16/12/2023
കുട്ടികള്‍ക്ക് കൗൺസിലിങ് ആവശ്യമായി വരുന്ന ചില സാഹചര്യങ്ങൾ: രക്ഷിതാക്കൾ അറിയാൻ..
കൗൺസിലിങ്ങിനെ മോശമായ എന്തോ ഒന്നായാണ് പലരും ഇപ്പോഴും കാണുന്നത്. അതുകൊണ്ടു തന്നെ പ്രശ്നം എത്ര ഗുരുതരമാണെങ്കിലും കൗൺസിലിങ്ങോ വിദഗ്ധ സഹായം തേടാനോ ആളുകൾ തയാറാകുന്നില്ല. കുട്ടികളുടെ കാര്യത്തിലും പല മാതാപിതാക്കളും ഇതേ രീതി പിന്തുടരുന്നു. കൗൺസലിങ് അത്യാവശ്യമായ ഘട്ടമാണെങ്കിൽ പോലും അതു തിരിച്ചറിയാതെ മുന്നോട്ടു പോകുന്നു. കുട്ടിയുടെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിക്കാനോ അരക്ഷിതമാക്കി മാറ്റാനോ ഇതു കാരണമായേക്കാം. ഒരു കുട്ടിക്ക് കൗൺസിലിങ് നൽകേണ്ടതിന്റെ ആവശ്യകത അവരുടെ വ്യക്തിഗത സാഹചര്യങ്ങളെയും അനുഭവങ്ങളെയും ആശ്രയിച്ചിരിക്കുന്നു. പല കുട്ടികളും അവരുടെ കുടുംബത്തിന്റെ പിന്തുണയോടെ വൈകാരിക വെല്ലുവിളികളെ മറികടക്കാറുണ്ട്. എന്നാൽ ചില കുട്ടികൾക്ക് അതിനു സാധിക്കാതെ വരുന്നു. അത്തരം സാഹചര്യത്തിൽ കൗൺസിലിങ്, തെറാപ്പി എന്നിവ അവർക്കു സഹായമായേക്കാം.
*ഒരു കുട്ടിക്ക് കൗൺസിലിങ് ആവശ്യമായി വരുന്ന ചില സാഹചര്യങ്ങൾ ഇതാ:-*
♻️ *അപ്രതീക്ഷിതമായ മാറ്റങ്ങൾ, ജീവിത സാഹചര്യങ്ങൾ:* മാതാപിതാക്കളുടെ വിവാഹമോചനം, പ്രിയപ്പെട്ട ഒരാളുടെ നഷ്ടം, സ്ഥലംമാറ്റം അല്ലെങ്കിൽ മറ്റ് പ്രധാന ജീവിത മാറ്റങ്ങൾ എന്നിവ കുട്ടിയുടെ വൈകാരികാവസ്ഥയെ സ്വാധീനിക്കും. കൗൺസിലിങ് അവർക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനും ആശ്വാസം കണ്ടെത്തുന്നതിനും സുരക്ഷിതമായ ഇടം നൽകും.
♻️ *പെരുമാറ്റത്തിലെ പ്രശ്നങ്ങൾ:* ആക്രമണോത്സുകത, പിൻവലിയൽ, അമിതമായ ഉത്കണ്ഠ അല്ലെങ്കിൽ നിരന്തരമായ ദുഃഖം എന്നിവ കുട്ടിയുടെ സ്വഭാവമായി മാറുന്നുണ്ടെങ്കിൽ കൗൺസിലിങ്ങിലൂടെ അടിസ്ഥാനപരമായ പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും കഴിയും.
♻️ *അക്കാഡമിക് അല്ലെങ്കിൽ സ്കൂളുമായി ബന്ധപ്പെട്ട വെല്ലുവിളികൾ:*
ഒരു കുട്ടി പഠനപരമായി ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ സ്കൂളിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിൽ പ്രശ്നമുണ്ടെങ്കിൽ കൗൺസിലിങ് നൽകാം. എന്താണു പ്രശ്നമെന്നു പലപ്പോഴും മനസ്സിലാക്കാൻ മാതാപിതാക്കൾക്കോ അധ്യാപകർക്കോ സാധിക്കാതെ വരാം. വിദഗ്ധ സേവനം ഇവിടെ ആവശ്യമാണ്. പ്രശ്നം കണ്ടെത്തിയാലേ പരിഹാരം സാധ്യമാകൂ.
♻️ *ആഘാതകരമായ അനുഭവങ്ങൾ:* ദുരുപയോഗം, അവഗണന, അപകടങ്ങൾ, അല്ലെങ്കിൽ അക്രമത്തിന് സാക്ഷ്യം വഹിക്കൽ തുടങ്ങിയ ആഘാതങ്ങൾ അനുഭവിച്ച കുട്ടികൾക്ക് അവരുടെ ആശങ്കകൾ പങ്കുവയ്ക്കാനും വിലയിരുത്താനും അവയെ നേരിടാനുള്ള തന്ത്രങ്ങൾ വികസിപ്പിക്കാനും കൗൺസിലിങ് സഹായിക്കും.
*കുട്ടികളുമായി പ്രവർത്തിക്കുന്നതിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണൽ കൗൺസിലർമാർ അല്ലെങ്കിൽ തെറാപ്പിസ്റ്റുകൾക്ക് കുട്ടിയുടെ പ്രായത്തിനും വളർച്ചാ ഘട്ടത്തിനും അനുയോജ്യമായ ഉചിതമായ പിന്തുണയും മാർഗ്ഗനിർദ്ദേശവും ചികിത്സാ ഇടപെടലുകളും നൽകാൻ കഴിയും. കുട്ടിക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ അത് വലുതാകുമ്പോൾ മാറുമെന്നും അടിയുടെ കുറവാണെന്നും പറഞ്ഞ് അവഗണിക്കാതിരിക്കുക. ആ പ്രശ്നം കണ്ടെത്തേണ്ടതും പരിഹരിക്കേണ്ടതും മാതാപിതാക്കളുടെ കടമയാണ്. നിങ്ങൾക്ക് സാധിക്കാത്ത പക്ഷം വിദഗ്ധ സേവനം തേടാൻ ഒരിക്കലും മടിക്കരുത്.*
വിദഗ്ധ കൗൺസിലിങ് സേവനങ്ങൾ
*ഡോ.ഷബാ'സ് ഹോമിയോപ്പതി* ക്ലിനിക്കിൽ ലഭ്യമാണ്.
⛓️⛓️⛓️⛓️⛓️⛓️⛓️
*ഡോ.ഷബാ'സ് ഹോമിയോപ്പതിക് സ്പെഷ്യലിറ്റി ക്ലിനിക്, പെരുമ്പുഴ റോഡ് വെന്നിയൂർ റേഷൻ ഷോപ്പിന് സമീപം*
⚕For Booking 👩🏻⚕🏥
☎6282635009
❇Our whatsapp group link 📲
*Group 1*
https://chat.whatsapp.com/I1z4MZv1Ib8JHX4kuTJnHC
*Group 2*
https://chat.whatsapp.com/GCHup2oJnUcHc663Bhkk4E
*Ladies only 3*
https://chat.whatsapp.com/KTAz2FBfs0aETtgPk4YdHH
*Psychology group 5*
https://chat.whatsapp.com/ByESOlK9cup6ztzRyQqgzr
*Fb page*
https://www.facebook.com/profile.php?id=100064094828011&mibextid=ZbWKwL
*Instagram page*
https://instagram.com/dr._shaba?igshid=MzNlNGNkZWQ4Mg==
*Visit our website*
https://drshabashomoeopathy.dialndial.com/
👩🏻💻 *For Online Consultation Services* ✈ kindly type your concerns to
📱6282635009
⏱OP TIME
9.00am-1.00pm
3.00pm-6.00pm
Sunday - Leave
🛣LOCATION
Venniyur, 2W9X+4W Venniyour, Kerala, Malappuram, Kerala 676508