Jilu Medical

Jilu Medical Super specialty clinic and paramedical institute

09/09/2025
വിദ്യാഭ്യാസത്തിന് അതിരുകളില്ലാത്ത ഒരു ലോകം നമുക്ക് കെട്ടിപ്പടുക്കാം...!സ്കോളർഷിപ്പോടെ പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കാം.എക്...
20/06/2025

വിദ്യാഭ്യാസത്തിന് അതിരുകളില്ലാത്ത ഒരു ലോകം നമുക്ക് കെട്ടിപ്പടുക്കാം...!സ്കോളർഷിപ്പോടെ പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കാം.എക്സാം ജൂൺ 25 ബുധൻ രാവിലെ 10 മണിക്ക് കൊണ്ടോട്ടി മുണ്ടകുളം ഫർസാന മെമ്മോറിയൽ ജിലു അക്കാദമിയിൽ Bsc,Bvoc,Diploma,Gda,hospital administration , തുടങ്ങിയ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് സ്കോളഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു .പാവപ്പെട്ട വിദ്യാർത്ഥികൾക്ക് 100% ഫീസ് ഇളവ് നൽകി കൊണ്ട് പഠിക്കാനുള്ള അവസരമാണ് ഫർസാന മെമ്മോറിയൽ ജിലു മെഡിക്കൽ ട്രസ്റ്റ് നൽകുന്നത് .വിദൂര ദേശ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യവും നൽകും . അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക..
Ph: 8453100800,8891299800,
Web:www.jilumedical.com

Congratulations
05/06/2025

Congratulations

Congratulations 🎉🎊
27/05/2025

Congratulations 🎉🎊

19/05/2025
*ഒരു ദുരന്തത്തിന്റെ ഓർമ്മക്കുറിപ്പുകൾ* ഫർസാന മെമ്മോറിയൽ ജിലു മെഡിക്കൽസ് അക്കാദമി വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ച് വയ...
02/12/2024

*ഒരു ദുരന്തത്തിന്റെ ഓർമ്മക്കുറിപ്പുകൾ*

ഫർസാന മെമ്മോറിയൽ ജിലു മെഡിക്കൽസ് അക്കാദമി വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ച് വയനാടിനോടൊപ്പം കൈകോർക്കാം എന്നുള്ള ആശയം മുൻനിർത്തിക്കൊണ്ട് നടത്തിയ പിരിവ് അർഹതമാർന്ന കരങ്ങളിലേക്ക് എത്തിച്ചേരണമെന്ന് നിർബന്ധം ഞങ്ങൾക്കുണ്ടായിരുന്നു. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ദുരന്ത ഭൂമിയിലെ 100 കണക്കിന് മുഖങ്ങളിൽ ഞങ്ങൾ അറിയുന്ന ഒരു അമ്മയുടെ മുഖം ഉണ്ടായിരുന്നു.

ആ മഹാ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞുപോയ ഞങ്ങളുടെ പ്രിയ വിദ്യാർത്ഥിനിയായിരുന്ന ദർശിനിയുടെ അമ്മയുടെ മുഖം. ദീർഘദൂര യാത്രയ്ക്ക് ശേഷം ഞങ്ങൾ എത്തിച്ചേർന്നത് ഇരുട്ടറയാർന്ന ഒരു വാടകപ്പുരയുടെ മുറ്റത്തായിരുന്നു. ക്ഷണിച്ച് അകത്തേക്ക് എത്തിയപ്പോഴും മനസ്സിന് വല്ലാത്തൊരു വിഷമം എന്തു പറയും എങ്ങനെ തുടങ്ങുമെന്ന്.

ചെറുപ്പത്തെ അതിജീവിക്കാൻ വേണ്ടി തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് നിന്നും വയനാട്ടിലെ മുണ്ടക്കൈ എന്ന പ്രദേശത്തേക്കുള്ള കൂടു മാറ്റം.. പിന്നീടങ്ങോട്ട് അതായിരുന്നു അവരുടെ സ്വർഗ്ഗം. അവർക്ക് അവിടെയുള്ള എസ്റ്റേറ്റിൽ ആയിരുന്നു ജോലി. അവിടുന്ന് അങ്ങോട്ട് അവരെല്ലാം നേടി. കുടുംബങ്ങൾ ബന്ധങ്ങൾ സുഹൃത്തുക്കൾ നാട്ടുകാർ. ഇതെല്ലാം ഒതുങ്ങുന്നതായിരുന്നു അവരുടെ കൊച്ചു ജീവിതം. അവരുടെ ജീവിതത്തിലോട്ട് കടന്നുവന്ന രണ്ട് മക്കൾ. പിന്നീട് അതായിരുന്നു അവരുടെ എല്ലാമെല്ലാം... നാലു പേര് ഒതുങ്ങുന്ന ഒരു കൊച്ചു കുടുംബം സുന്ദരമായി ജീവിച്ചു മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോൾ പറക്കാൻ പഠിപ്പിച്ച അച്ഛനും പാറി തുടങ്ങിയ മകളും പ്രകൃതിയുടെ രോഷത്തിനു മുന്നിൽ കീഴടങ്ങി. ഇതായിരുന്നു മുണ്ടക്കൈ ദുരന്തത്തിലെ ഒരു കുടുംബത്തിന്റെ കഥ. അങ്ങനെ എത്ര എത്ര കുടുംബങ്ങൾ... കണ്ണുനീർ വറ്റാത്ത അമ്മയുടെ കണ്ണുകൾ ഇന്നും എന്തിനോ വേണ്ടി കാത്തിരിക്കുന്നു.

മകളെ പറ്റി പറഞ്ഞപ്പോൾ ആ കണ്ണുകളിൽ നിറഞ്ഞ കണ്ണുനീർ തീർത്തും വേദന ജനകമായ കാഴ്ചയായിരുന്നു. നിശബ്ദമാർന്ന ആ മുറിയിലെ മൗനം എന്ന വ്യാജ വേഷം അണിഞ്ഞു കൊണ്ട് മന കട്ടി ആർജിച്ചവർ എന്ന പേരിൽ അമ്മയുടെ മറക്കാനാവാത്ത രാത്രി ഞങ്ങൾ ഇരുന്നു കേട്ടു.

പറയുന്നത് മറ്റൊന്നുമല്ല വയനാടിനെ മാത്രമല്ല കേരളം ഒന്നാകെ കണ്ണീർ കടലിൽ ആഴ്ത്തിയ നാടിനെ നടുക്കിയ ആ മഹാ ദുരന്തത്തിന്റെ നേർക്കാഴ്ചയിലേക്കായിരുന്നു. വയനാട് മുണ്ടക്കൈ എന്ന ഗ്രാമത്തെ ഭീതിയിലാഴ്ത്തിയ ആ ഉരുൾപൊട്ടൽ.

MOHAMMED MUNEESH M
(Vic. Principal Jilu Academy)

Graduation and freshers day 2k 24
02/10/2024

Graduation and freshers day 2k 24

Address

Edavannappara
Malappuram
673645

Alerts

Be the first to know and let us send you an email when Jilu Medical posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Jilu Medical:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram