04/02/2025
ഇന്ന് February 4. ലോക കാൻസർ ദിനം..
മാറികൊണ്ടിരിക്കുന്ന ജീവിതശൈലിയും, ആഹാരരീതിയും, വ്യായാമമില്ലായ്മയും...പുകയില ഉത്പന്നങ്ങളുടെ അമിതമായ ഉപയോഗവും..
ഇവയെല്ലാം അർബുദ രോഗനിരക്ക് കൂടാനുള്ള കാരണങ്ങളിൽ പ്രധാനമാണ്.
അസാധരണമായ കോശവളർച്ച, ശരീരത്തിലെ മറ്റുകലകളെയും ബാധിക്കുന്ന അവസ്ഥയാണ് അർബുദം അഥവാ കാൻസർ...
ഗ്രീക്ക് ഭാഷയിൽ ഞണ്ട് എന്ന് അർത്ഥം വരുന്ന കാർസിയോസ് എന്ന പദത്തിൽ നിന്നാണ് കാൻസർ എന്ന പദം ഉത്ഭവിച്ചത്. കാർന്നു തിന്നുന്ന വൃണങ്ങളെ സൂചിപ്പിച്ചു കൊണ്ടാണ്..പതിനേഴാം നൂറ്റാണ്ടിൽ ഇത് ഉപയോഗിച്ചത്.
അർബുദമെന്നു കേൾക്കുമ്പോൾ തന്നെ വളരെ ഭീതിയോടെ ഉറ്റു നോക്കുന്നവരാണ് നമ്മുടെ സമൂഹം.
വൈദ്യലോകം പുരോഗമനത്തിന്റെ പാതയിൽ ഏറെ മെച്ചപ്പെട്ടെങ്കിലും, എല്ലാ രോഗത്തിനെയും പോലെ ചികിൽസിച്ചു ഭേദമാക്കാൻ കഴിയുന്ന രോഗമാണ് അർബുദമെന്ന് ഇപ്പോഴും തിരിച്ചറിയാത്തവരാണ് നമുക്ക് ചുറ്റും....
ഭയത്തിന് പകരം, രോഗത്തെ നേരിടാനുള്ള രോഗിയുടെ മനോധൈര്യത്തെ ആശ്രയിച്ചാണ് ചികിത്സയുടെ ഫലം എത്രത്തോളം പ്രയോജനപ്പെടും എന്ന് മനസിലാക്കാൻ കഴിയുന്നത്.
ഈ വർഷത്തെ ലോക കാൻസർ സന്ദേശം "United by Unique" എന്നതാണ്.
കാൻസർ എന്നത് വെറുമൊരു മെഡിക്കൽ രോഗനിർണയമല്ല.
ഓരോ cancer രോഗിയും വ്യത്യസ്തരാണ്.. അതിനാൽ അവർക്കവശ്യമായ ചികിത്സയിലും വ്യത്യസ്തമായ സമീപനം ആവശ്യമാണ്.
കാൻസറുമായുള്ള ഓരോ അനുഭവവും അദ്വിതീയമാണ് , രോഗത്തിനപ്പുറം നോക്കുകയും രോഗിയിലെ വ്യക്തിയെ കാണുകയും ചെയ്യുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്..
പലർക്കും രോഗത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് പലരോഗികളും മാനസികമായും ശരീരികമായും തളർന്നു വീഴാനുള്ള കാരണം..
ഒന്ന് കൂടി ഓർമപ്പെടുത്തട്ടെ...
കാൻസർ ഒരു രോഗം മാത്രമാണ്.
ചികിൽസിച്ചു ഭേദമായി, പഴയ ജീവിതത്തിലേക്കു തിരിച്ചു വന്നു കൊണ്ട് സാധാരണ ജീവിതം നയിക്കാനുള്ള അവസരം നമുക്ക് മുന്നിലുണ്ട് എന്ന് ഓർമിപ്പിക്കുന്നു..
പ്രാർത്ഥനയോടെ.....
Dr Shubha Bhat
Medical Officer
Govt Homoeo hospital
Manjeri, Malappuram..