24/01/2025
തുമ്മലും തൊണ്ട ചൊറിച്ചിലും,
എപ്പോഴും തുമ്മലും മൂക്കടപ്പും തൊണ്ട കടിയുമെല്ലാം നാം അലര്‍ജി എന്ന പൊതുവായ വാക്കിലാണ് ഉൾപ്പെടുത്താറ്
പലരേയും അലട്ടുന്ന ഒന്നാണ് തുമ്മലും തൊണ്ടകടിയും ഒപ്പം ചിലപ്പോള്‍ മൂക്കടപ്പും മൂക്കൊലിപ്പുമെല്ലാം. നാം പൊതുവേ ഇത് നീണ്ടു നിന്നാല്‍ അല്ലെങ്കില്‍ ഇടയ്ക്കിടെയുണ്ടായാല് അലര്‍ജി എന്ന വാക്കു കൊണ്ടാണ് ഇതിനെ വിശേഷിപ്പിയ്ക്കാറ്. എന്നാല്‍ ഇത് പ്രത്യേക തരം അലര്‍ജിയാണ്. മൂക്കിനെ ബാധിയ്ക്കുന്ന അലര്‍ജിക് റൈനൈറ്റിസ് എന്ന വാക്കാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. 'റൈന്‍' എന്നത് മൂക്ക്, 'നൈറ്റിസ്' എന്നത് നീര്‍ക്കെട്ട്. മൂക്കിലുണ്ടാകുന്ന നീര്‍ക്കെട്ട് എന്നു പറയാം.
ലക്ഷണങ്ങള്‍
ഇതിനു സാധാരണയായി ഉണ്ടാകുന്ന ലക്ഷണങ്ങള്‍,
തുമ്മല്‍,
മൂക്കടപ്പ്,
മൂക്കൊലിപ്പ്,
മൂക്കിനുള്ളില്‍ ചൊറിച്ചില്‍,
ഉള്‍നാക്കില്‍ ചൊറിച്ചില്‍,
തൊണ്ട കടി പോലുളള തോന്നല്‍ എന്നിവയെല്ലാം ഇതിനുണ്ടാകും.
ചിലര്‍ക്ക് കണ്ണില്‍ ചൊറിച്ചില്‍,
വെള്ളം വരിക പോലുള്ള പ്രശ്നങ്ങളുമുണ്ടാകും.
ഇതിന് കാരണങ്ങള്‍ പലതാണ്. അന്തരീക്ഷത്തിലെ പൊടി, പുകവലി കൊണ്ടുണ്ടാകുന്നതോ കത്തിയ്ക്കുമ്പോളുണ്ടാകുന്നതോ വാഹനങ്ങളില്‍ നിന്നോ ഫാക്ടറികളില്‍ നിന്നോ ഉണ്ടാകുന്ന പുക, പൂമ്പൊടി എന്നിവയെല്ലാം ഇതിന് കാരണമാണ്.
ഇതല്ലാതെ ചില പ്രത്യേക തരം ഭക്ഷണങ്ങള്‍, അതായത് ഞണ്ട്, ചെമ്മീന്‍ പോലുള്ള ചില ഭക്ഷണങ്ങള്‍ ഇതിനുണ്ടാകാം
ഇതിന് ചെയ്യാവുന്ന ചിലതുണ്ട്.
പൊടി നീക്കുക,
പൊടി ഒഴിവാക്കുക.
മാസ്ക് പോലുള്ളവ ധരിയ്ക്കുന്നത് ഗുണം ചെയ്യുക.
പ്രത്യേകിച്ചും പൊടിയുളളിടത്ത് പോകുമ്പോഴും പൊടി വൃത്തിയാക്കുമ്പോഴും. കിടക്കുന്ന കിടക്കയും തലയിണയുമെല്ലാം പ്രധാന ശ്രദ്ധ വേണ്ടതാണ്.
ഫാന്‍ ഇടുമ്പോള്‍ ഇതിലെ പൊടിയും പ്രശ്നമുണ്ടാക്കാം. ഇതും നീക്കുക. കഴിവതും ചുറ്റുപാടുകള്‍ പൊടിയില്ലാത്തതായി നില നിര്‍ത്തുകയെന്നതാണ് പ്രധാനം. ചിലര്‍ക്കിത് സ്ഥിരമായി ഉണ്ടാകില്ല.
പ്രത്യേകിച്ചും ഭക്ഷണം കഴിയ്ക്കുമ്പോളുണ്ടാകുന്നതെങ്കില് ഇത് ഒഴിവാക്കിയാല്‍ മതിയാകും.
ഇത്തരം പ്രശ്നങ്ങള്‍ക്ക് ഹോമിയോപതി മരുന്നുകൾ വളരെ ഫലപ്രദമാണ്.
ഹോമിയോ ചികിത്സയിലൂടെ ഇത്തരം അലര്‍ജികളെ പൂർണ്ണമായും സുഖപ്പെടുത്താൻ സാധിക്കുന്നു.
നിസാരമായി തള്ളിയാല്‍ ചിലപ്പോള്‍ മൂക്കില്‍ ദശ വളരുക പോലുള്ള അവസ്ഥകളിലേയ്ക്കും ചിലപ്പോള്‍ ആരോഗ്യപരമായ പല പ്രശ്നങ്ങളിലേയ്ക്കും ഇത്തരം റൈസൈറ്റിക് വഴിയൊരുക്കാം.
ഇതിനായി ശരീരത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്.
പൊടിപ്പിച്ച മഞ്ഞള്‍
പൊടിപ്പിച്ച മഞ്ഞള്‍ തേനില്‍ കലര്‍ത്തി കഴിയ്ക്കാം.തുല്യ അളവില്‍ ഇവ കഴിയ്ക്കാം.
പ്രോ ബയോട്ടിക്കുകള്‍ കഴിയ്ക്കാം. ഉദാഹരണം തൈര്, മോര്, യോഗര്‍ട്ട് എന്നിവ. ഇത് ശരീരത്തില്‍ ആരോഗ്യകരമായ ബാക്ടീരിയ വളരാന്‍ സഹായിക്കും.
ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം. ഇവയെല്ലാം ശരീരത്തിലെ ആന്റിബോഡി റിയാക്ഷനുകള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ഇതിലൂടെ അലര്‍ജിക് പ്രശ്നം നിയന്ത്രിയ്ക്കാം.
Dr.Abu Thahir.P.V
Al-Ihsan Homoeo clinic
Near: Nottanalukkal Temple,
South bazar- Kuttippuram.
Opp:Anakkara co. op bank Kumbidi.
Mob:+91 8075849772
E mail:drabuthahirpv@gmail.com
ഓൺലൈൻ കൺസൽറ്റേഷൻ ലഭ്യമാണ്