Physio 4 Life .Physiotherapy Clinic at Puthusserry, Mallappally

Physio 4 Life .Physiotherapy Clinic at Puthusserry, Mallappally For all kinds of Physiotherapy needs. Rehabilitation of stroke, spinal, head injuries.Pain management
Tkr. Thr. Hemiarthoplasty. Pain management clinic

01/01/2026
01/01/2026
01/01/2026

Wish you all a Happy New year 2026

10/12/2025

Kapc conducting sports meet for Physiotherapist

07/12/2025

Grandeur 25

07/12/2025

Sports meet by KAPC

29/10/2025

🌍 *വേൾഡ് സ്ട്രോക്ക് ഡേ - ഒക്ടോബർ 29*

**പക്ഷാഘാതവും ഫിസിയോതെറാപ്പിയും*

*എന്താണ് പക്ഷാഘാതം (സ്ട്രോക്ക്)*

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയോ, രക്തസ്രാവം സംഭവിക്കുകയോ ചെയ്യുമ്പോൾ തലച്ചോറിലെ കോശങ്ങൾക്ക് നാശം സംഭവിക്കുകയും അവയുടെ പ്രവർത്തനം തകരാറിലാകുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് *സ്ട്രോക്ക് അഥവാ ബ്രെയിൻ അറ്റാക്ക് എന്ന് പറയുന്നത്.*

സ്ട്രോക്ക് മൂലം ശരീരത്തിന്റെ ഒരു ഭാഗമോ, ചിലപ്പോഴൊക്കെ ഇരുവശങ്ങളിലുമോ തളർച്ചയോ നിയന്ത്രണ നഷ്ടമോ ഉണ്ടാകാം. ശരീരത്തിന്റെ ചലനശേഷി, സംതുലിതാവസ്ഥ, പ്രവർത്തനശേഷി എന്നിവ സ്ട്രോക്ക് നിമിത്തം തകരാറിലാകാം.ഈ അവസ്ഥയെ പക്ഷാഘാതം എന്ന് പറയുന്നു.

സ്ട്രോക്കിന് കാരണമാകുന്ന *പ്രധാന ഘടകങ്ങൾ (Risk Factors )*
പ്രമേഹം, രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പൊണ്ണത്തടി, പുകവലി, മദ്യപാനം, മാനസിക സമ്മർദ്ദം, വ്യായാമക്കുറവ്, ജനിതക ഘടകങ്ങൾ എന്നിവയാണ്.
ഇവ നിയന്ത്രിക്കാത്ത പക്ഷം സ്ട്രോക്കിന്റെ സാധ്യത കുത്തനെ ഉയരും.

*സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങൾ:*

പെട്ടെന്ന് മുഖം ഒരു വശത്തേക്ക് കോടിപ്പോവുക.

കൈ ഉയർത്താൻ സാധിക്കാതെ വരിക.

സംസാരത്തിൽ തടസം തോന്നുക അല്ലെങ്കിൽ വാക്കുകൾ വ്യക്തമായി ഉച്ചരിക്കാൻ കഴിയാതെ വരിക.

കാഴ്ച മങ്ങിയതോ ഇരട്ട കാഴ്ചയോ തോന്നുക.

ബാലൻസ് നഷ്ടപ്പെടുക അല്ലെങ്കിൽ നടപ്പിൽ അസ്ഥിരത തോന്നുക.

ശരീരത്തിന്റെ ഒരു ഭാഗത്ത് തളർച്ച അനുഭവപ്പെടുക.

👉 *BE FAST എന്ന ചുരുക്കം ഓർമ്മിക്കാം.*

B – Balance (ബാലൻസ് നഷ്ടം)
E – Eyes (കാഴ്ചയിലെ മാറ്റം)
F – Face (മുഖം കോടിപ്പോവുക)
A – Arm (കൈ ഉയർത്താൻ പ്രയാസം)
S – Speech (സംസാരത്തിലെ പ്രശ്നം)
T – Time (സമയം കളയരുത് — ഉടൻ ആശുപത്രിയിലെത്തിക്കുക)

സ്ട്രോക്ക് സംശയിക്കുമ്പോൾ രോഗിയെ ഉടൻ തന്നെ ഒരു ന്യൂറോളജിസ്റ്റ്ൻ്റെ സേവനം ലഭ്യമാകുന്ന അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോകണം.എത്ര വേഗത്തിൽ രോഗിയെ ആശുപത്രിയിലെത്തിക്കാമോ,അത്രയും നല്ലതാണ്. കാരണം, “ത്രോംബോലൈറ്റിക്ക് തെറാപ്പി” പോലുള്ള ഫലപ്രദമായ ചികിത്സകൾക്ക് സമയപരിധിയുണ്ട്.

*ഫിസിയോതെറാപ്പി – എപ്പോൾ ആരംഭിക്കാം* ?

സ്ട്രോക്ക് രോഗികൾക്ക് മെഡിക്കൽ ചികിത്സയ്ക്ക് ശേഷം ആരോഗ്യം മെച്ചപ്പെടുന്ന ഘട്ടത്തിൽ,അതായത് ICU-വിൽ നിന്ന് തന്നെ ഫിസിയോതെറാപ്പി ആരംഭിക്കാം.

ആദ്യഘട്ടത്തിൽ രോഗിയെ ശരിയായ രീതിയിൽ കിടത്തുക, ഇരുത്തുക തുടങ്ങിയ ശരീരസ്ഥിതി നിയന്ത്രണങ്ങൾ നിർണ്ണായകമാണ്. ചെസ്റ്റ് ഫിസിയോതെറാപ്പി മുഖേന ശ്വാസകോശത്തിലെ ശ്രവങ്ങൾ നീക്കംചെയ്യാനും ശ്വസനം മെച്ചപ്പെടുത്താനും സാധിക്കുന്നു.തുടർന്ന്, രോഗിയുടെ ആരോഗ്യനില അനുസരിച്ച് വ്യായാമങ്ങൾ ക്രമാതീതമായി വർദ്ധിപ്പിക്കുന്നു.

*ഫിസിയോതെറാപ്പി ചികിത്സാ സമീപനങ്ങൾ*

സ്ട്രോക്ക് രോഗചികിത്സയിൽ ഉപയോഗിക്കുന്ന പ്രധാനമായ ചില ഫിസിയോതെറാപ്പി സമീപനങ്ങൾ.

എൻ.ഡി.റ്റി - NDT (Neuro Developmental Therapy)

പി.എൻ.എഫ് -PNF (Proprioceptive Neuromuscular Facilitation)

എം.ആർ.പി.-(Carr and Shepherd Concept (Motor Relearning Programmes)

മുകളിൽ പരാമർശിച്ച ചികിത്സാ ധാരകളെ അടിസ്ഥാനമാക്കി ചികിത്സിക്കുന്നത് പോലെ തന്നെ,രോഗിയുടെ അവസ്ഥയ്ക്ക് അനുസരിച്ച് വ്യത്യസ്ത ചികിത്സാ ധാരകളെ സംയോജിപ്പിച്ച് ഉപയോഗിക്കുമ്പോഴും മികച്ച ഫലങ്ങൾ ലഭിക്കുന്നതായി കാണാം.

🔹 പക്ഷാഘാതം ബാധിച്ച ഭാഗം കൂടുതൽ പ്രവർത്തനക്ഷമമാക്കുക

🔹 കീ പോയിന്റുകൾ ഉദ്ദീപിപ്പിച്ച് ചലനങ്ങൾ മെച്ചപ്പെടുത്തുക.

🔹 സംയോജിത PNF രീതികൾ വഴി നഷ്ടപ്പെട്ട പ്രവർത്തനങ്ങൾ വീണ്ടെടുക്കുക.

🔹 പ്രവർത്തനകേന്ദ്രിത വ്യായാമങ്ങൾ (Activity-Oriented Training) വഴി പ്രവർത്തന സ്വാതന്ത്ര്യവും ആത്മവിശ്വാസവും വളർത്തുക, എന്നിവ സുപ്രധാനമാണ്.

*പ്രധാന ഫിസിയോ ചികിത്സകൾ*
*
സ്ട്രെംഗ്ത് ട്രെയിനിംഗ്.

ബാലൻസ് ട്രെയിനിംഗ്

ഗെയിറ്റ് ട്രെയിനിംഗ് (നടത്ത പരിശീലനം)

ADL ട്രെയിനിംഗ് (ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാനുള്ള പരിശീലനം)

സ്പ്ലിന്റ് & ഓർത്തോട്ടിക് ഫിറ്റിംഗ് — പ്രത്യേക സഹായ ഉപകരണങ്ങൾ വഴി കൈകാലുകൾക്കുണ്ടാവുന്ന വൈകല്യങ്ങൾ തടയാൻ സഹായിക്കുക എന്നിവയും പ്രധാനമാണ്.

*നൂതന ഫിസിയോതെറാപ്പി രീതികൾ ചുരുക്കത്തിൽ*

ഇന്ന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ട്രോക്ക് രോഗികൾക്ക് കൂടുതൽ ഫലപ്രദമായ നവീന ചികിത്സാ മാർഗങ്ങൾ ലഭ്യമാണ്:

🕹️ വെർച്വൽ റിയാലിറ്റി (VR) തെറാപ്പി
കമ്പ്യൂട്ടർ ഗെയിംസിനോട് സാമ്യമുള്ള ഈ രീതിയിൽ, രോഗി സ്ക്രീനിലെ പ്രവർത്തനങ്ങളിൽ സെൻസറുകൾ, കൺട്രോളറുകൾ, ഹെഡ്-മൗണ്ടഡ് ഡിസ്പ്ലേ എന്നിവ ഉപയോഗിച്ച് സജീവമായി പങ്കെടുക്കുന്നു. പ്രവർത്തികേന്ദ്രിതമായ ഈ ചികിത്സ ചലനങ്ങൾ മെച്ചപ്പെടുത്തുന്നു.

🤖 റോബോട്ടിക് തെറാപ്പി
റോബോട്ടിക് കൈകളുടെയോ ബാഹ്യ കവചങ്ങളുടെയോ സഹായത്തോടെ രോഗിയുടെ ചലനങ്ങളെ നിയന്ത്രിക്കുകയും ആവർത്തിച്ചുള്ള പരിശീലനത്തിലൂടെ പേശിബലവും പ്രവർത്തനവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

🏃‍♂️ ബോഡി-വെയ്റ്റ് സപ്പോർട്ടഡ് ട്രെഡ്മിൽ ട്രെയിനിംഗ്
ശരീരഭാരം ഭാഗികമായി സപ്പോർട്ട് ചെയ്യുന്ന സസ്പെൻഷൻ സിസ്റ്റം ഉപയോഗിച്ച് രോഗിയെ നടത്താൻ സഹായിക്കുന്ന രീതിയാണ് ഇത്. നിയന്ത്രിത ലോഡിങ്ങിലൂടെ നടത്തത്തിനുള്ള ആത്മവിശ്വാസം വർദ്ധിക്കുന്നു.

🚶‍♀️ സപ്പോർട്ടഡ് ആംബുലേഷൻ സിസ്റ്റം
തലക്കുമുകളിൽ സ്ഥാപിച്ചിരിക്കുന്ന സീലിംഗ് ട്രാക്ക്, സസ്പെൻഷൻ സിസ്റ്റം എന്നിവ ഉപയോഗിച്ച് സുരക്ഷിതമായ നടപ്പുപരിശീലനം നൽകുന്നു.

⚡ ഫങ്ഷണൽ ഇലക്ട്രിക്കൽ സ്റ്റിമുലേഷൻ (FES)
പേശികളിൽ ഇലക്ട്രിക്കൽ പൾസ് നൽകി “ഫൂട്ട് ഡ്രോപ്പ്” പോലുള്ള അവസ്ഥകൾ നിയന്ത്രിക്കാനും നടത്തം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

🧍‍♀️ ബാലൻസ് ട്രെയിനിംഗ് വിത്ത് വിഷ്വൽ ഫീഡ്ബാക്ക്
സ്ക്രീൻ ഫീഡ്ബാക്ക് വഴി ബാലൻസ് നിയന്ത്രണ കേന്ദ്രങ്ങളെ ഉദ്ദീപിപ്പിച്ച് ശരീരസന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നു.

*സ്ട്രോക്ക് പ്രതിരോധത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

-രക്തസമ്മർദ്ദം, ഷുഗർ, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുക.

-ദിവസേന ആരോഗ്യ സ്ഥിതിക്ക് അനുസരിച്ച് ഫിസിയോ തെറാപ്പിസ്റ്റിൻ്റെ നിർദ്ദേശത്തോടെ ഏയ്റോബിക്ക് വ്യായാമങ്ങൾ ചെയ്യുക.

-ആരോഗ്യകരമായ ഭക്ഷണരീതി പാലിക്കുക.

-പുകവലിയും മദ്യപാനവും ഒഴിവാക്കുക.

-മാനസിക സമ്മർദ്ദം കുറയ്ക്കുക.

-സമയബന്ധിതമായ മെഡിക്കൽ പരിശോധനകൾ നടത്തുക.

സ്ട്രോക്ക് വന്നാൽ ജീവിതം അവസാനിച്ചു എന്ന ധാരണ തെറ്റാണ്. സ്ട്രോക്ക് വന്നാൽ ഫിസിയോതെറാപ്പിയുടെയും പുനരധിവാസ സംവിധാനങ്ങളുടെയും സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്താൻ സാധിക്കും.
സമയോചിതമായ മെഡിക്കൽ പരിചരണം, ഫിസിയോതെറാപ്പി, കുടുംബത്തിന്റെ പിന്തുണ ഇവയെല്ലാം ഒത്തുചേരുമ്പോൾ രോഗി വീണ്ടും തൻ്റെ ജീവിതത്തിലേക്ക് ആരോഗ്യത്തോടെ ചുവട് വെയ്ക്കുന്നു. ഒരു ഫിസിയോതെറാപ്പിസ്റ്റിന് നിങ്ങളെ സഹായിക്കാനാകും.

*ദീപു .എസ്. ചന്ദ്രൻ*
*അക്കാദമിക് കമ്മിറ്റി ചെയർമാൻ*
*കെഎപിസി** .*

Address

Kumbankuzhiyil Building , Puthusserry South P O
Mallappally
689602

Telephone

919947804777

Website

Alerts

Be the first to know and let us send you an email when Physio 4 Life .Physiotherapy Clinic at Puthusserry, Mallappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Physio 4 Life .Physiotherapy Clinic at Puthusserry, Mallappally:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram