Dr. Arya's Siddha Clinic

Dr. Arya's Siddha Clinic Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr. Arya's Siddha Clinic, Doctor, kozhikode Road, Kunnamkulam.

01/06/2025
കർക്കിടക കഞ്ഞി കേരളത്തിൽ പരമ്പരാഗത ചികിത്സാവിധി പ്രകാരം, ആരോഗ്യപരിപാലനത്തിനായി കർക്കിടകമാസത്തിൽ ജനങ്ങൾ തയ്യാറാക്കി കഴിക്...
15/06/2021

കർക്കിടക കഞ്ഞി

കേരളത്തിൽ പരമ്പരാഗത ചികിത്സാവിധി പ്രകാരം, ആരോഗ്യപരിപാലനത്തിനായി കർക്കിടകമാസത്തിൽ ജനങ്ങൾ തയ്യാറാക്കി കഴിക്കുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി. കർക്കിടകക്കഞ്ഞി എന്നും ഇത് അറിയപ്പെടുന്നു. കര്‍ക്കിടകമാസത്തില്‍ ഏറ്റവും പ്രചാരം ഔഷധകഞ്ഞിക്കാണ്. മഴക്കാലത്തോടെ മന്ദഗതിയിലാകുന്ന ദഹനപ്രക്രിയയ്ക്ക് ഏറ്റവും യോജിച്ചതാണ് ഔഷധകഞ്ഞി. മഴക്കാലത്ത് പൊതുവെ “അഗ്നിദീപ്തി’ കുറവായതിനാല്‍ വലിച്ചുവാരി ഭക്ഷണം കഴിയ്ക്കുന്നത് ദഹനമില്ലായ്മ ഉണ്ടാക്കുകയും പലവിധ അസുഖങ്ങള്‍ക്കു വഴിവെക്കുകയും ചെയ്യും. അതുകൊണ്ട് ദഹിക്കാന്‍ എളുപ്പമുള്ളതും അതേസമയം പോഷക ഗുണമുള്ളതുമായ ലഘുഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടത്. പൂര്‍വ്വിക ദാനമായി കിട്ടിയ കര്‍ക്കിടക കഞ്ഞി ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.
പൊടിയരി, നവരയരി എന്നിവയെല്ലാം കഞ്ഞിവെയ്ക്കാന്‍ ഉപയോഗിക്കാം. പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് ഔഷധക്കഞ്ഞി. ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. കര്‍ക്കിടക കഞ്ഞിയില്‍ ചേര്‍ക്കുന്ന ചേരുവ അനുസരിച്ച് അതിന്റെ ഔഷധഗുണവും വ്യത്യാസപ്പെടുന്നു.

പൊടിയരിക്കഞ്ഞി – ദഹനം എളുപ്പമാക്കുന്നു.
ജീരകക്കഞ്ഞി – ദഹനശക്തി കൂടും.
ഉലുവക്കഞ്ഞി – ശരീരബലം നല്‍കുന്നു.
തേങ്ങക്കഞ്ഞി – ശക്തി കിട്ടാന്‍ നല്ലത്.
പാല്‍ക്കഞ്ഞി – സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.
നെയ് ക്കഞ്ഞി – ശരീരത്തിന് വണ്ണം വയ്പ്പിക്കുന്നു.
ഓട്സ് കഞ്ഞി – പ്രമേഹവാത രോഗികള്‍ക്ക് നല്ലത്.
നവരക്കഞ്ഞി – വണ്ണം കൂട്ടുന്നു.
ഗോതമ്പുകഞ്ഞി – പ്രമേഹം വാതം എന്നിവയ്ക്ക് നല്ലത്
ദശപുഷ്പകഞ്ഞി – രോഗപ്രതിരോധ ശേഷിയ്ക്കും ആരോഗ്യത്തിനും നല്ലത്

ചെറൂള, പൂവകുറുന്നില, കീഴാര്‍ നെല്ലി, ആനയടിയന്‍, തഴുതാമ, മുയല്‍ചെവിയന്‍, തുളസിയില, തകര, നിലംപരണ്ട, മുക്കുററി, വളളിഉഴിഞ്ഞ, നിക്തകം കൊല്ലി, തൊട്ടാവാടി, കുറുന്തോട്ടി വേര്, ചെറുകടലാടി, കരിംകുറുഞ്ഞി വേര്, ഇവയെല്ലാം പിഴിഞ്ഞെടുത്ത നീരില്‍ കഞ്ഞി വെച്ച് കുടിക്കുക. പ്രമേഹം, വാതം, ഹൃദ്രോഗം, ഉദരരോഗം എനനിവ ബാധിച്ചവര്‍ക്ക് ഈ കഞ്ഞി വളരെ നല്ലതാണ്.
മരുന്നുകഞ്ഞി സുഖചികിത്സയുടെ ഭാഗമായല്ലാതെയും സേവിക്കാം. തഴുതാമ കഷായത്തിലും ഞെരിഞ്ഞില്‍ക്കഷായത്തിലും കഞ്ഞി വേവിക്കാറുണ്ട്. വാതരോഗങ്ങള്‍ക്കും പിത്താശയ രോഗങ്ങള്‍ക്കും ഗര്‍ഭാശയ രോഗങ്ങള്‍ക്കും ആര്‍ത്തവ സംബന്ധമായ അസുഖങ്ങള്‍ക്കും ഉലുവക്കഞ്ഞി നല്ലതാണ്.
വാതം, പിത്തം, വായു, വിശപ്പില്ലായ്മ, മൂത്രത്തില്‍ പഴുപ്പ് തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം മരുന്നു കഞ്ഞി സിദ്ധൗഷധമാണ്.
ഔഷധക്കഞ്ഞിയുടെ ഗുണങ്ങള്‍ നിരവധിയാണ്.

1. അഗ്നി ദീപ്തി ഉണ്ടാകുന്നു.
2. ദഹനം ശരിയാക്കുന്നു.
3. ശരീരത്തിലെ ആമത്തെ ദഹിപ്പിക്കുന്നു.
4. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു.
5. രുചി ഉണ്ടാക്കുന്നു.
6. ശോധന ഉണ്ടാവാന്‍ സഹായിക്കുന്നു.
7. ശരീരത്തിന് ലഘുത്വം ഉണ്ടാക്കുന്നു.
8. സന്ധികള്‍ക്ക് അയവ് ഉണ്ടാക്കുന്നു.
9. ശരീരത്തിലെ നീര് പോകാന്‍ സഹായിക്കുന്നു.
10. നല്ല ഉറക്കം ലഭിക്കുന്നു

01/06/2021

Siddha❤

പൊന്നാങ്കണ്ണി ചീര. എവിടേയും ധാരാളമായി കാണുന്ന ഒരു തരം ചീരയാണ് പൊന്നാങ്കണ്ണി ചീര. പൊന്നിൻ്റെ അംശമുള്ള ചീര. ഇലകൾ കണ്ണിൻ്റെ...
29/05/2021

പൊന്നാങ്കണ്ണി ചീര.

എവിടേയും ധാരാളമായി കാണുന്ന ഒരു തരം ചീരയാണ് പൊന്നാങ്കണ്ണി ചീര. പൊന്നിൻ്റെ അംശമുള്ള ചീര. ഇലകൾ കണ്ണിൻ്റെ ആകൃതിയിലാണ്. അതുകൊണ്ടിത് പൊന്നാങ്കണ്ണിയായി. പൂർവ്വികരുടെ പുണ്യമായി ഭൂമി നിറയെ പൊന്നാങ്കണ്ണി ചീര ചിറകുകൾ വീശി സൂര്യനെ നോക്കി നില്ക്കുന്നു. നമ്മുടെ ശ്രദ്ധയിൽപ്പെടാനായി നാലു വശത്തേക്കും ചെറു ചില്ലകൾ വിരിച്ച് ഇളകിയാടിയുള്ള തന്നെ മനോഹരമാണ്. ചെടി മൂക്കുമ്പോൾ നിറയെ വെളുത്ത പൂക്കൾ ഉണ്ടാകും. പൂക്കൾ ഒഴിവാക്കിയാണ് പാചകത്തിന് ഉപയോഗിക്കുക.

ഓരോ പ്രാദേശത്തും ഇവ കട്ട പിടിച്ച് വളരുന്നത് കാണാം .തഴുതാമ പോലെ, കൊടവൻ പോലെ, സാമ്പാർ ചീര പോലെ, കട്ടപിടിച്ചു നില്ക്കും.ഇതാണെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയാൽ നോക്കുന്നിടത്തെല്ലാം ഈ ചീര മാത്രമേ കാണാൻ കഴിയൂ. അത്രയും ഉണ്ട്. ഭക്ഷ്യ സുരക്ഷയ്ക്ക്, ഭക്ഷ്യ സ്വരാജിന് മുതൽക്കൂട്ടാണു് ഈ ചീര. അത്രയ്ക്കും സുലഭമാണ്.

ഇത് ഔഷധ ചീരയായി അറിയപ്പെടുന്നു. കണ്ണുകൾ, മുടി, ചർമ്മം എന്നിവയ്ക്ക് ഈ ചീര ഫലപ്രദമാണ്. സമൂലം ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി. അല്ലെങ്കിൽ ,ഭക്ഷണത്തിൽ പതിവായി ഉപയോഗിക്കാം. സൂപ്പുണ്ടാക്കാം. ചീര കൊണ്ടുള്ള എല്ലാ പ്രയാഗങ്ങളും പൊന്നാങ്കണ്ണി ചീര കൊണ്ടും ചെയ്യാവുന്നതാണ്. തോരൻ, പരിപ്പിട്ടക്കറി, സാമ്പാർ ,പുളിങ്കറി, മോരുകറി, മൊളോഷ്യം, രസം എന്നിവയൊക്കെ ഉണ്ടാക്കാവുന്നതാണ്‌. സാലഡിൽ വിതറുന്നത് നല്ലതാണ്. കാഴ്ചയ്ക്കും. ഭക്ഷണത്തിനായി ഉപയോഗിക്കുന്ന എല്ലാത്തരം ഇലകളും ഉപയോഗിച്ച് കട് ലറ്റ് ഉണ്ടാക്കാവുന്നതാണു് .മാവിൽ ചേർത്ത് ദോശയോ ഇഡ്ഡലിയോ ഉണ്ടാക്കാൻ കഴിയും.

വൃക്കകളുടെ പ്രവർത്തനം സുഗമമാക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കും. ബ്രഹ്മി, വയമ്പ് എന്നിവ പോലെr തേനിൽ അരച്ച് കഴിച്ചാൽ ബുദ്ധിയ്ക്കും ഓർമ്മക്കും നല്ലതാണ്. തമിഴ്നാട്ടിൽ വഴിയോര കച്ചവടത്തിൽ ഈ ചീര ലഭിക്കും - ആന്ത്രവായു, കഫകെട്ട്, ബ്രോങ്കൈറ്റിസ്, പ്രമേഹം, മൂലക്കുരു, തലകറക്കം, ആസ്തമ , ഛർദ്ദി, ഓക്കാനം, തലവേദന, കരൾവീക്കം, തുടങ്ങിയ വിഷമങ്ങൾക്ക് പൊന്നാങ്കണ്ണി ചീര പതിവായി കഴിയ്ക്കുന്നത് ഫലപ്രദമാണ്.

അതേ, പൊന്നാങ്കണ്ണി ചീരയ്ക്ക് നമ്മുടെ ജീവിതത്തെ മാറ്റി മറിയ്ക്കാൻ കഴിയും. പ്രകൃതിയിൽ നിന്നും നേരിട്ട് പൊന്നിൻ്റെ അംശം കിട്ടുന്ന ചെടിയാണ് പൊന്നാങ്കണ്ണി ചീരയെന്നത് നമ്മുടെ നാട്ടറിവിൻ്റെ കരുത്തിനെ സൂചിപ്പിക്കുന്നു. പൂർവ്വികരെ ആദരവോടെ ഓർക്കാം. അവർക്ക് നന്ദി പറയാം.

28/05/2021

🔴 യൂറിക് ആസിഡ് 🔴

എന്താണ് യൂറിക് ആസിഡ് ??

നമ്മുടെ ഭക്ഷണത്തിലും ശരീര കോശങ്ങളിലും ഉള്ള പ്രോട്ടീൻ വിഘടിച്ചുണ്ടാവുന്ന പ്യൂറിൻ എന്ന ഘടകം , ശരീരത്തിലെ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക് ആസിഡ് . ശരീരത്തിൽ ഉണ്ടാകുന്ന യൂറിക് ആസിഡ് മലത്തിലൂടെയും മൂത്രത്തിലൂടെയും ആണ് പുറന്തള്ളപ്പെടുന്നത് . യൂറിക് ആസിഡിന്റെ 2/3 ഭാഗം മൂത്രത്തിലൂടെയും , 1/3 ഭാഗം മലത്തിലൂടെയും ആണ് പുറന്തള്ളപ്പെടുന്നത്‌ .
യൂറിക് ആസിഡിന്റെ തോത് ശരീരത്തിൽ ക്രമീകരിക്കുന്നത് കിഡ്നി ആണ് .

🔵കാരണങ്ങൾ

👉കിഡ്നിക്കു ഉണ്ടാകുന്ന ഏതെങ്കിലും പ്രശ്നങ്ങൾ കൊണ്ടും ,ഭക്ഷണത്തിലെ പ്രോട്ടീനിന്റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തിൽ വർധിക്കാൻ കാരണം ആകുന്നു .
👉???സ്‌ട്രെസ്
👉തൈറോയ്ഡിന്റെ പ്രവത്തനം മന്ദിക്കുക
👉പാരാതൈറോയ്‌ഡ് അമിതമായി പ്രവർത്തിക്കുക
👉അമിത വണ്ണം
👉ശരീരത്തിൽ നിന്നും അമിതമായി ജലം പുറത്തു പോകുക
👉കൊഴുപ്പ് രക്തത്തിൽ അമിതമായി കൂടുക .
👉കിഡ്നി രോഗങ്ങൾ
👉പ്രമേഹം
👉ചില കാൻസർ , കാൻസർ ചികിത്സകളുടെ പ്രതിപ്രവർത്തനം മൂലം ഇത് സംഭവിക്കാം .

രക്തത്തിൽ യൂറിക് ആസിഡ് കൂടുന്ന അവസ്ഥയെ ഹൈപ്പർ യൂറീസെമിയ (Hyperuricemia)എന്ന് പറയുന്നു . യൂറിക് ആസിഡിന്റെ അളവ് രക്തത്തിൽ വർധിക്കുന്നത് യൂറിക് ആസിഡ് ക്രിസ്റ്റൽസ് ഉണ്ടാകാൻ കാരണമാകുന്നു . ഇങ്ങനെ രൂപപ്പെടുന്ന ക്രിസ്റ്റലുകൾ സന്ധികളിലും മറ്റും അടിഞ്ഞു കൂടുന്നു .പ്രധാനമായും കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞു കൂടുന്നു .ചുവന്ന നിറത്തോടു കൂടിയ തടിപ്പ് , വേദന, മരവിപ്പ് തുടങ്ങിയവ ഉണ്ടാകുന്നു . കൂടാതെ നീർക്കെട്ടും വിരൽ അനക്കാൻ പറ്റാതെയും വരുന്നു . പെരുവിരലിൽ ആണ് ആദ്യം ഉണ്ടാകുന്നതെങ്കിലും പിന്നീട് കാലിന്റെ ഉപ്പൂറ്റി , കൈത്തണ്ട , വിരലുകൾ എന്നിവയിലും ഉണ്ടാകാം ., ഈ രോഗാവസ്ഥയെ ഗൗട്ട് (Gout) എന്ന് പറയുന്നു .


🔵യൂറിക് ആസിഡ് വളരെ കൂടുതലായാൽ വൃക്കയിൽ കല്ല് (kidney stone) വൃക്ക സ്‌തംപനം (kidney failure). എന്നെ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാം . യൂറിക് ആസിഡ് കൂടിയ 50% പേരിലും വൃക്കയിൽ കല്ലുണ്ടാകും .എന്നാൽ ചില ആളുകൾക്ക് ഈ പ്രശ്നങ്ങൾ ഉണ്ടാകാറില്ല . എന്നാൽ ഇവർക്ക് ഗൗട്ട് വരാനുള്ള സാധ്യത കൂടുതലാണ് . ആതുപൊലെ തന്നെ ഹൃദ് രോഗത്തിനും രക്തസമ്മർദത്തിനും കാരണം ആകാം .

🔵രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ്

👉പുരുഷന്മ്മാരിൽ 4-8mg/dl
സ്ത്രീകളിൽ പുരുഷൻമാരേക്കാൾ കുറവായിരിക്കണം 2.4-6mg/dl .
👉ആർത്തവം ഉള്ള സ്ത്രീകളിൽ യൂറിക് ആസിഡ് ഉയരാതെ നോക്കുന്നത് അവരിലുള്ള ഈസ്ട്രജൻ (Oestrogen) എന്ന ഹോർമോൺ ആണ് .ഈ ഹോർമോണിനു യൂറിക് അസിഡിനെ പുറംന്തള്ളാനുള്ള കഴിവുണ്ട് .

🔵പരിശോധന

രോഗിയുടെ രക്ത പരിശോധനയിൽ ആണ് യൂറിക് ആസിഡിന്റെ അളവ് അറിയുന്നത് . എന്നാൽ ഗൗട്ട് ഉണ്ടോ എന്ന് പരിശോധിക്കുന്നത് നീരുവെച്ച സന്ധിയിൽ നിന്ന് കുത്തിയെടുക്കുന്ന ദ്രാവകത്തിൽ കാണപ്പെടുന്ന യൂറിക് ആസിഡ് ക്രിസ്റ്റൽസ് ആണ് രോഗം ഉറപ്പാക്കുന്നത് . കൂടതെ X-Ray പരിശോധനയിൽ അറിയാൻ സാധിക്കും .

🔵ഗൗട്ടി ആർത്രൈറ്റിസ്

ഗൗട്ട് പ്രധാനമായും ഒരു സന്ധിയിൽ കേന്ദ്രീകരിച്ചു വേദനയും ,നീരും അനുഭവപെടുത്തുന്ന വാത രോഗമാണ് .. അപൂർവമായി മാത്രമേ ഒന്നിലധികം സന്ധികളിൽ വരൂ ..വർഷത്തിൽ ഒന്നോ രണ്ടോ തവണ ഗൗട്ട് ഉണ്ടാകും .

🔵പരിഹാരം

👉നമ്മുടെ ശരീരത്തിലെ മിക്ക പ്രശ്നങ്ങൾക്കും പരിഹാരമാണ് വെള്ളം . യൂറിക് ആസിഡിന്റെ അളവ് നിയത്രിക്കുന്നതിനു ദിവസം ധാരാളം വെള്ളം കുടിക്കുക (2-3 ലിറ്റർ ) . ധാരാളം വെള്ളം കുടിക്കുമ്പോൾ യൂറിക്കാസിഡ് വൃക്കയിൽ നിന്നും മൂത്രത്തിലൂടെ പുറംന്തള്ളുന്നതു് .2-3ലിറ്റർ വെള്ളം കുടിക്കുന്നവർക്ക് ഗൗട്ട് പ്രശനം 50%-60% വരെ കുറയും .

👉 വ്യായാമം ചെയ്തു ആഹാരം നിയന്ത്രിച്ചു യൂറിക് ആസിഡ് കുറക്കണം .
👉പട്ടിണി കിടന്നാൽ യൂറിക് ആസിഡ് വർധിക്കും
👉വിവിധയിനം യീസ്റ് (yeast) ഉപയോഗിച്ചുള്ള വിഭവങ്ങളിൽ ധാരാളമായി പ്യൂറിൻ അടങ്ങിയിട്ടുണ്ട് . അതുകൊണ്ടു മദ്യം , ബ്രെഡ് , കേക്ക് തുടങ്ങിയവ ഒഴിവാക്കണം .

👉 കൊഴുപ്പു കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കണം .
👉കൂൾ ഡ്രിങ്ക്സ് , കോള തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കണം .
👉നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണു .
👉പഴങ്ങൾ ധാരാളം കഴിക്കണം , പൈൻആപ്പിൾ വളരെ നല്ലതാണു ,അതിലെ ബ്രോമലിൻ എന്ന ഘടകം യൂറിക് ആസിഡ് കുറയ്ക്കും ..

🔴ഡോ .അഭിജിത്‌
കൊട്ടാരക്കര 🔴

Address

Kozhikode Road
Kunnamkulam

Opening Hours

Tuesday 10am - 9pm
Wednesday 10am - 9pm
Thursday 10am - 9pm
Friday 10am - 9pm
Saturday 10am - 9pm
Sunday 10am - 9pm

Telephone

+918111900554

Website

Alerts

Be the first to know and let us send you an email when Dr. Arya's Siddha Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Arya's Siddha Clinic:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category