14/04/2020
" പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക"
വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പൊൾ 24 ദിവസത്തോളം പിന്നിലാണ്. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണു് ഇതിന് കാരണം. പണ്ട് മേഷാദി മേടത്തിൽ ആയിരുന്നു. വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്. എന്നിട്ടും നമ്മൾ വിഷു ആഘോഷിക്കുന്നത് മേടത്തിൽ ആണ്.
മദ്ധ്യ തിരുവിതാംകൂറിലെ ഏറ്റവും വലിയ വിഷു ഉത്സവം വെണ്മണിയിലെ ശാർങ്ങക്കാവിലെതാണ്(ചാമക്കാവ്). വിഷു ദിനത്തിൽ കെട്ടുകാഴ്ചകളുമായി വെണ്മണിയിലെ വിവിധ കരകളിൽ നിന്നും ഭക്തർ ഇവിടെ വന്നു കൂടുന്നു. അച്ചൻകോവിലാറിന്റെ മറുകരയിൽ നിന്നുള്ള കെട്ടു കാഴ്ചകൾ വള്ളങ്ങളിൽ കയറ്റി ചാമക്കാവിലെത്തിക്കുന്നു. തേര്,കുതിര,കെട്ടുകാളകൾ,എടുപ്പ് കുതിര തുടങ്ങി നിരവധി കെട്ടുകാഴ്ചകൾ ഇവിടെയുണ്ടെങ്കിലും ഏറ്റവും പ്രത്യേകതയുള്ളത് ചാമക്കാവിലെ വേലത്തേരാണ്. മുഖാമുഖമായി നിർത്തുന്ന വീതിയുള്ള വേലത്തേരുകളുടെ തട്ടിൽ നിന്നും, യുദ്ധം ചെയ്യുന്നതിന് സമാനമായ വേലകളി ചാമക്കാവിലെ മാത്രം പ്രത്യേകതയാണ്.
കാർഷിക വിഭവങ്ങളുടെയും,മറ്റ് ഗ്രാമീണ ഉൽപ്പന്നങ്ങളുടെ വൻവിപണനം വിഷു ദിനത്തിൽ ഇവിടെ നടത്തപ്പെടുന്നു. വിവിധ കാർഷിക വിളകളുടെ വിത്തുകൾ വാങ്ങുന്നതിന് ദൂരദേശങ്ങളിൽ നിന്നും ആളുകൾ ഇവിടെയെത്താറുണ്ട്.
വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാർവത്രികമായിരുന്നു. വിഷു സംക്രാന്തി നാളിലാണ് പണിക്കർ വരുന്നത്. അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ "യാവന" എന്നാണ് പറയുക.വിഷു ഫലം സൂര്യൻ മേട രാശിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വർഷത്തെ ഗ്രഹങ്ങളുടെ ഗതിവിഗതികൾ അടിസ്ഥാനമാക്കി വിഷുഫലം പ്രവചിക്കുന്ന രീതി പുരാതന കാലം മുതൽ നില നിന്നിരുന്നു.
ഭാരതത്തിലെ കാർഷികപഞ്ചാംഗത്തിലെ ആദ്യദിനമാണ് കേരളത്തിൽ വിഷു ആയി ആഘോഷിക്കുന്നത്. ഭാരതത്തിലെമ്പാടും ഇതേ ദിവസം ആഘോഷങ്ങൾ ഉണ്ട്. ഉദാഹരണത്തിന് അസമിലെ ബിഹു. വൈശാഖമാസത്തിലെ ബൈഹാഗ് ആണ് അവർക്ക് ബിഹു. അന്നേ ദിവസം കാർഷികോത്സവത്തിനു പുറമെ നവവത്സരവും, വസന്തോത്സവവും എല്ലാമായി അവർ ആഘോഷിക്കുന്നു. കൃഷിഭൂമിപൂജ, ഗോപൂജ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ നൽകുക, സംഘനൃത്തം എന്നിവയെല്ലാം ബിഹുവിന്റെ ഭാഗമാണ്. കൃഷിയിടങ്ങളിലെ പൊലിപ്പാട്ടും, വളർത്തുമൃഗങ്ങളെ കണികാണിക്കലും, കൈനീട്ടം നൽകലും എല്ലാം വിഷുവിലും ഉണ്ട്.
ബീഹാറിലെ ആഘോഷത്തിനും ബൈഹാഗ് എന്നാണ് പറയുക. പഞ്ചാബിൽ ഇതേ സമയംവൈശാഖിയും തമിഴ്‌നാട്ടിൽ പുത്താണ്ടും ആഘോഷിക്കുന്നു. കർണാടകയിലുംആന്ധ്രാപ്രദേശിലും ഇക്കാലത്ത് ഉഗാദി എന്ന ആഘോഷം കൊണ്ടാടുന്നു. യുഗ-ആദി ആണ് ഉഗാദി ആയത്, അർത്ഥം ആണ്ടുപിറപ്പ് എന്നു തന്നെ.
വാസ്തവത്തിൽ നമ്മുടെയൊക്കെ കണ്ണുതുറപ്പിക്കാൻ പ്രകൃതി സ്വയം സൃഷ്ടിച്ചതാണോ ഈ വൈറസെന്നുപോലുo പുതിയ ചിന്താധാര ഉണർത്തുന്ന ഈ അവസരത്തിൽ...
നോക്കൂ, ഇവിടെയിപ്പോൾ ജാതിയും മതവും രാഷ്ട്രീയവുമൊന്നും വിഷയമല്ലാതായി. അമ്പലങ്ങളും പള്ളികളുമൊക്കെ നമുക്ക് ആരോഗ്യമുണ്ടെങ്കിൽ മാത്രം സന്ദർശിക്കാവുന്ന സ്ഥലങ്ങളാണെന്ന ബോധ്യംവന്നു. സ്വന്തം കർമങ്ങൾ ആത്മാർഥമായി ചെയ്തിട്ട് കണ്ണടച്ച് ഒരുനിമിഷം പ്രാർഥിച്ചാൽ മതി, അത് ഈശ്വരൻ കൈക്കൊള്ളും. കോടികൾ ബാങ്കിലുണ്ടെങ്കിലും നമുക്കാവശ്യം ഇത്തിരി ഭക്ഷണവും കിടക്കാനൊരിടവും മാത്രമാണെന്ന തിരിച്ചറിവുണ്ടായി. എവിടെപ്പോയി എന്തെല്ലാം സാഹസങ്ങൾ കാണിച്ചാലും ഒടുവിൽ തിരിച്ചെത്തേണ്ടത്‌നമ്മുടെ സ്വന്തം വീട്ടിലേക്കാണെന്ന സത്യവും മനസ്സിലായി.
ഇതൊരു വീണ്ടുവിചാരത്തിനുള്ള സമയമാണ്. ഒന്നിന്റെ പേരിലും ഒരു നിമിഷംപോലും അഹങ്കരിക്കാൻ നമുക്ക് അർഹതയില്ല. ഇവിടെയിപ്പോൾ പാമരനും പണ്ഡിതനുമില്ല. മുതലാളിയും തൊഴിലാളിയുമില്ല. എതിരേ വരുന്നത് സുന്ദരനാണോ സുന്ദരിയാണോ എന്നുപോലും തിരിച്ചറിയാൻപറ്റില്ല. കണ്ണുമാത്രമേ പുറത്തുള്ളൂ. ബാക്കിഭാഗം മാസ്ക് സ്വന്തമാക്കി. ബാറും ബിവറേജും ഇല്ലെങ്കിലും സൂര്യൻ പതിവുപോലെ ഉദിക്കുമെന്നും അസ്തമിക്കുമെന്നും ബോധ്യപ്പെട്ടു. അതൊക്കെ നമ്മളുണ്ടാക്കിയ ശീലങ്ങൾ മാത്രമായിരുന്നു.
ഒരു സുനാമിയോ പ്രളയമോ സൂക്ഷ്മനേത്രങ്ങൾക്കു കാണാൻപോലും കഴിയാത്ത ഒരു വൈറസോ മതി ജീവിതമാകെ തകിടംമറിയാൻ. എത്രയുംവേഗം ഈ ഇരുട്ടുമാറട്ടെ. പുതിയ പ്രകാശത്തിലേക്ക് പുതിയ മനസ്സുമായി കടന്നുചെല്ലാൻ വഴിയൊരുങ്ങട്ടെ. അപ്പോഴും ഇന്നത്തെ ഈ ജീവിതചര്യ ഓർമയിലുണ്ടാകണം.
ഈ ഒരുമയും അച്ചടക്കവും നിലനിർത്തണം.
ജീവിതം അവസാനിക്കുകയല്ല, ആരംഭിക്കുകയാണ്.
*നന്മ നിറഞ്ഞ *❤❤❤ വിഷു ദിനാശംസകൾ....💥😊🥰🌼🌻🥭🍍🍎🍊🍉🍇🍓🍒🥥..........💕
ആഘോഷങ്ങളില്ല,
കരുതലും,
ജാഗ്രതയുമാണ്
ആവിശ്യം....................
ഗവൺമെൻ്റിലും,
ആരോഗ്യപ്രവർത്തകരിലും
വിശ്വസിക്കുക..... അനുസരിക്കുക
ഇന്നിയും ഒരുപാട്
വിഷുപുലരികൾ നിങ്ങൾക്കായി
കാത്തിരിക്കുന്നുണ്ട്.........
☆Rahul .G. Nair ☆