10/03/2024
മരാരാധകരെ ഇതിലെ ... ...................................................................
പ്രകൃതിയെ സ്നേഹിക്കുന്നവരേയും, പരിചരിക്കുന്നവരേയും ഹൃദയത്തോട് ചേർത്ത് നിർത്തി നെൽ വയൽ, കാവ്, കുളം, കണ്ടൽക്കാടുകൾ തുടങ്ങിയവ സംരക്ഷിച്ച് പോന്നിരുന്ന ഭൂവുടമകൾക്ക് ഓരോ വർഷവും അവകാശ ധനമായി നിശ്ചിത തുക ഭൂമിയുടെ വിപണി മൂല്യത്തിനപ്പുറത്ത് പാരിസ്ഥിക മൂല്യങ്ങൾക്ക് പ്രാധാനം നൽകുന്നവരാണ് ഇത്തരം ഭൂവുടമകളെന്ന തിരിച്ചറിവിൽ,
അവകാശ ധനം നൽകാൻ തീരുമാനിച്ച് 'നെൽ വയലുകളും, കൃഷിയിടങ്ങളും, കുളങ്ങളും' വീണ്ടെടുക്കുന്നതിനും, നില നിർത്തുന്നതിനുമായി ഭൂവുടമകളേയും, കർഷകരേയും ചേർത്ത് നിർത്തി 2018 ഡിസംബർ മാസം പൊന്നാനി നഗരസഭയും അന്നത്തെ നഗരസഭാധ്യക്ഷൻ ശ്രീമാൻ "സി.പി. മുഹമ്മദ് കുഞ്ഞി'' അവർകളുടെ നേതൃത്വത്തിൽ തുടങ്ങിയ "ഗ്രീൻ റോയൽറ്റി" ദക്ഷിണ കൊറിയയിൽ നടന്ന ജൈവ കാർഷിക സമ്മേളനത്തിലും, പോളണ്ടിൽ നടന്ന രാജ്യാന്തര കാലാവസ്ഥ ഉച്ചകോടിയിലും "ഗ്രീൻ റോയൽറ്റി" പദ്ധതി ഏറെ പരമാർശിക്കപ്പെട്ടിരുന്നു.
മാതൃകാപരമായ നഗരസഭയുടെ ഈ കർമ്മ പദ്ധതി അന്നത്തെ സംസ്ഥാന ബജറ്റിലും ഇടം നേടിരുന്നു;കേരള സർക്കാർ സംസ്ഥാനത്തുട നീളം നടപ്പാക്കാൻ വേണ്ടി ബജറ്റിൽ തുകയും അനുവദിച്ചു.
ഇന്ന് : മലപ്പുറം ജില്ലയിലെ പൊന്നാനി കോടതിപ്പടി ബസ് കാത്തിരിപ്പ് പരിസരത്ത് നിന്ന് കോടതി സമുച്ചയത്തിന് തൊട്ട് കിഴക്ക് വശത്തായി ഹാർബർ, Nila Tourism Bridge Ponnani Karma Road Ponnani പോകുന്ന ഭാഗത്ത്,
പൊന്നാനി നഗരസഭയും, നഗരസഭാധ്യക്ഷൻ ശ്രീമാൻ ശിവദാസ് ആറ്റുപുറത്തിൻ്റെ നേതൃത്വത്തിൽ നഗരസഭാ ശുചികരണ ജീവനക്കാരും ചേർന്ന് ഏകദേശം എട്ട് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളും, കുപ്പി ചില്ലുകളും പുറത്തെടുത്ത് വേർത്തിരിക്കാനായി ഹരിത കർമ സേനയ്ക്ക് കൈമാറി, മണലും, മണലരിച്ച് കിട്ടുന്ന ചെറിയ കല്ലുകൾ വിരിച്ചും, വൃത്തിയോടും ഇപ്പോൾ പ്രതാപമേറിയും നിലകൊള്ളുന്ന ; ചരിത്ര സ്മാരകമാക്കി നിലനിർത്താൻ പരിശ്രമിക്കുന്ന പഴയ പാണ്ടികശാല (പാണ്ട്യാല)യും അതിൻ മേൽ വളരുന്ന "അരയാൽ" കൂട്ടങ്ങളും ; പൊന്നാനിയുടെ അടയാളമായി "സെൽഫി പോയിൻ്റ് " ആയി മാറിയിരിക്കുന്നു !!
അരയാൽ Peepal tree / Sacred fig
ശാസ്ത്രീയ നാമം ; Ficus religiosa
കുടുബം ; Moraceae
വിത്ത്, കമ്പ് കുത്തിയും, കമ്പിൻ്റെ കട ഭാഗം വെള്ളത്തിൽ മുക്കി വെച്ചും, ലെയറിങ്ങ് വഴിയും, പുതിയ തൈകൾ ഉല്ലാദിക്കാൻ കഴിയുന്നു.
തണൽ വൃക്ഷം, അലങ്കാര മരം, ശലഭോദ്യാനം നിർമ്മിക്കാൻ, ഔഷധ സസ്യം, ബോൺസായ് നിർമ്മാണം, വാട്ടർ ബോൺസായ് നിർമ്മാണം, മിന്നൽ പിണർപ്പുകളെ ഭൂമിയിലേക്കിറക്കാൻ സഹായിക്കുന്നു.
പ്രാണ വായു വർദ്ധന, പൂയം നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര വൃക്ഷം.
രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ്, മല ബന്ധം, ആസ്മ തുടങ്ങിയ അവസ്ഥകൾ നിയന്ത്രിക്കുവാൻ വേര്, വേരിൻ്റെ പുറം തൊലി, തണ്ടിൻ്റെ പുറം തൊലി, ഇലകൾ, പഴങ്ങൾ തുടങ്ങിയ ഭാഗങ്ങൾ ഉപയോഗപ്പെടുത്തി വരുന്നു.
🥰👆👇
Ficus religiosa Anish nellickal
https://bit.ly/3TvIqWs