17/07/2025
🌿🌿🌿🌿🌿🌿🌿🌿
*ആരോഗ്യമാസത്തിൽ , ആയുർവേദത്തിലൂടെ ...*
എല്ലാദിവസവും, എല്ലാമാസവും, എല്ലാ ഋതുക്കളിലും
ആരോഗ്യപരമായ ഒരുക്കങ്ങളും ഒഴിവാക്കലുകളും ചിട്ടകളും നിർദ്ദേശിക്കുന്ന വൈദ്യശാസ്ത്രമാണ് ആയുർവേദം. ദിനചര്യ, എന്നും
ഋതുചര്യ എന്നുമുള്ള പാഠഭാഗങ്ങളിലൂടെ സ്വസ്ഥമായ ജീവിതത്തിലേക്കു വഴി തുറക്കാൻ നമ്മെ പ്രാപ്തരാക്കുന്നുണ്ട് ആയുർവേദം.
കേവലം ശരീരത്തിന് മാത്രമായല്ല ,മനസ്സിനും ആത്മാവിനും പ്രകൃതിക്കും സർവ ചരാചരങ്ങൾക്കും സൗഖ്യമുണ്ടാകുന്ന പദ്ധതി
ആയുർവേദം വിശദീകരിക്കുന്നുണ്ട്.
കേരളത്തിൻ്റെ പശ്ചാത്തലത്തിൽ മഴയിങ്ങനെ തിമിർത്തു പെയ്യുമ്പോൾ ആഹാരമായും ഔഷധമായും ആയുർവേദത്തോടൊപ്പം ജീവിക്കുന്ന ശീലം കർക്കടകമെന്ന മാസത്തിലുണ്ട്.
ആകെ ഹാങ്ങായിരിക്കുമ്പോ
നമുക്കൊന്ന് റിഫ്രഷാകാന്നേ..
*ആരോഗ്യമാസത്തിൽ , ആയുർവേദത്തിലൂടെ ...*
imp