15/10/2023
ഉദ്ധാരണ ശേഷികുറവ്!!?
പുരുഷന്മാരിലാണോ സ്ത്രീകളിലാണോ ലൈംഗികതകരാറുകളും പ്രശ്നങ്ങളും കൂടുതലുള്ളത്? നൂറുശതമാനം ശരിയായ ഉത്തരം പറയാനറിയില്ലെങ്കിലും ചികിത്സ തേടുന്നവരിൽ പുരുഷന്മാർ തന്നെയാണു മുന്നിൽ!!.
പുരുഷന്മാരിൽ പത്തുശതമാനം പേരെയും ബാധിക്കുന്ന പ്രശ്നമാണ് ഉദ്ധാരണ പ്രക്രിയ തകരാറുകൾ (Erectile dysfunction).
അഥവാ ഇ ഡി. 40 കഴിഞ്ഞ 52 ശതമാനം പുരുഷന്മാരെയും ഇത് അലട്ടുന്നുണ്ടെങ്കിലും അവരിൽ വളരെക്കുറച്ചു പേർ മാത്രമാണു ചികിത്സയ്ക്കു ശ്രമിക്കുന്നത്. സാധാരണ ലൈംഗിക വികാരവും ഉദ്ധാരണവും ഉള്ളവരായിരിക്കും ഇ ഡി അനുഭവിക്കുന്ന എല്ലാ പുരുഷന്മാരും. ഉള്ള ഉദ്ധാരണത്തിന് ആവശ്യമായത്ര ദൃഢതയില്ലായ്മയും ആവശ്യമായത്ര സമയം നീണ്ടുനിൽക്കാതെ വരികയും ആണു പ്രശ്നം. അതായതു ഭാഗികമായ ഉദ്ധാരണമില്ലായ്മ...
പൂർണമായും ഉദ്ധാരണശേഷിയില്ലായ്മ അഥവാ ബലഹീനതയാണ് ഇംപൊട്ടൻസ് (പൂർണശേഷിക്കുറവ്). പഴകിയ ഉദ്ധാരണപ്രശ്നങ്ങൾ 80 ശതമാനവും സംഭവിക്കുന്നതു ശാരീരികമായ കാരണങ്ങൾകൊണ്ടാണ്. ബാക്കി ഇരുപതു ശതമാനം മാത്രമാണു മാനസിക കാരണങ്ങളാൽ സംഭവിക്കുന്നത്.
ജന്മനാതന്നെ ഇ ഡി പ്രകടമാകുന്നവരുണ്ട്...
✅ഇ ഡി യുടെ കാരണങ്ങൾ!!
ഹൃദയധമനിരോഗങ്ങൾ
രക്താതിസമ്മർദം
പ്രമേഹം
രക്തധമനികളുടെ ഉൾവ്യാസം കുറഞ്ഞു പോകുന്ന അതിരോസ്ക്ലിറോസിസ് മൂലം. വൃക്കത്തകരാർ മൂലം
നാഡിവ്യവസ്ഥയിലെ തകരാറുകൾ, പാർക്കിൻസോണിസം
സ്ട്രോക്ക് തുടങ്ങിയ രോഗാവസ്ഥകൾ, ഇടുപ്പ്, വസ്തിപ്രദേശം തുടങ്ങിയ ലൈംഗികാവയവങ്ങൾ സ്ഥിതിചെയ്യുന്ന ശരീരഭാഗങ്ങളിൽ നടത്തപ്പെടുന്ന ശസ്ത്രക്രിയകൾ
ആ ഭാഗങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾ, ക്ഷതങ്ങൾ
തുടങ്ങിയവയ്ക്കു ശേഷം ഇ ഡി അനുഭവപ്പെടാറുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ നടത്തപ്പെടുന്ന ശസ്ത്രക്രിയ ഒരു ഉദാഹരണമാണ്. ലിംഗത്തിൽ ദശവളർച്ചയാണു (Peyronies രോഗം) മറ്റൊരു കാരണം. മറ്റു രോഗങ്ങൾക്കു കഴിക്കുന്ന ഔഷധങ്ങളുടെ പാർശ്വഫലമായി ഇ ഡി സംഭവിക്കുന്നുണ്ട്. രക്താതിസമ്മർദം, മാനസികരോഗം, ആമാശയവ്രണം തുടങ്ങിയവയ്ക്കുള്ള ഔഷധങ്ങളാണ് ഏറെയും ഇഡിക്കു കാരണമായിത്തീരുന്നത്.
✅ഉദ്ധാരണശേഷി ലഭിക്കാൻ.
ഉദ്ധാരണക്കുറവ് അധികവും സംഭവിക്കുന്നതു ശാരീരികം എന്നതിലുപരി മനോശാരീരിക കാരണങ്ങളാലാണ്. പ്രമേഹം, പ്രമേഹം തുടക്കം കുറിക്കുന്ന പ്രമേഹമല്ലാത്ത അവസ്ഥ, തൈറോയ്ഡ് ഗ്രന്ഥി ഗ്രന്ഥി പ്രശ്നങ്ങൾ, രക്തസമ്മർദത്തിനും മറ്റും കഴിക്കുന്ന ഔഷധങ്ങളുടെ പാർശ്വഫലങ്ങൾ തുടങ്ങിയവയാണു ശാരീരികമായ കാരണങ്ങൾ. വയർഭാഗത്തെ ശരീരവണ്ണം 90 സെ.മീ. യിൽ അധികമായിട്ടിരിക്കുന്നത് (സ്ത്രീകളിൽ 80) മേൽപറഞ്ഞ രോഗാവസ്ഥകളുടെ മുന്നോടിയാകാം.
പുരുഷനിൽ ലൈംഗികവികാരം ഉണ്ടാവുമ്പോൾ, ലിംഗത്തിനുള്ളിലെ പേശികളിലെ സൂക്ഷ്മരക്തവാഹിനികൾ വികസിക്കുകയും അവയിൽ രക്തം ഇരച്ചുകയറി തിങ്ങിനിറയുകയും ചെയ്യുമ്പോൾ, അയഞ്ഞ ലിംഗം ദൃഢമായിത്തീരുന്നു. ഹൃദയത്തിലേക്കു രക്തം വഹിക്കപ്പെടുന്ന, ലിംഗത്തിനുള്ളിലുള്ള സിരകൾ താൽക്കാലികമായി അടയുന്നു. പേശിനിർമിതമായ അറകളിൽ രക്തത്തിന്റെ അധികമർദം വരുത്തുന്ന മാറ്റമാണു ലിംഗോദ്ധാരണം. ഉദ്ധാരണത്തിനാവശ്യമായ ചോദനകൾ ലിംഗത്തിലേക്കെത്താതെ വരിക (Failure to initate), ലിംഗത്തിലേക്കു വേണ്ടത്ര രക്തം കയറാതെ വരിക, ലിംഗത്തിലെത്തിയ രക്തം അവിടെ സംഭരിക്കപ്പെടാതെ തിരിച്ചിറങ്ങിപ്പോയിക്കൊണ്ട് ഉദ്ധാരണം നീണ്ടുനിൽക്കാത്ത അവസ്ഥ (Failure to store) എന്നിവയാണ് ശാരീരിക കാരണങ്ങളാൽ സംഭവിക്കുന്ന ഉദ്ധാരണത്തകരാറുകൾ.
രാവിലെ ഉറക്കമുണർന്നാൽ ലിംഗം ഉദ്ധരിക്കുന്നുണ്ട് എങ്കിൽ ശാരീരികമായി യാതൊരു പ്രശ്നങ്ങളും ഇല്ല എന്നു മനസിലാക്കാം. ഉറക്കത്തിൽ സ്വയം അറിയാതെതന്നെ 3—4 തവണ ലിംഗോദ്ധാരണം സംഭവിക്കുന്നുണ്ട് (നൊക്ടേണൽ ട്യൂമസെൻസ് (Nocturnal Tumescene) എന്നാണിതറിയപ്പെടുന്നത്) എങ്കിൽ ഭയപ്പെടാനില്ല.
✅എന്തു കൊണ്ട് ഹോമിയോപ്പതി ചികിത്സ :
മാനസ്സീക ശരീര പ്രശ്നങ്ങളെ മുഴുവനായി കണക്കിലെടുത്തു 100% പാർശ്വഫലങ്ങളില്ലാതെ (No side effects) പൂർണ്ണമായി പരിഹരിക്കാൻ ഉന്നത ഗുണനിലവാരമുള്ള ജർമൻ കമ്പനികളുടെ മരുന്നുകൾ കൊണ്ട് പരിചയ സമ്പന്നരായ ഡോക്ടർമാരുടെ മേൽനോട്ടത്തിലുള്ള ചികിത്സയാണ്.
കൂടുതൽ വിവരങ്ങൾക്കും ചികിത്സക്കും ബന്ധപ്പെടുക ☎️:8139092300