07/03/2026
ചീയപ്പാറയിൽ കാർ വഴിയോരക്കടയിലേക്ക് ഇരച്ചുകയറി; ഒഴിവായത് വൻ ദുരന്തം
07/03/2026
ഇടുക്കി അടിമാലി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം നിയന്ത്രണം വിട്ട കാർ വഴിയോര കച്ചവട സ്ഥാപനത്തിലേക്ക് പാഞ്ഞുകയറി. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.
കച്ചവട സ്ഥാപനത്തിനും സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചെങ്കിലും കടയിലുണ്ടായിരുന്നവർക്കും യാത്രക്കാർക്കും സരമായ പരിക്കുകളില്ലാതെ രക്ഷപെടാനായി എന്നത് ആശ്വാസകരമാണ്. അപകടത്തെത്തുടർന്ന് മേഖലയിൽ അല്പനേരം ഗതാഗത തടസ്സമുണ്ടായി.
റിപ്പോർട്ട് :അജിംസ് ഇരുമ്പുപാലം.