
21/05/2025
എന്നെന്നും നാടിന്റെ നന്മക്കായി നിലകൊണ്ട പിള്ള സാറിന് ആദരാഞ്ജലികൾ ഒപ്പം അങ്ങനെ ഒരു മനുഷ്യനെ ഈ നാടിനു സമ്മാനിച്ച ദൈവത്തിനു ഒരായിരം നന്ദി.
പഠനം കഴിഞ്ഞു നാട്ടിൽ തന്നെ ആദ്യമായി ഒരു ഫിസിയോതെറാപ്പി സെന്റർ തുടങ്ങിയപ്പോൾ
എന്നെ വളരെ പ്രോത്സാഹിപ്പിക്കയും ആദ്യ കൈനീട്ടം തന്നു അനുഗ്രഹിക്കയും ചെയ്തത് സാറാണ്. ഒരു നാൾ രാവിലെ ക്ലിനിക്കിൽ റീസെപ്ഷനിൽ പതിവില്ലാത്ത ഒരു ബഹളവും ആളുകളുടെ സംസാരവും, കാര്യം തിരാക്കിയപ്പോൾ സർ വന്നതാണ്, കൈക്കു ചെറിയ വേദനയുണ്ട്. സാറുമായി ചിലവിടുന്നത് ഒരു 5 മിനിറ്റ് ആണെങ്കിലും അതിനുള്ളിൽ അദ്ദേഹം നമുക്ക് പകർന്നു നൽകുന്ന ഒരു അറിവോ അനുഭവമോ അതു എന്നും പ്രചോതനാത്മകമാണു. പിന്നിടൊരിക്കൽ സർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മനസിലായി 2 ആഴ്ചയായി കലശലായ നടുവേദനയാൽ ബുദ്ധിമുട്ടുകയാണ് ദിനംചര്യകളിൽ മാറ്റം വന്നിരിക്കുന്നു കൂടുതലും കിടക്കുകയാണ്. അന്ന് 7 ദിവസം വീട്ടിൽ പോയി ചികൽസിക്കേണ്ടതായി വന്നു. ക്ലിനിക്കിൽ നിന്നും നേരിട്ട് ചെല്ലുന്നതായതു കൊണ്ട് തന്നെ അമ്മ തയാറാക്കി വെക്കുന്ന ചായയും പലഹാരവും കഴിക്കണം എന്നുള്ളത് സാറിനു നിർബന്ധമാണ് . പിന്നിടെ ചിക്കൽസക്കു അനുവാദമുണ്ടായിരുന്നുള്ളു. ചികൽസയുടെ അവസാന ദിവസം ഒരു വിഷു ദിനമായിരുന്നു
അന്നതാ അമ്മയുടെ വക വിഷു പായസവും വിഷു കൈനീട്ടവും അതിനോട് കൂടെ സർവേശ്വരന്റെ സർവനുഗ്രഹങ്ങളും നേർന്നു കൊണ്ടുള്ള സാറിന്റെ വാക്കുകൾ കൂടെ ചേർന്നപ്പോൾ അതൊരു മായാത്ത ഓർമയായി ഹൃദയത്തിൽ സ്ഥാനം പിടിച്ചു. സാറിന്റെ വിയോഗം നാടിനു ഒരു തീരാ നഷ്‍ടമാകുമ്പോൾ എനിക്കതു എന്നും ഹൃദയത്തിൽ ഒരു നോവാണ് 🙏