16/03/2024
സ്നേഹത്തിൻ്റെയും പരിത്യാഗത്തിൻ്റെയും ഈ റംസാൻ മാസത്തിൽ ഞങ്ങളുടെ കുരുന്നുകളുടെകൂടെ ഇഫ്താർ വിരുന്നൊരുക്കിയ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയെ കേന്ദ്രീകരിച്ചുള്ള ഒരുകൂട്ടം സാമൂഹ്യപ്രവർത്തകർക്ക് മഞ്ചേരി മുള്ളമ്പാറയിൽ പ്രവർത്തിക്കുന്ന വിത്ത് സ്പെഷ്യൽ സ്‌ക്കൂളിൻ്റെ പേരിൽ എല്ലാവിധ നന്ദിയും അറിയിക്കുന്നു.
ഇനിയും നിങ്ങൾക്ക് ഇതുപോലെ സമൂഹത്തിൽ ഒറ്റപെട്ടു പോകാവുന്ന ഒരുകൂട്ടം ആളുകളെ ചേർത്തു നിർത്തുവാനും കൂടുതൽ സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുവാനും സാധിക്കട്ടെ.