26/09/2024
പാരാമെഡിക്കൽ അസോസിയേഷൻ (PMA) ബോധിപ്പിക്കുന്നത്
ചില യൂണിവേഴ്സിറ്റി കച്ചവടക്കാർ യൂണിവേഴ്സിറ്റി വാങ്ങുന്ന ഫീസിനെക്കാൾ ഇരട്ടിയും മൂന്ന് ഇരട്ടിയും വരെ ഫീസ് വാങ്ങി പാരാമെഡിക്കൽ ഡിപ്പാർട്മെന്റ് പോലും ഇല്ലാത്ത യൂണിവേഴ്സിറ്റിയുടെ B. voc കോഴ്സുകൾ കേരളത്തിൽ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.+2പാസ് ആയ 2 year ഡിപ്ലോമ ഉള്ള കുട്ടികൾക്ക് B. voc ഡിഗ്രി നേടിയെടുക്കുന്നതിന് സംവിധാനം ഒരുക്കുന്ന P. M. A പോലുള്ള സംഘടനകളെ ഇത്തരം കച്ചവടക്കാർ എതിർക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പരാമെഡിക്കൽ ഡിപ്ലോമ കഴിഞ്ഞ ധാരാളം കുട്ടികൾക്ക് യൂണിവേഴ്സിറ്റി സർട്ടിഫൈ ചെയ്യാത്തത് കാരണം ജോലി നഷ്ടപ്പെടരുത് എന്ന നല്ല ഉദ്ദേശം വെച്ച് പാരാമെഡിക്കൽ അസോസിയേഷൻ ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനം വഴി വിദ്യാർത്ഥികൾ B. voc കോഴ്സിലേക്ക് വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ ഒരു സംവിധാനം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും യൂണിവേഴ്സിറ്റി കച്ചവടക്കാരുടെ ദുരുദ്ദേശപ്രചാരണത്തിൽ വഞ്ചിതരാവരുതെന്നും പാരാമെഡിക്കൽ അസോസിയേഷൻ പ്രസ്താവന വഴി അറിയിക്കുന്നു.
എന്ന്
ഗോവിന്ദൻകുട്ടി ( ദേശീയ പ്രസിഡണ്ട് P.M. A)
DR. അബ്ദുൽ ജലീൽ ( ദേശീയ ജനറൽ സെക്രട്ടറി P. M. A)