25/08/2021
*National Database of Unorganised Workers (NDUW) Registration.*
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരുടെ ദേശീയ രജിസ്റ്റർ തയ്യാറാക്കുക എന്നതാണ് *NDUW* പദ്ധതിയുടെ ലക്ഷ്യം . അസംഘടിത തൊഴിൽ മേഖലകളിൽ ആവശ്യമായ വിവിധ പദ്ധതികൾ വിഭാവനം ചെയ്യുന്നതിന് പ്രസ്തുത രജിസ്റ്റർ സഹായകരമാകും . കർഷക തൊഴിലാളികൾ , വീട്ടുജോലിക്കാർ, തെരുവ് കച്ചവടക്കാർ , തൊഴിലുറപ്പു തൊഴിലാളികൾ, കര-കൗശല തൊഴിലാളികൾ തുടങ്ങിയ എല്ലാ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും പദ്ധതിയിൽ അംഗമാകാം . കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനും NDUW രജിസ്റ്റർ ഉപയോഗിക്കും .
കേന്ദ്ര ഐടി മന്ത്രലയത്തിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന *കോമൺ സർവീസ് സെന്ററുകൾ (CSC)* മുഖേനയാണ് രജിസ്‌ട്രേഷൻ നടക്കുക . ഗുണഭോക്താവിന് അടുത്തുള്ള *കോമൺ സർവീസ് സെന്ററുകളിൽ* *(CSC)* സന്ദർശിച്ചു *സൗജന്യമായി* പദ്ധതിയിൽ അംഗമാകാവുന്നതാണ് .
👉🏻 പദ്ധതിയിൽ അംഗമാകുന്നത് വഴി ഓരോ അസംഘടിത മേഖലാ തൊഴിലാളികകൾക്കും NDUW തിരിച്ചറിയൽ കാർഡ് ലഭിക്കും .
👉🏻 പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് വഴി ഗുണഭോക്താക്കൾ PMSBY (ഇൻഷുറൻസ്) പദ്ധതിയുടെ ആനുകൂല്യം 1 വർഷത്തേക്ക് സൗജന്യമായി ലഭിക്കുന്നതിന് അർഹരാകും.
👉🏻 ഗുണഭോക്താക്കളെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളിൽ അംഗമാകുന്നതിനു സഹായകരമാകും.
പദ്ധതിയിൽ അംഗമാകുന്നതിനുള്ള നിബന്ധനകൾ
അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവരാകണം
👉🏻 പ്രായപരിധി - 16നും 59നും ഇടയിൽ
👉🏻 ആദായനികുതി (Income Tax) അടക്കുന്നവരാകരുത്
👉🏻 ESI, EPFO എന്നി പദ്ധതികളിലെ അംഗങ്ങളാകരുത്.
Home e-SHRAM National Database of Unorganised Workers Government Services e-SHRAM National Database of Unorganised Workers (NDUW) Registration എന്താണ് e-SHRAM National Database of Unorganised Workers (NDUW) Registration ?കേന്ദ്ര തൊഴിൽ മന്ത്രാല....