24/12/2025
*മൈനസ് അടിച്ച് ഊട്ടി; തണുത്തു വിറച്ച് നീലഗിരിയും , പലയിടത്തും മഞ്ഞുവീഴ്ച.*
നീലഗിരി📍
തമിഴ്നാട്ടിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിൽ അതിശൈത്യം. തലൈകുണ്ട പ്രദേശത്ത് താപനില -1 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഊട്ടിയിലെ മറ്റ് ചില പ്രദേശങ്ങളിൽ -0.1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പ്രദേശത്ത് താമസിക്കുന്നവരുടെ ദൈനംദിന ജീവിതത്തെ കഠിനമായ തണുപ്പ് ബാധിച്ചിട്ടുണ്ട്. ഈ പ്രദേശത്തുകൂടിയുള്ള യാത്രയും അങ്ങേയറ്റം ദുഷ്‌കരമായി മാറി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കാമരാജ് സാഗർ അണക്കെട്ടിന് സമീപമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിൽ നിന്ന് വിനോദസഞ്ചാരികൾക്ക് വനം വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.