28/07/2021
നടുവേദന അകറ്റാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
നടുവേദന സ്വാഭാവികമായി പരിഹരിക്കാൻ സഹായകമായ ചില കാര്യങ്ങളുണ്ട്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...
പല ആളുകളും നേരിടേണ്ടി വരുന്ന ഏറ്റവും സാധാരണ പ്രശ്നങ്ങളിൽ ഒന്നാണ് നടുവേദന. ഈ വേദന പല കാര്യങ്ങളാലും ഉണ്ടാകാം, പേശിവലിവ്, ഡിസ്കിന്റെ പ്രശ്നം, സുഷുമ്‌ന നാഡികളുടെ പ്രശ്നം, സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് (അസ്ഥിക്ഷയം) തുടങ്ങിയ നിരവധി കാരണങ്ങളാൽ നടുവേദന ഉണ്ടാകാറുണ്ട്. മിക്ക കേസുകളിലും മരുന്നുകളുടെ സഹായം പോലുമില്ലാതെ നടുവേദന കുറയാൻ സാധ്യതയുണ്ട്.
പലർക്കും, മടുപ്പിക്കുന്ന ചില ജോലികളിലൂടെ നടുവേദന ഉണ്ടാകാറുണ്ട്. പൂന്തോട്ടപരിപാലനം, ഭാരോദ്വഹനം എന്നിവ ഉദാഹരണങ്ങൾ. മറ്റുചിലർക്ക് നിലത്ത് നിന്ന് ഒരു പെൻസിൽ എടുക്കാൻ കുനിഞ്ഞ് നിവരുമ്പോൾ ആയിരിക്കും വേദന വരുന്നത്.
നടുവേദന ഉണ്ടാകുന്നത്
നട്ടെല്ലിന്റെ താഴത്തെ ഭാഗത്ത് അനുഭവപ്പെടുന്ന സാധാരണ വേദനയാണ് നടുവേദന. ഈ പ്രദേശത്തെ വേദന ശരീരത്തിന്റെ പല ഭാഗങ്ങളായ നട്ടെല്ല്, അടിവയർ, ഡിസ്കുകൾ, ആന്തരിക അവയവങ്ങൾ, ഡിസ്കുകൾക്കും നട്ടെല്ലിനും ചുറ്റുമുള്ള ഭാഗങ്ങൾ, സുഷുമ്‌നാ നാഡി, പെൽവിക് അവയവങ്ങൾ, പുറംഭാഗത്തെ താഴത്തെ പേശികൾ മുതലായവയുമായി ബന്ധിപ്പപ്പെട്ടിരിക്കുന്നു.
നടുവേദന വളരെ സാധാരണമായ ഒരു അവസ്ഥയാണ്. ഇത് കുറച്ച് ദിവസത്തിനുള്ളിൽ ചിലർക്ക് മാറിയേക്കാം. എന്നിരുന്നാലും, വേദന തുടരുകയാണെങ്കിൽ, നിങ്ങൾ ഒരു ഡോക്ടറെ കാണണം. പല കേസുകളിലും വേദന വളരെ ഗൗരവമുള്ള കാര്യമല്ല, കുറച്ച് ദിവസങ്ങൾക്കുള്ളിൽ അത് കുറയുന്നു. എന്നിരുന്നാലും, നിങ്ങൾ നടുവേദനയെ അവഗണിക്കുകയും വേദന തുടരുകയും ചെയ്താൽ, അത് ഏതെങ്കിലും തരത്തിലുള്ള വൈകല്യത്തിന് കാരണമായേക്കാം. ശാരീരിക ചികിത്സകൾ, വ്യായാമങ്ങൾ, വിശ്രമം, ശരീരഭാവത്തിലെ തിരുത്തലുകൾ എന്നിവ ഈ പ്രശ്നം അകറ്റാൻ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വളരെ അപൂർവമായ കേസുകൾക്ക് ശസ്ത്രക്രിയ ആവശ്യമാണ്.
നടുവേദന സ്വാഭാവികമായും കുറയ്ക്കുന്നതിനുള്ള മികച്ച വഴികൾ:
വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ സ്വാഭാവികമായും നടുവേദന കുറയ്ക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ:
1. ശരിയായ ശരീരഭാവം: ശരിയായ ഒരു ശരീരഭാവം നിലനിർത്തുക. നേരെ ഇരിക്കുക, മുന്നോട്ട് കൂനിക്കൂടി ഇരിക്കുന്നത് ഒഴിവാക്കുക. നിങ്ങൾ ജോലി ചെയ്യുമ്പോൾ ഒരു എർഗണോമിക് കസേര ഉപയോഗിക്കുക. ഇത് നിങ്ങളുടെ ശരീരം നേരായതും ശരിയായ ഭാവത്തിലുമാണെന്ന് ഉറപ്പാക്കുന്നു. നിങ്ങൾ ദിവസം മുഴുവനും ഇരിക്കാതെ, കൂടുതലായി എഴുന്നേറ്റു നടക്കുക.
2. ശരീരഭാരം കുറയ്ക്കുക: ശരീരഭാരം അമിതമായി വർദ്ധിക്കുന്നത് നടുവേദനയ്ക്ക് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്. വയറിന്റെ പ്രദേശത്ത് വണ്ണം കൂടുതൽ ഉള്ളവർക്ക്, നടുഭാഗത്ത് ബുദ്ധിമുട്ട് വർദ്ധിപ്പിക്കുന്നു. നിങ്ങൾക്കായി ഗുണം ചെയ്യുന്ന ഒരു ഭക്ഷണക്രമം കണ്ടെത്തുക, ഒപ്പം നിങ്ങളുടെ ബോഡി മാസ് ഇൻഡക്സ് നിയന്ത്രണത്തിലാക്കുക
3. അക്യൂപങ്‌ചർ: വേദന, ഫൈബ്രോമിയൽജിയ, ഓക്കാനം, മറ്റ് അവസ്ഥകൾ എന്നിവയ്‌ക്കായി അക്യൂപങ്‌ചർ ചികിത്സ ഫലപ്രദമാണ്. വിട്ടുമാറാത്ത നടുവേദനയ്ക്കുള്ള ഫലപ്രദമായ ചികിത്സയ്ക്കും ഇത് ഫലപ്രദമാണെന്ന് പറയപ്പെടുന്നു.
4. ഉറങ്ങുന്ന രീതി: നിങ്ങൾ എത്രത്തോളം ഉന്മേഷത്തോടെ ഉണരുന്നു എന്നത് നിങ്ങളുടെ ഉറങ്ങുന്ന രീതിയെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ നടുവേദന ചിലപ്പോൾ തെറ്റായ സ്ഥാനത്ത് ഉറങ്ങുന്നത് മൂലമാകാം. മലർന്ന് കിടന്ന് ഉറങ്ങുന്നതാണ് ഏറ്റവും നല്ലത്. നടുവേദന ഉണ്ടെങ്കിൽ, കുറച്ച് ദിവസം വെറും നിലത്ത്, കാലുകൾക്ക് താഴെ ഒരു തലയിണ വച്ച് ഉറങ്ങുക. ഉറങ്ങാൻ അൽപം ബുദ്ധിമുട്ട് നേരിട്ടേക്കാമെങ്കിലും, ഇത് നിങ്ങളുടെ നടുവേദന അകറ്റാൻ സഹായിക്കും. നിങ്ങൾ ഒരു വശം ചെരിഞ്ഞ് കിടക്കുന്ന ഒരാളാണെങ്കിൽ, കാൽമുട്ടുകൾക്കിടയിൽ ഒരു തലയിണ വയ്ക്കുന്നത് നിങ്ങളുടെ പേശികൾക്ക് കൂടുതൽ ആശ്വാസം ലഭിക്കുവാൻ സഹായിക്കും. നിങ്ങൾ കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നയാളാണെങ്കിൽ, ആ ശീലം ഒഴിവാക്കുക.
5. ഐസും ചൂടും പ്രയോഗിക്കുക: നടുവിന് ചൂട് പിടിക്കുന്നതും ഐസ് കൊണ്ട് പിടിക്കുന്നതും നടുവേദനയുടെ പ്രശ്നം പരിഹരിക്കാൻ സഹായിക്കും. പരിക്ക് പറ്റിയാൽ ആദ്യത്തെ 48 മണിക്കൂർ ഐസ് വയ്ക്കുവാൻ മിക്ക ഡോക്ടർമാരും നിർദ്ദേശിക്കുന്നു. നീർക്കെട്ട് ഉണ്ടെങ്കിൽ, ചൂട് പിടിക്കാൻ ശ്രമിക്കുക. എന്നിരുന്നാലും, ഐസ് ആണോ ചൂട് പിടിക്കുന്നതാണോ കൂടുതൽ ഫലപ്രദം എന്ന് പറയാൻ പ്രയാസമാണ്
6. നടുവേദന കുറയ്ക്കുന്നതിനുള്ള യോഗ: നടുവേദന വേഗത്തിൽ കുറയ്ക്കാൻ യോഗ പരീക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നടുവേദനയിൽ നിന്ന് നിങ്ങൾക്ക് സ്വാഭാവികമായ രീതിയിൽ മോചനം നൽകുന്ന കുറച്ച് യോഗാസനങ്ങൾ ഇതാ:
a) ബാലാസനം
നിങ്ങളുടെ കാലുകൾ മടക്കി, വജ്രാസനത്തിൽ ഇരിക്കുക. നിങ്ങളുടെ തല കുനിച്ച് നിലത്തു വയ്ക്കുക. നിങ്ങളുടെ കൈകൾ നിങ്ങളുടെ പുറകിലായിരിക്കണം. രണ്ട് മിനിറ്റ് നേരം സാവധാനം ശ്വസിക്കുക. നിങ്ങളുടെ വയറിലെ പേശികളെ നിങ്ങളുടെ നട്ടെല്ലിലേക്ക് വലിച്ചുകൊണ്ട് നിങ്ങൾക്ക് പേശികൾക്ക് സമ്മർദ്ദമേകാൻ കഴിയും. നിങ്ങളുടെ നടുവേദന സ്വാഭാവികമായി കുറയ്ക്കുന്നതിന് ഈ വ്യായാമം വളരെയധികം ഫലപ്രദമാണ്. ഇത് നിങ്ങളുടെ സുഷുമ്‌നാ നാഡി നീട്ടുന്നതിനും അങ്ങനെ നിങ്ങളുടെ നടുവിന്റെ താഴ്ഭാഗത്തിന് ഗുണം ചെയ്യുന്നതിനും സഹായിക്കുന്നു. അങ്ങനെ എല്ലാ വേദനയും അകലുന്നു.
b) അധോമുഖ ശ്വാനാസനം:
ഈ യോഗാസനം നടുവേദനയ്ക്ക് ഉത്തമ പരിഹാരമാണ്. ഇതിനായി ആദ്യം നിലത്ത്, തോളുകളുടെ അരികിലായി കൈകൾ കമിഴ്ത്തി വച്ച്, കമിഴ്ന്ന് കിടക്കുക. കൈകൾക്ക് ശക്തി പകർന്നുകൊണ്ട്, സാവധാനം നിങ്ങളുടെ ഇടുപ്പ് നിലത്തുനിന്ന് ഉയർത്തുക. നിങ്ങളുടെ ഇടുപ്പ് കഴിയുന്നത്ര ഉയർത്തുക. നിങ്ങളുടെ പുറംഭാഗത്തിന് ഒരു ശാന്തത അനുഭവപ്പെടുന്നു. ഈ സ്ഥാനത്ത് തുടർന്ന്, 5 മുതൽ 10 വരെ ശ്വാസം എടുക്കുക. ശേഷം, പൂർവ്വസ്ഥിതിയിലേക്ക് മടങ്ങുക.
7. ഒരു വിദഗ്ദ്ധ തിരുമ്മൽ ചികിൽസ: നടുവേദനയ്ക്ക് സ്വയം തിരുമ്മുന്നത് ഒഴിവാക്കുക. നിങ്ങൾക്ക് കൂടുതൽ പരിക്ക് പറ്റിയേക്കാം. പകരം, പരിശീലനം ലഭിച്ച പ്ലസ് ലൈസൻസുള്ള മസാജ് തെറാപ്പിസ്റ്റിനെ സമീപിക്കുക. വിദഗ്ദ്ധ തിരുമ്മൽ ചികിത്സയിൽ, പേശിവേദനയും രോഗാവസ്ഥയും ഉള്ള ശരീരഭാഗങ്ങളിൽ തിരുമ്മൽ വിദഗ്ദ്ധർ പല അളവിലുള്ള സമ്മർദ്ദം ഉപയോഗിക്കും. കൈകൾ, വിരലുകളുടെ സന്ധി, കൈമുട്ടുകൾ എന്നിവിടങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നത്, നിങ്ങളുടെ പേശികൾക്ക് ആശ്വസമേകുവാൻ സഹായിക്കും.
8. ഫിസിയോ തെറാപ്പി: ഇത് നിങ്ങളുടെ ചലനാത്മകത വർദ്ധിപ്പിക്കുന്നതിലൂടെ നിങ്ങളുടെ നടുവേദന കുറയ്ക്കും. വിദഗ്ദ്ധരായ പ്രൊഫഷണൽ ഫിസിയോ തെറാപ്പിസ്റ്റുകൾ നിങ്ങളുടെ പുറം ഭാഗം ശക്തിപ്പെടുത്തുന്നതിന് ചില നിർദ്ദിഷ്ട വ്യായാമങ്ങൾ ചെയ്യാൻ നിർദ്ദേശിക്കുന്നു. ഇത് നടുവേദന ഒഴിവാക്കുവാൻ സഹായിക്കുകയും, നടുവേദന വീണ്ടും ഉണ്ടാകുന്നത് എങ്ങനെ തടയാം എന്നതിനെ കുറിച്ച് പ്രത്യേക പരിശീലനവും നൽകുന്നു.
9. പച്ചമരുന്നുകൾ: പല ഔഷധസസ്യങ്ങൾക്കും വീക്കവും വേദനയും അകറ്റുവാനുള്ള ഗുണങ്ങൾ ഉണ്ട്. ഇനിപ്പറയുന്ന പച്ചമരുന്നുകൾ ചായയിലോ, പാചകത്തിലോ, അല്ലെങ്കിൽ മറ്റ് അനുബന്ധമായിട്ടോ ഉപയോഗിക്കുക. കൂടാതെ, കടകളിൽ നിന്ന് വാങ്ങുന്ന പച്ചമരുന്നു ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ, നിർമ്മാതാക്കളുടെ നിർദ്ദേശങ്ങൾ കൃത്യമായി വായിച്ച് മനസ്സിലാക്കുക.
ഈ പച്ചമരുന്നുകൾ ഉപയോഗിക്കുക:
തുളസി, കലണ്ടുല (ജമന്തി), കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, മഞ്ഞൾ: 400-600 മില്ലിഗ്രാം ഒരു ദിവസം മൂന്ന് തവണ വീതം, ഇഞ്ചി: 500-600 മില്ലിഗ്രാം ദിവസത്തിൽ രണ്ടുതവണ.
10. പുകവലി ഉപേക്ഷിക്കുക: പുകവലി നിങ്ങളുടെ ശ്വാസകോശത്തെ നശിപ്പിക്കുക മാത്രമല്ല; ഇത് നിങ്ങളുടെ നടുവിനും ദോഷം ചെയ്യും. ഒരിക്കലും പുകവലിക്കാത്ത ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുകവലിക്കുന്ന ആളുകളും, മുൻപ് പുകവലിച്ചിരുന്ന ആളുകൾക്കും നടുവേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. “നിക്കോട്ടിൻ ചെറിയ രക്തക്കുഴലുകളെ തടസ്സപ്പെടുത്തുകയും തലച്ചോറിലേക്കുള്ള രക്തത്തിന്റെ വിതരണം കുറയ്ക്കുകയും ചെയ്യുന്നു.
11. നടുവിന് സഹായകമായ ഒരു തലയിണ ഉപയോഗിക്കുക: നിങ്ങൾ ഒരു കസേരയിൽ ഇരിക്കുമ്പോൾ നിങ്ങളുടെ പുറകിലെ സ്വാഭാവിക വളവിൽ യോജിച്ച് ഇരിക്കുന്ന ഒരു തലയിണ ഉപയോഗിക്കുക. നിങ്ങളുടെ നട്ടെല്ല് നല്ല വിന്യാസത്തിൽ നിലനിർത്താൻ ഇത് സഹായിക്കുന്നു. നിങ്ങളുടെ കാറിൽ ധാരാളം സമയം ചെലവഴിക്കുകയാണെങ്കിൽ, നിങ്ങളുടെ സീറ്റിന്റെ പുറകിൽ, നടുവിന് സഹായകമായ ഒരു തലയിണ വയ്ക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന നുറുങ്ങുകളും നിർദ്ദേശങ്ങളും പൊതുവായ വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, മാത്രമല്ല ഇത് ഒരു വിദഗ്‌ദ്ധ ഉപദേശമായി കണക്കാക്കരുത്. ഏതെങ്കിലും ഫിറ്റ്നസ് പ്രോഗ്രാം ആരംഭിക്കുന്നതിനോ ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിനോ മുൻപായി എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുമായോ ഡയറ്റീഷ്യനുമായോ വെൽനെസ്സ് കോച്ചുമായോ ബന്ധപ്പെടുക.
More information please contact:
+91 85 90 111 777
🍓🍏🍒🍉🍑🍊🍍🍇🥭🫒