Fathima Homoeo Clinic, H.S.Road, Pulamanthole

Fathima Homoeo Clinic, H.S.Road, Pulamanthole പപരിശോധന സമയം: രാവിലെ
വൈകുന്നേരം

10/01/2020

ലൈംഗിക ജീവിതത്തിന്‍റെ അവസാനമാണ് പുരുഷനിലെ പ്രമേഹം?
പ്രമേഹ രോഗികളുടെ എണ്ണം ഓരോ ദിവസം ചെല്ലുന്തോറും വര്‍ദ്ധിച്ച്‌ വരുന്ന കാഴ്ചയാണ് നാം കാണുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം അവസരങ്ങളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ നെട്ടോട്ടമോടുന്നവരും ചില്ലറയല്ല. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും മാനസിക സമ്മര്‍ദ്ദവും എല്ലാം രോഗത്തെ കൂടെക്കൂട്ടുന്നതിന് കാരണമാകുന്നുണ്ട്. ലൈംഗിക ജീവിതത്തേയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് പ്രമേഹം. സ്ത്രീകളേയും പുരുഷന്‍മാരേയും ഒരു പോലെ ഇത് ബാധിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീകളേക്കാള്‍ പുരുഷന്‍മാരെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്.

പ്രമേഹരോഗം നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല ലൈംഗിക ജീവിതത്തേയും വളരെ ദോഷകരമായി തന്നെയാണ് ബാധിക്കുന്നത്. പലപ്പോഴും വേണ്ടത്ര ശ്രദ്ധ നല്‍കാതെ ചികിത്സിക്കാതിരുന്നാല്‍ അത് വളരെ വലിയ വെല്ലുവിളിയാണ് നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ ഉണ്ടാക്കുന്നത്. മനുഷ്യന് ഭക്ഷണവും ഉറക്കവും എന്ന പോലെ തന്നെ വളരെ പ്രധാനപ്പെട്ടത് തന്നെയാണ് ലൈംഗിക ജീവിതവും. ജീവിത ശൈലി രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന പ്രമേഹം നിങ്ങളെ ബാധിച്ചാല്‍ അത് പലപ്പോഴും രോഗാവസ്ഥക്ക് വെല്ലുവിളി ഉയര്‍ത്തുകയും സുഖകരമായ ദാമ്ബത്യം സാധ്യമാവാതെ വരുകയും ചെയ്യുന്നു. എങ്ങനെയെല്ലാം പ്രമേഹം നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

ഉദ്ദാരണക്കുറവ്
പുരുഷന്‍മാരെ ഏറ്റവും അധികം ബാധിക്കുന്ന ഒന്നാണ് ഉദ്ദാരണക്കുറവ്. ഇത് പ്രമേഹം തിരിച്ചറിഞ്ഞ് തുടങ്ങുമ്ബോള്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന ഒന്നാണ്. പുരുഷന്‍മാരില്‍ ഒരിക്കലും ലൈംഗികാരോഗ്യം ഇല്ലാതാവുന്നില്ല, എന്നാല്‍ ഇത്തരം രോഗങ്ങള്‍ ഉള്ളപ്പോള്‍ അത് നിങ്ങളുടെ ലൈംഗിക ജീവിതത്തെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. സാധാരണ അവസ്ഥയേക്കാള്‍ നാല് മടങ്ങ് കുറവാണ് പ്രമേഹ രോഗികളില്‍ സംഭവിക്കുന്നത്. ഇത് വളരെയധികം കാലം തന്നെ നീണ്ട് നില്‍ക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ പ്രായം ഇതില്‍ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്.

10/01/2020

ലൈംഗിക ജീവിതത്തിന്‍റെ അവസാനമാണ് പുരുഷനിലെ പ്രമേഹം?
പ്രമേഹ രോഗികളുടെ എണ്ണം ഓരോ ദിവസം ചെല്ലുന്തോറും വര്‍ദ്ധിച്ച്‌ വരുന്ന കാഴ്ചയാണ് നാം കാണുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം അവസരങ്ങളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ നെട്ടോട്ടമോടുന്നവരും ചില്ലറയല്ല. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും മാനസിക സമ്മര്‍ദ്ദവും എല്ലാം രോഗത്തെ കൂടെക്കൂട്ടുന്നതിന് കാരണമാകുന്നുണ്ട്. ലൈംഗിക ജീവിതത്തേയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് പ്രമേഹം. സ്ത്രീകളേയും പുരുഷന്‍മാരേയും ഒരു പോലെ ഇത് ബാധിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീകളേക്കാള്‍ പുരുഷന്‍മാരെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്.
പ്രമേഹ രോഗികള്‍ ഭയക്കണം ഇത് കുടിക്കാന്‍
പ്രമേഹരോഗം നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല ലൈംഗിക ജീവിതത്തേയും വളരെ ദോഷകരമായി തന്നെയാണ് ബാധിക്കുന്നത്. പലപ്പോഴും വേണ്ടത്ര ശ്രദ്ധ നല്‍കാതെ ചികിത്സിക്കാതിരുന്നാല്‍ അത് വളരെ വലിയ വെല്ലുവിളിയാണ് നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ ഉണ്ടാക്കുന്നത്. മനുഷ്യന് ഭക്ഷണവും ഉറക്കവും എന്ന പോലെ തന്നെ വളരെ പ്രധാനപ്പെട്ടത് തന്നെയാണ് ലൈംഗിക ജീവിതവും. ജീവിത ശൈലി രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന പ്രമേഹം നിങ്ങളെ ബാധിച്ചാല്‍ അത് പലപ്പോഴും രോഗാവസ്ഥക്ക് വെല്ലുവിളി ഉയര്‍ത്തുകയും സുഖകരമായ ദാമ്ബത്യം സാധ്യമാവാതെ വരുകയും ചെയ്യുന്നു. എങ്ങനെയെല്ലാം പ്രമേഹം നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

ഉദ്ദാരണക്കുറവ്
പുരുഷന്‍മാരെ ഏറ്റവും അധികം ബാധിക്കുന്ന ഒന്നാണ് ഉദ്ദാരണക്കുറവ്. ഇത് പ്രമേഹം തിരിച്ചറിഞ്ഞ് തുടങ്ങുമ്ബോള്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന ഒന്നാണ്. പുരുഷന്‍മാരില്‍ ഒരിക്കലും ലൈംഗികാരോഗ്യം ഇല്ലാതാവുന്നില്ല, എന്നാല്‍ ഇത്തരം രോഗങ്ങള്‍ ഉള്ളപ്പോള്‍ അത് നിങ്ങളുടെ ലൈംഗിക ജീവിതത്തെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. സാധാരണ അവസ്ഥയേക്കാള്‍ നാല് മടങ്ങ് കുറവാണ് പ്രമേഹ രോഗികളില്‍ സംഭവിക്കുന്നത്. ഇത് വളരെയധികം കാലം തന്നെ നീണ്ട് നില്‍ക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ പ്രായം ഇതില്‍ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്.

28/07/2018

Rafeek T T:
*ഫാർമ്മസ്യൂട്ടിക്കൽ കമ്പനികൾക്ക്‌ വീണ്ടും വൻതിരിച്ചടി*

*സുപ്രീംകോടതി നിരോധിച്ച 344 മരുന്ന് സംയുക്തങ്ങളിൽ 343 ഉം നിരോധിക്കേണ്ടതു തന്നെയെന്നും, പലതും വിഷബാധയ്ക്ക്‌ കാരണമെന്നും കോടതി നിയമിച്ച വിദഗ്ധസമിതിയുടെയും റിപ്പോർട്ട്‌.*

*പതിനായിരക്കണക്കിനു ബ്രാന്റ്‌ മരുന്നുകൾ വിപണിയിൽ നിന്ന് ഉടൻ അപ്രത്യക്ഷമാകും.*

(നിരോധിച്ച മരുന്നുകൾ കുറേ കാലമായി തങ്ങൾ കൊടുക്കുന്നില്ലെന്ന് ചില ഇൻഫോ-എത്തിക്സ്‌ വൈദ്യന്മാർ.! പിന്നെ എന്തിനാ നിരോധനത്തിനെതിരെ കോടികൾ ചിലവാക്കി വെറുതെ അപ്പീൽ പോയതെന്ന് ചോദിക്കരുത്‌.!!)

*നിരോധിച്ച മരുന്നുകളെക്കാൾ ഹാനികരമായ മരുന്നുകൾ ഇനിയും വിപണിയിൽ ഉണ്ടെന്ന് ഡ്രഗ്‌ ആക്ഷൻ നെറ്റ്‌വർക്ക്‌ ഡോക്ടർമ്മാർ*

(ജനങ്ങളുടെ കാര്യം ഇനിയും പോക്ക്‌)

*ഔഷധ വ്യവസായം പ്രതിസന്ധിയിലാകുമെന്ന് മരുന്ന് വ്യാപാരികൾ*
(ജനങ്ങളുടെ ആരോഗ്യം പ്രശ്നമല്ല!)

(മാതൃഭൂമി 27.7.18 & 28.7.18)

പ്രമേഹം തടയാൻ വാൾനട്ട്നട്സുകളെല്ലാം ആരോഗ്യകരം തന്നെ. എന്നാൽ വാൾനട്ട് ഇവയ്ക്കെല്ലാം ഒരു പടി മുന്നിലാണ്.
20/07/2018

പ്രമേഹം തടയാൻ വാൾനട്ട്

നട്സുകളെല്ലാം ആരോഗ്യകരം തന്നെ. എന്നാൽ വാൾനട്ട് ഇവയ്ക്കെല്ലാം ഒരു പടി മുന്നിലാണ്.

18/07/2018

മുട്ടയുടെ മഞ്ഞയും കൊളസ്ട്രോള്‍ പേടിയും; സത്യാവസ്ഥ അറിയാമോ?

മുട്ടയുടെ മഞ്ഞ എന്നു കേള്‍ക്കുമ്പോള്‍തന്നെ ആദ്യം മനസ്സില്‍ ഓടി വരുന്നത് കൊളസ്ട്രോള്‍ പേടിയാണ്. ഇതു ഭയന്നു മഞ്ഞക്കരുവിനോട് എന്നെന്നേക്കുമായി ഗുഡ്ബൈ പറഞ്ഞവരാണ് മിക്കവരും. എന്നാല്‍ ഈ മഞ്ഞ പറയുന്ന പോലെ അത്ര അപകടകാരിയാണോ?

മുട്ട ധാരാളം പോഷകങ്ങള്‍ ചേര്‍ന്ന ഒന്നാണ്. എന്നാല്‍ മഞ്ഞ കഴിക്കുന്നത്‌ കൊളസ്ട്രോള്‍ നില വളരെയധികം ഉയര്‍ത്തും എന്നാണു പൊതുവേ പറയുക. 1973 ല്‍ അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്‍ ആണ് മുട്ടയുടെ മഞ്ഞ കഴിക്കുന്നത്‌ കൊളസ്ട്രോള്‍ കൂട്ടുമെന്നും അതിനാല്‍ ഇതിന്റെ ഉപയോഗം കുറയ്ക്കണമെന്നും ആദ്യമായി പറഞ്ഞത്. എന്നാല്‍ മുട്ട നിങ്ങളുടെ ഹൃദയത്തിനു നല്ലതാണോ ?
വൈറ്റമിനുകളായ A, D, E, B12, K, മിനറല്‍സ്, എന്നിവയുടെ കേദാരമാണ് മുട്ട. ഒരു മുട്ടയില്‍ 185 mg കൊളസ്ട്രോള്‍ ആണുള്ളത്. എന്നാല്‍ ഇതില്‍ ഏറ്റവും രസകരം ഈ കൊളസ്ട്രോള്‍ ഒരിക്കലും ചീത്ത കൊളസ്ട്രോള്‍ അല്ല എന്നതാണ്. ട്രാന്‍സ് ഫാറ്റ്, കൃത്രിമമധുരം എന്നിവയാണ് ചീത്ത കൊളസ്ട്രോള്‍ നല്‍കുന്നവ.
ഹൈ ബ്ലഡ്‌ കൊളസ്ട്രോള്‍ ഹൃദ്രോഗത്തിന് കാരണമായേക്കാം. എന്നാല്‍ ആഹാരത്തില്‍ നിന്നുള്ള കൊളസ്ട്രോള്‍ അല്ല മറിച്ചു ട്രാന്‍സ്ഫാറ്റ് നല്‍കുന്ന കൊളസ്ട്രോള്‍ തന്നെയാണ് ഇവിടെ വില്ലന്‍. ഹൈഡ്രോജെനേറ്റഡ് വെജിറ്റബിള്‍ എണ്ണയില്‍ ഈ ട്രാന്‍സ് ഫാറ്റ് ആവശ്യത്തില്‍ കൂടുതലാണ്.
മുട്ട എന്നു കേൾക്കുമ്പോഴേ അയ്യോ വേണ്ട കൊളസ്ട്രോൾ...
‘അമിതമായാൽ അമൃതും വിഷം’ എന്നാണ് ചൊല്ല്. എന്നാൽ...
ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉത്പാദനം നടത്താനും മറ്റും കൊളസ്ട്രോള്‍ ശരീരത്തിന് ആവശ്യമാണ് . ശരീരത്തിന്റെ ഊര്‍ജ്ജം നിലനിര്‍ത്താന്‍ ഇത് ആവശ്യവുമാണ്.
കണക്ടികട്ട്‌ സര്‍വകലാശാലയില്‍ അടുത്തിടെ നടത്തിയൊരു പഠനത്തില്‍ പറയുന്നത് മുട്ടയുടെ മഞ്ഞക്കരുവിനു ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ്. എന്നാല്‍ കൊളസ്ട്രോള്‍ നില അധികം ഉള്ളവര്‍ ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിച്ച ശേഷം മാത്രം നിങ്ങളുടെ ഡയറ്റില്‍ മുട്ടയുടെ മഞ്ഞക്കരു ഉള്‍പ്പെടുത്തുക

കടപ്പാട് : മലയാള മനോരമ
Forwarded by Rashid M Pulamanthole.

▫▫▫▫▫▫▫▫▫▫          *🔲HEALTH🔲**ചെങ്കണ്ണ് *--------------*ചെങ്കണ്ണ് / കൺജങ്ടിവൈറ്റിസ് ....* കണ്ണിനേയും കൺപോളകളേയും ബന്ധിപ...
20/11/2017

▫▫▫▫▫▫▫▫▫▫
*🔲HEALTH🔲*
*ചെങ്കണ്ണ് *
--------------
*ചെങ്കണ്ണ് / കൺജങ്ടിവൈറ്റിസ് ....*

കണ്ണിനേയും കൺപോളകളേയും ബന്ധിപ്പിക്കുന്ന ചർമമാണ് കൺജങ്ടിവ, അതിൽ ഉണ്ടാകുന്ന അണുബാധയെയാണ് കൺജങ്ടിവൈറ്റിസ് എന്ന വിളിക്കുന്നത്.
രോഗം ഗുരുതരമൊന്നുമല്ലെങ്കിലും ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ കൃഷ്ണമണിയെ ബാധിക്കാനും ഇടയുണ്ട്..........................................

*രോഗകാരണം;*

** ബാക്ടീരിയ, വൈറസ് അലർജി ഇവ മൂന്ന് കാരണങ്ങൾകൊണ്ടും ചെങ്കണ്ണ് വരാം...
ചെങ്കണ്ണിന് ചികിത്സ ആവശ്യമില്ലെന്നാണല്ലോ കേൾക്കുന്നത്...?
പിന്നെന്തിന് വെറുതെ ഡോക്ടറെ കാണണം.?
ഇത് പലരുടേയും ചോദ്യമാണ്....

വൈറസ് മൂലമുണ്ടാകുന്ന ചെങ്കണ്ണിന് ഫലപ്രദമായ ചികിത്സയില്ല, ശരീരത്തിന്റെ പ്രതിരോധ ശക്തികൊണ്ട് തന്നെ ഇത് മാറും,
എന്നാൽ ബാക്ടീരിയ മൂലമുണ്ടാകുന്ന ചെങ്കണ്ണിന് ചികിത്സ അത്യാവശ്യമാണ്.
*ഇവ രണ്ടും എങ്ങനെ തിരിച്ചറിയും?*
ബാക്ടീരിയ കാരണമുണ്ടാകുന്ന ചെങ്കണ്ണിൽ കണ്ണിൽ ചുവപ്പിനൊപ്പം മഞ്ഞ നിറത്തിലുള്ള പഴുപ്പ് കാണും.
ഇവിടെ ആന്റ്റീബയോട്ടിക്ക് തുള്ളിമരുന്ന് അത്യാവശ്യമാണ്.
അതേസമയം വൈറസ് മൂലമാണ് രോഗമെങ്കിൽ പഴുപ്പ് കാണില്ല.
വെള്ളം പോലുള്ള സ്രാവം മാത്രമായിരിക്കും..
** അലർജി കാരണമാണെങ്കിൽ കണ്ണിൽ കഠിണമായ ചൊറിച്ചിൽ കാണും.
ആന്റിഹിസ്റ്റമിൻ ഡ്രോപ്സാണ് ചികിത്സ.
ഈ ചെങ്കണ്ണ് പകരുന്ന തരമല്ല.............................................
രോഗം വരാതിരിക്കാനായി ചിലർ ആദ്യമെ ആന്റീബയോട്ടിക് തുള്ളിമരുന്നുകൾ ഉപയോഗിക്കുന്നത് കാണാം , ഇത് ശരിയല്ല
രോഗം പകരാതിരിക്കാൻ ഇടയ്ക്കിടെ കൈൾ കഴുകുകയും , കണ്ണിലും മുഖത്തും തൊടാതിരിക്കുകയും ചെയ്യുക..-------------------------------

ചെങ്കണ്ണ് വന്നാൽ ടി വി കാണുകയും, വായിക്കുകയും ചെയ്യാം.
** എന്നാൽ അധിക നേരം മൊബൈൽ സ്ക്രീനിൽ നോക്കരുത്.*
▫▫▫▫▫▫▫▫▫▫
💜🌿💜🌿💜🌿💜🌿💜🌿
▫▫▫▫▫▫▫▫▫▫

എന്താണ് കെരാറ്റോകോണസ്?കണ്ണിലെ സുപ്രധാന ഭാഗമായ കോര്‍ണിയയ്ക്ക് രോഗം മൂലമോ അല്ലാതെയോ തകരാര്‍ പറ്റിയ ഒരു കോടി ആളുകള്‍ ഭൂമുഖത...
11/11/2017

എന്താണ് കെരാറ്റോകോണസ്?

കണ്ണിലെ സുപ്രധാന ഭാഗമായ കോര്‍ണിയയ്ക്ക് രോഗം മൂലമോ അല്ലാതെയോ തകരാര്‍ പറ്റിയ ഒരു കോടി ആളുകള്‍ ഭൂമുഖത്തുണ്ടെന്നാണ് കണക്ക്. ഇതില്‍ പലരും കെരാറ്റോകോണസെന്ന അവസ്ഥ മൂലം കാഴ്ച്ചയ്ക്ക് തകരാറ് സംഭവിച്ചവരാണ്. ഈ അവസ്ഥയെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരക്കുന്നതിനായി ഈവര്‍ഷം മുതല്‍ നവംബര്‍ 10 ലോക കെരറ്റോകോണസ് ദിനമായി ആചരിക്കുകയാണ്.

കണ്ണിനു മുന്നില്‍ ഗോപുരം പോലെ തള്ളി നില്‍ക്കുന്ന സുതാര്യ പാളിയായ കോര്‍ണിയയുടെ സ്വാഭാവിക സ്ഥിതിയില്‍ നിന്ന് മാറി വ്യാപ്തി കുറഞ്ഞുവന്ന് കോണാകൃതിയില്‍ വെളിയിലേക്ക് ഉന്തിനില്‍ക്കുന്ന അവസ്ഥയിലെത്തുന്നതിനെയാണ് കെരാറ്റോകോണസ് എന്ന് വിളിക്കുന്നത്. ഇത് അപൂര്‍വവും വേദനാരഹിതവുമായ ഒരു അവസ്ഥയാണ്. കോര്‍ണിയയിലുണ്ടാക്കുന്ന മുറിവുകളും ജനിതക തകരാറും കെരാറ്റോകോണസിലേക്ക് നയിക്കും.

കോര്‍ണിയയുടെ രൂപമാറ്റം പാടുകളുണ്ടാക്കി ഇത് കോര്‍ണിയയുടെ സുതാര്യത ഇല്ലാതാക്കുകയും ക്രമേണ കാഴ്ച കുറയാനും കാരണമാവുകയും ചെയ്യും. ഒരുകണ്ണില്‍ മാത്രമോ അല്ലെങ്കില്‍ രണ്ടുകണ്ണുകളിലും വിത്യസ്ത രൂപത്തിലും വലിപ്പത്തിലും കെരാറ്റോകോണസ് കാണാം.

ഏഷ്യന്‍ വംശജരിലാണ് കെരാറ്റോകോണസ് സാധാരണയായി കണ്ടുവരുന്നത്. ആയിരത്തില്‍ ഒരാളെ ഇത് ബാധിക്കുന്നു. കൗമാരക്കാരിലും യുവാക്കളിലുമാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. ഇന്ത്യയില്‍ ഒരു ലക്ഷം പേരില്‍ 2300 പേര്‍ക്ക് കെരാറ്റോകോണസ് ബാധിച്ചിട്ടുണ്ട് എന്ന് ഒരു പഠനത്തില്‍ വ്യക്തമാക്കുന്നു.

കാരണങ്ങള്‍

കെരാറ്റോകോണസിന്റെ യഥാര്‍ത്ഥകാരണം കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ തുടരുകയാണ്. കെരാറ്റോകോണസിന് പല കാരണങ്ങള്‍ ഉണ്ടായേക്കാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും കെരാറ്റോകോണസ് ഉണ്ടാവുകയോ ഡൗണ്‍സ് സിന്‍ഡ്രമോ ഉണ്ടെങ്കില്‍ കെരാറ്റകോണസ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കണ്ണ് ശക്തമായി തിരുമ്മുന്നതിലൂടെയും കെരാറ്റോകോണസ് കണ്ണുകള്‍ അമര്‍ത്തി തിരുമ്മുന്നതാണ് മറ്റൊരു പ്രധാന കാരണം.

ആസ്ത്മ, ഹേ ഫീവര്‍, അലര്‍ജ്ജിയും മറ്റുമുള്ളവര്‍ തുടര്‍ച്ചായായും അമര്‍ത്തിയും തിരുമ്മന്നതിനിടെ കോര്‍ണ്ണിയയിലുണ്ടാക്കുന്ന ആഘാതവും കോര്‍ണിയയുടെ രൂപം മാറ്റത്തിനു കാരണമാകും. മര്‍ഫാന്‍സ് രോഗം, വെര്‍ണല്‍ കെരാട്ടോ കണ്‍ജക്റ്റിവിറ്റിസ്, റെറ്റിനൈറ്റിസ് പിഗ്മെന്റോസ, റെറ്റിനോപ്പതി ഓഫ് പ്രീമെച്ചുരിറ്റി (മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളിലെ റെറ്റിനോപ്പതി)

ലക്ഷണങ്ങള്‍

കെരാറ്റോകോണസ് രണ്ട് കണ്ണുകളെയും ബാധിക്കും. എന്നാല്‍, ഓരോ കണ്ണുകളിലെയും ലക്ഷണങ്ങള്‍ക്ക് വ്യത്യാസമുണ്ടാവാം. രോഗം മൂര്‍ച്ഛിക്കുന്നത് അനുസരിച്ച് ലക്ഷണങ്ങളിലും മാറ്റമുണ്ടാകും.

കോര്‍ണിയ പുറത്തേക്ക് തള്ളിവരിക, കാഴ്ച്ച മങ്ങുകയോ ഗ്ലെയറോ ഉണ്ടാവുക, ഫോട്ടോഫോബിയ അഥവ വെളിച്ചത്തോട് ഭയവും അസ്വസ്ഥതയുമുണ്ടാവുകക, കാഴ്ച തകരാറിലാവുക അല്ലെങ്കില്‍ മൂടല്‍ ഉണ്ടാകുക, കണ്ണടകള്‍ അടുത്തടുത്ത ഇടവേളകളില്‍ മാറ്റേണ്ടിവരിക
കോണ്ടാക്ട് ലെന്‍സ് ധരിക്കാന്‍ സാധിക്കാതെവരിക, അസ്റ്റിഗ്മാറ്റിസം എന്നിവ കെരറ്റോകോണസിന്റെ ലക്ഷണമാണ്.

രോഗനിര്‍ണയം

കെരാട്ടോമെട്രി: കോര്‍ണിയയില്‍ പ്രകാശത്തിന്റെ ഒരു വൃത്തം കേന്ദ്രീകരിച്ച് അതിന്റെ വളവ് കണക്കാക്കുന്നു. സ്ലിറ്റ്‌ലാമ്പ് പരിശോധന: ലംബമായുള്ള പ്രകാശരശ്മി കണ്ണിന്റെ ഉപരിതലത്തിലേക്ക് കടത്തിവിടുകയും ശക്തികുറഞ്ഞ ഒരു മൈക്രോസ്‌കോപിലൂടെ കണ്ണ് പരിശോധിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയിലൂടെ കണ്ണിന് ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും കോര്‍ണിയയുടെ ആകൃതിയും നിര്‍ണയിക്കാനാവും.





കോര്‍ണിയല്‍ ടോപ്പോഗ്രഫി: കണ്ണിന്റെ ചിത്രത്തില്‍ നിന്നും കണ്ണിന്റെ ഉപരിതലഭാഗങ്ങളുടെ മാപ്പിംഗ് നടത്തുന്നു. ഇതിലൂടെ കോര്‍ണിയയുടെ രൂപത്തിലുള്ള വിത്യാസങ്ങള്‍ കണ്ടുപിടക്കാനാവും. ഇതിലൂടെയും കോര്‍ണിയയുടെ ആകൃതിയിലുള്ള വിത്യാസവും മറ്റും കൃത്യമായി കണ്ടെത്താനാവും.

റിഫ്രാക്ഷന്‍: റെറ്റിനോസ്‌ക്കോപ്പു ഉപയോഗിച്ചുള്ള പരിശോധനയിലൂടെയും വിദഗ്ദനായ ഒപ്‌ടോമെട്രിസ്റ്റിനും ഓഫ്താല്‍മോളജിസ്റ്റിനും കെരാറ്റോകോണസ് കണ്ടുപിടിക്കാനാവും.

ചികിത്സ

കെരാറ്റോകോണസ് രോഗത്തിന്റെ രൂക്ഷതയും പുരോഗതിയും അനുസരിച്ചായിരിക്കും ചികിത്സ. പ്രാരംഭ ഘട്ടത്തില്‍ കണ്ണട ഉപയോഗിക്കുന്നതിലൂടെ കാഴ്ച പ്രശ്‌നം പരിഹരിക്കാവുന്നതാണ്. രോഗം മൂര്‍ച്ഛിക്കുന്നതിന് അനുസരിച്ച്, റിഫ്രാക്ഷന്‍ തുല്യമാക്കുന്നതിനും കാഴ്ചയിലെ അപഭ്രംശം ഇല്ലാതാക്കുന്നതിനും റിജിഡ് കോണ്ടാക്ട് ലെന്‍സുകളും നല്‍ക്കും. കെരാറ്റോകോണസ് ചികിത്സയ്ക്ക് വ്യത്യസ്ത തരങ്ങളിലുള്ള കോണ്ടാക്ട് ലെന്‍സുകള്‍ ഉപയോഗിക്കാറുണ്ട്.

സോഫ്റ്റ് കോണ്ടാക്ടുകള്‍: പ്രാരംഭ ഘട്ടത്തില്‍, അപഭ്രംശം സംഭവിച്ചതും മങ്ങിയതുമായ കാഴ്ച തകരാറുകള്‍ കോണ്ടാക്ട് ലെന്‍സുകള്‍ ഉപയോഗിച്ച് പരിഹരിക്കാവുന്നതാണ്.

റിജിഡ് ഗ്യാസ് പെര്‍മിയബിള്‍ കോണ്ടാക്ട് ലെന്‍സുകള്‍: വര്‍ധിച്ചുകൊണ്ടിരിക്കുന്ന കെരാറ്റോകോണസിനാണ് ഇത്തരം ലെന്‍സുകള്‍ ഉപയോഗിക്കുന്നത്. കോര്‍ണിയയ്ക്ക് പാകമാകുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ലെന്‍സുകള്‍ കാഴ്ച തകരാറിന് വേണ്ടരീതിയിലുള്ള പരിഹാരമാവുന്നു.

സ്‌ക്ലീറല്‍ ലെന്‍സുകള്‍: കണ്ണിന്റെ വെളുത്ത ഭാഗത്ത് (സ്‌ക്ലീറ) ആണ് ഈ ലെന്‍സ് ഉറപ്പിക്കുന്നത്. കോര്‍ണിയയിലെ മാറ്റങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇവ ഉപയോഗിക്കുന്നത്.

പിഗ്ഗിബായ്ക്ക് ലെന്‍സുകള്‍: ഇത്തരം കോണ്ടാക്ട് ലെന്‍സുകളില്‍, കട്ടിയുള്ള ഒരു കോണ്ടാക്ട് ലെന്‍സ് കട്ടിയില്ലാത്ത ഒരു കോണ്ടാക്ട് ലെന്‍സിനു മുകളില്‍ ചേര്‍ത്തുവച്ചിരിക്കും. റിജിഡ് കോണ്ടാക്ട് ലെന്‍സുകള്‍ അസൗകര്യമാവുന്ന അവസരത്തിലാണ് ഇത്തരം ലെന്‍സുകള്‍ ശുപാര്‍ശചെയ്യുന്നത്.

ഹൈബ്രിഡ് ലെന്‍സുകള്‍: കൂടുതല്‍ സുഖപ്രദമായ ഉപയോഗത്തിനായി നിര്‍മ്മിച്ചിരിക്കുന്ന കട്ടിയുള്ള മധ്യഭാഗവും മൃദുവായ അരികുകളുമുള്ള പ്രത്യേകതരം ലെന്‍സുകളാണിവ. കണ്ണിലെ വടുക്കള്‍ കോണ്ടാക്ട് ലെന്‍സ് ഉപയോഗത്തിന് തടസ്സമാകുകയാണെങ്കില്‍ ശസ്ത്രക്രിയ ആവശ്യമായി വരും.

ശസ്ത്രക്രിയ

കോണ്ടാക്ട്‌ലെന്‍സ് കൂടുതല്‍ പാകമാകുന്നതിനായി, ചുരുക്കം ചില അവസരങ്ങളില്‍ ഇന്റാക്കുകളും (കോര്‍ണിയ പഴയ രൂപത്തിലാക്കുന്നതിന് വേണ്ടി രണ്ട് പ്ലാസ്റ്റിക് പോളിമര്‍ കഷണങ്ങള്‍ കോര്‍ണിയയില്‍ തിരുകുന്നു) ഇന്‍ട്രാകോര്‍ണിയല്‍ വളയങ്ങളും ഉപയോഗിക്കുന്നു.



കെരാേറ്റാപ്ലാസ്റ്റി: കോര്‍ണിയ വളരെ നേരിയതും പാടുകളും നിറഞ്ഞതും ആണെങ്കില്‍ കോര്‍ണിയ മാറ്റിവയ്ക്കല്‍ ആവശ്യമായി വന്നേക്കും. ഡീപ് ആന്റീരിയര്‍ ലാമെല്ലര്‍ കെരാട്ടോപ്ലാസ്റ്റിയില്‍ കോര്‍ണിയയുടെ മുന്നിലെയും മധ്യഭാഗത്തെയും മാത്രം പാളികള്‍ മാറ്റിവയ്ക്കുന്നു. ഇത് കോര്‍ണിയ മുഴുവന്‍ മാറ്റിവയ്ക്കുന്നതിനെക്കാള്‍ പ്രയോജനപ്രദവും കുറഞ്ഞ സമയംകൊണ്ട് മുറിവുണങ്ങുന്നതുമായ രീതിയാണ്.കോര്‍ണിയ ശോഷിക്കുന്നതും കാഴ്ചയില്‍ വരുന്ന മാറ്റങ്ങളും ആറ് മാസത്തില്‍ ഒരിക്കല്‍ അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ വിലയിരുത്തേണ്ടതാണ്.

പ്രതിരോധം

കെരാറ്റോകോണസിനെ പ്രതിരോധിക്കാന്‍ വ്യക്തമായ വഴികള്‍ ഒന്നും ഇല്ല. കെരാറ്റോകോണസ് ബാധിച്ചവര്‍ കണ്ണുകള്‍ തിരുമ്മുന്നത് പരമാവധി ഒഴിവാക്കണം.

സങ്കീര്‍ണതകള്‍

കെരാറ്റോകോണസ് ഇനി പറയുന്ന സങ്കീര്‍ണതകള്‍ ഉണ്ടാക്കിയേക്കാം; അക്യൂട്ട് കോര്‍ണിയല്‍ ഹൈഡ്രോപ്‌സ് (നേത്രപടലത്തിന്റെ വീക്കം), കോര്‍ണിയയിലേക്ക് അക്വസ് ഹ്യൂമര്‍ ചോരുന്നതു മൂലം ഉണ്ടാകുന്ന കോര്‍ണിയ വീക്കം. കാഴ്ച കുറയുക, കോര്‍ണിയയിലെ പാടുകള്‍, ഗ്ലെയര്‍, ക്രമരഹിതമായ അസ്റ്റിഗ്മാറ്റിസം.

ഒരു വള പ്രയോഗവും കൂടാതെ ഏതുപരിതസ്ഥിതിയിലും വളുരുന്ന ചെടിയാണ് നാടൻ ബോഞ്ചിക്ക അഥവ പാഷന്‍ഫ്രൂട്ട്‌. ഔഷധഗുണത്തോടൊപ്പം ഉന്മേഷ...
24/10/2017

ഒരു വള പ്രയോഗവും കൂടാതെ ഏതുപരിതസ്ഥിതിയിലും വളുരുന്ന ചെടിയാണ് നാടൻ ബോഞ്ചിക്ക അഥവ പാഷന്‍ഫ്രൂട്ട്‌. ഔഷധഗുണത്തോടൊപ്പം ഉന്മേഷദായകവുമാണ് ഈ ഫലം. ഇത് അങ്ങനെ തന്നെയും കൂടാതെ ജ്യൂസുരൂപത്തിലും ഭക്ഷിക്കുന്നത് ശരീരത്തിലെ തളർച്ച അകറ്റാൻ സഹായിക്കും. യാതൊരു ആയാസവുമില്ലാതെ എവിടെയും പടർന്നു കയറുന്ന വള്ളിച്ചെടി വർഗ്ഗത്തിൽപ്പെട്ട പാഷൻഫ്രൂട്ട് സീസണിൽ നിറയെ കായ്ക്കുകയും ചെയ്യും. തെക്കേഅമേരിക്കയിൽ ഏറ്റവുംകൂടുതൽ കൃഷി ചെയ്യുന്ന ഫലമാണ് ഇത്. ഇന്ത്യയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് കൂടുതലായി കൃഷി ചെയ്യുന്നത്. കേരളത്തിൽ ഹൈറേഞ്ചുകളിലാണ് പാഷൻഫ്രൂട്ട് കൃഷി നടക്കുന്നത്. പാഷൻഫ്രൂട്ട് സധാരണയായി ഉഷ്ണമേഖല-മിതശീതോഷ്ണമെഖല്യിലുമാണ് നന്നായി വളരുന്നത്. നല്ല വെയിൽ ആവിശ്യമാണെങ്കിലും ശക്തമായകാറ്റ് കൃഷിക്ക് അനുയോജ്യമല്ല്. നല്ല നനവും വൾക്കൂറുള്ള മണ്ണും ഉണ്ട്ങ്കിൽ വിളവ് കൂടുതൽ ലഭിക്കും. സാധാരണ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം കൂടുന്നത് ചെടിയുടെ ആയുസ്സ് വർദ്ധിപ്പിക്കും. നെല്ലിയാമ്പതിയിലെ ഗവണ്‍മെന്റ്‌ ഫാമില്‍ പാഷന്‍ഫ്രൂട്ടിന്റെ വാണിജ്യാടിസ്‌ഥാനത്തിലുള്ള കൃഷിയും ജൂസ്‌ ഉല്‍പാദനവും നടക്കുന്നുണ്ട്.

പാഷൻഫ്രൂട്ട് വിത്തുകൾ മുളപ്പിച്ചും അതുകൂടാതെ തണ്ടുകൾ മുളപ്പിച്ച് തൈകളാക്കിയും നടാവുന്നതാണ് വിത്തുകൾ വെള്ളത്തിൽ 2 ദിവസമെങ്കിലും മുക്കിവച്ചശേഷം പാകാവുന്നതാണ്. തുടർന്ന് 2 ആഴ്ച പാകമായ തൈകൾ പോളിബാഗുകളിലേക്ക് മാറ്റേണ്ടതാണ്. വേഗത്തിൽ കയ്ഫലം ലഭിക്കാൻ തണ്ടുകൾ മുളപ്പിച്ചതൈകളാണ് ഉത്തമം, ഇതിനു മാതൃവള്ളിയുടെ ഗുണങ്ങളും ഉണ്ടായിരിക്കുകയും ചെയ്യും. ഏവിടെയും പടർത്തമെങ്കിലും പന്തലിട്ട് പടർത്തുന്ന ശാസ്ത്രീയ കൃഷിരീതിയാണ് നല്ലത്.

പന്തലിന് ഏഴടി ഉയരം വേണം. തൈ നടുമ്പോൾ അഞ്ചുകിലോഗ്രാം ജൈവവളവും 25 ഗ്രാം നൈട്രജൻ, 10 ഗ്രാം ഫോസ്ഫറസ്, 25 ഗ്രാം പൊട്ടാസ്യം എന്നീ രാസവളങ്ങളും, രണ്ടു മുതൽ നാലുവർഷം വരെ പ്രായമായ ചെടികൾക്ക് 10 കിലോഗ്രാം ജൈവവളം 80 ഗ്രാം നൈട്രജൻ 80 ഗ്രാം ഫോസ്ഫറസ് 60 ഗ്രാം പൊട്ടാസ്യം എന്ന അളവിൽ വളം നൽകണം. ഇതിലേറെ പ്രായമുള്ള ചെടികള്ക്ക് 15 കിലോഗ്രാം ജൈവവളവും എൻ.പി.കെ. 150 ഗ്രാം, 50 ഗ്രാം 100 ഗ്രാം എന്ന അളവിലും നൽകേണ്ടതാണ്. രാസവളങൾ മൂന്നോ നാലോ തവണയായി നൽകുന്നതാണ് നല്ലത്. ജുലൈ – സെപ്റ്റംബർ മാസത്തെ വിളവെടുപ്പിനുശേഷം കൊമ്പുകോതല് നടത്തുകയും വേണം.

പർപ്പിൾ, മഞ്ഞ എന്നീ രണ്ടു നിറങ്ങളിലുള്ള പാഷൻഫ്രൂട്ട് ഇനങ്ങൾ കേരളത്തിൽ കൃഷിചെയ്തു വരുന്നുണ്ട്. ഇതിൽ പർപ്പിൾ ഇനത്തിന് മധുരം മഞ്ഞയേക്കാൾ കൂടുതലാണ്. മഞ്ഞനിറത്തിലുള്ളവ ഗോൾഡൻ ഫ്രൂട്ട് എന്നും അറിയപ്പെടുന്നുണ്ട്, ഇവ ശ്രീലങ്കയിൽ നിന്നാണ് നമ്മുടെ നാട്ടിൽ എത്തിയത്. പർപ്പിൾ ഇനത്തേക്കാൾ പുളിരസം കൂടുതലാണ് ഇവയ്ക്ക്. ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറിൽ മഞ്ഞ ഈ രണ്ടു നിറങ്ങളിലുമുള്ള കായ്കൾ തമ്മിൽ സങ്കരണം നടത്തി കാവേരി എന്ന പേരിൽ ഒരു ഹൈബ്രഡ് ഇനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയ്ക്ക് പർപ്പിൾ നിറമാണ്.

പാഷൻഫ്രൂട്ട് ഒരു ഔഷധവും കൂടിയാണ്. മൈഗ്രേൻ പ്രശ്നത്തിൽ നിന്നും എന്നന്നേക്കുമായി മോചനം ആഗ്രഹിക്കുന്നവർ പാഷൻഫ്രൂട്ട് സ്ഥിരമായി കഴിക്കുക. ആസ്മാരോഗത്തിന്റെ ശമനത്തിന് ഇത് ഉത്തമമാണ്. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള പാസിഫോറിൻ ശരീരവേദന ശമിപ്പിക്കുന്നതിനും ഉന്മേഷം വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു. ദഹനപ്രക്രിയ ത്വരിതപ്പെടുത്താനും പാഷൻഫ്രൂട്ട് ദിവ്യൗഷധം തന്നെ. ഇത് മറ്റു പഴങ്ങളോടൊപ്പം ചേർത്തും അല്ലാതെയും ജ്യൂസായി കഴിക്കാവുന്നതാണ്.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വാഴക്കുളത്ത്‌ പ്രവര്‍ത്തിക്കുന്ന വാഴക്കുളം പൈനാപ്പിള്‍ ഗവേഷണകേന്ദ്രത്തില്‍ പാഷന്‍ഫ്രൂട്ട്‌ കൃഷിയില്‍ പ്രത്യേക ഗവേഷണങ്ങൾ നടത്തിവരുന്നു. ഇതിന്റെ കൃഷിക്കുവേണ്ട സാങ്കേതിക സഹായം ഈ ഗവേഷണകേന്ദ്രത്തില്‍ നിന്നും ലഭ്യമാണ്. നിങ്ങളുടെ വീട്ടുമുറ്റത്ത് പാഷൻഫ്രൂട്ടിനും സ്ഥാനം നൽകി പ്രകൃതിയോടിണങ്ങി ജീവിക്കു.

എള്ള് നിസാരനല്ല.... നമ്മള്‍ അറിയാത്ത ഗുണങ്ങള്‍ നിരവധി. # # # # # # # # # # # # # # # # # # #എള്ളിന്‍റെ ജന്മദേശം ആഫ്രിക്ക...
23/10/2017

എള്ള് നിസാരനല്ല.... നമ്മള്‍ അറിയാത്ത ഗുണങ്ങള്‍ നിരവധി.
# # # # # # # # # # # # # # # # # # #

എള്ളിന്‍റെ ജന്മദേശം ആഫ്രിക്കയാണ്. എള്ള് പ്രധാനമായി നാലുതരമുണ്ട്. കറുത്തത്, വെളുത്തത്, ചുവന്നത്, ഇളം ചുവപ്പുളളത്. ഇതുകൂടാതെ കാരെള്ള്, ചെറിയ എള്ള് എന്ന രണ്ടിരം കൂടിയുണ്ട്. എന്നും തേയ്ക്കുന്ന തൈലങ്ങളില്‍ വച്ചേറ്റവും കുറ്റമറ്റത് എള്ളെണ്ണയാണ്. ചര്‍മ്മത്തിനും മുടിക്കും വിശേഷമാണ്. എള്ളെണ്ണയ്ക്ക് നല്ലെണ്ണ എന്നുകൂടി പേരുണ്ട്.



എള്ളുമണിയില്‍ 50% തൈലമുണ്ട്. ഒൗഷധാവശ്യങ്ങള്‍ക്കും സോപ്പ്, പെയിന്‍റ് തുടങ്ങിയവയുണ്ടാക്കാനും ഉപയോഗിക്കുന്നു. ചൈനകഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എള്ള് ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. പാലക്കാട്, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൃഷി.

എള്ള് ബു ദ്ധി, അഗ്നി, കഫം, പിത്തം എന്നിവകളെ വര്‍ദ്ധിപ്പിക്കും. എള്ളെണ്ണ മറ്റു മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് വിധിപ്രകാരം കാച്ചിയാല്‍ വാതവും കഫജവുമായ രോഗങ്ങളെ ശമിപ്പിക്കാനുളള ശക്തിയുണ്ട്. എള്ള് കൊച്ചുകുട്ടികളുടെ ആഹാരത്തില്‍ കൂട്ടിച്ചേര്‍ക്കുന്നത് വളരെ നല്ലതാണ്.



എള്ള് ശരീരത്തിന് ബലവും നല്ലപുഷ്ടിയും ഉണ്ടാക്കും. ശരീര സ്നിഗ്ദ്ധത, ബുദ്ധി, മലശോധന, മുലപ്പാല്‍, ശരീരപുഷ്ടി എന്നിവ വര്‍ദ്ധിപ്പിക്കും.



നല്ലെണ്ണ ദിവസവും ചോറില്‍ ഒഴിച്ച് കഴിച്ചാല്‍ മാറാത്തതെന്ന് കരുതുന്ന പല രോഗങ്ങളും ശരീരത്തില്‍ നിന്ന് അകന്നുപോകും. കണ്ണ്, കാത്, തല എന്നിവയിലുളള രോഗങ്ങളെ നശിപ്പിക്കും. കണ്ണിനു കഴ്ച, ശരീരത്തിനു പുഷ്ടി, ശക്തി, തേജസ്സ് എന്നിവ വര്‍ദ്ധിപ്പിക്കും. ചര്‍മ്മരോഗങ്ങളെയും വ്രണങ്ങളെയും നശിപ്പിക്കും. ഞരമ്പുകളെ പുഷ്ടിപ്പെടുത്തും. ചര്‍മ്മത്തിനും മുടിക്കും വിശേഷപ്പെട്ടതാണ്. പല ഭക്ഷ്യസാധനങ്ങള്‍ എള്ളു കൊണ്ട് ഉണ്ടാക്കാം. ശരീരത്തില്‍ പ്രോട്ടിന്‍റെ അളവ് കുറവു മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് എള്ള് അരച്ച് പാലില്‍ കലക്കി ശര്‍ക്കര ചേര്‍ത്ത് കഴിക്കു.





എള്ളില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. പ്രമേഹമുളളവര്‍ക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് അധികം ഭയമില്ലാതെ ഉപയോഗിക്കാന്‍ പറ്റിയ ഒന്നാണ് എള്ളെണ്ണ. ഞരമ്പുകളെ പുഷ്ടിപ്പെടുത്തും. നിത്യേന എള്ള് കഴിച്ചാല്‍ സ്വരമാധുരി ഉണ്ടാകും. ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കും. മുടിക്ക് മിനുസവും കറുപ്പുമുണ്ടാകും.എള്ളില്‍ പലതരം അമിനോ അമ്ലങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഏകദേശം ഇരുപതോളം അമിനോ അമ്ലങ്ങള്‍ ചേര്‍ന്നതാണ് മനുഷ്യശരീരത്തിലെ മാംസ്യം. ഓരോ ആഹാര പദാര്‍ത്ഥത്തിലുമുളള മാംസ്യത്തിന്‍റെ ഘടന അതിലുളള അമ്ലങ്ങളുടെ അനുപാതത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഈ വസ്തുതയാണ് ഓരോ ആഹാരസാധനങ്ങളിലുമുളള പോഷകമൂല്യം നിശ്ചയിക്കുന്നത്


കൂടാതെ എള്ളില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. വായുടെയും തൊണ്ടയുടേയും രോഗങ്ങള്‍ക്ക് എള്ള് പ്രതിവിധിയാണ്. വാതം, പിത്തം, കഫം എന്നിവ ശമിപ്പിക്കും. മനസ്സിന് സന്തോഷമുണ്ടാക്കും.

ആചാരാനുഷ്ഠാനങ്ങളിലും എള്ളിനു പ്രധാനപെട്ടൊരു സ്ഥാനമുണ്ട്. ശനിയെ പ്രീതിപ്പെടുത്താന്‍ ശിവന് എണ്ണധാര ചെയ്യുകയും എണ്ണയൊഴിച്ച് പിറകില്‍ വിളക്കു കത്തിക്കുകയും ചെയ്യുന്നുണ്ട്. പിതൃകര്‍മങ്ങള്‍ക്ക് തര്‍പ്പണം ചെയ്യാന്‍ എള്ള് (തിലം) ഉപയോഗിക്കുന്നു. ചില ഔഷധ പ്രയോഗങ്ങള്‍ താഴെ ചേര്‍ക്കുന്നു.



രക്താധിസാരം: എള്ള് വെള്ളം ചേര്‍ത്ത് നല്ലതുപോലെ അരച്ച് ആറു ഗ്രാമെടുത്ത് പത്ത് ഗ്രാം വെണ്ണയില്‍ ചാലിച്ച് സേവിക്കേുക. കറുത്ത എള്ള് ആട്ടിന്‍ പാലില്‍ ചേര്‍ത്തു കുടിച്ചാല്‍ മലത്തിന്‍റെ കൂടെ രക്തവും ചളിയും കൂടി പോകുന്നത് ശമിക്കും.



അര്‍ശ്ശസ്: നല്ലെണ്ണ ദിവസവും ചോറില്‍ ഒഴിച്ചു കഴിച്ചാല്‍ കുറയും.

ആര്‍ത്തവം: എള്ള് കഷായമാക്കി സേവിച്ചാല്‍ ആര്‍ത്തവ ദോഷം ശമിക്കും. വേദനയോടുകൂടിയ ആര്‍ത്തവം അനുഭവപ്പെടുമ്പോള്‍ കുറച്ച് എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ ദിവസേന രണ്ടു നേരം ആര്‍ത്തവത്തിന് രണ്ടാഴ്ച മുന്‍പ് മുതല്‍ കഴിച്ചാല്‍ ശമിക്കും. എള്ളും ശര്‍ക്കരയും ദിവസേന കഴിക്കുന്നതും നല്ലതാണ്. ഉഷ്ണവീര്യമുളള എള്ളിന് ആര്‍ത്തവത്തെ ത്വരിതപ്പെടുത്തുവാനുളള ശക്തിയുളളതുകണ്ടു ഗര്‍ഭവതികള്‍ എള്ള് അധികമായി ഒരിക്കലും ഉപയോഗിക്കരുത്. കൃശഗാത്രികള്‍ക്കു തന്മൂലം ഗര്‍ഭഛിദ്രം കൂടി ഉണ്ടായേക്കാം. എള്ള് പൊടിച്ചത് ഓരോ ടീസ്പൂണ്‍ വീതം രണ്ടു നേരവും ഭക്ഷണത്തിനു ശേഷം ചൂടുവെളളത്തില്‍ സേവിച്ചാല്‍ ആര്‍ത്തവവേദന കുറയും. എള്ളെണ്ണയില്‍ കോഴിമുട്ട അടിച്ച് മൂന്നുദിവസം കഴിച്ചാല്‍ അല്പാര്‍ത്തവം, കഷ്ടാര്‍ത്തവം, വിഷമാര്‍ത്തവം ഇവ മാറും.





ഗര്‍ഭാശയ സങ്കോചം : എള്ള് പൊടിച്ചത് പത്ത് നെന്മണിത്തൂക്കം വീതം ദിവസവും മൂന്നോ നാലോ തവണ കൊടുക്കുന്നതു ഗര്‍ഭാശയം സങ്കോചിക്കുന്നതിനു നല്ലതാണ്.



ആരോഗ്യം: അഞ്ചു ഗ്രാം വീതം എള്ളും തൃഫലചൂര്‍ണ്ണവും യോജിപ്പിച്ച് ദിവസേന വെറും വയറ്റില്‍ സേവിക്കുന്നത് ആരോഗ്യത്തിന് ഉത്തമം. എള്ള് കല്‍ക്കണ്ടമോ ശര്‍ക്കരയോ ചേര്‍ത്തു കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.



തലമുടി :എള്ളെണ്ണ തേക്കുന്നതും എള്ളില അരച്ചു തലയ്ക്കു ഉപയോഗിക്കുന്നതും നന്ന്. കറുത്ത തലമുടിക്ക് എള്ള് വറുത്തു പൊടിച്ച് നെല്ലിക്കയും കയ്യോന്നിയും ഉണക്കിപ്പൊടിച്ച് ചേര്‍ത്ത് ദിവസേന കഴിക്കുക. നെല്ലിക്കാനീരിന്‍റെ നാലിലൊന്ന് എള്ളെണ്ണയില്‍ ചേര്‍ത്ത് കാച്ചിതേച്ചാല്‍ മുടിക്കൊഴിച്ചില്‍ കുറയും.

ശരീരബലം: എള്ളും അരിയും വറുത്തിടിച്ച് തിന്നുക. എള്ളു വറുത്ത് ശര്‍ക്കര ചേര്‍ത്തു ഭക്ഷിച്ചാല്‍ ശരീരബലം വര്‍ദ്ധിക്കും. ചുമയും കഫക്കെട്ടും മാറും. എള്ളു റാഗിയും ചേര്‍ത്ത് അടയാക്കി പ്രമേഹ രോഗികള്‍ കഴിച്ചാല്‍ ശരീരബലവും ധാതുശക്തിയും വര്‍ദ്ധിക്കും.



പരിണാമശൂല :ചുക്ക് അതിന്‍റെ ഇരട്ടി എള്ള്, എള്ളിന്‍റെ ഇരട്ടി ശര്‍ക്കര എല്ലാം കൂടി അരച്ച് പാലില്‍ സേവിക്കുന്നത് ഗുണകരമാണ്.

പൊളളല്‍: വെള്ളിച്ചെണ്ണയും എള്ളെണ്ണയും സമം ചേര്‍ത്ത് പുരട്ടുക.





പ്രമേഹം: കാലത്ത് വെറും വയറ്റിലും രാത്രിയില്‍ ഭക്ഷണശേഷവും എള്ളെണ്ണ രണ്ട് ടീസ്പൂണ്‍ വീതം കഴിച്ചാല്‍ മൂത്രത്തിലും രക്തത്തിലുമുളള മധുരാംശം കുറയും. കഫരോഗം മാറി ശക്തിയുണ്ടാകും.വാതം വരാതിരിക്കാനും ശക്തിയുണ്ടാകാനും ഉത്തമം.

ഭഗന്ദ്വരം: 25 ഗ്രാം എള്ള് അരച്ച് 150 മി.ലി. പാലില്‍ കലക്കി ദിവസേന സേവിക്കുക.



മലബന്ധം: എള്ള് പാല്‍ക്കഷായമാക്കി സേവിച്ചാല്‍ മാറിക്കിട്ടും


മാംസ്യത്തിന്‍റെ കുറവ്: എള്ള് അരച്ച് പാലില്‍ കലക്കി ശര്‍ക്കര ചേര്‍ത്തു കുറേശ്ശെ ദിവസം കഴിച്ചാല്‍ പ്രോട്ടീന്‍റെ കുറവു മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് പ്രതിവിധിയാകും.



രക്താര്‍ശ്ശസ്: എള്ളരച്ച് സമം വെണ്ണയും ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുക. പാല്‍ കഷായമാക്കി കഴിച്ചാലും നന്ന്.

Address

H. S. Road, PULAMANTHOLE
Malappuram
679323

Telephone

+919895671288

Website

Alerts

Be the first to know and let us send you an email when Fathima Homoeo Clinic, H.S.Road, Pulamanthole posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category