25/11/2022
👩🏻⚕️Beware of Viral Conjunctivitis... 🥵
മലയാളത്തിൽ പറഞ്ഞാൽ കണ്ണീക്കേട്.. 😡
ഭീകരാനാണവൻ.. കൊടും ഭീകരൻ... കോറോണയെക്കാൾ ഭീകരൻ.. കൊറോണയൊക്കെ എന്ത് 🤕.. കൊറോണ വന്നാൽ atleast നേരം പോവാൻ ഒരുപാട് വഴികളുണ്ട്.. Tv കാണാം you tube കാണാം ഫോണിൽ കുത്തിക്കളിക്കാം, വായന ഇഷ്ടമുള്ളവർക്ക് വായിക്കാം.. എന്നാൽ ഇവൻ ഇതിനൊന്നും സമ്മതിക്കൂല്ല.. വെറുതെ കുത്തി ഇരുന്ന് സ്വപ്നം കണ്ടോണം.. ഇനിയൊന്നു കണ്ണടച്ച് സ്വപ്നം കാണാംന്നു വിചാരിച്ചാലോ, നടക്കൂലാ മക്കളെ, കണ്ണൊന്നടക്കാൻ സമ്മതിക്കില്ല, ഒരുമാതിരി കുത്തലും കടച്ചിലും, നല്ല രസാ..😄പിന്നെ ആകെ ഒരു സമാധാനം ഉള്ളത് വീട്ടിൽ ഒരാൾക്ക് വന്ന എല്ലാർക്കും കിട്ടിക്കോളും, അതും തൊട്ടടുത്ത ദിവസം തന്നെ.. എല്ലാർക്കും കൂടെ അങ്ങോട്ടും ഇങ്ങോട്ടും കണ്ണും കണ്ണും നോക്കി ഇരിക്കാം, പരസ്പരം മരുന്ന് ഒഴിച്ച് കൊടുത്ത് കളിക്കാം 😄😄..ഈ കളി ഒരാഴ്ചയോളം പിടിക്കും, കുറച്ചൂടെ ഭാഗ്യം ഉള്ളോരാണെങ്കിൽ ഒരു പത്ത് ദിവസം വരെ നീണ്ട് നിൽക്കാം.. അല്ലെങ്കിലോ ദുർബല ഇപ്പോൾ ഗർഭിണിയും എന്ന് പറഞ്ഞ പോലെ ദുർബലകളായ ഗർഭിണികൾക്കോ മറ്റു അസുഖങ്ങൾ ഉള്ള ഇമ്മ്യൂണിറ്റി weak ആയ ആളുകൾടേം കാര്യം പറയുകയേ വേണ്ട.. 😔😔
പിന്നെ ആളെ കാണാനും നല്ല രസാ, കണ്ണിനു ചുറ്റും തടിച്ചു വീർത്തു നീര് വെക്കും(oedema),കണ്ണിന് ഉള്ളിലാണെങ്കിൽ കട്ട ചുവപ്പ് (Sub conjunctival haemorrhage and blood clot), പിന്നെ ഒരു സമാധാനം പീള കെട്ടുന്നത് കുറച്ച് കുറവായിരിക്കും, പക്ഷെ കണ്ണുനീരിങ്ങനെ ധാര ധാരയായി ഒഴുകി കൊണ്ടിരിക്കും, പ്രത്യേകിച്ച് ആദ്യ 3ദിവസങ്ങളിൽ.. ഈ സമയത്താണ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അസുഖം പകരുന്നത്..
ഈ സമയത്ത് അകലം പാലിച്ചാൽ കഷ്ടിച്ച് രക്ഷപ്പെടാം..
(Agglutination is less marked, watery eyes are more marked in first 3days and its is most contagious during these 3days..)
ഇനി തമാശയൊക്കെ മാറ്റി വെച്ച് കാര്യത്തിലേക്കു കടക്കാം.. കഴിഞ്ഞ 2 കൊല്ലം ഈ സമയത്തു കൊറോണ ആയിരുന്നു വില്ലൻ എങ്കിൽ ഇത്തവണ ആ സ്ഥാനം വേറെ കുറെ വൈറസുകൾ കയ്യടക്കി കഴിഞ്ഞു.. അതിൽ പ്രധാനികളാണ് അഞ്ചാംപനി (Measles), ഡെങ്കി, കണ്ണീകേട് (Viral Conjunctivitis).. ഇത്രേം വേഗത്തിൽ spread ആവുന്നത് സ്കൂളുകളിൽ നിന്നാണ്.. ഒരു കുട്ടിക്ക് വന്നാൽ ക്ലാസ്സിലെ ഭൂരിഭാഗം കുട്ടികൾക്കും കിട്ടുന്നു, അവര് വഴി വീട്ടിലുള്ള മറ്റുള്ളവർക്കും.. അതുകൊണ്ട് തന്നെ പ്രതിരോധം എന്നത് വളരെ അത്യാവശ്യമാണ്..
കുഞ്ഞുങ്ങളിൽ ചെറിയ ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ ദയവ് ചെയ്ത് അവരെ സ്കൂളിലേക്ക് വിടാതിരിക്കു..
കൊറോണ സമയത്ത് നമ്മൾ ഉപയോഗിച്ചിരുന്ന എല്ലാ പ്രതിരോധ മാർഗങ്ങളും വീണ്ടും സ്വീകരിക്കാം.. മാസ്ക് ധരിക്കുക, കയ്യുകൾ sanitize ചെയ്യുക, അനാവശ്യമായി കണ്ണിലോ മൂക്കിലോ വായിലോ സ്പർശിക്കാതിരിക്കുക, സാമൂഹ്യ അകലം പാലിക്കുക..
മുകളിൽ പറഞ്ഞ ഏത് വൈറൽ അസുഖമായാലും ഈ പറഞ്ഞ പ്രതിരോധ മാർഗങ്ങൾ നമ്മളെ രക്ഷിക്കും..
വാൽ കഷ്ണം :-
കണ്ണീകേടിനുള്ള പ്രതിരോധ മരുന്ന് ഹോമിയോപതിയിൽ ലഭ്യമാണ്.
Dr. Dhanya Deepak