ഒക്കെ എവിടുന്നാ പണം..
പാവം ന്റെ പ്പ അതും എവിടുന്നേലും ഒക്കെ ണ്ടാക്കും..
ന്റെ പ്പാനേം മ്മാനേം കൂടുതൽ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി പടച്ചോൻ
ന്റെ പ്പാടേം മ്മാടേം ദുആക്ക് മുന്നിൽ കണ്ണടച്ചു...
എനിക്ക് ഏറ്റവും പ്രിയപ്പെട്ട,ന്റെ പ്പയും, മ്മയും, അനിയന്മാരും,കുടുംബങ്ങളും, അയൽവാസികളും, ന്റെ ചെങ്ങായിമാരും, ഒക്കെ ന്റെ ചുറ്റും ഇരുന്ന് കരയാണ്...
എല്ലാരും വന്നിട്ടുണ്ട്..
ഞാൻ ഏറ്റവും അവസാന യാത്ര പോകാൻ അണിഞ്ഞൊരുങ്ങി കിടക്കാണ്...
ന്റെ മ്മാനോടും പ്പാനോടും കരയണ്ട എന്ന് പറയാൻ എനിക്ക് കഴിയുന്നില്ലല്ലോ....
ഓരെ ഒന്ന് സമാധാനിപ്പിക്കാൻ പോലും പറ്റണില്ല..
ന്റെ ചെങ്ങായിമാര് ഒക്കെ ന്നെ ഇത്ര അധികം സ്നേഹിച്ചിർന്ന് ല്ലേ...
നോക്കിയോക്ക് ഓലൊക്കെ എന്തൊരു കരച്ചിലാണ്...
ക്യാമറയും മൈക്കും ഒക്കെ ആയിട്ട് എത്ര അധികം ആൾക്കാരാ ന്റെ വീട്ടിൽ...
ആരോടും ഒന്നും പറയാനും മിണ്ടാനും സമാധാനിപ്പിക്കാനും പറ്റാണ്ട് ഞാൻ അങ്ങനെ കിടക്കാണ്...
റിപ്പോർട്ടർമാർ ന്റെ ചെങ്ങായിമാരോടും പ്പാനോടും ബന്ധുക്കളോടും അയൽവാസികളോടും ഒക്കെ ന്നെ കുറിച് ചോയ്ച്ചറിയിണ്ട്...
ന്നെ കുറിച് ഓരൊക്കെ എങ്ങനെ മോശം പറയാനാണ് ല്ലേ...
കാരണം ഞാൻ അത്രക്കും നല്ല കുട്ടി ആയിട്ടാണേ വളർന്നത്...
ന്റെ പ്പേം മ്മേം ന്നെ എല്ലാരേം ബഹുമാനിക്കാനും സ്നേഹിക്കാനും അല്ലേ പഠിപ്പിച്ചത്..
ചെറുപ്പം മുതൽ ഞാൻ അതല്ലേ ശീലിച്ചത്...
ഞാൻ ആരേം ഇന്ന് വരെ ദ്രോഹിച്ചിട്ടില്ല...
എല്ലാർക്കും ഞാൻ സഹായം മാത്രം ചെയ്തിട്ടുള്ളു...
എല്ലാരേം സ്നേഹിച്ചിട്ടേ ഒള്ളൂ..
പാവം പിടിച്ച ന്റെ പ്പ ഓരോട് ന്റെ സ്വപ്നങ്ങളും മോഹങ്ങളും ഒക്കെ പറയുന്നുണ്ട്...
ന്റെ പ്പാടെ ആകെ പ്രതീക്ഷ ഞാനേർന്നേ...
എന്താപ്പോ ന്റെ ചെങ്ങായി പറയണ്...
എവിടെ പോകുമ്പോഴും ഓനേം വിളിക്കണതാ..
അന്ന് മാത്രം വിളിച്ചീല്ല ന്ന്...
ഓനെ വിളിച്ചിട്ട് പ്പോ എന്താ ല്ലേ...
ഓര് പ്ലാൻ ഇട്ടത് ന്നെ കൊല്ലാൻ അല്ലേ...
ഇങ്ങളും കേട്ടിലെ ഓന്റെ വോയിസ്...
ഷഹബാസ് നെ കൊല്ലും ന്ന് പറഞ്ഞാ കൊന്നിരിക്കും ന്ന്...
ആണുങ്ങൾ ഉണ്ടേൽ കൂടെ വരാനാ പറയണ്..
ഓന് ഒറ്റ മൈന്റാന്ന്...
പ്പോ കണ്ടില്ലേ..
ഓന് പറഞ്ഞ പോലെ ചെയ്ത് ....
എന്നെ തല്ലലും കൊല്ലലും ഒക്കെ കഴിഞ്ഞിട്ട് ണ്ട് ന്റെ ഇൻസ്റ്റാഗ്രാമിൽ നിറയെ തല്ലിയോരുടെ മെസ്സേജ്...
മാപ്പാക്കണം...
അറിയാതെ ചെയ്തതാണ്..
ഇങ്ങനെ ആവും കരുതീല്ല എന്നൊക്കെ...
ഓന്ക്ക് മാപ്പ് കൊടുക്കാൻ ഞാൻ ഉണ്ടായിട്ട് വേണ്ടേ അല്ലേ...
പക്ഷേ, നിക്ക് വേദന ണ്ടായത് അതല്ലട്ടോ..
ന്നെ തല്ലുന്നതിന്റെ തലേന്ന് ഓര് ന്നെ കൊല്ലാൻ പ്ലാൻ ഉണ്ടാക്കിയ മെസ്സേജസ് കേട്ടപ്പോൾ ആണ്...
ശെരിക്കും ന്റെ നെഞ്ച് ഒന്ന് പിടഞ്ഞ്...
ഓര് പറഞ്ഞതൊക്കെ ശെരിയാ...
കൂട്ടതല്ലിനൊന്നും കേസ് അധിക കാലം നീണ്ട് നിക്കൂല്ലാന്ന്...
എത്ര ആൾക്കാരാ നിക്ക് വേണ്ടി സംസാരിക്കാൻ....
നിക്ക് വേണ്ടി കരയാൻ...
ന്നെ ഇത് വരെ പരിചയം ഇല്ലാത്തവർ പോലും അവരുടെ ദുആയിൽ ന്നെ ഉൾപെടുത്തുന്നു...
എനിക്ക് വേണ്ടി കരയുന്നു...
ഞാൻ അറിയാത്ത,ന്നെ അറിയാത്തവർ..
എന്നെ കൊന്നവരെ ശപിക്കുന്നു...
എത്ര ഉപ്പമാരും ഉമ്മമാരും ഇത്താത്തമാരും ഇക്കാക്കമാരും ഒക്കെ ആണ് എനിക്ക് വേണ്ടി വാദിക്കുന്നത്...
മരണം കൊണ്ട് എല്ലാരുടേം മനസ്സിൽ ഞാൻ അങ്ങനെ നിറഞ്ഞു നിക്കാണ്....
ജാതി മത വർണ വ്യതാസമില്ലാതെ എല്ലാരും എനിക്ക് വേണ്ടി സംസാരിക്കാൻ ഇറങ്ങുന്നു...
എനിക്ക് വേണ്ടി സമരം ചെയ്യുന്നു...
ന്റെ വീട്ടുകാരുടെ കൂടെ ചേർന്ന് നിക്കുന്നു...
സാമൂഹ്യ മാധ്യമങ്ങളിൽ എനിക്കായി ഹാഷ്ടാഗും ജസ്റ്റിസ് ന് വേണ്ടി ഉള്ള പോരാട്ടവും...
എന്തിനാ എല്ലാരും ഇങ്ങനെ കഷ്ടപ്പെടുന്നത്...
ആരും ബുദ്ധിമുട്ടണ്ട...
ഇത് കേരളം ആണ്...
ഇവിടെ നിയമത്തിനു വില ഇല്ലാത്തതല്ല... പേടിക്കുന്ന നിയമം ഇല്ലാത്തതാണ്..
ഇങ്ങൾ തന്നെ ഒന്ന് നോക്കിയോക്ക്..
എന്നെ കൊന്നവർ പറഞ്ഞത് പോലെ തന്നെ ആയിലെ....
കൂട്ടത്തലും കൂട്ടക്കൊലപാതകവും ഒക്കെ അങ്ങനെ നീണ്ടു നീണ്ടു പോകും..
ന്റെ പ്പാക്ക് സ്വാധീനം ഒന്നും ല്ലെയ്...
കേസ് നടത്താൻ ഉള്ള പണവും ഇല്ല..
SSLC പരീക്ഷ ന്റെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു...
ഇംഗ്ലീഷും കണക്കും ആണ് ന്റെ ഇഷ്ട വിഷയം....
ബാക്കി ഉള്ള വിഷയങ്ങളും ഞാൻ നന്നായി പഠിക്കും...
കഴിഞ്ഞ പരീക്ഷകളിൽ ഒക്കെ 80% മാർക്ക് വാങ്ങി...
ഇത്തവണ ഫുൾ A+ കിട്ടാൻ ഉള്ള പരിശ്രമത്തിൽ ആയിരുന്നു...
ഞാൻ നന്നായി പഠിച്ചു...
നന്നായി പരിശ്രമിച്ചു...
ഊണും ഉറക്കവുമില്ലാതെ പഠിച്ചു..
പക്ഷേ,
പരീക്ഷ എഴുതാൻ ഉള്ള അവസരം ഇല്ലാതാകും എന്ന് ഞാൻ ഒരിക്കൽ പോലും കരുതിയില്ല...
പരീക്ഷക്ക് കോപ്പി അടിച്ചാൽ D bar ചെയ്യും ന്ന് നിക്ക് അറിയാർന്നു...
പരീക്ഷക്ക് നേരം വൈകി എത്തിയാൽ പരീക്ഷ എഴുതിപ്പിക്കില്ല എന്നും എനിക്ക് അറിയാം...
സമ്പൂർണമായി യൂണിഫോമും ഐഡി കാർഡ് ഉം ഹാൾ ടിക്കറ്റും ഉണ്ടെങ്കിൽ മാത്രേ പരീക്ഷ എഴുതാൻ സാധിക്കൊള്ളു എന്നും നിക്ക് അറിയാർന്നു...
പക്ഷേ ,
പക്ഷേ,,
സ്വന്തം സഹപാഠിയെ യാതൊരു മനുഷ്യത്വവും ഇല്ലാതെ മൃഗീയമായി തലക്കടിച്ചു കൊന്നാൽ പരീക്ഷ എഴുതാൻ പറ്റും ന്ന് നിക്ക് അറീല്ലേർന്നു...
അതും ഒരു സമൂഹം മുഴുവൻ വിലക്കിയിട്ടും, അമ്പതിൽ പരം പോലീസ് കാരുടെ സംരക്ഷണത്തിൽ നിന്ന് കൊണ്ട് അവരെ പരീക്ഷ എഴുതിപ്പിക്കും എന്നും ഞാൻ കരുതിയില്ല...
വല്ലാതെ വിഷമം ആയി പോയി...
മരിച്ചത് നന്നായി എന്ന് ഒരു നിമിഷം എങ്കിലും ചിന്തിച്ചുപോയി...
ന്റെ എത്ര വലിയ സ്വപ്നം ആണ് ഇല്ലാതായത് അറിയോ....
ന്റെ മ്മ അലമാരയിൽ ന്റെ ഹാൾ ടിക്കറ്റും യൂണിഫോമും ബുക്കും ബാഗും എല്ലാം കാണുമ്പോൾ നെഞ്ച് പൊട്ടി നിലവിളിക്കുന്നുണ്ടാകില്ലേ.
03/03/2025 തിങ്കൾ..
628307 എന്ന രജിസ്റ്റർ നമ്പറിൽ അറബിക് പരീക്ഷ എഴുതാൻ ഷഹബാസ് എന്ന ഞാൻ മാത്രം ഇല്ല..
ന്റെ വിയോഗം ന്റെ കൂട്ടുകാരെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ട് ന്ന് നിക്ക് നല്ലോണം മനസ്സിലാകുന്നുണ്ട്...
ഓര്ക്കാർക്കും ഒന്നും എഴുതാൻ കഴിഞ്ഞിട്ടുണ്ടാകില്ല...
ഒന്നും എഴുതാൻ കഴിഞ്ഞിട്ടുണ്ടാകില്ല...
പരീക്ഷ ഹാളിനും ജ്യുവനയിൽ ഹോമിനും പുറത്ത് ഒരു പറ്റം ആളുകൾ എനിക്ക് വേണ്ടി സമരം ചെയ്യുന്നുണ്ട്...
എന്റെ കൊലയാളികളെ പരീക്ഷ എഴുതിപ്പിക്കാതെ ഇരിക്കാൻ വേണ്ടി....
പക്ഷേ, അവരെ എല്ലാം യാതൊരു ദയയും ഇല്ലാതെ പോലീസ് വലിച്ചു കൊണ്ട് പോവുകയാണ്...
ന്റെ മ്മാടേം പ്പാടേം അടുത്ത് നിന്ന് ഹാൾ ടിക്കറ്റ് വാങ്ങി,അവരുടെ അനുഗ്രഹം വാങ്ങി, അനിയന്മാർക്ക് മുത്തം കൊടുത്ത്,സലാം പറഞ്ഞ് പരീക്ഷക്ക് ഇറങ്ങാൻ ഞാൻ നന്നായി ആഗ്രഹിക്കുന്നുണ്ട്...
പക്ഷേ, കയ്യും കാലും എന്റെ മനസ്സിനോടൊപ്പം നിക്കുന്നില്ല...
എനിക്ക് അനങ്ങാൻ കഴിയുന്നില്ല...
ഒരു നിമിഷത്തേക്ക് അതിയായ പരീക്ഷ എഴുതാനുള്ള മോഹം കൊണ്ട്,ഞാൻ ഇന്ന് ജീവനോടെ ഇല്ല എന്ന കാര്യം ഞാൻ തന്നെ മറന്നു പോയി...
എങ്ങനെ പരീക്ഷക്ക് പോകാനാണ് അല്ലേ..
ഞാൻ ഈ ആറടി മണ്ണിന്റെ അടിയിൽ അല്ലേ...
എല്ലാവരും കൂടെ എന്നെ ഒറ്റക്കാക്കി..
അവർ എല്ലാവരും കൂടെ ന്നെ ഇവിടെ വരെ കൊണ്ടെത്തിച്ചില്ലേ...
വല്ലാതെ വിഷമമാവുന്നുണ്ട് എനിക്ക്...
ഇനിയുള്ള പരീക്ഷക്കും നോമ്പിനും പെരുന്നാളിനും ഫുട്ബോളിനും ഒന്നും ഞാൻ ഇല്ലാട്ടോ...
ന്റെ മ്മാക്കും പ്പാക്കും മറ്റുള്ള മക്കൾ പരീക്ഷക്ക് പോകുന്നത് കാണുമ്പോൾ എന്തൊരു എടങ്ങേറ് ആണ് നോക്ക് ...
ഓര്ക്ക് അത് താങ്ങാൻ ആവുന്നില്ല..
ന്റെ മ്മാടെ കോലം ഒന്ന് നോക്ക്..
ന്റെ കുട്ട്യേളെ പോലും ന്റെ മ്മ നോക്കണില്ല..
മ്മ ആരോടും മിണ്ടണില്ല...
ഒരു വക കഴിക്കേം കുടിക്കേം ചെയ്യണില്ല..
ന്റെ കുട്ടീ,ന്റെ കുട്ടീ ന്നും പറഞ്ഞു നിലവിളിച്ചോണ്ടിരിക്യാ...
പാവം സ്വബോധം നഷ്ടപ്പെട്ട അവസ്ഥ ആണ്...
ഇടക്കിടക്ക് മയങ്ങി വീഴാണ്..
പാവം പിടിച്ച ന്റെ പ്പയോ..
ആളുകളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തോണ്ടേ ഇരിക്ക്യാണ്..
നിക്ക് വേണ്ടി കുറെ വാദിക്കുന്നൊക്കെ ണ്ട്...
എന്തിനാ പ്പാ വെറുതെ ഇങ്ങൾ ഇങ്ങനെ ഓരോട് പറയണ്..
ഇങ്ങള് വെറുതെ കിടന്ന് തൊണ്ട പൊട്ടിക്കണ്ട പ്പാ...
ഓരൊക്കെ നല്ല പണവും സ്വാധീനവും ഉള്ളവരാ..
ഓരുടെ മുന്നിലൊന്നും പിടിച്ചു നിക്കാൻ നമ്മക്ക് കഴിയൂല്ല...
ഇങ്ങള് മ്മാനേം കുട്ട്യോളേം നന്നായി നോക്കണം..
അവർക്ക് ഒരു കുറവും വരുത്തരുത്...
കേസും കൂട്ടവുമായി നടക്കാനും, അവരുടെ പോലെ പിടിപാടും പണവും ഒന്നും നമുക്ക് ഇല്ലല്ലോ പ്പാ...
കുറച്ച് മാസങ്ങൾ കഴിഞ്ഞാൽ എല്ലാരും ഇതൊക്കെ മറക്കും...
എഴുതി തള്ളും...
കേരളത്തിൽ അങ്ങനെ അല്ലേ..
എന്റെ ഈ അവസ്ഥ ഇനി ഒരാൾക്കും വരാതെ ഇരിക്കാൻ ഇങ്ങള് പടച്ചോനോട് പറയണം...
ഇങ്ങള് സമാധാനിക്കിം പ്പാ...
പടച്ചോൻ ണ്ടല്ലോ നമ്മടെ കൂടെ...
ഇത് വരേയ്ക്കും ഒരു കുറവും വരുത്താതെ നോക്കിയ ന്റെ മ്മാക്കും പ്പാക്കും ഒരായിരം നന്ദി..
പടച്ചോനെ, ന്റെ മ്മാക്കും പ്പാക്കും ക്ഷമ കൊടുക്കണേ..
ഇനി നിങ്ങളോട് ആണ് സുഹൃത്തുക്കളെ എനിക്ക് പറയാൻ ഉള്ളത്...
അനുഭവം കൊണ്ട് പറയാണ്...
ചതിയന്മാരുടെ ലോകമാണ്..
സ്നേഹത്തിനും മനുഷ്വതത്തിനും മനുഷ്യന്റെ ജീവന് പോലും യാതൊരു വിലയും കൽപ്പിക്കാത്ത ഒരു സമൂഹത്തിൽ ആണ് നിങ്ങൾ ജീവിക്കുന്നത്...
യാതൊരു വിധ കാരണ വശാലും ആരുമായും അടി ഉണ്ടാക്കാനും വഴക്കിനും പ്രശ്നത്തിനും ഒന്നും പോകേണ്ട...
നമ്മൾ കരുതുന്നത് പോലെ അല്ലാ ആരും..
ലഹരിയുടെയും കള്ളിന്റെയും ബോധമില്ലായ്മയിൽ പലരും പലരും ചെയ്ത് കൂട്ടുന്നുണ്ട്...
പക്ഷേ, എന്റെ സഹപാഠികൾ എന്നെ അടിച്ചു കൊന്നത് നല്ല സ്വബോധത്തിൽ തന്നെ ആണ്...
പിന്നെ, രുചിച്ചു നോക്കാനും കുടിച്ചു നോക്കാനും പല പല സാധനങ്ങളും ആയി പലരും വരും...
രക്തത്തിളപ്പിന്റെ ചൂടിൽ നമുക്ക് എല്ലാത്തിനോടും അപ്പോൾ ഒരു ഹരമാണ്...
തല്ലാനും കൊല്ലാനും വഴക്കിണ്ടാക്കാനും കള്ള് കുടിക്കാനും കഞ്ചാവ് വലിക്കാനും ഒക്കെ ഭയങ്കര എളുപ്പമാണ്...
പക്ഷേ, ഇതൊന്നുമില്ലാതെ സ്വസ്ഥമായി സമാധാനമായി ഒന്ന് ജീവിക്കാൻ ആണ് ഇന്നത്തെ കാലത്ത് ബുദ്ധിമുട്ട്..
എല്ലാത്തിൽ നിന്നും വിട്ടു നിൽക്കാനും, നല്ലതും ചീത്തതും മനസ്സിലാക്കി ജീവിക്കാനും സാധിക്കണം...
ആരുടേയും സ്വഭാവ സർട്ടിഫിക്കറ്റ് ന് വേണ്ടി അല്ലാ...
അവനവനു വേണ്ടി തന്നെ...
നമ്മുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും വേണ്ടി...
ഉപദേശങ്ങളെ തള്ള വൈബിലേക്കും തന്ത വൈബിലേക്കും പക്ഷം ചേർക്കാതെ, കുറച്ചെങ്കിലും അവരുടെ വാക്കുകളും ജീവിതത്തിൽ ഉൾപ്പെടുത്തുക..
നമ്മളെക്കാൾ ജീവിതം പഠിച്ചവരും മനസ്സിലാക്കിയവരും ആണ് അവര്..
പക്വത നിറഞ്ഞ ആളുകൾ നമ്മളെ ഉപദേശിക്കുന്നത് നമ്മുടെ നല്ലതിന് വേണ്ടി മാത്രം ആണ്..
ആരുടെയെങ്കിലും കത്തിക്ക് ഇരയാവാനോ, സ്വബോധം നശിക്കുന്ന തരത്തിൽ ഉള്ള ലഹരിക്ക് അടിമപ്പെട്ട് തീർക്കാനോ ഉള്ളതല്ല നമ്മടെ ജീവിതം...
എന്തിലേക്ക് ഇറങ്ങി പുറപ്പെടുമ്പോഴും രണ്ട് തവണ ചിന്തിക്കുക...
അല്ലെങ്കിൽ,
നഷ്ടം നമ്മുടെ കുടുംബത്തിന് മാത്രം ആണ്...
എന്റെ അവസ്ഥയും എന്റെ മ്മാടേം പ്പാടേം ഗതിയും ലോകത്ത് ഇനി ആർക്കും വരാതെ ഇരിക്കട്ടെ...
ന്നെ അറിയാത്ത,
ഞാൻ അറിയാത്ത,നിങ്ങൾ ഓരോരുത്തരും നിക്ക് വേണ്ടി പോരാടുന്നത് കാണുമ്പോൾ,
ശബ്‌ദിക്കുന്നത് കാണുമ്പോൾ,
സമരം ചെയ്യുന്നത് കാണുമ്പോൾ,
ഒരു നിമിഷത്തേക്കെങ്കിലും പടച്ചോൻ നിക്ക് ജീവൻ തിരിച്ചു തന്നെങ്കിൽ ന്ന് നിക്ക് വല്ലാണ്ടെ പൂതി തോന്നാ...
ന്റെ പ്പാടേം മ്മാടേം കൂടെ നിക്കണം...
അവർക്ക് ഇനി താങ്ങായും തണലായും നിങ്ങളൊക്കെ ഒള്ളൂ..
സ്നേഹിച്ചവർക്കും,
ദ്രോഹിച്ചവർക്കും,
ശപിച്ചവർക്കും,
കൊന്നവർക്കും,
കൊല്ലിപ്പിച്ചവർക്കും,
കൂടെ നിന്നവർക്കും..
നിക്ക് വേണ്ടി വാദിക്കുന്നവർക്കും..
എല്ലാർക്കും നന്ദി മാത്രം..
എന്ന്
ഒത്തിരി
ഒത്തിരി
സ്നേഹത്തോടെ...
മുഹമ്മദ് ഷഹബാസ്.
കടപാട്