V M C

V M C Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from V M C, Medical and health, .

04/01/2023
Lets work together to keep each others safe....
30/04/2022

Lets work together to keep each others safe....

Quick , Affordable , Accurate results..... Visit Us...  we are here for you....
30/04/2022

Quick , Affordable , Accurate results..... Visit Us... we are here for you....

Quality healthcare starts here....
30/04/2022

Quality healthcare starts here....

26/02/2022

"I Am and I Will"    ലോക ക്യാൻസർ ദിനം
04/02/2022

"I Am and I Will" ലോക ക്യാൻസർ ദിനം

03/02/2022

15/01/2022

06/01/2022

ഒരു രോഗി ഫോണിൽ :
ഞാൻ പിസിയാർ ചെയ്തു, കോവിഡ്‌ പോസിറ്റീവാണു. ഇനി വല്ല ഓമിക്രോണാകുമോ എന്നാണു പേടി.

ഞാൻ : ഓമിക്രോൺ തന്നെയാകാനാണു സാദ്ധ്യത. ഇന്ത്യയിലും ഡെൽറ്റയെ ഓമിക്രോൺ കടത്തിവെട്ടിയിരിക്കുന്നു.

രോഗി : ഓമിക്രോണാണെങ്കിൽ കൂടുതൽ പേടിക്കണോ ?

ഞാൻ : ഒരു വ്യക്തിയെന്ന നിലയിൽ, പ്രത്യേകിച്ച്‌ 2 ഡോസ്‌ വാക്സിൻ എടുത്ത നിങ്ങളെ പോലെയുള്ള ഒരാൾക്ക്‌, ഡെൽറ്റയെക്കാൾ ഇതാണു നല്ലത്‌. ശ്വാസകോശത്തെ കാര്യമായി ബാധിക്കാൻ സാദ്ധ്യത കുറവാണു. ഏതാനും ദിവസങ്ങൾ കൊണ്ട്‌ മാറും. ആശുപത്രി വാസം വേണ്ടിവരില്ല. ആശുപത്രിയിൽ കിടക്കേണ്ടി വന്നാൽ തന്നെ ഓക്സിജൻ അത്ര വേണ്ടി വരില്ല. 3-4 ദിവസം കൊണ്ട്‌ ഡിസ്ചാർജ്ജ്‌ ചെയ്യാൻ പറ്റും. വെന്റിലേറ്റർ/ ഐ സി യു പരിചരണം വേണ്ടി വരുന്നത്‌ വളരെ അപൂർവ്വം മാത്രം.

എന്നാൽ ഓമിക്രോൺ വ്യാപനശേഷി കൂടിയ കോവിഡ്‌ വകഭേതമായത്‌ കൊണ്ട്‌ നിങ്ങൾ കുറഞ്ഞ സമയത്ത്‌ തന്നെ ഒരുപാട്‌ പേർക്ക്‌ രോഗാണു വിതരണം ചെയ്തിട്ടുണ്ടാവും. അവർ അത്‌ പോലെ ഒരുപാട്‌ പേർക്ക്‌ രോഗാണു വിതരണം ചെയ്യും.
അത്രയും പേർക്ക്‌ ഒരുമിച്ച്‌ അസുഖം വരും. അതിൽ വാക്സിൻ എടുക്കാത്ത മുതിർന്നവർക്ക്‌ , അല്ലെങ്കിൽ മറ്റ്‌ പലതരം അസുഖങ്ങൾ കാരണം അവശരായവർക്ക്‌ രോഗം ഗുരുതരമാകാം. മരണങ്ങൾ ഉണ്ടാകാം.
ഒരുപാട്‌ പേർക്ക്‌ ചുരുങ്ങിയ സമയം കൊണ്ട്‌ ഒരുമിച്ച്‌ അസുഖം വരുന്നത്‌ കൊണ്ട്‌ ആശുപത്രികൾ നിറയാം. മറ്റ്‌ ഗുരുതര രോഗങ്ങൾ ഉള്ളവർക്ക്‌ ഇത്‌ മൂലം തന്നെ ചികിൽസ ലഭിക്കാതെ വരാം.
ഇതെല്ലാം കാരണം ഓമിക്രോൺ പൊതുജനാരോഗ്യത്തിന്റെ കാഴ്ചപ്പാടിൽ പ്രശ്നക്കാരൻ തന്നെയാണു.

04/01/2022

പ്രമേഹം

1. പ്രമേഹം എന്താണ്?
2. പ്രമേഹം എങ്ങനെ കണ്ടുപിടിക്കും? ഏതൊക്കെ ടെസ്റ്റുകൾ അറിഞ്ഞിരിക്കണം?
3. ഗ്ലുക്കോമീറ്റർ കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് എങ്ങനെ സ്വയം ടെസ്റ്റ് ചെയ്യാം?

🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯

🎯ആഹാരം കഴിച്ചു അത് ദഹിച്ച്‌ കഴിഞ്ഞാല്‍ ആഹാരത്തിലെ ഗ്ലൂക്കോസ്‌ കുടലിലെ (കൊച്ചു ധമനികൾ) കാപ്പിലറീസ്‌ വഴി രക്‌തത്തില്‍ പ്രവേശിക്കുന്നു. ഈ ഗ്ലൂക്കോസിനെ നമ്മുടെ എല്ലാവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജത്തിനായി ശരീരകോശങ്ങള്‍ ഉപയോഗിക്കുന്നു. രക്‌തത്തില്‍ നിന്നും ഗ്ലൂക്കോസ്‌ കോശങ്ങളില്‍ പ്രവേശിക്കുവാന്‍ പാന്‍ക്രിയാസ്‌ (Pancreas) ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ (Insulin) ഹോര്‍മോണ്‍ അത്യന്താപേക്ഷിതമാണ്‌.
ഇതിന്റെ അഭാവമോ (Type 1) അപര്യാപ്‌തതയോ (Type 2) മൂലം ഗ്ലൂക്കോസിനെ കോശങ്ങള്‍ക്ക്‌ വേണ്ടവിധം ഉപയോഗിക്കുവാന്‍ കഴിയാതെ വരികയും രക്‌തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ ഉയരുകയും ചെയ്യുന്ന അവസ്‌ഥയാണ്‌ പ്രമേഹം.

🔴 പ്രമേഹം ഉണ്ടോ എന്നു എങ്ങനെ നിര്‍ണയിക്കാം?

താഴെ പറയുന്ന ഏതെങ്കിലും ടെസ്റ്റ് പോസിറ്റീവ് ആയാൽ പ്രമേഹം നിങ്ങൾക്ക്‌ പിടിപെട്ടു എന്ന് പറയാം.

1. FBS: രക്‌തത്തിലെ ഗ്ലൂക്കോസ്‌ രാവിലെ ആഹാരത്തിന്‌ മുമ്പ്‌ - 126 mg/dl ന്റെ മുകളിൽ.

2. HbA1C: മൂന്നുമാസത്തെ രക്‌തഗ്ലൂക്കോസിന്റെ ആവറേജ്‌ - 6.5% മുകളിൽ.

3. RBS: റാന്‍ഡം ഗ്ലൂക്കോസ്‌ - 200 mg/dl ന്റെ മുകളിൽ.

4. OGTT: ഓറല്‍ ഗ്ലൂക്കോസ്‌ ടോളറന്‍സ്‌ ടെസ്‌റ്റില്‍ (ഒ.ജി.ടി.ടി) 75 ഗ്രാം ഷുഗർ ലായിനി കുടിപ്പിച്ചിട്ട് 2 മണിക്കൂര്‍ കഴിഞ്ഞു രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ - 200 mg/dl ന്റെ മുകളിൽ.

5. PPBS : പോസ്റ്റ് പ്രാൻഡിയൽ ബ്ലഡ് ഷുഗർ. ആഹാരം കഴിച്ചു രണ്ടു മണിക്കൂർ കഴിഞ്ഞു നോക്കുന്ന ടെസ്റ്റ്‌ - 200 mg/dl ന്റെ മുകളിൽ. (ഇത് ഇപ്പോൾ നോക്കാറില്ല)

# ഡോ. നിലീന ജോസ്

04/01/2022

👶 കുട്ടികളുടെ പനി മരുന്നില്ലാതെ മാറ്റാന്‍ കഴിയുമോ? പനി മാറ്റാന്‍ സ്പഞ്ചിങ് (Tepid Sponging)

വെള്ളത്തില്‍ മുക്കി തുണി കൊണ്ടു ശരീരം തുടച്ച് കുഞ്ഞിന്റെ പനി മാറ്റാം. അറിഞ്ഞിരിക്കുക..മറ്റുള്ളവർക്കായി ഷെയർ ചെയ്യുക

🔴 എന്താണ് tepid സ്പഞ്ചിങ്?

🔴എപ്പോഴാണ് തുടക്കേണ്ടത്?

🔴 മരുന്നു നല്‍കുന്ന ഇടവേളയിലും സ്പഞ്ചു ചെയ്യാമോ ?

പനിയുടെ തുടക്കത്തിലും മരുന്നു നല്‍കുന്ന ഇടവേളയിലും സ്പഞ്ചു ചെയ്താല്‍ പനി പെട്ടെന്നു മാറും. ആറു മണിക്കൂര്‍ ഇടവിട്ട് കുട്ടിക്കു മരുന്നു കൊടുക്കുമ്പോള്‍ നാലു മണിക്കൂര്‍ കഴിയുമ്പോള്‍ പനിക്കാന്‍ തുടങ്ങിയാല്‍ കുഞ്ഞിനു സ്പഞ്ചിങ് നല്‍കാം.
ഒരു പാത്രത്തില്‍ തണുപ്പു മാറ്റിയ വെള്ളം എടുക്കുക. വെള്ളം ചൂടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
തുണി വെള്ളത്തില്‍ മുക്കി നനവോടെ തന്നെ കുട്ടിയുടെ ദേഹം മുഴുവനും നന്നായി തുടയ്ക്കുക. ചൂടു കുറയും വരെ ഓരോ ഭാഗ വും പല തവണ തുടയ്ക്കണം. കക്ഷവും മടക്കുകളും ഉള്ളം കാലും പല തവണ തുടയ്ക്കണം.
പെട്ടെന്നു പനി കുറയട്ടേയെന്നു കരുതി തണുത്ത വെള്ളത്തില്‍ കുട്ടിയെ തുടയ്ക്കുന്നവരുമുണ്ട്.
ചിലര്‍ നെറ്റിയിലും നെഞ്ചത്തും കക്ഷത്തിലും മാത്രം തുണി നനച്ചു തുടയ്ക്കാറുണ്ട്. അങ്ങനെ ചെയ്താല്‍ ആ ഭാഗങ്ങള്‍ തണുക്കുമെന്നേയുള്ളൂ. പനി മാറില്ല. സ്പഞ്ചിങ്ങിലൂടെ വേഗ താപനില കുറയ്ക്കാം. ആറു മണിക്കൂര്‍ ഇടവിട്ട് കുട്ടിക്കു മരുന്നു കൊടുക്കുമ്പോള്‍ നാലു മണിക്കൂര്‍ കഴിയുമ്പോള്‍ പനിക്കാന്‍ തുടങ്ങിയാല്‍ കുഞ്ഞിനു സ്പഞ്ചിങ് നല്‍കാം. മറ്റുള്ളവർക്കായി ഷെയർ ചെയ്യുക

Dr Nileena Jose

World Hepatitis Day...
28/07/2021

World Hepatitis Day...

Address


670650

Opening Hours

Monday 09:00 - 16:30
Tuesday 09:00 - 16:30
Wednesday 09:00 - 16:30
Thursday 09:00 - 16:30
Friday 09:00 - 18:00
Saturday 09:00 - 16:30

Telephone

+919544750435

Website

Alerts

Be the first to know and let us send you an email when V M C posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to V M C:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram