05/08/2025
പ്രിയപ്പെട്ട നിദൂ,
വാക്കുകൾക്ക് നിർവചിക്കാവുന്നതിന് അപ്പുറത്താണ് നീ എന്ന പൊന്നോമന ഞങ്ങൾക്ക്. ചലനമറ്റ് നീ പി എം എസ് എയിൽ എത്തുമ്പോൾ ഒരുപക്ഷേ ദൈവം ഭൂമിയിൽ ഇറങ്ങി വന്നിട്ടുണ്ടാകാം, ഒരു മിടിപ്പ് നിന്നിൽ ബാക്കിയുണ്ടെന്ന് ദൈവം മന്ത്രിച്ചിട്ടുണ്ടാകാം. പിന്നീട് നീ കടന്ന് പോയ ഓരോ ദിവസവും ഡോക്ടർമാരും കാവൽ മാലാഖമാരും ചേർന്ന് നിന്നെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ട് വരികയായിരുന്നു. അതിൽ ഞങ്ങൾക്കും ഒരു നിമിത്തമാകാൻ സാധിച്ചു. നീ ആശുപത്രിയിൽ നിന്ന് നടന്ന് പോകണം എന്നായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് എത്താൻ മുന്നിലുള്ള പ്രതിസന്ധികളെ ഞങ്ങൾ മറന്നു, മികച്ച പരിചരണം നൽകി നിൻ്റെ ഓരോ ചലനവും നിരീക്ഷിച്ച് ദൈന്യം ദിനം നിന്നിലെ മാറ്റങ്ങളിൽ ഞങൾ ആശ്വസിച്ചു.
ഞങൾ സ്വപ്നം കണ്ട പോലെ നീ നടന്നു,സംസാരിച്ചു, എല്ലാവരെയും ഓർത്തു,വീട്ടിൽ എത്തി. "സന്തോഷം"
ജീവിതത്തിൽ വിജയത്തിൻ്റെ കൊടുമുടികൾ നിന്നെ കാത്തിരിക്കുന്നുണ്ട് തളരാതെ മുന്നോട്ട് പോവുക...
സ്നേഹപൂർവ്വം❤️
പി.എം.എസ്.എ മെമ്മോറിയൽ സഹകരണ ആശുപത്രി, കരുവാരകുണ്ട്.
Call now to connect with business.